സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] Like

കഴിച്ച് കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരുമിച്ച് പാത്രങ്ങള്‍ എല്ലാം എടുത്ത് കഴുകി തിരിച്ച് വെച്ചു. അതെല്ലാം അഞ്ജലിക്ക് നന്നായിട്ട് ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി. ഇനി, മോമന്‍റ്റ് ഒഫ് ട്രൂത്ത്. അഞ്ജലി പായസത്തിനു രണ്ട് ബൌള്‍ എടുത്ത് തന്നു. ഞാന്‍ എന്‍റ്റെ കാസറോള്‍ മെലെ തുറന്നു രണ്ട് ബൌളിലേക്ക് ഒഴിച്ചു. ഒരെണ്ണം അഞ്ജല്ലിക്ക് നീട്ടി. അഞ്ജലിയുടെ എക്സ്പ്രെഷന്‍ അറിയാന്‍ ഞാന്‍ അവളെ തന്നെ നൊക്കി നിന്നു. അഞ്ജലി അദ്യത്തെ സ്പൂണ്‍ വായില്‍ വെച്ചു. അവളുടെ കണ്ണുകള്‍ വലുതായി. എനിക്ക് ടെന്‍ഷനായി.

“ഓഹ് മൈ ഗോട് രവി…” അഞ്ജലി ഒന്ന് ഉറക്കെ പറഞ്ഞു. “അയ്യോ എന്താ? എന്ത് പറ്റി?” ഞാന്‍ ടെന്‍ഷനോടെ ചോദിച്ചു. അവള്‍ ഓടി വന്ന് എന്നെ കെട്ടി പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ചുമ്പിച്ചു. എല്ലാം വളരെ പെട്ടെന്നായതുക്കൊണ്ട് ഞാന്‍ ഒന്ന് പകച്ച് നിന്നു. എന്‍റ്റെ പ്രതികരണം മനസ്സിലാക്കിയ അഞ്ജലി എന്‍റ്റെ ചുണ്ടി്‌ല്‍ നിന്ന് വിട്ടുമാറി. “അയ്യോ സോറി. രവി പേടിച്ചോ?”

“എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ? അല്ലാ… എന്തിനാ സോറി?”

“എടോ തന്‍റ്റെ പായസം. ഇറ്റ് ഈസ് പെര്‍ഫെക്ക്റ്റ്. എന്‍റ്റെ അമ്മമ്മ ഉണ്ടാക്കിയിരുന്ന അതേ ടേസ്റ്റ്. സത്യം പറ. താന്‍ കൊല്ലംകാരന്‍ ആണോ?”

“ങേ? അല്ലാ ത്രിപ്പൂണിതറയിലാ ഞങ്ങള്‍ താമസിക്കുന്നെ.”

“അത് താമസിക്കുന്നത്. നിങ്ങള്‍ടെ ശെരിക്കും നാട് എവിടാ?”

“അങ്ങനെ ചോദിചാ… അമ്മയുടെ ഫാമിലി കൊല്ലത്താ അച്ഛന്‍റ്റെത് കോട്ടയത്തും. ഞാന്‍ പറഞ്ഞില്ലെ. ലൌ മാര്യെജ് ആയിരുന്നു. കോളേജ്ജില്‍ വെച്ച് പരിചയപെട്ടതാ.”

“എനിക്ക് തോന്നി. ഈ സ്റ്റയില്‍ പായസം കൊല്ലത്തുള്ള ഒരു പിള്ള ഫാമിലിയുടെ സ്റ്റയിലാ. എന്‍റ്റെ അമ്മമ്മയുടെ കുടുമ്പം. ദൈവമായിട്ടാ രവിയെ ഇവിടെ എത്തിച്ചെ. സത്യം പറ. രവി ആ പിള്ള ഫാമിലിയിലെത് അല്ലെ?”

“അഞ്ജലി എന്തൊക്കെയാ പറയുന്നെ? ഐ ടൊണ്ട് നോ. എന്‍റ്റെ പെരു റവി ശങ്കര്‍ പ്രമോദ്. പിള്ള ആണോ എന്ന് അറിയില്ലാ. അമ്മ ഒരിക്കലും അങ്ങനെ പറഞ്ഞ് കേട്ടിട്ട് ഇല്ലാ.”

“എടോ. ഐ ആം ഷുവര്‍. ദേറീസ് നോ വെ. ഇത് വേറെ ഒരു വഴിയും കിട്ടില്ലാ. തന്‍റ്റെ അമ്മയുടെ പെര്‍ എന്താ? തന്‍റ്റെ അമ്മയുടെ പേരെന്താ?”

 

“നമിത പ്രമൊദ്”

 

“ങേ? നമിത പ്രമൊദോ?”

“അമ്മെടെ പേര്, നമിത പ്രമൊദ് എന്നാ.”

“അത് കല്യാണ ശേഷം. അതിനു മുന്നേ?”

“അയ്യൊ. അത് അറിയില്ലാ. അമ്മ കല്യാണ ശേഷം പേര്, ലീഗലീ മാറ്റി. എല്ലായിടത്തും നമിത പ്രമൊദ് എന്നാ. സോ കല്യാണത്തിനു മുന്‍പ് എന്തായിരുന്നു എന്ന് അറിയില്ലാ”

 

“ശ്യൊ. കഷ്ട്ടായിപ്പോയി.”

 

അഞ്ജലി എന്തൊക്കെയൊ മനസ്സില്‍ കൂട്ടുന്നു എന്ന് മനസ്സിലായി.

“ദൈവമേ ഇവള്‍ക്ക് ഭ്രാന്തായൊ? ഒരു സ്പൂണ്‍ പയസത്തില്‍ ഇങ്ങനെ..”

“എനിവേസ്. ഇത് കൊള്ളാം. എനിക്ക് ഇഷ്ട്ടായി.” ഇത്രയും പറഞ്ഞിട്ട് അഞ്ജലി തിരിച്ച് പായസ്ത്തിലേക്ക് മടങ്ങി. അവള്‍ പിന്നേയും പിന്നേയും അത് കഴിച്ചു.

 

ഇതിനിടയില്‍ ഞങ്ങള്‍ പലതും സംസാരിച്ചു. അഞ്ജലിയുടെ നാട്, വീട്ടുക്കാര്‍, അമ്മമ്മ. ഞങ്ങള്‍ സംസാരിച്ച് സംസാരിച്ച് അഞ്ജലിയുടെ ബാല്‍ക്കണിയില്‍ എപ്പഴോ ചെന്നു. അഞ്ജലിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. അവള്‍ ബാല്‍ക്കണിയുടെ റെയില്സില്‍ മുന്നോട്ട് ചാരി നിന്ന് നക്ഷത്രങ്ങളേ നോക്കി നിന്നു. എങ്ങും നിശ്ശബ്തതാ. ഞാന്‍ അഞ്ജലിയെ തന്നെ നോക്കിക്കൊണ്ട് നിന്നു. നിലാവെളിച്ചത്തില്‍ അഞ്ജലിയുടെ മുഖത്ത് വര്‍ണ്ണിക്കാന്‍ ആവാത്ത ഒരു സൌന്ദര്യം ഞാന്‍ കണ്ടു. അവളെ എന്‍റ്റെതാക്കണം എന്ന് മനസ്സില്‍ മന്ത്രിച്ചു. കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അഞ്ജലിയുടെ പുറകിലൂടെ ചെന്ന് വയറിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തില്‍ മെല്ലെ ചുമ്പിച്ചു.

 

“മ്മ്… രവി..” അഞ്ജലി ഒന്ന് കുറുകി. അവള്‍ കൈ എന്‍റ്റെ പിന്‍ കഴുത്തിലൂടെ കൊണ്ട് വന്നു എന്‍റ്റെ കവിളില്‍ ചുമ്പിച്ചു. ഞാന്‍ അവളെ എന്‍റ്റെ നേര്‍ക്ക് തിരിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ ആഴത്തില്‍ നോക്കി നിന്നു. അഞ്ജലി എന്‍റ്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി. അവള്‍ മെല്ലെ എന്‍റ്റെ മുഖത്തിനോട് ചെര്‍ന്ന് വന്നു. ഞാനും അങ്ങനെ തന്നെ ചെയ്തു. അവള്‍ എന്‍റ്റെ കീഴ്ച്ചുണ്ടില്‍ ഒന്ന് ഉമ്മ വെച്ചു. ഞാന്‍ അവളുടെ മുഖത്തെ എന്‍റ്റെ കയ്യില്‍ കോരി എടുത്തു എന്നിട്ട് ആഴത്തില്‍ അവളേ ചുമ്പിച്ചു. അവള്‍ തിരിച്ചും. ഞങ്ങള്‍ കീഴ്ച്ചുണ്ടും മേല്ച്ചുണ്ടും മാറി മാറി ചുമ്പിച്ചു. അഞ്ജലിയുടെ കൈ എന്‍റ്റെ പുറകില്‍ പരതി നടന്നു. ഞാന്‍ അവളേ എന്നിലോട്ട് ചേര്‍ത്ത് പിടിച്ചു. ഞങ്ങളുടെ തീവ്രമായ ചുമ്പനം എതര്‍ നേരം പോയി എന്ന് അറിയില്ലാ. ചുമ്പനത്തിനിടയില്‍ ശ്വാസം കിട്ടാതെ ആയപൊഴാ ചുണ്ടുകള്‍ വേര്‍ പിരിഞ്ഞത്.

 

ചുണ്ട് അടര്‍ന്നു മാറിയിട്ടും ഞങ്ങള്‍ അടര്‍ന്നു മാറിയില്ലാ. പായസത്തിന്‍റ്റെ മത്തും നാടന്‍ ഊണിന്‍റ്റെ ഹെവിനസ്സും കാരണം വേറേ ഒന്നിനും ഞങ്ങള്‍ മുതിര്‍ന്നില്ലാ.

പെട്ടെന്ന് എന്‍റ്റെ ഫോണ്‍ അടിച്ചു. നോക്കിയപ്പൊ ഓഫീസില്‍ നിന്നാ. ഞാന്‍ ആ കോള്‍ അറ്റന്‍റ്റ് ചെയ്തു. എന്തൊ അത്യവശകാരണംക്കൊണ്ട് നാളെ ചെല്ലെണം എന്ന്. ഞാന്‍ ഒകെ പറഞ്ഞ് കട്ട് ചെയ്തു.

“എനിക്ക് പൊകണടൊ. നാളെ ഓഫീസില്‍ ചെല്ലണം എന്ന്.”

അഞ്ജലിയുടെ മുഖം ഒന്ന് വാടി. “കുറചൂടെ കഴിഞ്ഞിട്ട് പോരെ?” അഞ്ജലി ഒന്ന് നാണിച്ചു. ഞാന്‍ ഒന്നുടെ അവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ഒന്നുടെ അവളെ ചുമ്പിച്ചു. കുറച്ച് കഴിഞ്ഞ് ഞാന്‍ ഇറങ്ങാന്‍ തയ്യാറായി

“താങ്ക്യു ഫൊര്‍ റ്റുടെ.”

“യൂ റ്റൂ”

“രവി, പൊകുന്നതിന്നു മുന്നേ, ഒരു കാര്യം ചൊദിച്ചോട്ടെ?”

“എന്താ?”

“അമ്മെടെയോ അച്ഛന്‍റ്റെയൊ ഫാമിലിയേ കാണണം എന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെ?”

“ചിലപ്പോഴൊക്കെ തൊന്നും. പക്ഷെ അവരാരും ഇന്നേവരേ അന്വേഷിച്ച് വന്നിട്ടും ഇല്ലാ തിരക്കിയിട്ടും ഇല്ലാ. സോ…… മാത്രമല്ലാ, അച്ഛന്‍റ്റെ വീട്ടില്‍ ആരും ഇല്ലാ. അച്ഛന്‍ ഒറ്റമോന്‍ ആയിരുന്നു. അച്ഛമ്മയും അച്ഛച്ചനും മരിച്ചു.”

“മ്മ്…. ഓകെ.”

 

“ശെരി എന്നാ… See you soon?”

 

“Definitely.”

രാത്രി വീട്ടില്‍ എത്തി കിടന്നപ്പൊ അമ്മയുടെ ഫോട്ടോ നൊക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, “അമ്മ… അഞ്ജലിയെ ഞാന്‍ കൂട്ടിക്കോട്ടെ? എനിക്ക് അവളെ ഒരുപാട് ഇഷ്ടാ… അമ്മെക്കും ഇഷ്ടപെട്ടെനെം ഇവിടെ ഉണ്ടായിരുന്നു എങ്കില്‍…” കണ്ണില്‍ നിന്നും എങ്ങു നിന്നോ കണ്ണുന്നീര്‍ ഒഴുകി. ഫോണും മാറ്റിവെച്ച് ഇന്നത്തെ ഒര്‍മ്മകളില്‍ മെല്ലെ ഞാന്‍ നിദ്രയിലേക്ക് കിടന്നു….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *