“വിനോദ്….. ഗ്രേറ്റ് ന്യൂസ്… ” ഫെലിക്സ് സര്‍ വല്യ സന്തോഷത്തില്‍ ആണ്…
“എന്താണ് സര്‍??” കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു…
“ഞാന്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു… പണ്ട് ഞാന്‍ ഒരു പാര്‍ട്ടിക്കിടയില്‍ വിനോദിനെ ചെയര്‍മാന് പരിചയപ്പെടുത്തിയില്ലേ?? ”
“ഉവ്വ് സര്‍.. ഓര്‍ക്കുന്നു…” ആ രാത്രി തനിക്കു മറക്കാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു പോയി വിനോദ്.. (കൂടുതല്‍ അറിയാന്‍ ഭാഗം 1 വായിക്കുക..)
“ങ്ഹാ.. ഇന്നലെ ബോര്‍ഡ് ചേര്‍ന്നിരുന്നു… ഡിസിഷന്‍ ഈസ് ഒഫീഷ്യല്‍ നവ്… നമ്മുടെ മംഗലാപുരം പ്രോജക്റ്റ് നീയാണ് ഹെഡ് ചെയ്യുന്നത്. കണ്‍ഗ്രാറ്റസ് …” അദ്ദേഹം തനിക്കു നേരെ കൈ നീട്ടുന്നു.
വിനോദ് ഒരു നിമിഷം പകച്ചിരുന്നു… സാധാരണ സീനിയര്‍ ജനറല്‍ മാനെജേഴ്സിനു മാത്രം വീഴുന്ന നറുക്കാണിത്..
“താങ്ക്യൂ സാര്‍..” ഒരു വിധം പറഞ്ഞൊപ്പിച്ചു…”
“അവിടെ നമ്മള്‍ ആവശ്യത്തിനു ബീച്ച് ഫ്രണ്ട് ലാന്‍ഡ് അക്വയര്‍ ചെയ്തിട്ടുണ്ട്.. പ്ലാനും ബ്ലൂപ്രിന്റും ഫണ്ടും ഒക്കെ റെഡിയാണ്.. ബാക്കിഎല്ലാം നീ പോയി ചെയ്യണം…”
“ഓകെ സര്‍….”
“കണ്‍സ്ട്രക്ഷന്‍ സപ്പോര്‍ട്ട് നമ്മുടെ കമ്പനി തരും.. ആസ് ഓഫ് നവ്, യൂ ആര്‍ ദി സി.ഇ.ഓ. ഓഫ് ദി പ്രൊജക്റ്റ്!!!!!!…. ”
നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെയാണ് വിനോദ് പുറത്തിറങ്ങിയത്… വിശ്വസിക്കാന്‍ കഴിയുന്നില്ല… ഒരു ഡബിള്‍ പ്രൊമോഷന്‍ എന്ന് വേണമെങ്കില്‍ പറയാം.. ഇരട്ടി ശമ്പളവും താമസവും കാറും ഡ്രൈവറും എല്ലാം….
പുറത്തിറങ്ങിയപ്പോള്‍ അമന്‍ റൂമിന്‍റെ മുന്‍പില്‍ ഉണ്ട്… ഇയാളുടെ വരവ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതുപോലെ ആയല്ലോ എന്നോര്‍ത്തു വിനോദ്…
“ബ്രോഷര്‍ കൊടുത്തിട്ടുണ്ട് വിനോദ് .. കൊട്ടേഷന്‍ ലെവലില്‍ എത്തുമ്പോള്‍ ഞാന്‍ വന്നേക്കാം… പ്ലീസ് സപ്പോര്‍ട്ട്..” അമന്‍ അപേക്ഷിച്ചു..
“ഷുവര്‍… ഡിയര്‍…” അയാള്‍ക്കൊരു ഷേക്ക് ഹാന്‍ഡ് കൊടുത്തു പറഞ്ഞയച്ചു.. വടിവൊത്ത മസിലിനു മുകളില്‍ ഞരമ്പുകള്‍ തുടിക്കുന്ന കരുത്തുറ്റ കൈ..
വൈകിട്ട് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ സീതക്ക് സന്തോഷമായി…
“ഗ്രേറ്റ് ന്യൂസ്.. എന്നാണു പോകേണ്ടത്??”
“രണ്ടാഴ്ചക്കകം പോകണം.. ഇവിടെ ഹാന്‍ഡ് ഓവര്‍ കൊടുക്കണമല്ലോ?”
“ഉം… അവിടെ താമസമൊക്കെയോ?”
“അതൊക്കെ ഉണ്ട്.. എനിക്ക് ഇവിടുത്തെ കാര്യമാണ്….” വിനോദ് സീതയെ നോക്കി…
“അതൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട…. അമ്മയും ജ്യോതിയും ഇല്ലേ?? ഐ വില്‍ മാനേജ്.. ഇതൊരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയല്ലേ??” സീത സമാധാനിപ്പിച്ചു…
അങ്ങനെ ആ കാര്യം തീരുമാനമായി… എറണാകുളം ഹോട്ടല്‍ തല്‍ക്കാലം ഓപ്പറേഷന്‍സ് മാനേജര്‍ നോക്കി നടത്തിക്കൊള്ളും.. അത്യാവശ്യം കാര്യങ്ങള്‍ അയാള്‍ക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു. യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കില്‍ രണ്ടാഴ്ച പോയതറിഞ്ഞില്ല…
തല്‍ക്കാലത്തേക്ക് ബൈ കൊച്ചി…… ഇനി കളി അങ്ങ് മംഗലാപുരത്ത്………….
(ഇനി കുറച്ചുനേരം നമുക്ക് വിനോദിന്‍റെ ഭാഷയില്‍ കഥ കേള്‍ക്കാം…)
“മംഗലാപുരം!…. ”
കൊച്ചിയെപ്പോലെ തന്നേ അറബിക്കടലിനെ ചുംബിച്ചു കിടക്കുന്ന തുറമുഖനഗരം… ഗെയിറ്റ് വേ ഓഫ് കര്‍ണാടക… ബീച്ചുകളും സീഫുഡും സുലഭം…
പ്രധാനപാതയില്‍ നിന്നും കുറച്ചുള്ളിലായി അന്‍പതോളം ഏക്കര്‍ സ്ഥലം.. ബാക്ക് സൈഡ് അറബിക്കടലാണ്.. ബീച്ചിനഭിമുഖമായി ഒരു വീടുണ്ട്.. നാലു ബെഡ്രൂമുകള്‍ ഉള്ള, എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കെട്ടിടം. എന്‍റെ വരവ് പ്രമാണിച്ച് അത് റെഡിയാക്കിയിട്ടിരുന്നു… അവിടെയാണ് എന്‍റെ താമസം… കമ്പനി വക കാറും ഡ്രൈവറും റെഡി.
ഒരു താല്‍ക്കാലിക ഓഫീസ് നഗരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. റിസോര്‍ട്ടിന്റെ പണി തീരും വരേ അവിടമായിരിക്കും കമാന്‍ഡ് സെന്‍റര്‍.. പ്ലാനും മറ്റും തയ്യാര്‍.. . പണി അങ്ങ് തുടങ്ങിയാല്‍ മതി….
പിന്നീടങ്ങോട്ടൊരു യുദ്ധം തന്നെയായിരുന്നു.. രാവും പകലും പണി.. ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിച്ചു, കെട്ടിടം പണിയുവാന്‍ ഉള്ള ലൈസന്‍സുകളും പെര്മിട്ടുകളും എടുത്തു.. ലോക്കല്‍ തൊഴിലാളി, രാഷ്ട്രീയ നേതാക്കളെയും, പോലീസിനെയും, മറ്റു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും പോയിക്കണ്ടു പോക്കറ്റിലാക്കി… അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് “കാം ചാലൂ” ആക്കി….
