സിനേറിയോ – 1

:എങ്ക പോണുടാ.. ഷർട്ട്‌ ഫുള്ളാ നനഞ്ഞു മൈരേ.. ഒരു ഷർട്ടെടുത്ത്‌ വാടാ

അപ്പോഴും ബോധമില്ലാത്താ എനിക്ക് മനസ്സിലായിരുന്നില്ല എന്റെ തല വീഴചയിൽ ആ മേശയിൽ തലയടിച് നെറ്റി പൊട്ടിയെന്നും ചോര മുഖത്തുകൂടെ വാർന്നോഴുകുന്നുണ്ടെന്നും…

ഞാനെപ്പോഴും മഴ പെയ്യുന്നുണ്ടെന്നും ഷർട്ട്‌ നനഞ്ഞെന്നും അബോധാവസ്ഥയിൽ പറഞ്ഞോണ്ടെ ഇരുന്നു.. എന്തിനധികം പറയുന്നു അവിടെ വന്ന പെൺകുട്ടി പോലും ഉള്ളത് ഞാൻ കണ്ടില്ല..

പക്ഷെ എന്നെക്കാളും ബോധമില്ലാത്താവര് ആ രണ്ട് മലരന്മാരായിരുന്നു…കള്ളും കുടിച് കിളിപോയി ഇരിക്കുന്നവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. ഓടിക്കുന്നത് ഏത് വശത്തു കൂടെയെന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു.. ഇടക്ക് വണ്ടി തെന്നിപോകാനും തുടങ്ങി..അത്‌ പോകട്ടെ എവിടെയാണ് ഹോസ്പിറ്റൽ എന്നറിയാതെയാണ് പോകുന്നത്

ആരുടൊക്കയോ പ്രാർഥന കൊണ്ട് നൈറ്റ്‌ പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർ ഞങ്ങളുടെ ലക്കും ലാഖനുമില്ലാത്ത ഡ്രൈവിങ് കണ്ട് പിന്നാലെ ചെയ്‌സ് ചെയ്ത് പിടിച്ചു..

ഒരു വിധത്തിൽ ബാലൻസ് ചെയ്ത് പൊയ്‌കൊണ്ടിരുന്ന ഞങ്ങളുടെ ബൈക്കിന്റെ മുൻപിലേക്ക് ആ ബോലോരോ കൊണ്ട് നിർത്തിയപ്പോ ബ്രൈക് പിടിക്കേണ്ടതിന് പകരം മാട സാമി ക്ലച് പിടിച്ചമർത്തി.. നേരെ പോയി ബോലോരക്കിടിച്ചു സൈഡിലേക്ക് മറഞ്ഞു വീണു..

ഇതിൽ അരിശം പൂണ്ട ആ വെട്ടാവളിയന്മാർ ആരാ തള്ളക്കുണ്ടാക്കാന മൈരേ പോകുന്നെന്നും പറഞ് ജീപ്പിൽ നിന്നിറങ്ങിയ പോലീസുക്കാരെ അടിക്കാൻ പോയി.. ഇനി ഞാനായിട്ടെന്താണാ ഈ റോട്ടിൽ കിടക്കുന്നെന്ന് പറഞ് ഞാനും അവന്മാരെ കൂടെ കൂടാൻ പോയി.. എവടെ രണ്ടടി വച്ചപ്പോഴേക്കും പിന്നില്ലേക് മലർന്നടിച്ചു വീണു.. ആ വീഴ്ചയിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..

തല പൊട്ടി പൊളിയുന്ന  വേദന എടുത്തപ്പോഴാണ് കണ്ണു തുറക്കുന്നത്.. കിടക്കുന്നത് ഒരു ഹോസ്പിറ്റലിലാണെന്ന് ഒറ്റ നിമിഷത്തിലെ മനസ്സിലായി…തലക്ക് സ്റ്റിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നു.. അതൊന്ന് ഉറപ്പ് വരുത്താൻ കൈ കൊണ്ട് തടവാൻ പോയതാ.. പക്ഷെ അത്‌ പാളി പോയി.. ഡ്രിപ്പിട്ട കൈ ആയിരുന്നു ഉയർത്തിയതി.. അതിലൂടെ രക്തം തിരിച്ചിറങ്ങാൻ തുടങ്ങി.. ഇത് കാണ്ടാ നഴ്സ് എന്നെ ഒന്ന് തുറിച്ചു നോക്കി.

:അമീതിയ ഇരിക്കാ മുടിയതാ തമ്പി

കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചിയെടുത്ത്‌  തിരിച് കൈ മടക്കിലേക്ക് ഒരു ധാക്ഷണ്ണ്യവും കൂടാതെ കുത്തിയിറക്കി…ഇനിയും അതെടുത്ത്‌ മാറ്റി കുത്താതിരിക്കാൻ അനുസരണയുള്ള കുട്ടിയെ പോലെ അരമണിക്കൂർ അനങ്ങാതെ കിടന്നു..

അത് കഴിഞ്ഞപ്പോ കൈ മുട്ടിൽ പഞ്ഞി വച്ചു ബെഡിൽ  നിന്ന് പുറത്തേക്ക് ഇറങ്ങി..

:പോലെമാ തമ്പി

എവിടെന്നോ വന്ന ഒരു പോലീസ് ചേട്ടൻ അടുത്തേക്ക് വന്ന് പറഞ്ഞു.

ചിലപ്പോ എന്നെ ഇവിടെ എത്തിച്ച പോലീസുകാരൻ ആയിരിക്കും.

:വേണ സർ നാ തനിയ പൊയ്ക്ളാം

:ഇല്ലാ.. തമ്പി നാ ഒരു ഓട്ടോറിഷാ പിടിച് തരാ…ഡെയ് പൈത്യകരാ ഉന്നെ വീട്ടിക് അണപ്പത്ക്ക് അല്ലെ .. സ്റ്റേഷന് കൂട്ടീട്ട് പോകര്തിക്ക് ആണെടാ മുട്ടാളെ

അയാളുടെ മറുപടിയിൽ ഞാനൊന്ന് അങ്ങോട്ട് ചൂളിപോയി…

:എൻ ഫ്രണ്ട്‌സ് എങ്കെ ഇറുക്ക് സർ

ഓട്ടോയിൽ പോകുമ്പോ അവന്മാരെ ഓർമ വന്നപ്പോ ചോദിച്ചു.

:കവലപ്പട വേണ തമ്പി.. അന്ത രണ്ട് പേര് ജെട്ടി പോട്ട് സെല്ലിലെ പടുത്തിട്ടിറിക്ക്

:അപ്പടിയ.. ശെരി ശെരി

അയാളത് പറഞ്ഞപ്പോ ആടില് ഷാജിപ്പാപ്പനും കൂട്ടരും സ്റ്റേഷനിൽ കളർ ബോക്സിറും ഇട്ട് നില്കുന്നതാണ് ഓർമ വന്നത്..

:തമ്പി കൊഞ്ചം കാശ് എടുത്ത് വച്ചിക്കോ.. അന്ത siക്ക് കൊടുക്കത്ക്ക്.. ഇല്ലേ അന്ത ആള് പെരിയ പ്രെചനമയിടുവേ.

:സർ എങ്കിട്ടെ ഫോണുമില്ലേ കശുമില്ലെയ്‌

:യാർക്കോ ഫോൺ പണ്ണി അണപ്പ് സൊള്ള്.. താ എൻ ഫോൺ

അയാളെ ഫോൺ വാങ്ങി അനുവിന് വിളിച് കാശ് അയക്കാൻ പറഞ്ഞു.. ഇയാളത് എടിഎംന്ന് എടുത്ത് എനിക്ക് തന്നെ തന്നു.. ഓട്ടോറിക്ഷക്ക് കാശും കൊടുത്ത് ഞാനാ പോലീസുകാരന്റെ കൂടെ സ്റ്റേറ്റിനിലേക്ക് നടന്നു കയറി..സ്റ്റേഷൻ വളപ്പിൽ അരുണിന്റെ ബൈക്ക് കിടക്കുന്നുണ്ട്.

എന്നോട് അവിടെയുള്ള ബെഞ്ഞിലിരിക്കാൻ പറഞ്ഞു പുള്ളി എസ് ഐ യുടെ കാബിനിലുള്ളിലേക്ക് കയറി. സെല്ലിലൊന്നും നോക്കിയിട്ട് അവന്മാരെ കണ്ടില്ല.. ഇനി അവരെ വിട്ടോ ആവോ.

കുറച്ചു കഴിഞ്ഞപ്പോ ആ പോലീസുകാരൻ പുറത്തേക്ക് തലയിട്ട് എന്നോട് വരാൻ പറഞ്ഞു.

അകത്തോട്ടു കയറി നോക്കിയപ്പോ കണ്ടു si യുടെ പിറകിലായിട്ട് അരുണിനെയും മാട സാമിയെയും ജെട്ടി പുറത്ത് നിർത്തിയേക്കുന്നത്…

അവന്മാരെ നിൽപ് കണ്ട് പ്രേമത്തില് ജോർജ് വിരൽകൊണ്ട് ചുണ്ട് പൊത്തി ചിരിക്കുന്ന പോലെ ഞാനും ചിരിച്ചു..

:എന്നാടാ സിരിപ്പെ

എന്റെ ചിരി പിടിക്കാത്ത ആ എസ് ഐ എനിക്ക് നേരെ ശബ്ദമുഴർത്തി.

:കാശെങ്കാ

ഞാൻ ചിരി നിർത്തി പോക്കറ്റിൽ നിന്നും നാലായിരം രൂപയെടുത്ത്‌ അയാൾക്ക് കൊടുത്ത്.. അയാളത് എണ്ണി നോക്കി പോക്കറ്റിലേക്ക് വച്ചു..

ശേഷമൊരു ഡയലോഗും

:ഇനിമേ ഇന്ത മാതിരി പാക്ക കൂടാത്. തെറിഞ്ചിതാ.. മ്മ്മ്. പോ..

അവന്മാർ ഷർട്ടും പാന്റുമിട്ട് പിറകിലായിട്ട് വന്നു..

:എങ്ങനെയുണ്ടായിരുന്നു സ്റ്റേഷനിലെ ഉറക്കം.

:എന്റെ മൈരേ ഓർമിപ്പിക്കല്ലെ.. കൊതുക് കടിച്ചിട്ട് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞിട്ടില്ല…അതിന്റെ കൂടെ കെട്ടേറങ്ങാൻ അവന്മാരുടെ വെള്ളം ഒഴിക്കലും.. ഹോ..സ്വാതിയോട് ഇനി ഞാൻ എന്ത് പറയുവോ എന്തോ

:അല്ല രാത്രി എന്താ ഉണ്ടായേ

:അത്‌ തന്നെയാണ് ഞാനും മാട സാമിയും ഇത്ര നേരം പരസപരം ചോദിച്ചോണ്ടിരുന്നേ…പിന്നെ ആ പോലീസ് കാരൻ പറഞ്ഞു തന്നു…കള്ളുകുടിച്ചിട്ട് പോകുന്നത് കണ്ടിട്ട് വണ്ടിക്ക് വട്ടം വെച്ചതാണെന്ന്.. അപ്പൊ ഈ മൈരൻ ബ്രൈക് പിടിക്കാതെ നേരെ വണ്ടിക്ക് അടിച് കയറ്റി.. ആ ദേഷ്യം തീർക്കാൻ അവന്മാരെ തല്ലാൻ പോയതാ അപ്പോഴല്ലേ നീ വീണത്.. പിന്നെ ചോര കണ്ടിട്ട് അവർക്ക് കാര്യം മനസ്സ്സിലായെന്ന് തോനുന്നു.. ഞങ്ങളോട് കയറാൻ പറഞ്ഞിട്ട് നിന്നെയും എടുത്ത് കയറ്റി. പോകുന്ന വഴിക്ക് നിന്നെ ആ ഹോസ്പിറ്റലിൽ ഇറക്കി.. ഞങ്ങളെ സെല്ലിനകത്തും..

:ഹോ.. ഇത്രയൊക്കെ നടന്നോ

:ആ നടന്ന് നടന്ന്.. അടിച് കിണ്ടിയായിരിക്കിണ നിനക്ക് ഞങ്ങളെ അത്രയും ഓർമയില്ലെന്ന് അറിയാ

എന്നെ വീടിന് മുന്നിലിറക്കിയിട്ട് അവന്മാർ തിരിച്ചു പോയി.

തായേ താമസിക്കുന്ന പട്ടര് വന്നിട്ടില്ലെന്ന് തോന്നുന്നു…എന്റെ ചോര പാടുകൾ ഉറ്റി

വീണത് കോണിപടിയിൽ കട്ട പിടിച്ചിട്ടുണ്ട്.. ദൈവമേ ഇന്നലെ വാതില് അടക്കാതെയാണല്ലോ പോയത്.. കള്ളനും വല്ലതും കയറിയോ ആവോ.

വാതില് തുറന്ന് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ നോക്കി നിൽക്കുന്ന പെണ്ണിനെയാണ്..

കുറച്ചു നേരം ഏതോ ലോകത്തിലെന്ന പോലെ ഞങ്ങള് കണ്ണും കണ്ണും നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *