തലയും കുലുക്കി പുതിയ ഡ്രെസ്സും മാറ്റി അവരുടെ കൂടെ പോയി ഫോട്ടോ എടുക്കലും പരിപാടിയിലേക്ക് നടന്നും..
ആ സ്ത്രീ ഒരിക്കലും രണ്ടാനമ്മപോലെ ആയിരുന്നില്ല മറിച് സ്വന്തം അമ്മയെ പോലെയും ആയിരുന്നില്ല…. മെന്റലിസ്റ്റ് ആദി പറഞ്ഞ പോലെ ഡിപ്രെഷൻ എന്നൊരു അവസ്ഥയുണ്ട് അതെ പോലെത്തന്നെ സൂയിസൈഡ് എന്ന അവസ്ഥയും ഇതിന്റെ രണ്ടിനും ഇടയിൽ ഒരു നേർത്ത പ്രതിഭാസമുള്ളത് പോലെ എനിക്കും ആ സ്ത്രീക്കുമിടയിൽ ഒരു അപ്രത്യക്ഷമായ ഒരു അതിർവരമ്പ് നിലകൊണ്ടു.. കാണുമ്പോ പുഞ്ചിരിക്കും.. എന്റെ കാര്യങ്ങൾ എല്ലാം ചെയ്ത് തന്നിരുന്നത് അവരായിരുന്നു.
അത്യാവശ്യത്തിലധികം പോർട്രൈറ്റ് ചിത്രങ്ങളിൽ കഴിവ് തെളിയിച്ചിരുന്ന ഞാൻ സ്കൂളുകളിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ അവര്ക് കൊണ്ട് പോയി കൊടുക്കുമായിരുന്നു അവരെ വായിൽ നിന്ന് വല്ലതും കേൾക്കാൻ.. എവിടെ ആ തള്ള അത് കയ്യിൽ വാങ്ങി എന്റെ നേരെ ഒന്ന് ഇളിച്ചോണ്ട് തലകുലുക്കി എടുത്തു വയ്ക്കും..
കിട്ടി കൊണ്ടിരുന്ന ആ പുഞ്ചിരികളൊക്കെ നിലച്ചത് അവരുടെ വയറ് വീർത്തു വന്നപ്പോഴായിരുന്നു. കാര്യം മനസ്സിലായില്ലേ.. അവര് പ്രേഗ്നെന്റ് ആയിന്ന്.. പ്രസവിച്ചത് ഒരു പെൺകുഞ്ഞും.. എനിക്ക് കളിപ്പിക്കാനോ ഉമ്മ വെയ്ക്കാനോ അങ്ങനെയങ്ങോട്ട് സമ്മതിച്ചിരുന്നില്ല..
അല്ലേലും എനിക്ക് താല്പര്യവുമില്ലാരുന്നു.. അത് വേറെ കാര്യം.. പിന്നെ എന്റെ ചേട്ടൻ.. അല്ല ആ സ്ത്രീയുടെ മകൻ.. എന്റെ സ്റ്റെപ് ബ്രദർ.. അവൻ അവന്റെ കാര്യം നോക്കി നടക്കുന്നയാലായിരുന്നു.. ആ വീട്ടിൽ വല്ലപ്പോഴും എന്നോട് സംസാരിച്ചിരുന്നത് അവനും അച്ഛനുമായിരുന്നു.
പേര് ആദിത്യ ന്നായത് കൊണ്ട് തന്നെ എക്സാം എഴുതുമ്പോ എന്റെ രജിസ്റ്റർ നമ്പറായിരുന്നു ആദ്യം.. അതോണ്ടെന്നേ വല്ലതും നോക്കി എഴുതാൻ അടുത്ത് പേരിന് പോലും ഒരു പഠിപ്പി ഉണ്ടാർന്നില്ല.. ഇനിയും ആരേലും പ്രേധീഷിച് നിന്നാ എക്സാമിന് ഊമ്പി പോകുമെന്നുള്ളത് കൊണ്ട് പഠിക്കാൻ തീരുമാനിച്ചു. ട്യൂഷന് പോയും സ്കൂളിലെ നൈറ്റ് ക്ലാസ്സിലും പോയി എന്റെ ഇച്ഛാശക്തി കൊണ്ട് sslc പൊട്ടാതെ പാസ്സായി.. അടുത്തതായിരുന്നു വലിയ പരീക്ഷണം സർക്കാർ സ്കൂളിൽ പഠിച്ച എനിക്ക് പ്ലസ് വണ്ണിന് അലോട്മെന്റ് വന്നത് കോമേഴ്‌സിനും. ഇംഗ്ലീഷിൽ ഒരു തേങ്ങയും അറിയാൻ പാടില്ലാത്തത് കൊണ്ട് തന്നെ വീടിനടുത്തു ട്യൂഷന് പോയി കഷ്ടിച്ച് പാസ്സായി..അത് വേറെ കാര്യം…പിന്നെ പറയാ.. പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു എനിക്ക് എന്റെ പുറത്തേക്ക് തള്ളി തെറിച്ചു നിൽക്കുന്ന പല്ലിനെ കുറവായി തോന്നിയത്… എങ്ങനെന്ന് വച്ചാല് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു ഡ്രോയിങ്ങിന്റെ സാധങ്ങൾ തീർന്നത് മനസ്സിലേക്ക് വന്നത്.. ഇപ്പോ തന്നെ അച്ഛനോട് പറഞ് പൈസ വാങ്ങീക്കാന്ന് വച്ചിട്ട് കോണിയും ഇറങ്ങി അച്ഛന്റെ വാതിലിനടുത്തെത്തിയപ്പോഴാണ് അകത്തു നിന്ന് അവരുടെ സംസാരം കേൾക്കുന്നത്
:അവന്റെ പല്ല് കണ്ടാ തന്നെ ആളുകള് കളിയാക്കാൻ തുടങ്ങും.. നമ്മള് ആൾക്കാരെ ഇടയില് ചൂളി പോകും. വെറുതെ അതിന് ഇടവെരുത്തണോ
:അപ്പൊ പിന്നെ നാളെയെന്താ അവനോട് പറയാ
:വല്ല മരിപ്പിനും പോകാണെന്ന് പറയാ…കുടുംബത്തിലെ പ്രധാന പെട്ടവരുടെ കല്യാണ അതിന്റെ ഇടയിൽ പോയി നാണം കെടാൻ വയ്യ
കേട്ടപ്പോ എന്തോ എവിടെന്നോ ഒരു തണുപ്പ് ഹൃദയത്തെ വന്നു പൊതിഞ്ഞു..
അന്ന് രാത്രി മുഴുവൻ ബെഡിൽ കിടന്ന് കരഞ്ഞു. എന്തിനാണ് ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെന്നും പറഞ് ഉള്ളിൽ നിന്നും വരുന്ന തേങ്ങലുകളെ തലയണ വച്ച് അമർത്തി പുറത്ത് പോകാതെ കൊന്നുകൊണ്ടിരുന്നു.. പിറ്റേന്ന് മരിപ്പുണ്ടെന്നും പറഞ് കസവിന്റെ വസ്ത്രങ്ങളണിഞ് പോകുന്നവരെ കണ്ടാ ഏത് അഞ്ചാം ക്‌ളാസുകാരനും മനസ്സിലാകുമായിരുന്നിട്ടും ആ പ്ലസ് വണ്ണുകാരൻ അവര് പറഞ്ഞത് വിശ്വസിച്ചെന്ന പോലെ തലയാട്ടി അവര് പോകുന്നത് ഒരു തരം നിർവികരതയോടെ കണ്ണിൽ വെള്ളവും നിറച്ച് നോക്കി നിന്നു..
ആ സംഭവം എന്നെ അപകർഷതാബോധമെന്ന പടുകുഴിയിലേക്ക് തള്ളിയിട്ടു.. എവിടേക്കും പോകാതെ ആരോടും കമ്പനി കൂടാതെ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടി നിന്നു..സിനിമയിൽ കാണുന്ന പോലെ ചൈൽഡ് ഹൂഡ് ഫ്രെണ്ട്സും ഇല്ലാർന്നു.. പ്രേമം പോയിട്ട് പെണ്ണിന്റെ മുഖത്ത് നോക്കാൻ പറ്റാതെയായിരുന്നു ഞാൻ…കാരണം അത്രത്തോളം അപകർഷതാ ബോധം എന്റെ മനസ്സിനെ വരിഞ്ഞു മുറുക്കിയിരുന്നു…പിന്നെ ട്യൂഷൻ എടുക്കുന്ന ചേച്ചി അത് പതിയെ പതിയെ മാറ്റിയെടുത്തെങ്കിലും അതിന്റെ കോശങ്ങൾ എന്റെ മനസ്സിൽ അവിടെയിവിടെയായിട്ട് പറ്റി പിടിച്ചു നിന്നിരുന്നു.. ആ ചേച്ചിയുടെ നിർദേശം കൊണ്ട് തന്നെ പല്ലിന് കമ്പിയും ഇട്ടു.. ഇപ്പൊ ഞാനും ആ സ്ത്രീയുടെ മൂത്ത മോനും നിന്നാ അവനെന്റെ മുൻപിൽ സൗന്ദര്യത്തിൽ എന്റെ ഏയഴലത്ത് വരത്തില്ലാന്നുള്ളത് മറ്റൊരു കാര്യം..അത് അങ്ങനെ ആണല്ലോ.. ചെറുപ്പത്തില് കാണാൻ ചേലില്ലാത്തോര് ഒരു വയസ്സ് കഴിഞ്ഞാ അവരെ അടുത്ത് പോലും നമ്മളെത്തത്തില്ല..വീട്ടിലുണ്ടായ ഇളയ സന്താനത്തിന്റെ വളർച്ച ഉയർന്നു വരും തോറും എന്നോടുള്ള ആ സ്ത്രീയുടെ പെരുമാറ്റത്തിലും മാറ്റം വന്നു.. എന്നോട് ഇത് വരെ കാ മാ ന്ന് പറയാത്ത ആ സ്ത്രീ കുറച്ചു കഴിഞ്ഞപ്പോ എന്നെ ദോഷിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം എനിക്കെതിരെ വായ തുറന്നു കൊണ്ടിരുന്നു.. പതിയെ പതിയെ ആ തള്ളയെ ഞാൻ മൈന്റ് ചെയ്യാതെയായി…
