സിനേറിയോ – 1

ആ സംഭവം എന്നെ അപകർഷതാബോധമെന്ന  പടുകുഴിയിലേക്ക് തള്ളിയിട്ടു.. എവിടേക്കും പോകാതെ ആരോടും കമ്പനി കൂടാതെ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടി നിന്നു..സിനിമയിൽ കാണുന്ന പോലെ ചൈൽഡ് ഹൂഡ് ഫ്രെണ്ട്സും ഇല്ലാർന്നു.. പ്രേമം പോയിട്ട് പെണ്ണിന്റെ മുഖത്ത് നോക്കാൻ പറ്റാതെയായിരുന്നു ഞാൻ…കാരണം അത്രത്തോളം അപകർഷതാ ബോധം എന്റെ മനസ്സിനെ വരിഞ്ഞു മുറുക്കിയിരുന്നു…പിന്നെ ട്യൂഷൻ എടുക്കുന്ന ചേച്ചി അത്‌ പതിയെ പതിയെ മാറ്റിയെടുത്തെങ്കിലും അതിന്റെ കോശങ്ങൾ എന്റെ മനസ്സിൽ അവിടെയിവിടെയായിട്ട് പറ്റി പിടിച്ചു നിന്നിരുന്നു.. ആ ചേച്ചിയുടെ നിർദേശം കൊണ്ട് തന്നെ പല്ലിന് കമ്പിയും ഇട്ടു.. ഇപ്പൊ ഞാനും ആ സ്ത്രീയുടെ മൂത്ത മോനും നിന്നാ അവനെന്റെ മുൻപിൽ സൗന്ദര്യത്തിൽ എന്റെ ഏയഴലത്ത്‌ വരത്തില്ലാന്നുള്ളത് മറ്റൊരു കാര്യം..അത്‌ അങ്ങനെ ആണല്ലോ.. ചെറുപ്പത്തില് കാണാൻ ചേലില്ലാത്തോര് ഒരു വയസ്സ് കഴിഞ്ഞാ അവരെ അടുത്ത് പോലും നമ്മളെത്തത്തില്ല..വീട്ടിലുണ്ടായ ഇളയ സന്താനത്തിന്റെ വളർച്ച ഉയർന്നു വരും തോറും എന്നോടുള്ള ആ സ്ത്രീയുടെ പെരുമാറ്റത്തിലും മാറ്റം വന്നു.. എന്നോട് ഇത് വരെ കാ മാ ന്ന് പറയാത്ത ആ സ്ത്രീ കുറച്ചു കഴിഞ്ഞപ്പോ എന്നെ ദോഷിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം എനിക്കെതിരെ വായ തുറന്നു കൊണ്ടിരുന്നു.. പതിയെ പതിയെ ആ തള്ളയെ ഞാൻ മൈന്റ് ചെയ്യാതെയായി…

കാല ചക്രം ആർക്കും വേണ്ടി കാത്ത് നിൽക്കാതെ കറങ്ങി കൊണ്ടിരുന്നു.. ആ കാല ചക്രം കറങ്ങുന്നതിനിടക്ക് എന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന പല മാസ്മരിക സംഭവങ്ങളും ഉണ്ടായി.. വഴിയേ പറയാം…

ഡിഗ്രി പഠനവും കഴിഞ്ഞ് ചെന്നൈയിലെ ഐടി കമ്പനിയിൽ കോളേജ് പ്ലേസ്‌മെന്റ് വഴി ജോലി ശെരിയായി.. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്ന് പറയുമ്പോലെ ആ നശിച്ച വീട്ടിൽ നിന്ന് നിന്ന് ഓടി പോകാൻ തോന്നിയ എനിക്ക് ചെന്നൈ ജോലികിട്ടിയപ്പോ വർഷങ്ങൾക്ക് ശേഷം എന്തോ നേടിയെടുത്ത പോലെ മനസ്സ് എന്നെ അഭിനന്ദിച്ചു കൊണ്ടിരുന്നു..

യാത്ര പറയാൻ എനിക്ക് അവിടെ രണ്ട് പേരോടെ ഉണ്ടാർന്നുള്ളു.. അച്ഛനോട് മരിച്ചു പോയ അമ്മയുടെ അസ്ഥി തറയോടും.. അസ്ഥി തറക്ക് മുന്നിൽ നിന്ന് ആ ഏഴാം ക്ലാസുകാരനെ പോലെ തലയും കുമ്പിട്ടു കരയുമ്പോൾ ഒരു തണുത്ത ഇളം കാറ്റ് തന്നെ അശ്വസിപ്പിക്കാനെന്ന പോലെ തഴുകി പൊയ്‌കൊണ്ടിരുന്നു.. ട്രാവൽ ബാഗിൽ ഓരോന്ന് കുത്തി നിറക്കുമ്പോ അതിനിടയിലേക്ക് അലമാരയിൽ നിന്നും വർഷങ്ങൾക്കിപ്പുറവും അമ്മയുടെ ഗന്ധം പരത്തുന്ന നിറം മങ്ങി തുടങ്ങിയ മാക്സിയും സാരിയും മടക്കി അതിന്മേൽ മുഖം പൂയ്തി ആഞ്ഞു വലിച്ചു ബാഗിലേക്ക് വച്ചു.. അമ്മയുടെ വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന അമ്മയുടെ ഗന്ധം വലിച്ചെടുക്കുമ്പോ ഒരു പോസിറ്റീവ് എനർജി എപ്പോഴും ലഭിക്കുമായിരുന്നു.. എന്തോ അമ്മ ഇപ്പോഴും എന്റെ ചുറ്റുവട്ടത്തിൽ എന്നെയും നോക്കി ഇരിക്കുണ്ടെന്ന പോലെ..

പുറപ്പെട്ടു. പക്ഷെ പോകുന്ന വഴി അവനറിയില്ല. എത്തേണ്ട സ്ഥലത്തെ കുറിച്ചും അവനറിയില്ല.. ആ നഗരത്തിന്റെ അമാനുഷിക ചരിത്രത്തെ പറ്റിയും അവനറിവുണ്ടായിരുന്നില്ല.. വിശ്വാസങ്ങൾ നോട്ട് കെട്ട് പോലെ വിഹരിക്കുന്ന ആ നഗരത്തിലെ ട്രെയിൻ സ്റ്റേഷനിൽ ഒരു ഭ്രാന്തൻ കെട്ടു കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.

:ഞാനൊരു കാടിന്റെ കഥ പറയാ..ഒരു വീരന്റെ കഥ പറയാ..മാരി മുകിൽ പോലെ പെയ്ത തീ തുള്ളികളെവിടെ

കാലനെന്ന മൃത്യുഞ്ജയനെവിടെ

ഉലകത്തിൽ തുടിച്ച ശൈവ നാളം പോലെ

ആശാന്തിയുടെ മേലെ ഇളം കാറ്റായി വീശിയ ശാന്തിമന്ത്രം പോലെ

ശനി ശാപം തീർക്കാൻ വന്ന അവധാരം പോലെ

മണ്ണിനെ വീണ്ണാക്കൻ വന്ന ആ മഹാ മാന്ത്രികനെവിടെ

വിധിയെ തോല്പിക്കാൻ വന്ന ആ സാഹസികനെവിടെ

വേട്ടക്കാരെ വേട്ടയാടുന്ന വേട്ടക്കാരൻ വന്നൂ…

ട്രെയിനിന്റെ ചലനം നിലച്ചപ്പോ കമ്പിയിൽ നിന്നും കയ്യെടുത്ത്‌ പ്ലാറ്റഫോമിലേക്ക് ചാടി..

ആ പൊട്ടന്റെ ഇൻട്രോ ഒക്കെ പൊളിയായിരുന്നു പക്ഷെ എന്റെ വരവ് അത്ര നല്ലതങ്ങായില്ല..

ഇടി പടത്തില് ജയസൂര്യ കൊല്ലനഹള്ളിയില് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോ ചാണകം ചവിട്ടുന്ന പോലെ ഞാൻ ചവിട്ടിയത്  ആരോ ഛർദിച്ചിട്ട് പോയ ഭക്ഷണവശിടങ്ങളിലായിരുന്നു..

ജയസൂര്യ ചെയ്ത പോലെ അവിടെയുള്ള നിലത്ത് കാല് കൊണ്ടുറച് ഷൂസിൽ പറ്റി പിടിച്ചത് നീക്കാൻ തുടങ്ങി…

:അന്താള് വരുവേ…. അന്താള് വരുവേ

അപ്പോഴും ആ പൊട്ടൻ നിർത്താതെ അതും പറഞ്ഞു പ്ലാറ്റഫോംമിൽകൂടെ തലങ്ങും വിലങ്ങും ഓടി..

കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല.. അതിന് ഒരു തീപ്പൊരി വേണം ആ തീപൊരിക്ക് വേണ്ടി ഓട്ടോകരോടെല്ലാം അഡ്രസ് പറഞ് കൊടുത്ത് എത്രയാവുമെന്ന് ചോദിച്ചു.. മലയാളിയാണെന്ന് മനസ്സിലായപ്പോഴേ ആ മാമല മലരന്മാർ കത്തി വയ്ക്കാൻ തുടങ്ങി.. അതോണ്ട് കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാൻ തന്നെ തീരുമാനിച്ചു.. പ്ലേ സ്റ്റോറിൽ കയറി ആപ്പും ഡൌൺലോഡ് ചെയ്ത് ഒരു കേബ് ബുക്ക്‌ ചെയ്ത് അതിൽ കയറി പോയി.. ഒരു ബിൽഡിങ്ങിന് തായേ എൻ‌ട്രൻസിൽ വണ്ടി നിർത്തി.. ഇതാണ് അഡ്രെസ്സിൽ ഉള്ള സ്ഥലമെന്ന് പറഞ്ഞു.. പൈസയും കൊടുത്ത് ബാഗും തോളിലിട്ട് ആ ബഹുത്തായ കെട്ടിട സമുച്ചയത്തിന് മുൻപിൽ നിന്ന് ഒരു നിമിഷം ചുറ്റുപാടും കണ്ണോടിച്ചു..

ഇരുപത്തി മൂന്നാം വയസ്സിൽ ചെന്നൈ നഗരത്തിലെ ആ ഐടി കമ്പനിക്കുള്ളിൽ കാല് വയ്ക്കുമ്പോൾ അവരാരും അറിഞ്ഞിരുന്നില്ല എന്റെ പാദമുദ്രകളുടെ വലുപ്പം..

അവിടെന്ന് പരിചയ പെട്ടതായിരുന്നു അരുണിനെ.. കൂടെ മാട സാമിയെയും…

അക്കമഡേഷൻ റെഡിയായോ എന്നുള്ള അവന്മാരുടെ ചോദ്യത്തിന് പകച്ചു നിന്നപ്പോ അന്ന് അവര് ഉച്ചക്ക് ലീവെടുത്ത്‌ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി.. അവര് മാത്രമല്ലായിരുന്നു എനിക്ക് ആ നഗരത്തിൽ നിന്നും കിട്ടിയ ചങ്ങാതിമാർ…ധ്രുപത് , പുള്ളിയാണ് ഈ വീട് വാങ്ങിയത്.. പിന്നെ റോഷൻ, വിശ്വക്.. തുടക്കത്തിൽ ഞങ്ങളാറുപേരായിരുന്നു ആ വീട്ടിൽ..പിന്നെ റോഷന് ബാംഗ്ലൂർക്കും വിശ്വക് കാനഡയിലേക്കും പറന്നു..

മിച്ചം വന്നത് ഞാനും മാട സാമിയും അരുണും ധ്രുപതും…

കുറച്ചു കഴിഞ്ഞപ്പോ ധ്രുപതിന് കൂടെ നടന്ന് കുണ്ടീൽ കോൺക്രീറ്റ് ഇട്ട പോലെ ആസ്സല് തേപ്പ് കിട്ടിയപ്പോ പുള്ളി മൈൻഡ് ഒന്ന് റെഡിയാക്കാൻ സെർകീട്ട് പോകാൻ തുടങ്ങി.. കുറച്ചു മുന്നേ അരുൺ ഫോട്ടോ എടുത്തില്ലേ അതായച് കൊടുത്തത് അവനായിരിക്കും.. നാടു വിട്ട് പോയ കുട്ടന് വേണ്ടി കൂട്ടുകാരായ ഞങ്ങൾ ഇപ്പോഴും കാത്തു നിൽക്കുന്നുണ്ട് എന്നറിയിച്ചു കൊണ്ട്…മാസങ്ങളോ വർഷങ്ങളോ കൂടുമ്പോ ഇവിടെ തല പൊക്കി പോകാറുണ്ട്..പിന്നെ ഇപ്പൊ അരുണിന്റെ കല്യാണം കഴിഞ്ഞു അവര് വേറെ വീഡിടുത്തു മാറി.. മാട സാമി അച്ഛൻ മരിച്ചപ്പോ അമ്മേടെ കൂടെ നിൽക്കാൻ തുടങ്ങി.. ഇപ്പൊ ആ വീട്ടിൽ ഞാൻ മാത്രം തനിയെയായി.

Leave a Reply

Your email address will not be published. Required fields are marked *