‘ ഈശ്വരാ ‘ സാറ പെട്ടന്ന് പുറത്തേക്ക് ചെന്നു. ബോബി എങ്ങാനും അയാളോട് കയര്‍ക്കുമോ എന്നുള്ള വേവലാതി ഉണ്ടായിരുന്നവള്‍ക്ക്
‘ മമ്മി ….” ബോബി വന്നു സാറയുടെ കൈ പിടിച്ചു
‘ വിജയകുമാര്‍ സോഫയില്‍ നിന്നെഴുന്നേറ്റു സാറയുടെ അടുത്ത് വന്നു
‘ നീയിവന്റെ അമ്മയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു … യാദൃശ്ചികമായാണ് ഞാന്‍ വീണ്ടും ആ റിസോര്‍ട്ടില്‍ പോയത് … അന്നത്തെ സംഭവം ഓര്‍ത്തപ്പോള്‍ നിന്നെ കുറിച്ച് ഞാനാ പെണ്ണിനോട് അന്വേഷിച്ചു …അവളാണ് നിന്‍റെ മകനാണെന്നും അവനെ പെടുത്തിയതാനെന്നും പറഞ്ഞത് ..ഞാന്‍ വീണ്ടും നിന്നോട് സോറി പറയുന്നു ” വിജയകുമാര്‍ ഒന്ന് നിര്‍ത്തി .വൈഗയെ നോക്കി …അവള്‍ സാറക്ക് അയാള്‍ പറഞ്ഞത് മനസിലാക്കി കൊടുത്തു
‘ എന്‍റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ് …പിള്ളേരൊക്കെ ഓരോയിടത്തും സെറ്റില്‍ ആയി … ഒത്തിരി പണവും ഉണ്ടാക്കി …അന്നത്തെ സഹതാപം കൊണ്ട് പറയുകയല്ല …..നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ ….’
വൈഗക്ക് അത് സാറയോട് പറയാന്‍ മടിയായിരുന്നു ..അവള്‍ പരുങ്ങിയപ്പോള്‍ വിജയകുമാര്‍ അവളെ നിര്‍ബന്ധിച്ചു ..പക്ഷെ അതിനു മുന്നേ …
” ഞാന്‍ വരാം …. നിങ്ങളുടെ കൂടെ …ഇപ്പോള്‍ തന്നെ ”
” മമ്മി ….” ബോബിയും വൈഗയും അവളെ അമ്പരന്നു നോക്കി …സാറ അവരെയൊന്നു നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് കയറി ബാഗ് എടുത്തു ഒന്ന് രണ്ടു ഡ്രെസ്സും എടുത്തു പുറത്തേക്ക് വന്നു
” മമ്മി ….” ബോബി അവളുടെ കൈ പിടിച്ചു
‘ തമ്പി … ഒന്നും പേടിക്കണ്ട …. നിയമപരമായി തന്നെ ഞാന്‍ വിവാഹം കഴിക്കും …ഇതാണ് എന്‍റെ കാര്‍ഡ്” വിജയ കുമാര്‍ ഒരു കാര്‍ഡ് എടുത്തവന്റെ പോക്കറ്റില്‍ തിരുകിയിട്ട് സാറയുടെ കയ്യില്‍ നിന്നും ബാഗ് മേടിച്ചു …
അവള്‍ അയാളുടെ കാറില്‍ കയറി പോകുന്നത് കണ്ടു ബോബി സ്തംഭിച്ചു നില്‍ക്കുവാണപ്പോഴും
‘ ബോബി …മമ്മി അയാളുടെ കൂടെ പോയത് എന്തിനാണെന്നറിയാമോ?”
അത് വരെ ഭിത്തിയില്‍ ചാരി മിണ്ടാതിരുന്ന അജിത്ത് പൊട്ടിത്തെറിച്ചു
” മിണ്ടണ്ട ..എന്‍റെ ഭാവിക്ക് വേണ്ടിയാ പോകുന്നെ …ഒന്നോര്‍ത്തോ … ചേച്ചി നോക്കണമെന്ന് പറഞ്ഞു തന്നതാ എനിക്കവളെ …പിന്നെ ബോബിച്ചായനും കൈ പിടിച്ചു തന്നു …എന്‍റെ ഭാവിക്കാ അവളീ ചെയ്യുന്നതെന്ന് എനിക്കറിയാം ….എന്‍റെ ഭാവിയും എങ്ങനെ വേണമെന്ന് എനിക്കറിയാം ….. ” അജിത്ത് മുറിയിലേക്ക് കയറി വാതില്‍ ഭയങ്കരമായ ശബ്ധത്തില്‍ കൊട്ടിയടച്ചു
ബോബിയും വൈഗയും ഭയചകിതരായി .. ടിവി കണ്ടു കൊണ്ടിരുന്ന മിയമോള്‍ പേടിച്ചു ബോബിയുടെ കാലില്‍ കെട്ടി പിടിച്ചു …. ആദ്യമായാണ് അജിത്തിങ്ങനെ ക്ഷോഭിക്കുന്നെ…അകത്ത് അവന്‍ ഭിത്തിയില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്ന ശബ്ദം കേട്ടവര്‍ ആകെ പരിഭ്രാന്തരായി .. ആദ്യമായാണ് സാറയെ അവള്‍ എന്നൊക്കെ ബോബിയുടെ മുന്നില്‍ വെച്ച് പറയുന്നത് … സാറാന്റി എന്നെ പറഞ്ഞിട്ടും വിളിച്ചിട്ടുമുള്ളൂ
” അജിത്തേ ..വാതില് തുറക്കടാ…എടാ ” ബോബിയും വൈഗയും മാറി മാറി മുട്ടി വിളിച്ചിട്ടും അവന്‍ തുറന്നില്ല …
‘ പേടിക്കണ്ട …ഇവിടെ വെച്ചോന്നും ഞാന്‍ കാണിക്കില്ല …. അവരുണ്ടല്ലോ …എന്‍റെ അപ്പനും അമ്മയും … അവരോടു ഞാന്‍ ചോദിച്ചിട്ടേ ഹും …നാളെ രാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതിനുമുന്നേ ഞാന്‍ പൊക്കോളാം….. ഇനി നമ്മള്‍ കാണില്ല …ഗുഡ് ബൈ. .”
വീണ്ടും വാതില്‍ തുറന്നു പറഞ്ഞിട്ട് അജിത്ത് വാതിലടച്ചു
രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് അജിത്ത് കണ്ണ് തുറന്നത് .. ഉറക്കപ്പിച്ചുള്ള കണ്‍പോളകള്‍ അവന്‍ ബലമായി തുറന്നു ….ബാത്‌റൂമില്‍ കയറി മുഖം കഴുകിയിട്ടും അവന്‍റെ മുഖത്തെ വിളറിച്ചയും കണ്ണീര്‍ ഉണങ്ങിയ പൂര്‍ണമായി മായ്ക്കാന്‍ കഴിഞ്ഞില്ല … കണ്ണാടിയില്‍ നോക്കിയവന്‍ പൊട്ടിക്കരഞ്ഞു …. മുറിയിലെക്കിറങ്ങി ഷെല്‍ഫിന്റെ മേലെ നിന്ന് ബാഗെടുത്തു രണ്ടു ജോഡി ഡ്രെസ് എടുത്തു കുത്തി കയറ്റിയിട്ടു വാതിലിന്‍റെ ചുവട്ടില്‍ വന്നതും ഒരു പേപ്പറില്‍ എന്തോ എഴുതി കിടക്കുന്നത് അവന്‍ കണ്ടു ..അത് കുനിഞ്ഞെടുത്തു അവന്‍ വായിക്കാന്‍ തുടങ്ങി
