“എടാ, ഇപ്പൊ നിങ്ങൾക്ക് കുഞ്ഞ് വേണ്ടന്നാണോ തീരുമാനിച്ചിരിക്കുന്നത്?”
പെട്ടന്ന് ഞാൻ വീട്ടിനകത്തേക്ക് നോക്കി. ആരെയും കണ്ടില്ല.
“അവരൊക്കെ കിച്ചനിലാ..” വിനില പറഞ്ഞു. “എന്നോട് സത്യം പറയട..! ചെറുപ്പം തൊട്ടേ നിന്റെ ഭാവവും, ചെറിയ ഭാവ മാറ്റങ്ങളും വരെ ഞാൻ കണ്ടു വളര്‍ന്നത. നിന്റെ ഉള്ളില്‍ എന്തോ മറച്ചു കൊണ്ട് നി നടക്കവല്ലേ? നിന്റെ കല്യാണം കഴിഞ്ഞത് തൊട്ടെ ഞാൻ ശ്രദ്ധിക്കുന്നു.. നിന്റെ ഭാര്യയെ കാണുമ്പോൾ എല്ലാം ഒരു നിരാശ നിന്റെ മുഖത്ത് മിന്നി മറയാറുണ്ട്. ശെരിക്കും എന്താടാ നിങ്ങടെ പ്രശ്നം..?! ജൂലി എന്തിനാ കരഞ്ഞത്..?”
“ഒന്നുമില്ലടി, ഞങ്ങൾക്കിടയിൽ പ്രശ്ണമൊന്നുമില്ല.” ഞാൻ പറഞ്ഞു.
കുറെ നേരം എന്നെ പഠിക്കുന്നത് പോലെ അവള്‍ നോക്കി നിന്നു. എന്നിട്ട് എന്തോ പറയാൻ അവൾ വായ തുറന്നു.
“ആഹാ, മുറപ്പെണ്ണും ചെക്കനും അവിടെ പുന്നാരം പറഞ്ഞു നിക്കുവാ, ലേ..!” സാന്ദ്ര ചിരിച്ചുകൊണ്ട് ചോദിച്ചിട്ട് ഞങ്ങൾക്കടുത്തേക്ക് വന്നു. അവളുടെ കണ്ണില്‍ നേരിയ അസൂയ പോലെ എന്തോ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
കഴിഞ്ഞ കുറെ ആഴ്ചകളായി ഇതുപോലത്തെ ചെറിയ ചെറിയ മാറ്റങ്ങൾ ഞാൻ സാന്ദ്രയിൽ കാണാന്‍ തുടങ്ങിയിരുന്നു.
ഒരു വര്‍ഷത്തിനു മുന്‍പ് ഞങ്ങടെ കൂടെ താമസം തുടങ്ങിയ സമയം തൊട്ടേ ഞാനാണ് ബൈക്കില്‍ സാന്ദ്രയെ യൂണിവേഴ്സിറ്റിയിൽ കൊണ്ട് വിടുന്നതും തിരികെ കൊണ്ടു വരുന്നതും.
അവളുടെ ഒരുപാട് ഫ്രണ്ട്സിനെ എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. പക്ഷേ ഈയിടെയായി അവളുടെ പെണ്‍കുട്ടികളായ ഫ്രണ്ട്സ് എന്റെ അടുത്തു വന്ന് നിന്നാലോ, അവർ ചിലപ്പോ എന്നെ തൊട്ടാലോ എന്നോട് തമാശ എന്തെങ്കിലും പറഞ്ഞാലോ.. സാന്ദ്രയുടെ മുഖത്ത് ദേഷ്യവും അസൂയയും മിന്നി മറയുന്നതിനെ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇപ്പോ വിനിലയോട് അവള്‍ക്ക് ദേഷ്യം ഇല്ലെങ്കിലും നേരിയ അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടതാണ്.
“അതേലോ..!!” വിനില ചിരിച്ചു കൊണ്ട് സാന്ദ്രയോട് പറഞ്ഞു. “എന്റെ ഈ മുറച്ചെക്കനോട് എത്ര പുന്നാരം പറഞ്ഞിട്ടും കൊതി തീരുന്നില്ല. അതുകൊണ്ട് ഒളിച്ചോടാനുള്ള പ്ലാൻ റോഡിയാക്കുവായിരുന്നു, അല്ലേടാ സാമേ?”
അത് കേട്ടതും സാന്ദ്ര പൊട്ടിച്ചിരിച്ചു. പക്ഷേ എനിക്ക് പെട്ടന്ന് എന്റെ ഒളിച്ചോടി പോയ അമ്മയേയാണ് ഓര്‍മ്മ വന്നത്. എന്റെ മുഖം പെട്ടന്ന് വിളറി.
“എടി മക്കളേ ആദ്യം വന്ന് കഴിക്കാനിരിക്ക്, അത് കഴിഞ്ഞിട്ട് സംസാരിക്കാം. നീയും വാ മോനെ.” വീടിന്റെ നടയില്‍ നിന്ന ഞങ്ങളോട് അമ്മായി വിളിച്ചു പറഞ്ഞു.
ഉടനെ സുമി കളി നിർത്തി എന്റെ നേര്‍ക്ക് ഓടി വന്ന് കൈകളെ ഉയർത്തിയതും ഞാൻ അവളെ പൊക്കിയെടുത്തൂ. പിന്നെ എല്ലാവരും അകത്തേക്ക് നടന്നു.
എന്റെ ഭാര്യ ജൂലി എന്റെ അടുത്തു തന്നെ കഴിക്കാനായി ഇരുന്നു. ഞാൻ രഹസ്യമായി അവൾടെ തുടയിൽ എന്റെ ഇടതു കൈ വച്ചതും ടേബിളിന് അടിയിലൂടെ ആ കൈയിൽ അവളൊരു നുള്ളും തന്നു.
ഞാൻ പെട്ടന്ന് കൈയെടുത്ത് മാറ്റിയെങ്കിലും ജൂലി എന്റെ കൈ എടുത്ത് അവളുടെ തുടയിൽ തന്നെ വച്ചു.
കൈ അവിടെ വച്ചു കൊണ്ട് തന്നെ ഇടിയപ്പവും ഇറച്ചിയും ഞാൻ കഴിച്ചു. കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും സിറ്റൗട്ടിലെ മാര്‍ബിള്‍ തറയിലാണ് പോയിരുന്നത്.
“വിനില മോളെ..!” അമ്മായി അവളെ വിളിച്ചു, “നിന്റെ വീട്ടില്‍ ഇപ്പൊ നീയും സുമി മോളും മാത്രമല്ലെയുള്ളു… എന്നാപ്പിന്നെ നിന്റെ അച്ഛനും അമ്മയും തിരികെ വരുന്നത് വരെ നിങ്ങള്‍ക്ക് ഇവിടെതന്നെ നിന്നൂടേ..?” എന്റെ അമ്മായി വിനിലയോട് ചോദിച്ചു.
“വേണ്ട ആന്റി. ഒരുപാട് ദിവസം ആളില്ലാതെ കുടുംബ വീട് ഒഴിഞ്ഞു കിടക്കുന്നത് ശരിയല്ല. പിന്നെ മോൾക്ക് സ്കൂളിൽ പോണം, സ്കൂൾ ബസ് അവിടെയല്ലേ വരുന്നത്. എനിക്ക് പിന്നെ ഇങ്ങോട്ട് വരണമെങ്കിൽ സാമിനേ എപ്പോ വിളിച്ചാലും അവനെന്നെ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും.”
