സീതാരാമം – 1 4അടിപൊളി  

ജീവിതത്തിൽ ഏറ്റവും മുഖ്യമായി വേണ്ടത് പണം ആണെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ഞാൻ പിന്നീടങ്ങോട്ട് പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടാൻ തുനിന്നിറങ്ങി, ആ യുദ്ധം ജയിക്കാൻ എനിക്ക് രക്ഷാ കവജമായും,ബുദ്ധി ഉപദേഷ്ട്ടാവും ആയി മുന്നിൽ നിന്നതു എൻ്റെ ജീവൻറെ പതിയായ സീത തന്നെ ആയിരുന്നു, അവൾ ഒരിക്കൽ പോലും എന്നോട് സ്വർണാഭരണങ്ങൾക്കോ, പുതിയ വസ്ത്രങ്ങൾക്കോ ആവശ്യപ്പെട്ടിരുന്നില്ല, അവളുടെ ആ നുണക്കുഴി കാട്ടിയുള്ള മനോഹരമായ പുഞ്ചിരി ആയിരുന്നു അവളുടെ ആഭരണങ്ങൾ,അവളുടെ ശരീര സൗന്ദര്യത്തിനു എത്ര പഴകിയ വസ്ത്രം ധരിച്ചാലും അതിനു പുതുമയുടെ മാറ്റു കാണും,അതുപോലെ വരവ് ചിലവ് കൈകാര്യം ചെയ്യുന്ന കാര്യത്തിലും സീത വളരെ മിടുക്കു കാണിച്ചിരുന്നു, ഇതെല്ലാം കൊണ്ട് ഞാൻ സീതയുടെ ബാഹ്യ സൗന്ദര്യത്തെക്കാൾ അവളുടെ മനസ്സിന്റെ സൗന്ദര്യമാണ് കൂടുതലും ഇഷ്ടപ്പെട്ടതും, ഉള്ളു കൊണ്ട് ബഹുമാനിച്ചതും!!

അവളുടെ ബുദ്ദിയും, എൻ്റെ കഠിന പ്രയത്നവും ഒന്ന് ചേർന്നപ്പോൾ ഞങ്ങളുടെ സാമ്പത്തിക നില അല്പാല്പമായി മെച്ചപ്പെട്ടു വരാൻ തുടങ്ങി, അടുത്ത 2 വർഷം കൂടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ദാമ്പത്യം കെട്ടുറപ്പുള്ളതാണെന്നു തെളിയിച്ചു കൊണ്ട് ഞങ്ങൾക്കു ഒരു ആൺകുട്ടി കൂടി ജനിച്ചു, 3 വർഷത്തിനിടയിൽ രണ്ടു കുട്ടികളുടെ അച്ഛനായ ഞാൻ ജീവിതത്തോടുള്ള പടവെട്ടൽ ഒന്നൂടെ ശക്തമാക്കി, അവസാനം വിധി എനിക്ക് മുന്നിൽ അടിയറവു പറഞ്ഞു, നാളിന്നേവരെ എന്നെ ഒരു ശാത്രവിനെ പോലെ കണ്ട ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ എന്നോട് സൗഹൃദം കാണിച്ചു തുടങ്ങി !!

കൂടുതൽ കാല താമസം ഇല്ലാതെ, എൻ്റെ കയ്യിലേക്ക് ആവശ്യത്തിൽ അധികം പണം വന്നുചേർന്നു, ജീവിതം നല്ലവണ്ണം പച്ച പിടിച്ചു എന്ന് ഉറപ്പു വന്നപ്പോൾ ഞാൻ വീണ്ടും എൻ്റെ സ്വന്തം നാട്ടിലേക്കു തന്നെ എൻ്റെ കുടുമ്പത്തോടൊപ്പം തിരിച്ചു പോയി, എൻ്റെ അച്ഛനായി നഷ്ടപ്പെടുത്തിയ കുടുമ്പ സ്വത്തെല്ലാം ഞാൻ പൊന്നും വില കൊടുത്തു തിരിച്ചു പിടിച്ചു (മുമ്പ് അരപ്പട്ടിണിയുമായി ജീവിച്ചിരുന്ന കാലത്തു, വിശപ്പ് കാരണം ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി വെളിപ്പിക്കുമ്പോൾ ഞാൻ പല തവണ മനസ്സിൽ കുറിച്ചതാണ്, വലുതായാൽ എങ്ങനെയും കുറെ പണമുണ്ടാക്കി ഞാൻ ജനിച്ചു വളർന്ന വീടും, അച്ഛനായി നഷ്ടപ്പെടുത്തിയ സ്വത്തുക്കളും തിരിച്ചു പിടിക്കണം എന്ന കാര്യം).

എൻ്റെ മടങ്ങി വരവ് അൽബുദ്ധതയോടെയും അല്പം അസൂയയോടെയും ആയിരുന്നു നാട്ടുകാർ നോക്കി കണ്ടത്, കാരണം എൻ്റെ മുപ്പതാം വയസ്സിൽ ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അത്രയും ധനികൻ ആയിട്ടുള്ള മറ്റൊരാൾ എൻ്റെ നാട്ടിൽ വേറെ ഇല്ലായിരുന്നു, അതുപോലെ സുന്ദരിയായ ഭാര്യയും, 5 വയസ്സുള്ള ഒരു സുന്ദരി മോളും, മൂന്ന് വയസ്സുള്ള മിടുക്കനായ മകനും അടങ്ങുന്ന ഇത്ര സന്തുഷ്ടമായ കുടുമ്ബവും നമ്മുടെ നാട്ടിൽ വേറെ ഇല്ലെന്നു തന്നെ പറയാം.

നാട്ടുകാർക്ക് എന്നോടുള്ള സമീപനം മാറാൻ കൂടുതൽ സമയം വേണ്ടി വന്നില്ല, കാരണം ഞാൻ അവിടെ ഒരു ഇരുനില കെട്ടിടത്തിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു തുണിക്കട ആരംഭിച്ചു, (സീതാരാമം ടെക്‌സ്‌റ്റൈൽസ്) അങനെ ഒരു സംരംഭം തുടങ്ങിയപ്പോൾ, അതുവഴി അവിടെയുള്ള കുറെ പേർക്ക് ജോലി ലഭിച്ചു, ഒരുപാടു കുടുംബങ്ങൾക്ക് നിത്യ ജീവിതത്തിനുള്ള വഴി ഞാൻ നിമിത്തം വന്നു ചേർന്നപ്പോൾ അവർ എന്നെ രാമൻ മുതലാളി എന്ന് വിളിച്ചു തുടങ്ങി, എന്നെക്കാൾ വയസ്സിനു മൂപ്പുള്ളവർ വരെ എന്നോട് വളരെ ബഹുമാനത്തിൽ മാത്രമേ ഇടപഴകിയിരുന്നുള്ളൂ, കൂടാതെ അവിടെയുള്ള ഏതു വിശേഷങ്ങൾക്കും, ആഘോഷങ്ങൾക്കും ഞാൻ ജാതി മത രാഷ്ട്രീയമെന്യേ ധന സഹായം നൽകിയിരുന്നു, നാട്ടിൽ ആരുടെ കല്യാണമായാലും,അതുപോലെ മറ്റു എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യത്തെ ക്ഷണം എനിക്ക് തന്നെ ആയിരിക്കും!!

ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെയോ സീതയുടെയോ വ്യക്തി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു,അതിനാലാവണം ഒരു സ്ത്രീ എങ്ങനെ ആകണം എന്ന ഉദാഹരണത്തിന് പല വീടുകളിലും സീതയുടെ പേര് ഉയർന്നു കേട്ടത്, ഒരു നല്ല ഭാര്യ ആയാൽ സീതയെ പോലെ ആകണം, ഒരു നല്ല മകൾ ആയാൽ സീതയെ പോലെ ആകണം,ഒരു നല്ല അമ്മ ആയാൽ സീതയെ പോലെ ആകണം ഇങ്ങനെ പല പല ഉദാഹരണങ്ങൾക്കും സീതയുടെ പേരിനു ആയിരുന്നു ആദ്യ പരിഗണന!!

Leave a Reply

Your email address will not be published. Required fields are marked *