സീതയുടെ പരിണാമം – 3 12

തല്ലുകൊണ്ടോണ്ട് നിന്നവന്റെ അടുക്കല്‍ എത്തുമ്പോഴേക്കും മറ്റവന്മാര്‍ ഏതോ ഇടവഴി കേറി സ്ഥലം വിട്ടിരുന്നു… ചെക്കന്‍ നിന്നു കിതക്കുന്നു… കടവായില്‍ കൂടി ചോര ഒഴുകി ഇറങ്ങുന്നുണ്ട്…. സുന്ദരനായ ചെക്കന്‍. പത്തിരുപതു വയസ്സു കാണും. വെളുത്ത നിറവും തേന്‍ കണ്ണുകളും.

കിതപ്പടങ്ങിയപ്പോള്‍ അവന്‍ ചിരിച്ചു….

“താങ്ക്സ് ചേട്ടായീ… ചേട്ടന്‍ വന്നില്ലാരുന്നേല്‍ അവന്മാരെന്നെ ചവിട്ടിക്കൂട്ടിയെനേം…”

“ഓ.. അപ്പൊ മലയാളിയാരുന്നോ? ഇടപെട്ടത് നന്നായല്ലോ??” ഞാനവന്‍റെ മുഖം പരിശോധിച്ചു.. ചുണ്ടു പൊട്ടിയിട്ടുണ്ട്…

“വാ.. വന്നു വായ കഴുക്… ” അവനെയും കൂട്ടി വീട്ടിലേക്ക് നടന്നു…

“ചേട്ടന്‍റെ മലയാളമാണ് രക്ഷിച്ചത്.. അത് കേട്ടപ്പോ അവരോര്‍ത്തത് എന്‍റെ ഗാങ്ങിലുള്ള ആരോ ആണെന്നാ.. അതാ വിട്ടു പോയത്!!”

ഈശ്വരാ.. ഏതോ അധോലോക ഗാങ്ങ് വാറില്‍ ആണോ കൊണ്ടെ തലയിട്ടത്?? പണിയായോ? വിനോദ് ഭയന്നു..

“ഗാങ്ങോ??”.. അറിയാണ്ടെ ചോദിച്ചു പോയി..

“കോളേജ് ഗാങ്ങാ ചേട്ടാ.. അല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ല…” പൈപ്പിലെ വെള്ളത്തില്‍ മുറിവ് കഴുകിക്കൊണ്ട് അവന്‍ പറഞ്ഞു…. പിന്നെ മേശപ്പുറത്തിരുന്ന കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി…

“അടിക്കുന്നോ ഒരെണ്ണം??” വിനോദ് ചോദിച്ചു…

“ആവാം…” ചെക്കന്‍ സന്തോഷത്തില്‍ പറഞ്ഞു.. സത്യത്തിലെനിക്കായിരുന്നു സന്തോഷം.. ഒറ്റക്കടിച്ചു ശീലമില്ല. കുറഞ്ഞപക്ഷം സീതയെങ്കിലും കമ്പനി തരാന്‍ ഇല്ലാതെ കഴിക്കുന്നത് ഭയങ്കര ബോറാണ്…

“എന്തായിരുന്നു പ്രശ്നം?..” അകത്തു നിന്നും രണ്ടാമതൊരു ഗ്ലാസും കസേരയും കൂടി എടുത്തോണ്ടു വന്നിട്ട് ചോദിച്ചു…

“കോളേജിലെ പ്രശ്നങ്ങള്‍ തന്നേ.. മല്ലൂസും ലോക്കല്‍സും തമ്മില്‍.. പറഞ്ഞു തീര്‍ക്കാം എന്നുമ്പറഞ്ഞ് കൂട്ടത്തിലുള്ള ഒരു മലയാളി തന്നേ വിളിച്ചു വരുത്തിയതാ.. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോ ലവന്‍ വിട്ടു പോയി.. വിളിച്ചുവരുത്തി പണി തന്നതാണോ എന്നും സംശയമുണ്ട്…” അവന്‍ കസേരയിലേക്ക് ഇരുന്നു..

“ങ്ങാ പോട്ടേ… കാര്യമായൊന്നും പറ്റിയില്ലല്ലോ..” അവനായി ഒരു പെഗ് ഒഴിച്ചു. പിന്നെ വിശദമായി പരിചയപ്പെട്ടു.

ഹരി എന്നാണു പയ്യന്‍റെ പേര്. എഞ്ചിനീയറിംഗ് വിദ്യാര്ഥി. നല്ല പ്ലസന്‍റ് ആയ ചെക്കന്‍. നാട്ടില്‍ പാലക്കാടാണ് സ്ഥലം. ഇവിടെയൊരു ആന്‍റിക്കൊപ്പം നിന്നാണ് പഠിക്കുന്നത്.

ചെക്കന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കുന്നുണ്ട്.. കിട്ടിയ പണിയുടെ കാര്യവും, രക്ഷപെട്ടത് എങ്ങിനെയെന്നും വീടിന്‍റെ ലൊക്കേഷനും ഒക്കെ പറഞ്ഞിട്ട് ഫോണ്‍ വെച്ചു..

“ഫ്രണ്ടാ ചേട്ടാ.. ബെന്നി… മുണ്ടക്കയംകാരനാ.. അവന്‍ വന്നു പിക്ക് ചെയ്യും. പത്തുമണിക്ക് മുന്‍പ് വീട്ടില്‍ ചെന്നില്ലെങ്കി ആന്‍റി വയലന്റാവും…. അയ്യോ അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്.. ആന്റിയെ വിളിച്ചു പറഞ്ഞില്ല… “

ചെക്കന്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നു വീണ്ടും ഫോണെടുത്ത് വിളിച്ചു…

“ഹലോ ആന്റീ.. ഞാന്‍ കുറച്ചു ലേറ്റ് ആവും ട്ടോ.. പപ്പേടെ ഒരു റിലേറ്റീവിനേ കണ്ടാരുന്നെ.. എറണാകുളത്തുള്ള വിനോദ് ഏട്ടന്‍.. ഏട്ടന്‍റെ കൂടെയാ…”

എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പയ്യന്‍ പറഞ്ഞു… എത്ര സ്മൂത്തായി ഇവന്‍ കള്ളം പറയുന്നു….

“കഴിച്ചിട്ട് വന്നോളാം ആന്റീ.. ചിലപ്പോ ഞാന്‍ ഏട്ടന്‍റെ കൂടെ പബ്ബില്‍ പോകും…. ഇല്ല….. വണ്ടി എടുക്കില്ല… ഓട്ടോ പിടിച്ചു വന്നോളാം… ഓക്കേ…” അവന്‍ ഫോണ്‍ വെച്ച് എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു…

“മണം വന്നാല്‍ ആന്‍റി വയലന്റ് ആവും.. ഇതാവുമ്പോ ഏട്ടന്‍റെ ഒപ്പം ബിയര്‍ കഴിച്ചതാണെന്ന് പറയാല്ലോ?? അത് കുഴപ്പമില്ല…”

“ഭയങ്കരാ.. നീയെന്നെ ബന്ധുവാക്കിക്കളഞ്ഞോ??” ഞാന്‍ ചിരിച്ചു..

“ഹ ഹ… ആര്‍ക്കറിയാം ചേട്ടാ.. ചിലപ്പോ പറഞ്ഞു വരുമ്പോള്‍ നമ്മള്‍ ബന്ധുക്കള്‍ ആയിരിക്കും….”

എട്ടരകഴിഞ്ഞപ്പോള്‍ ബെന്നി വന്നു.. ഒരു അമുല്‍ ബേബി… സാമാന്യം തടിയുണ്ട്.

“കാര്യമായിട്ട് കിട്ടിയോടാ??” ബെന്നി ഹരിയുടെ മുഖത്തേ പാടുകള്‍ നോക്കി… ബെന്നി ഹരിയെക്കാള്‍ സ്ട്രോങ്ങ്‌ ആണെന്ന് തോന്നുന്നു…

Leave a Reply

Your email address will not be published. Required fields are marked *