MLA പളനി വൈഗയെ നോക്കി
” അയ്യോ സാര്‍ , ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ ” വൈഗയുടെ കണ്ണില്‍ കൂടി കണ്ണ് നീര്‍ ഒഴുകി … അത് വരെ മനസ് കല്ല് പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണം എന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു , വേറൊന്നും അവര്‍ പറയുന്നുമില്ല .. നാര്‍ക്കോട്ടിക് സെല്ലിലെ ഉധ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അവരിതുവരെ
“പിന്നെ എപ്പോ തരും ?”
” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”
” ശെരി ..മൂന്നു നാള്‍ സമയം തരാം ….അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസ ആയി വരട്ടെ ” പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …ആ നോട്ടത്തില്‍ അവര്‍ ഉദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി .
” ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ ”
” സാര്‍ വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം ”
” ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയം ഉണ്ട് ”
മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു . എന്നാലും അവള്‍ സാറയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി
” സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?”
വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .
” എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം …അത് മിനിസ്ടര്‍ക്ക് ആണ് …ശരവണന്‍ വന്ത് മിനിസ്ടര്‍ PA… ”
അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി . മൊത്തം എണ്‍പത് ലക്ഷം ..ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ എന്നവള്‍ ആലോചിച്ചു . വാദിച്ചാല്‍ ഒരു പക്ഷെ ? ശിക്ഷിച്ചാല്‍ നാര്‍ക്കോട്ടിക് ആയത് കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല
സാറ വൈഗയുടെ കയ്യിൽ പിടിച്ചു , അവൾ മമ്മിയെ കൂട്ടി കൊണ്ട് ഹാളിലേക്കിറങ്ങി .അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ് മായ ഇരിപ്പുണ്ടായിരുന്നു . അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ
” മമ്മി , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും , ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച്”
” ചേച്ചി ” മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി . മായ അവരുടെ അദുത്തെക്ക് വന്നു
‘ ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസ അല്ല …നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും … നിങ്ങള്‍ പുറത്തെക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത് … നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത് ”
വൈഗ അവളുടെ കയ്യില്‍ പിടിച്ചു
” മോളെ ..എനിക്കും അതറിയാം ..പക്ഷെ …. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും …ഇത്രയും പൈസ പെട്ടന്ന് ….”
” ഞാനവരോട് സംസാരിക്കാം ചേച്ചി ”
ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി .
” മോളെ ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..”
‘ കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത് ” മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ സാറ ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു
” അത് പറ്റില്ല … അത് പറ്റില്ല …ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം ”
” ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി …” വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി
” ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല ..എന്നാണവര് പറയുന്നേ …ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക്”
വൈഗ അകത്തേക്ക് കയറി . മൂന്നു പേരും അതെ സീറ്റില്‍ തന്നെ ഇരിപ്പുണ്ട്
” അപ്പൊ …ഒരു കാര്യം ചെയ്യാം …നീ വേണ്ട …അന്ത അമ്മാവും.ഒരു മുപ്പത് ലക്ഷോം “
” പറ്റില്ല ..ഒന്നെങ്കില്‍ കാശ് ..അല്ലെങ്കില്‍ ഞങ്ങള്‍ …ഏതേലും ഒന്ന് മതി ” വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു . എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി
