“അപ്പൊ പിന്നെ ഈ പറഞ്ഞ തുല്യതയിൽ എന്താ ചേട്ടാ ഉള്ളത്…
ഞാൻ പറഞ്ഞില്ലേ ഇതൊക്കെ പറയാനെ കൊള്ളത്തുള്ളു…”
നിനക്ക് ആരാ ഈ സമീറ എന്ന് പേരിട്ടത് അച്ഛനും അമ്മയും അച്ഛന്റെ പേര് സഹദേവൻ എന്നല്ലേ
ആ
അതിന്റെ സ എടുത്തു അമ്മയുടെ പേര് മീര എന്നല്ലേ അതിന്റെ മീര എടുത്തു
അങ്ങനെ സമീറ
ആഹാ അത് കൊള്ളാല്ലോ
“എന്നാ പിന്നെ നമുക്ക്…”
അവൻ നാണത്തോടെ അവളെ നോക്കി
“ശരിയാ.. നമുക്കുറങ്ങാം ചേട്ടാ…. നല്ല ക്ഷീണം…”
“അല്ല.. ഉറങ്ങാൻ പോവാണോ…”
“സാധാരണ രാത്രിയിൽ ഉറങ്ങല്ലേ ചെയ്യാറ് ???”
“അതതേ… പക്ഷെ ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലേ… അപ്പൊ…”
“അപ്പൊ ഉറങ്ങാൻ പാടില്ലേ….”
“എന്റെ ശ്രീ നിന്റെ പേടി ഒക്കെ പോയെന്നു എനിക്ക് മനസ്സിലായി..
എന്നെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കല്ലേ… ഞാൻ പറയുന്ന എന്നാന്നു നിനക്കറിയാലോ…”
“നമ്മളിന്ന് രാവിലെ അല്ലേ ചേട്ടാ ആദ്യായിട്ടു കണ്ടത്….”
“അയിന്…”
“ഇന്ന് രാത്രിയിൽ തന്നെ എങ്ങനാ….”
“ഞാൻ നിന്റെ ഭർത്താവാണ്…
ഭർത്താവിന്റെ ഇഷ്ടങ്ങൾ മാനിക്കുന്നവൾ കൂടി ആവണം ഭാര്യ…”
“കുറച്ചു മുൻപ് ചേട്ടനല്ലേ പറഞ്ഞെ ഭാര്യയുടെ അഭിപ്രായം കൂടി ചോദിച്ചിട്ടു കാര്യങ്ങൾ ചെയ്യുന്നവൻ ആണ് ഭർത്താവന്നു…”
“ഉവ്വോ.. ഞാൻ അങ്ങനെ പറഞ്ഞോ…”
“ആ പറഞ്ഞു എനിക്ക് നല്ല ഓർമയുണ്ട്…”
ദേവൻ നിരാശനായി…
“ലൈറ്റ് ഓഫ് ചെയ്തോട്ടെ… ???
എനിക്ക് വെളിച്ചം കണ്ടാൽ ഉറങ്ങാൻ പറ്റില്ല…”
“ഓ….”
ദേവൻ തിരിഞ്ഞു കിടന്നു….
അവൾ ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു…
ദേവൻ തിരിഞ്ഞും മറഞ്ഞും കിടന്നു…
ദേവൻ ഓരോന്ന് ഓർത്തു
കൂട്ടുകാരൊക്കെ പറഞ്ഞത് ആദ്യരാത്രി വൈവാഹിക ജീവിതത്തിലേക്കുള്ള നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പാണ്.
അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് അതേക്കുറിച്ച് ആശങ്കകളും ഭയവും ഉണ്ടാവുക സ്വാഭാവികമാണ്.
ആദ്യം ആര് സംസാരിക്കും ?
എന്താണ് സംസാരിക്കേണ്ടത് ?
ആദ്യം ആര് സ്പര്‍ശിക്കും ?
ബന്ധപ്പെടുന്നത് എങ്ങനെയായിരിക്കും ?
തുടങ്ങിയ ചിന്തകളെല്ലാം അവരെ അലട്ടും.
സ്ത്രീകളുടെ മനസ്സാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആകുലപ്പെടുക.
പുരുഷ സുഹൃത്തുക്കളൊന്നുമില്ലാതെ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ പിന്നെ പറയാനുമില്ല.
പുരുഷനും ആദ്യ രാത്രിയെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാകുമെങ്കിലും അവളെക്കാള്‍ ശക്തിമാനാണെന്ന ചിന്ത അയാള്‍ക്ക് ആത്മവിശ്വാസം നല്‍കും.
ആദ്യരാത്രിയില്‍ തങ്ങളുടെ ദാമ്പത്യബന്ധത്തെ കൂടുതല്‍ ദൃഡമാക്കുകയാണ്
സ്ത്രീയും പുരുഷനും ചെയ്യേണ്ടത്.
ആദ്യരാത്രിയില്‍ തന്നെ ബന്ധപ്പെടണം, ഇല്ലെങ്കില്‍ അത് തന്‍റെ കുറവായി
അവള്‍ വ്യാഖ്യാനിക്കും എന്നാണ് പല പുരുഷന്മാരുടെയും ധാരണ.
പക്ഷേ അത് ശരിയല്ല.
വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ട അലച്ചിലും ഉറക്കമില്ലായ്മയും മൂലം ഇരുവരും ആദ്യരാത്രിയില്‍ തീര്‍ത്തും ക്ഷീണിതരായിരിക്കും.
ആ സമയത്ത് പരസ്പര ബന്ധത്തിന് മുതിരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
ആദ്യ സമാഗമം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കേണ്ട മനോഹരമായ നിമിഷമാണ്. അത് കാളരാത്രിയാകാന്‍ ഒരിയ്ക്കലും ഇട വരുത്തരുത്.
ആദ്യ സാമീപ്യം തന്നെ മനോഹരമാക്കാന്‍ രണ്ടുപേരും പ്രത്യേകം ശ്രദ്ധിയ്ക്കുക. സുഗന്ധമുള്ള സോപ്പോ എണ്ണയോ ഉപയോഗിച്ച് കുളിച്ച് പരസ്പരം ഇഷ്ടം തോന്നുന്ന ഇളം നിറത്തിലുള്ള വസ്ത്രവും ധരിച്ച് വേണം ഇരുവരും കിടപ്പറയിലെത്തേണ്ടത്.
ചെറു കുശലാന്വേഷണത്തില്‍ നിന്ന്‍ മണിയറയിലെ ആദ്യ നിമിഷങ്ങള്‍ തുടങ്ങാം. ഇഷ്ടാനിഷ്ടങ്ങള്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്യങ്ങള്‍ എന്നിവ പരസ്പരം ചോദിച്ചറിയാം.
പരസ്പരം ഇഷ്ടം തോന്നാനുള്ള കാരണം, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രത്യേകത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് ഇരുവരുടെയും പിരിമുറക്കം കുറയ്ക്കുന്നതിനൊപ്പം പങ്കാളിയെ കൂടുതല്‍ അടുത്തറിയാനും സഹായിക്കും.
പ്രണയ വിവാഹമാണെങ്കില്‍ നേരത്തെ തന്നെ പരസ്പരം എല്ലാ കാര്യവും അറിയാമായിരിക്കും. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ സ്വാഭാവികമായി പങ്കാളിയെ കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും.
