സിനേറിയോ – 1

“ആരാടാ…അരുണേ.. ടാ മാട സ്വാമി ”

എവിടെ ആ സ്റ്റീൽ ഗ്ലാസ്‌ നിലത്ത് കിടന്ന് ഉരുളുന്ന ശബ്ദമൊഴിച് മറ്റൊന്നും തന്നെയില്ലാരുന്നു.. ഇപ്പൊ ഇളയ രാജന്റെ പാട്ടും കേൾക്കാനില്ല അതിന്റെ സ്ഥാനത് വേറെ ഏതോ ഒരു മ്യൂസിക്.. ഒരു മാതിരി സൈക്കോ ചാറക്ടർസിന് ഇൻട്രോ പോലെ…ദൈവമേ ഇനി അങ്ങനെ വല്ലതും.. ഞാൻ വരുന്നതിന്റെ മുൻപേ അവന്മാരെ കൊന്ന് നുറുക്കി ചാക്കിൽ കെട്ടി എന്നെ കാത്തു നിൽക്കയായിരിക്കോ.. നെഞ്ച് ദാണ്ടേ പടപടാന്ന് ഇടിക്കിന്…മുട്ടുകാലൊക്കെ വിറക്കുന്ന പോലെ…ഇനി വല്ല പ്രേതവും ആകുവോ.. നിലാവിന്റെ വെളിച്ചം ജനലും കടന്ന് അടുക്കളയിലെ മാർബിളിലേക്ക് അടിക്കുന്നുണ്ട്.. ഇന്ന് കറുത്ത വാവ് വലതുമാണോ അതോ വെളുത്ത വാവോ.. ധൈര്യം സംഭരിച്ച് ഹാളിലേക്ക് പോയി നോക്കാൻ തന്നെ തീരുമാനിച്ചു…ആ ഗ്ലാസ്‌ തറയിൽ കിടന്ന് ഉരുളുന്നുണ്ട്.. അതെടുത്തു ടേബിളിൽ വച്ചു…ആ തൊലിഞ്ഞ സ്പീക്കറുമെടുത്ത്‌ അതിന്റെ പവറും ഓഫ്‌ ആക്കി.. അതോടെ എല്ലാം നിശബ്ദമായി…

“എടാ നായിക്കളെ എന്ത് ചെയ്യാ നിങ്ങള് ”

എവിടെ ഒരു മറുപടിയുമില്ല…

അന്നേരം റൂമിനുള്ളിൽ എന്തോ വീയുന്ന പോലെ ശബ്ദം കേട്ടു.. പേടിച്ചു പേടിച്ചു പതിയെ അതിനുളിലേക് കടന്ന് ഫ്ലാഷ് അടിച്ചു മുറി മുഴുവനും വീക്ഷിച്ചു…ചുമരിലെറിഞ്ഞു കളിക്കുന്ന ആ റമ്പർ പന്ത് നിലത്ത്‌ കിടന്ന് തുള്ളുന്നുണ്ട്…

അതും നോക്കി തിരിയലും കറന്റ് വരലും ഒരുമിച്ചാർന്നു കൂടെ കയ്യിൽ ഒരു കേക്കും പിടിച് ഇളിച്ചോണ്ട് മാട സാമിയും.

“സർപ്രൈസ് ”

ഒന്നാർത്തു കൊണ്ട് ഞാൻ അവന്റെ മുഖത്തിനിട്ട് എന്റെ കൈത്തലം പതിഞ്ഞു.. അടി കിട്ടലും അവൻ വശത്തേക്ക് വീണു.. എല്ലാം ഒരൊറ്റ നിമിഷത്തിൽ സംഭവിച്ചു.. മാട സ്വാമിയുടെ കയ്യിലുണ്ടായിരുന്ന കേക്ക് നിലത്ത് കമിഴ്ന്നു വീണ് മെയിൻ സ്വിച്ച് ഓൺ ചെയ്തു വരുന്ന അരുണിന്റെ മുന്നിലേക്ക് നിരങ്ങി നിന്നു.. അവനത് കുനിഞ്ഞെടുത്തു..

“മുന്നൂറ്റി നാല്പത് രൂപ ഡിം.”

അവശേഷിച്ച കേക്കിൽ നിന്ന് വിരലുകൊണ്ട് തോണ്ടി വായിലേക്ക് വച്ചു കൊണ്ട് പറഞ്ഞു..

:കൊച്ചച്ചന്റെ അണ്ടി.. മനുഷ്യനിപ്പോ പേടിച് ചത്തേനെ

നെഞ്ചും തടവി ടേബിളിരിക്കുന്ന ചെറിയ കുപ്പിയെടുത്ത ബാഗിലേക്ക് ഇരുന്നു..

:ഉന്നോട് ന്നാ അപ്പോവേ സൊന്നേയില്ലെടെ ഇന്ത പൂണ്ടക്ക് സർപ്രൈസ് ഒന്നും കൊടുക്കാതെന്ന്

:നിനക്ക് അവന്റെ മുൻപീന്ന് കുറച്ച് മാറിനിന്നൂടാർന്നോ

:എല്ലാമേ എൻ തലയെഴുത്ത്‌.. നേത്ത് അമ്മ ഫോൺ പണ്ണി സൊള്ളിട്ടെ എനക്ക് കഷ്ട കാലന്താന്ന്. പാത്തുക്കോന്ന്.. കാലേല് അന്ത എച് ആർ മേടം തിട്ടീട്ടെ.. ഇപ്പെ ഇന്ത നായെ അടിച്ചിട്ടെ

അവന് ഇടതു കവിള് തഴുകികൊണ്ട് പറഞ്ഞു

:അത്‌ വിടടാ…നിനക്ക് ഒരു അടിയുടെ കുറവുണ്ടാർന്നു അതിങ്ങനെ തീർന്നെന്ന് വിചാരിച്ചാൽ മതി

നിലത്തു കിടക്കുന്ന കേക്കിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടെ അരുൺ ചിരിച്ചോണ്ട് പറഞ്ഞു..

ഞാനും അതിന് ചിരിച് കൈയിലുള്ള കുപ്പിയിൽ നിന്ന് മൂടി മാറ്റി വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു വായിലേക്ക് മട മടാന്ന് കമഴ്ത്തി..

അത്‌ കണ്ട മാട സാമി കൈ ചൂണ്ടി കൊണ്ട് ഒച്ചയുണ്ടാക്കിയെങ്കിലും അതിന് മുന്പേ വെള്ളം എന്റെ വായിൽ നിന്ന് ഇറങ്ങി പോകാൻ തുടങ്ങിയിരുന്നു.

തീ കട്ട തൊണ്ട കുഴിക്കൂടെ ഇറങ്ങുന്ന പോലെ.. ആ ഒരൊറ്റ നിമിഷത്തിൽ എന്റെ ശ്വസം നിലച്ചു പോയൊന്നു സംശയം.. ചെവീക്കൂടെ പൊക പോകുന്ന പോലെ.. കണ്ണീന്ന് വെള്ളം നിറഞ്ഞു വന്നു…നെഞ്ചിലെ വേദന കുറക്കാൻ നെഞ്ചിൽ അമർത്തി തടവി.

:യ്യോ….എന്ത് കുണ്ണയാടാ ഇത്

നിറഞ്ഞു വന്ന കണ്ണ് നീര് നിലത്തേക്ക് വീണുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

:എത്ക്ക്ടാ.. അത്‌ കുടിച്ചേ.. ചാരായം ടാ അത്‌

എന്റെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ടേബിളിരുന്ന ജെഗ് എടുത്ത് തന്ന് നെഞ്ചിൽ തടവി തെന്ന് കൊണ്ട് മാട സ്വാമി അപ്പോയെനിക്ക് സ്നേഹം തുളുമ്പുന്ന അമ്മയായി

:എങ്കെന്നാ മൈരേ ഉനക്ക് ഇന്ത കുണ്ണ കെടേചേ.. മനുഷ്യനെ കൊല്ലനായിട്ട്

:അത്‌ വന്ത് സറക്ക് വാങ്ങീട്ട് പോകുമ്പോത് ഒരു അണ്ണാ തന്തത് താ.

:ഹൗ…മൈരേ കൊടല് കത്തീന്നാ തോന്നണേ

:അത്‌ വിടപ്പാ

:ആ വിട്ട് വിട്ട്

അപ്പോഴേക്കും അരുൺ വെള്ളമടിക്കാനുള്ള സാധന സാമഗ്രികൾ ഒരുക്കിയിരുന്നു…

ഓൾഡ് മങും ഗ്ലാസും ഐസ് ബ്ലോക്കും ചിക്കൻ പൊരിച്ചതുമെല്ലാം ബാഗുകൾ നിരത്തി വച്ചതിന്റെ മധ്യത്തിലുള്ള ഗ്ലാസിന്റെ ചെറിയ മേശയിൽ നിരന്നു നിന്നു…

:എന്നാ പിന്നെ തുടങ്ങല്ലേ

അതും പറഞ് അരുൺ

നിരത്തി വച്ച നാല് ഗ്ലാസുകളിലേക്ക് മദ്യം പകർന്നു നൽകി അതിന്റെ ഒരു ഫോട്ടോ അരുണെടുത്ത്‌ വാട്സാപ്പിൽ അയച്ചു കൊടുത്തു..

ആ നാലുഗ്ലാസുകളിൽ വെള്ളം പകർന്നു ഞങ്ങൾ തുടങ്ങിയത് അവസാനിച്ചത് ഒരു കുപ്പി ഫുള്ള് തീർത്തപ്പോഴാണ്.. ഇനി വേണ്ടുന്നവർക്ക് രണ്ടാമത്തെ കുപ്പിയിൽ പൊട്ടിച്ചു കുടിക്കാം…ആർക്കാ അതിന് വേണ്ടാത്തെ..

അടിച്ചപ്പോ എങ്ങനെ ഇരുന്നോ അതേപോലെ ഞാൻ ഗ്ലാസിനെ ഭദ്രമായി നെഞ്ചിൽ പിടിച് ആ ബാഗിൽ ചാരി ഇരിക്കുന്നുണ്ട്…

ആ ശൂന്യമായ ഓൾഡ് മങ്ക് കുപ്പി ഉരുണ്ട് ഉരുണ്ട് എന്റെ കാലിന്റെ അടുത്ത് വന്നു നിന്നു..

അരുൺ ബാഗും വിട്ട് നിലത്ത് മലർന്നു കിടക്കുന്നുണ്ട്.. മാട സാമി എന്റെ പോലെ രണ്ട് കയ്യും രണ്ട് കാലും പുറത്തേക്കിട്ട് കിടക്കുന്നുണ്ട്.. ഒരു കയ്യിൽ ഗ്ലാസുമായി..

ടേബിളിലിരിക്കുന്ന ഫോൺ അപ്പോഴും കണ്ണമ്മേന്ന് വിളിച്ചോണ്ട് കിടന്ന് കരയുന്നുണ്ട്.. ആരുമതെടുക്കുന്നില്ല..

ഈ ഞാനും.. മടി.. അല്ലാതെന്ത്..

കുറച്ചു വട്ടം കൂടി അത്‌ റിങ്ങടിച്ചു കണ്ണമ്മേന്ന് വിളിച്ചു കൊണ്ടിരുന്നു.. വയ്യ.. ഇനി മൂരിയും നിവർത്തി ഗ്ലാസ്‌ തായേ വച്ച് ഇവന്മാരെ ഇടെക്കൂടെ പോയി അതെടുക്കണ്ടേ…വേണ്ടാ.. ഏതായാലും അത്യാവശ്യമൊന്നുമുള്ള കോളായിരിക്കില്ല…

അടുത്ത ഓൾഡ് മങ്കിന്റെ കുപ്പിയിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ചുരത്തി.. അതിന്റ ശബ്ദം കേട്ടപ്പോ തന്നെ മാട സാമി കയ്യിലുള്ള ഗ്ലാസ്‌ നിലത്ത് വച്ചു കാലു കൊണ്ട് എന്റെ നേരെ നീക്കി…

അതിലേക്കും ഒന്നൊഴിച്ചു കിടത്തി.. അരുണിന് മതീന്ന് തോന്നുന്നു.. നാളെ രാവിലെതന്നെ സ്വാതിനെ കൊണ്ട് എവിടേക്കേലും പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരിക്കാം…അതാവും ആശാൻ നിർത്തിയെ….

കയ്യിലേക്ക് നിറഞ്ഞ ഗ്ലാസുമെടുത്തു പിടിച് വീണ്ടും ബാഗിലെക്ക് ചാരി ഇരുന്നു..

:ഡെയ് മാടെ…ഡെയ്

:എന്നാടാ…. പൂണ്ടെ

:എത്ക് എനക്ക് സർപ്രൈസ് കൊടുത്തേ

എന്റെ ചോദ്യം കേട്ടിട്ട് അവൻ തല പൊക്കി എന്നെ നോക്കി

:ഉനക്ക് തെരിയിലെയാ

:ഇല്ലടാ

അവനെന്നെ അത്ഭുത ഭാവത്തോടെ കുറച്ചു നേരം നോക്കി നിന്നു..

അപ്പോഴാണ് അടുത്ത് കിടക്കുന്ന അരുൺ ചിരിക്കുന്നത്.. ചെറിയ ചിരിയിൽ തുടങ്ങിയ അവന്റെ ചിരി അവസാനം വയറ് പൊത്തി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *