സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] Like

“എന്ത് കാര്യങ്ങള്‍?”

“അല്ല അഞ്ജലിടെ കൂടെ ഉള്ളാ ടേറ്റ് എങ്ങനാന്ന്?”

“ഫ്രൈടെ… അവളുടെ ഫ്ലാറ്റില്‍”

“ങാ… നൈസ്… അള്‍ ദി ബെസ്റ്റ് ബഡ്ഡി”

“തങ്ക്സ് മാന്‍”

ലഞ്ചും കഴിഞ്ഞ് ഞാനും റോയിയും പിരിഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ ഒരുക്കത്തിന്‍റ്റെ ദിവസങ്ങള്‍ ആയിരുന്നു. പായസംക്കൊണ്ട് അഞ്ജലിയേ ഇമ്പ്രെസ്സ് ചെയ്യണം.

അതിനു ബെസ്റ്റ് അമ്മയുടെ പാലട പായസം തന്നെയാ. അതിനുള്ള സാധനങ്ങള്‍ കുറച്ച് ദൂരെ ഉള്ള ഇന്ത്യന്‍ സൂപ്പര്‍ മാര്‍കെറ്റില്ലാ. അമ്മയുടെ ഭക്ഷണങ്ങള്‍ മിസ്സ് ചെയ്യുമ്പോ ഞാന്‍ അവിടുന്നാ സാധനങ്ങള്‍ മേടിച്ച് കറികള്‍ ഉണ്ടാക്കുന്നെ. അവിടുത്തെ പഞ്ചാബി സാഹബിനു ഇപ്പൊ എന്നെ നല്ല പരിചയമായി ഞങ്ങള്‍ നല്ല കമ്പനിയും ആയി. കടയിലേക്ക് ചെന്നപ്പോ തന്നെ, “ഹായി രവി? കൈസെ ഹോ? ബഹുത്ത് ദിന്‍ ഹൊ ഗയാ.”

“ജീ ഹാ സാഹിബ്. മെ ടീക്ക് ഹും” അറിയവുന്ന അര മുറി ഹിന്ദി വെച്ച് ഞാന്‍ കാച്ചി. പുള്ളി പിന്നീട് “എന്താ ഇന്ന് വേണ്ടേ? എന്ത് മിസ്സിങ്ങാ ഇന്ന്?” എന്ന് ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു “മിസ്സിങ്ങ് ഇല്ലാ… പക്ഷേ പായസം ഉണ്ടാക്കാന്‍ ഒരു ആഗ്രഹം”

“പായസം? ഖീര്‍? അരെ വാഹ്. ബാക്ക് സെക്ഷനിലേക്ക് പൊക്കൊ. എല്ലാം ഉണ്ട്.”

സാഹിബ് പറഞ്ഞത് പോലെ എല്ലാം കിട്ടി. കാഷ്യും കൊടുത്ത് ഇറങ്ങിയപ്പൊ അഞ്ജലി വരുന്നത് കണ്ടു. ഞാന്‍ അവള്‍ കാണാതെ അവളെ ഫോളോ ചെയ്യ്തു. നോക്കിയപ്പൊ അവളും ഷോപ്പിങ്ങ് കഴിഞ്ഞ് ഇറങ്ങിയതാ. “ശ്ശെ… ഇച്ചിരൂടെ നേരത്തെ കണ്ടിരുന്നു എങ്കില്‍ എന്താ പ്ലാന്‍ എന്ന് നൊക്കായിരുന്നു.”

എല്ലാം ഒര്‍ത്തുക്കൊണ്ട് ഞാന്‍ തിരിച്ച് ഫ്ലാറ്റില്‍ എത്തി സാധനങ്ങള്‍ എടുത്ത് വെച്ചു. വന്നപ്പൊ തന്നെ ഒരു പീറ്റ്സയും ഓര്‍ടര്‍ ചെയ്യ്തു.

ഒരു കുളിയും പാസ്സാക്കി. കുളി കഴിഞ്ഞിറങ്ങിയപ്പോള്‍തന്നെ പീറ്റ്സയും എത്തി. പീറ്റ്സ കഴിച്ചുക്കൊണ്ട് ഞാന്‍ എന്‍റ്റെ ലാപ്പ്റ്റോപ്പ് ഒണ്‍ ആക്കിട്ട് അമ്മയുടെ റെസ്സിപ്പികളില്‍ കൂടി ഒന്ന് തിരഞ്ഞു. അമ്മയുടെ പാലട പായസം കണ്ട് പിടിക്കാന്‍.

റെസ്സിപ്പി തപ്പുന്നതിന്‍ ഇടയില്‍ അമ്മയുടെ കുറേ ഫോട്ടോസ്സും വന്നു. കൂടുതലും അമ്മയോടോപ്പം അടുക്കളയിലെ വിക്റുതിക്കാരന്‍ ആയിട്ട് ഞാനും പാചകകാരി ആയിട്ട് അമ്മയും. ഫോട്ടോസ്സെല്ലാം എന്നെ ഒര്‍മ്മകളൂടെ നൊമ്പരങ്ങളില്‍ കൊണ്ട് എത്തിച്ചു. അമ്മയുടേ കൈപ്പുണ്യം അറിഞ്ഞിട്ട് ഇപ്പൊള്‍ എട്ട്, മാസം കഴിഞ്ഞു.

അതില്‍ ഒരു ഫോട്ടൊ കണ്ടപ്പൊ എന്‍റ്റെ കണ്ണു നിറഞ്ഞു. അമ്മയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു അമ്മ എന്‍റ്റെ നെറ്റിയില്‍ ചുമ്പിക്കുന്നു. ദിവാകരന്‍ ചെട്ടന്‍റ്റെ ഫോട്ടോ മിടുക്ക്. എല്ലാം കൂടി വന്നപ്പോ നാട് ഒന്ന് മിസ്സ് ചെയ്യ്തു. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്തു നാട്ടിലേ സമയം നോക്കി. രാവിലെ 8മണി. ഞാന്‍ ഫോണെടുത്ത് ദിവാകരന്‍ ചേട്ടനേ വിടിയോ കോള്‍ ചെയ്യ്തു. രണ്ട് അടി കഴിഞ്ഞപ്പൊഴേക്കും ഫോണ്‍ ആന്‍സര്‍ ചെയ്യ്തു. സുധി ചേച്ചിയാ ഫോണ്‍ എടുത്തെ.

“ഹല്ലൊ ചേച്ചി എന്തുണ്ട് വിശേഷം?”

“അയ്യോ ഇതാരാ? രവി കുട്ടനോ? ഓര്‍മ്മയുണ്ടോ ഈ നമ്പര്‍ ഒക്കെ?”

“അങ്ങനെ മറക്കാന്‍ പറ്റുമൊ ചേച്ചി? നാടിനെ അല്ലേ വേണ്ടാത്തത് ഒള്ളു? നിങ്ങളെ അല്ലലോ.”

“നിനക്ക് വേണ്ടാത്ത നാട്ടിലേ നാട്ടുക്കാര്‍ അല്ലെടാ ഞങ്ങള്‍?”

“നീ ആ ഫോണ്‍ ഇങ്ങ് തന്നെ, എന്നിട്ട് പിള്ളേരെ വിടാന്‍ നോക്ക്.” ദിവാകരന്‍ ചേട്ടന്‍ ഫോണ്‍ തട്ടിപറിച്ചിട്ട് സുധി ചേച്ചിയോട് പറഞ്ഞു.

“ഹല്ലൊ മോനെ. എന്തുണ്ട് വിശേഷം? സുഖാണോ? സുധി പറഞ്ഞത് കാര്യം ആക്കണ്ട നിന്നെ കാണാത്തതിന്‍റ്റെ വിഷമംക്കോണ്ട് പറഞ്ഞതാ.”

“എയ് അത് സാരമില്ലാ ദിവാകരേട്ടാ. സുധി ചേച്ചിക്ക് ഒരു മാറ്റവും ഇല്ല. എനിക്ക് സുഖം തന്നെ. ദിവകരേട്ടന്‍ ഒന്ന് നരച്ചല്ലോ…”

“ങാ വയസ്സും പ്രായവും ആയില്ലെ മോനെ. അല്ലാ, എന്താ ഇന്ന് വിശേഷിച്ച്?”

“ഒന്നൂല്ലാ ദിവകരേട്ടാ. ഇന്ന് കുറച്ച് ഫോട്ടോസ്സ് കണ്ടപ്പൊ നിങ്ങളെ ഒക്കെ ഓര്‍ത്തു. അങ്ങനെ വിളിച്ചതാ. എന്തിയെ ഗൌരിയും കണ്ണനും? അവര്‍ക്കൊക്കെ എന്താ പരിപാടി? അവര്‍ക്ക് ഇപ്പൊഴും എന്നോട് പിണക്കം ആവും അല്ലെ?”

“എയ് അങ്ങനെ ഒന്നും ഇല്ലടാ. ഇവിടെ നിന്‍റ്റെ കാര്യങ്ങള്‍ പറയാത്ത ദിവസങ്ങള്‍ വളരെ ചുരുക്കമാ. രണ്ട് പേര്‍ക്കും നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഗൌരി ഇപ്പൊ പീജീ ചെയ്യുവാ. രണ്ട് മാസംക്കൊണ്ട് പ്രോജെക്റ്റ് സബ്മിഷനാ. അത് കഴിഞ്ഞാല്‍ അവളും എം എസ് സീ കമ്പ്യുട്ടര്‍ കാരിയാവും. എന്നിട്ട് വേണം അവളെ കെട്ടിച്ച് വിടാന്‍. കണ്ണന്‍ ഇപ്പൊ ടിഗ്രീ ഫസ്റ്റിയര്‍ കഴിഞ്ഞു.”

“അച്ഛന്‍ തന്നെ അങ്ങ് കെട്ടിയാല്‍ മതി. എനിക്കേ ജോലിയൊക്കെ ആയിട്ട് മതി കെട്ടൊക്കെ.” ഗൌരി പുറകില്‍ പറയുന്നത് കേട്ടു.

“സമയം കളയാതെ പോകാന്‍ നോക്ക് ബസ്സിപ്പൊ പോകും.”

“രവി ചേട്ടാ ബായി. പിന്നെ കാണാമേ.” ഗൌരിയും കണ്ണനും പറഞ്ഞുക്കോണ്ട് ഓടി.

“മോനെ, നീ ഇനി ഇങ്ങോട്ട്… തീരുമാനം മാറ്റുമൊ?”

“എന്തിനാ ദിവകരേട്ടാ? ആര്‍ക്ക്‌വേണ്ടിയാ?”

“ഞങ്ങളൊക്കെ ഇല്ലെ കുട്ടാ നിനക്ക്?” സുധി ചേച്ചി വന്നു.

“നിങ്ങള്‍ എന്നും എന്‍റ്റെ ഒര്‍മ്മകളില്‍ ഉണ്ട്. പിന്നേ, അത് പോരാതെ വരുമ്പോ ഇങ്ങനെ വീഢിയോ കോള്‍ ചെയ്യും.”

“ഹാ, മൊന്‍ എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ട്. മോന്‍ നല്ലതേ വരു.”

“അത് മതി സുധി ചേച്ചി. എന്നാല്‍ ഞാന്‍ വെക്കട്ടെ? കുറച്ച് പണിക്കൂടി തീര്‍ക്കാന്‍ ഉണ്ട്.”

“ശെരി മോനെ. വല്ലപ്പോഴും വിളിക്ക്. ബൈ.”

“ബൈ.”

കോളും കട്ട് ചെയ്യ്ത് ഞാന്‍ പായസത്തിലേക്ക് തിരിഞ്ഞു. ഉണ്ടാക്കിയിട്ട് കുറച്ച് നാളായതുക്കൊണ്ട് പ്രാക്റ്റീസ് ചെയ്യാം എന്ന് തോന്നി. ആദ്യത്തെ തവണ ഉണ്ടാക്കിയപ്പൊ പാല്‍ പിരിഞ്ഞു പോയി. അത് അങ്ങനെ തന്നെ കളഞ്ഞു.

പിന്നേയും തുടങ്ങി. ഈ തവണ മധുരം മത്ത് പിടിപ്പിക്കുമ്പോലെ കൂടി. പഞ്ചസാരയുടെയും ശര്‍ക്കരയുടെയും കൂട്ട് മനസ്സിലാക്കിയ ഞാന്‍ ഉണ്ടാക്കിയ പായസത്തില്‍ കുറച്ച്ക്കൂടി പാല്‍ ചേര്‍ത്ത് പരുവത്തിനാക്കി. അത് ഫ്രിട്ജില്‍ വെച്ചു. എന്നിട്ട് ഉറങ്ങാനായി കിടന്നപ്പോ ഞാന്‍ ഫോണ്‍ എടുത്തു, അമ്മയുടെ ഫോട്ടൊ ഒരെണ്ണം നോക്കിയിട്ട് പറഞ്ഞു, “അമ്മ… പായസം റെഡി.”

വെള്ളിയാഴ്ച ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഇറങ്ങുമ്പൊ റോയിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞു. നേരത്തെ ഇറങ്ങിയത് വേറേ ഒന്നും അല്ലാ, പാലട പായസം ഫ്രെഷ് ആയിട്ട് ഉണ്ടാക്കണം. അഞ്ജലിയേ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ഫ്രിട്ജില്‍ വെച്ചത് എടുത്താല്‍ ശെരിയാവില്ലലോ…. ഏത്???

 

ഒരു നാലു മണി ആയപ്പൊഴേക്കും ഉണ്ടാക്കി തുടങ്ങി. പായസം മെല്ലെ കുറുകി എടുത്തു. ചൂട് പോകാതെ ഇരിക്കാന്‍ ഞാന്‍ ഒരു തെര്‍മല്‍ പാത്രത്തിലേക്ക് ഒഴിച്ചു. അപ്പൊഴെക്കും ആറു മണി കഴിഞ്ഞു. ഒരു പാലട ഉണ്ടാക്കാൻ രണ്ട് മണിക്കൂര്‍ വെണ്ട എന്ന് എനിക്കറിയാം പക്ഷെ സ്ലോ കുക്കിങ്ങ് ചെയ്യ്താല്‍ കുറേക്കൂടി ടേസ്റ്റ് ഉണ്ടാകും. ദാറ്റ്സ് ഓള്‍.

Leave a Reply

Your email address will not be published. Required fields are marked *