സിനേറിയോ – 1

അവന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാടസ്വാമിയും ചിരി തുടങ്ങി.

:എടാ അണ്ടി കണ്ണാ ഇന്ന് നിന്റെ ബർത്ഡേയ് ആണെടാ മലരേ ഹഹ ഹഹ

അവര് രണ്ടുപേരും വീണ്ടും ചിരിക്കാൻ തുടങ്ങി..

:ഹോ.. അതായിരുന്നോ….

അതും പറഞ്ഞോണ്ട് കയ്യിലിരിക്കുന്ന അവശേഷിച്ച മദ്യം കുടിച് വീണ്ടും നിറച് പഴയ പടി തന്നെയിരുന്നു..

:ഡെയ് അരുണേ ഒരു പാട്ട് പാഡ്ര

:എന്നാ പാട്ട് വേണം സൊള്ള്

:എതാച്ചാലും പ്രെചനം കെടയാത്

:ഒക്കെ…എന്നാ പിടിച്ചോ

ഒരു രാജ മല്ലി വിടരുന്ന പോലെ.. പോലെ.. പോലെ നിൻ

:ഓ പോതും പോതും…ഇനി നീ പാടവേ  വേണ

:എന്നാ നീ പാടട പൂറ

:ടാ ആദി നീ പാടടാ.

:ടാ ആദി…ഇന്ത പൂണ്ട തൂങ്ങിട്ടിയാ

അവൻ വിളിച്ചപ്പോഴും നിശബ്ദനായിരുന്നു. ഒടുക്കം അവര് തന്നെ അന്താക്ഷരി  കളിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും തെറിയും പറഞ്ഞു ഇരുന്നു..

ഇന്ന് എന്റെ ജന്മദിനം ആണ് പോലും ജന്മ ദിനം…അങ്ങനെ 27 വയസ്സായി

..ആദി…ആദിത്യ …അച്ഛൻ രാമനാഥ്‌.. പ്രവാസിയായിരുന്നു അതിനിടക്ക് നാട്ടിൽ ഒരു സൂപ്പർ മാർകെറ്റ് കെട്ടിപൊക്കി.എന്നോട് വല്ല്യ സ്നേഹമൊന്നുമില്ലെങ്കിലും കൂറച്ചൊക്കെ സ്നേഹമുണ്ടെന്ന് പറയാ. പിന്നെ നാട്ടിൽ കൂടി. അമ്മ ലളിത. വെളുത്ത്‌ തുടുത്ത ഒരു പെണ്ണ് …അമ്മേടെ അതെ നിറമായിരുന്നു എനിക്കും കിട്ടിയത്.. അത്‌ മാത്രമല്ല അമ്മേടെ പൂച്ചക്കണ്ണും മുഖത്തിന്റെ ഘടനയും പുരികവും ആ മൂക്കും എല്ലാം… ഒന്നൊഴിച്…അത്‌ പല്ലായിരുന്നു.. പുറത്തേക്ക് ഉന്തിയ പല്ല്.. ചിലപ്പോ അതായിരിക്കാം അച്ഛന് എന്നോട് ഒരു ഇഷ്ടക്കുറവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

ഏഴാം ക്ലാസിൽ  പഠിക്കുമ്പോ അമ്മ മരിച്ചു.. പിന്നെ എനിക്കൊരു സ്റ്റെപ് അമ്മയുണ്ട്.. സുധ.. നിൽക്ക് ഞാൻ പറയാ.. അമ്മ മരിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞ് പതിവ് പോലെ സ്കൂൾ വിട്ടു വരുമ്പോ  ഞാൻ കാണുന്നത് വീടിന്റെ അകത്തും പുറത്തും മുഴുവൻ കുടുംബക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. എന്നെ കണ്ടിട്ട് ചിലർ പരിഹാസത്തോടെയും ചിലർ അനുകമ്പയോടും കൂടി നോക്കുന്നുണ്ട്..

എന്താന്ന് മനസ്സിലാകാതെ അവരുടെ ഇടയിൽ കൂടെ ബാഗും തോളിലിട്ട് ഞാൻ വീടിന്റ അകത്തേക്ക് കയറി.. അവിടെ അച്ഛൻ അതാ വെള്ള തുണിയും കുപ്പയാവുമൊക്കെയിട്ട് ഇരിക്കുന്നു.. അടുത്ത് തന്നെ വേറെ ഏതോ ഒരു സ്ത്രീയുമുണ്ട് അവരുടെ അടുത്തായി എന്നേക്കാൾ പ്രായമുള്ള ഒരുത്തനും.. അവര് രണ്ടു പേരും നല്ലത് പോലെ ഒരുങ്ങിയിട്ടുണ്ടായിരുന്നു…എന്നെ കണ്ട

അച്ഛൻ ചെറിയമ്മയോട് എന്റെ നേരെ കണ്ണു കാണിച്ചു.. ചെറിയമ്മ കയ്യും പിടിച് മുകളിലെ മുറിയിലേക്ക് നടന്നു.

:അതാരാന്ന് അറിയോ ആദിക്ക്

:മ്മ് മ്മ്

:അതാണ് ആദിന്റെ പുതിയ അമ്മ

:മ്മ് മ്മ്

തലയും കുലുക്കി പുതിയ ഡ്രെസ്സും മാറ്റി അവരുടെ കൂടെ പോയി ഫോട്ടോ എടുക്കലും പരിപാടിയിലേക്ക് നടന്നും..

ആ സ്ത്രീ ഒരിക്കലും രണ്ടാനമ്മപോലെ ആയിരുന്നില്ല മറിച് സ്വന്തം അമ്മയെ പോലെയും ആയിരുന്നില്ല…. മെന്റലിസ്റ്റ് ആദി പറഞ്ഞ പോലെ ഡിപ്രെഷൻ എന്നൊരു അവസ്ഥയുണ്ട് അതെ പോലെത്തന്നെ സൂയിസൈഡ് എന്ന അവസ്ഥയും ഇതിന്റെ രണ്ടിനും ഇടയിൽ ഒരു നേർത്ത പ്രതിഭാസമുള്ളത് പോലെ എനിക്കും ആ സ്ത്രീക്കുമിടയിൽ ഒരു അപ്രത്യക്ഷമായ ഒരു അതിർവരമ്പ് നിലകൊണ്ടു.. കാണുമ്പോ പുഞ്ചിരിക്കും.. എന്റെ കാര്യങ്ങൾ എല്ലാം ചെയ്ത് തന്നിരുന്നത് അവരായിരുന്നു.

അത്യാവശ്യത്തിലധികം പോർട്രൈറ്റ് ചിത്രങ്ങളിൽ കഴിവ് തെളിയിച്ചിരുന്ന ഞാൻ സ്കൂളുകളിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ അവര്ക് കൊണ്ട് പോയി കൊടുക്കുമായിരുന്നു അവരെ വായിൽ നിന്ന് വല്ലതും കേൾക്കാൻ.. എവിടെ ആ തള്ള അത്‌ കയ്യിൽ വാങ്ങി എന്റെ നേരെ ഒന്ന് ഇളിച്ചോണ്ട് തലകുലുക്കി എടുത്തു വയ്ക്കും..

കിട്ടി കൊണ്ടിരുന്ന ആ പുഞ്ചിരികളൊക്കെ  നിലച്ചത് അവരുടെ വയറ് വീർത്തു വന്നപ്പോഴായിരുന്നു. കാര്യം മനസ്സിലായില്ലേ.. അവര് പ്രേഗ്നെന്റ് ആയിന്ന്.. പ്രസവിച്ചത് ഒരു പെൺകുഞ്ഞും.. എനിക്ക് കളിപ്പിക്കാനോ ഉമ്മ വെയ്ക്കാനോ അങ്ങനെയങ്ങോട്ട് സമ്മതിച്ചിരുന്നില്ല..

അല്ലേലും എനിക്ക് താല്പര്യവുമില്ലാരുന്നു.. അത്‌ വേറെ കാര്യം.. പിന്നെ എന്റെ ചേട്ടൻ.. അല്ല ആ സ്ത്രീയുടെ മകൻ.. എന്റെ സ്റ്റെപ് ബ്രദർ.. അവൻ അവന്റെ കാര്യം നോക്കി നടക്കുന്നയാലായിരുന്നു.. ആ വീട്ടിൽ വല്ലപ്പോഴും എന്നോട് സംസാരിച്ചിരുന്നത് അവനും അച്ഛനുമായിരുന്നു.

പേര് ആദിത്യ ന്നായത് കൊണ്ട് തന്നെ എക്സാം എഴുതുമ്പോ എന്റെ രജിസ്റ്റർ നമ്പറായിരുന്നു ആദ്യം.. അതോണ്ടെന്നേ വല്ലതും നോക്കി എഴുതാൻ അടുത്ത് പേരിന് പോലും ഒരു പഠിപ്പി ഉണ്ടാർന്നില്ല.. ഇനിയും ആരേലും പ്രേധീഷിച് നിന്നാ എക്സാമിന് ഊമ്പി പോകുമെന്നുള്ളത് കൊണ്ട് പഠിക്കാൻ തീരുമാനിച്ചു. ട്യൂഷന് പോയും സ്കൂളിലെ നൈറ്റ്‌ ക്ലാസ്സിലും പോയി എന്റെ ഇച്ഛാശക്തി കൊണ്ട് sslc പൊട്ടാതെ പാസ്സായി.. അടുത്തതായിരുന്നു വലിയ പരീക്ഷണം സർക്കാർ സ്കൂളിൽ പഠിച്ച എനിക്ക് പ്ലസ് വണ്ണിന് അലോട്മെന്റ് വന്നത് കോമേഴ്‌സിനും. ഇംഗ്ലീഷിൽ ഒരു തേങ്ങയും അറിയാൻ പാടില്ലാത്തത് കൊണ്ട് തന്നെ  വീടിനടുത്തു ട്യൂഷന് പോയി കഷ്ടിച്ച് പാസ്സായി..അത്‌ വേറെ കാര്യം…പിന്നെ പറയാ.. പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു എനിക്ക് എന്റെ പുറത്തേക്ക് തള്ളി തെറിച്ചു നിൽക്കുന്ന പല്ലിനെ കുറവായി തോന്നിയത്… എങ്ങനെന്ന് വച്ചാല് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു ഡ്രോയിങ്ങിന്റെ സാധങ്ങൾ തീർന്നത് മനസ്സിലേക്ക് വന്നത്.. ഇപ്പോ തന്നെ അച്ഛനോട് പറഞ് പൈസ വാങ്ങീക്കാന്ന് വച്ചിട്ട് കോണിയും ഇറങ്ങി അച്ഛന്റെ വാതിലിനടുത്തെത്തിയപ്പോഴാണ് അകത്തു നിന്ന് അവരുടെ സംസാരം കേൾക്കുന്നത്

:അവന്റെ പല്ല് കണ്ടാ തന്നെ ആളുകള് കളിയാക്കാൻ തുടങ്ങും.. നമ്മള് ആൾക്കാരെ ഇടയില് ചൂളി പോകും. വെറുതെ അതിന് ഇടവെരുത്തണോ

:അപ്പൊ പിന്നെ നാളെയെന്താ അവനോട് പറയാ

:വല്ല മരിപ്പിനും പോകാണെന്ന് പറയാ…കുടുംബത്തിലെ പ്രധാന പെട്ടവരുടെ കല്യാണ അതിന്റെ ഇടയിൽ പോയി നാണം കെടാൻ വയ്യ

കേട്ടപ്പോ എന്തോ എവിടെന്നോ ഒരു തണുപ്പ് ഹൃദയത്തെ വന്നു പൊതിഞ്ഞു..

അന്ന് രാത്രി മുഴുവൻ ബെഡിൽ കിടന്ന് കരഞ്ഞു. എന്തിനാണ് ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെന്നും പറഞ് ഉള്ളിൽ നിന്നും വരുന്ന തേങ്ങലുകളെ തലയണ വച്ച് അമർത്തി പുറത്ത് പോകാതെ കൊന്നുകൊണ്ടിരുന്നു.. പിറ്റേന്ന് മരിപ്പുണ്ടെന്നും പറഞ് കസവിന്റെ വസ്ത്രങ്ങളണിഞ് പോകുന്നവരെ കണ്ടാ ഏത് അഞ്ചാം ക്‌ളാസുകാരനും മനസ്സിലാകുമായിരുന്നിട്ടും ആ പ്ലസ് വണ്ണുകാരൻ അവര് പറഞ്ഞത് വിശ്വസിച്ചെന്ന പോലെ തലയാട്ടി അവര് പോകുന്നത് ഒരു തരം നിർവികരതയോടെ കണ്ണിൽ വെള്ളവും നിറച്ച് നോക്കി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *