സീതാരാമം – 1അടിപൊളി  

പുതിയ പട്ടണത്തിൽ ഞങ്ങൾ ശരിക്കും അഭയാർത്ഥികളെ പോലെ ആയിരുന്നു, പലതരം കച്ചവടങ്ങളും വീണ്ടും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോൾ, ജീവിതത്തിൽ ഉടനീളം പരാജയങ്ങൾ ഏറ്റുവാങ്ങിയ എൻ്റെ അച്ഛൻ ഹൃദയം തകർന്നാണ് മരിച്ചത്, കാരണവന്മാരായി ഉണ്ടാക്കിയ എല്ലാ സ്വത്തുക്കളും താൻ കാരണമാണ് നഷ്ടപ്പെട്ടത് എന്ന കുറ്റബോധം എൻ്റെ അച്ഛനെ എന്നും വേട്ടയാടിയിരുന്നു, എന്നെയും അമ്മയെയും തനിച്ചാക്കി അച്ഛൻ ഈ ലോകത്തോട് വിട പറയുമ്പോൾ എനിക്ക് അന്ന് പത്തൊമ്പതു വയസ്സായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എൻ്റെ തലയിൽ ആയപ്പോൾ, എനിക്ക് എൻ്റെ അമ്മ മാത്രമായിരുന്നു ഈ ലോകത്തു തണലായി നിന്നതു, ശരിക്കു പറഞ്ഞാൽ ജീവിതത്തിലെ ഒരു ഇരുണ്ട കാലഘട്ടം തന്നെ ആയിരുന്നു അത്, എത്രയൊക്കെ കഷ്ട്ടപ്പെട്ടു പരിശ്രമിച്ചാലും ജീവിതം പച്ച പിടിക്കാത്ത ഒരവസ്ഥ, എന്തിനാണ് പ്രകൃതിയും, ജീവിതവും എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്!!

കടുത്ത ശിവ ഭക്തനായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു, ആ ജീവിത സാഹചര്യത്തിൽ എനിക്ക് മനസ്സിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയതും, ജീവിതം മുമ്പോട്ടു നയിക്കാനുള്ള ആത്മവിശ്വാസും ലഭിച്ചതും ശിവൻറെ മുമ്പിൽ കൈ കൂപ്പി നില്കുമ്പോളുള്ള നിമിഷങ്ങളിൽ ആയിരുന്നു!!

ജീവിതത്തിലെ ദുരിതങ്ങളുമായി മല്ലിടുന്ന മാനസികാവസ്ഥയിൽ എൻ്റെ മനസ്സിൽ ഒരിക്കൽ പോലും പ്രേമമോ, പെണ്ണോ എന്ന ഒരു വികാര വിചാരവും കടന്നു വന്നിട്ടില്ലായിരുന്നു ,പതിവ് പോലെ ഒരു വെള്ളിയായ്ച്ച ശിവൻറെ അമ്പലത്തിൽ തൊഴാൻ പോയപ്പോഴാണ് ഞാൻ സീതയെ ആദ്യമായി കാണുന്നത്, പച്ച കരയുള്ള സെറ്റു സാരിക്ക് അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന അവളെ ആദ്യമായി കണ്ടപ്പോൾ, എൻ്റെ കണ്ണിൽ ഞാൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായിട്ടുള്ള ഒരു പെണ്ണാണ് അവൾ എന്ന് എനിക്ക് തോന്നി, അതോടൊപ്പം ഇവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണ് എന്ന ഒരു ഉൾവിളിയും എൻ്റെ മനസ്സിൽ ഉണ്ടായി.

ഞാൻ അന്ന് തന്നെ എൻ്റെ അമ്മയെ കാര്യങ്ങൾ അറിയിച്ചു, എൻ്റെ ഒരു ആഗ്രഹവും നിവ്യത്തികേട്‌ കൊണ്ട് സാധിച്ചു തരാൻ പറ്റാത്ത കുറ്റബോധം കൂടി ഉള്ളത് കൊണ്ടാകാം, അമ്മ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ എനിക്ക് സമ്മതം അറിയിച്ചത്, പക്ഷെ ആ പെൺകുട്ടിയുടെ പേരും, നാളും, വീടും എന്താണെന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലാതെ പകച്ചു നിൽക്കാനേ സാധിച്ചുള്ളൂ.

പിറ്റേ ദിവസം ഞാനും അമ്മയും ഏതാണ്ട് അതെ സമയത്തു തന്നെ അമ്പലത്തിൽ എത്തി, തൊഴുതു കഴിഞ്ഞും അവിടെ തന്നെ അവളെയും പ്രദീക്ഷിച്ചു നിന്നു, പക്ഷെ സമയം അതികരിച്ചിട്ടും അവളെ അവിടെ കണ്ടില്ല, തിരിച്ചു പോരാൻ നേരം ഒരു അവസാന ശ്രമമെന്നോണം അവിടെ വർഷങ്ങളായി പൂ കച്ചവടം ചെയ്യുന്ന തമിഴത്തിയോട് മനസ്സിലുള്ള രൂപം വെച്ച് അവളെ പറ്റി തിരക്കി, കാര്യത്തിന്റെ ഗൗരവം മനസ്സിലാകിപ്പിക്കുവാൻ കല്യാണ കാര്യവും തുറന്നു പറഞ്ഞു, അവർക്കു വല്യ ഉറപ്പില്ല എങ്കിലും അങ്ങനെ ഒരു പെൺകുട്ടി ദിവസവും അവിടെ വരാറുണ്ടെന്ന് അവർ അറിയിച്ചു, ഇന്ന് ഇതുവരേയും കണ്ടില്ല പക്ഷെ വരുന്ന സമയം ആകുന്നതേ ഉള്ളൂ എന്നും അവർ പറഞ്ഞു, അതെന്റെ പ്രതീകശകൾക്കു വീണ്ടും തിരി കൊളുത്തി

സൂര്യന്റെ ഉദിപ്പിൽ എന്നോടൊപ്പം അവളെ കാത്തു നിൽക്കുന്ന എന്റെ അമ്മയോട് എനിക്ക് സഹതാപം തോന്നിയെങ്കിലും, അവളെ കാണാതെ തിരിച്ചു പോകുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല, നിമിഷങ്ങൾ കടന്നുപോയി, എന്റെ മനസ്സിൽ പ്രതീകഷകൾ അസ്തമിച്ചു തുടങ്ങി, പെട്ടെന്ന് എന്റെ മുമ്പിലുള്ള പൂകാരി ചിരിച്ചു കൊണ്ട് എന്നോട് എന്റെ വലതുഭാഗത്തേക്കു നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ മിടിക്കുന്ന ഹൃദയത്തോടെ ആ ദിശയിലേക്കു നോക്കി, എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾകാം, അതാ എന്റെ പ്രിയതമ, ഒരു ഓറഞ്ചു പട്ടു പാവാടയും ബ്ലോസും അണിഞ്ഞു അമ്പലത്തിന്റെ പടി കയറി വരുന്നു, ഞാൻ വീൺടും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.

പാലുപോലെ വെളുത്ത നിറം, അഴകൊത്ത ആകാര വടിവ്, ആരെയും ആകർഷിക്കുന്ന മനോഹരമായ ഉണ്ടക്കണ്ണുകൾ, ചെറുതായി മലർന്ന ചുണ്ടുകൾ, നീളം കൂടിയതും കട്ടിയുള്ളതുമായ കാർകൂന്തലുകൾ, എല്ലാം കൊണ്ടും ഒത്ത ഒരു പെണ്ണ്, എന്റെ കണ്ണിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി!!

ഞാൻ മെല്ലെ എന്റെ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു സിഗ്നൽ കൊടുത്തു, അമ്മയും അവള് നടന്നു വരുന്ന ഭാഗത്തേക്ക് നോക്കി, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു, അമ്മയുടെ പ്രതികരണം എന്തെന്ന് അറിയാൻ.

ഞാനും അമ്മയും നോക്കി നിൽക്കേ അവൾ ഞങ്ങളെ ഒന്നും ശ്രദ്ദിക്കാതെ അമ്പലത്തിലേക്ക് കയറിപ്പോയി, അമ്മ ഒരു നിറ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കി, അതെ എന്റെ അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമായി, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം വേറെ ഇല്ല.

സീതയുടെ വീട്ടിലേക്കു പെണ്ണന്ന്വേഷിച്ചു പോകുമ്പോൾ, അവളെ എനിക്ക് കെട്ടിച്ചു തരുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല, കാരണം അന്നെനിക്ക് ആകെ 24 വയസ്സേ ഇണ്ടായിരുന്നുള്ളൂ, സീത എന്നെക്കാള് കുറച്ചു മാസത്തിനു മാത്രം ഇളപ്പം, മറ്റൊരു പ്രധാന കാരണം, സീതയുടെ വീട്ടുകാരും സാമ്പത്തികമായി ഉയർന്ന നിലയിൽ അല്ലെങ്കിലും, എന്നെപ്പോലൊരു ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനു അവരുടെ മകളെ കൈ പിടിച്ചു ഏല്പിക്കുമെന്നു ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.പക്ഷെ എന്നെയും അമ്മയെയും ഒരുപോലെ അദ്‌ഭുദപ്പെടുത്തിക്കൊണ്ടു സീതയുടെ വീട്ടുകാർ യാതൊരു എതിർപ്പും കൂടാതെ ഞങ്ങളുടെ കല്യാണത്തിന് സമ്മതം മൂളി!!

ഞാൻ മുമ്പേ പറഞ്ഞല്ലോ, അവളെ ആദ്യം കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഉൾവിളി ” അവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണെന്ന്” അത് സത്യമായിരുന്നു, ചിലപ്പോൾ നാളിന്നുവരെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ട്പ്പാടുകൾക്കു എനിക്കൊരു സാന്ത്വനമായി ദൈവം തന്നതാണ് അവളെയെന്നു ഞങ്ങളുടെ ജീവിത യാത്രയ്ക്കിടയിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

സീത ആദ്യ രാത്രിയിൽ എൻ്റെ മുറിയിലേക്കു കടന്നു വന്നത് ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമയുണ്ട്, സ്വർണ കളറിൽ ഡിസൈനുകൾ ഉള്ള ബ്രൗൺ കസവു സാരിയിൽ, മുല്ലപ്പൂവും ചൂടി വന്ന എൻ്റെ സീതയെ അന്ന് ഞാൻ ഈ ലോകം മറന്നു നോക്കി നിന്ന് പോയിരുന്നു, ഇത്രയും സുന്ദരിയാണ് എൻ്റെ ഭാര്യ എന്ന് എൻ്റെ മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു അത്, സത്യം പറഞ്ഞാൽ അന്ന് രാത്രി ഞങ്ങൾ ശരിക്കു ബന്ധപ്പെട്ടിരുന്നില്ല, ഇന്നലെ വരെ തികച്ചും അന്യർ ആയിരുന്ന ഞങ്ങൾ പരസ്പരം അറിയുകയായിരുന്നു, ഇഷ്ടങ്ങളും അനിഷ്ടങ്ങളും അന്യോന്യം മനസ്സിലാക്കുകയായിരുന്നു !!

Leave a Reply

Your email address will not be published. Required fields are marked *