സീതാരാമം – 1അടിപൊളി  

അന്ന് അവിടെ വെച്ച് ഞങ്ങൾ പിരിയുന്നതിനു മുമ്പ് ഞാൻ അവനെ എൻ്റെ വീട്ടിലേക്കു ഊണിനു ക്ഷണിച്ചെങ്കിലും, അവൻ ഇപ്പോൾ അപ്പുവിൻറെ കല്യാണ ആവശ്യത്തിന്റെ എന്തോ കാര്യത്തിന് ഇറങ്ങിയതിനാൽ പിന്നീട് ഒരിക്കൽ ആവാം എന്ന് പറഞ്ഞു എൻ്റെ ക്ഷണം സ്നേഹത്തോടെ നിരസിച്ചു, ഞാൻ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി യാത്ര പറയുന്നതിനടയിൽ അവൻ എന്നോട് മറ്റൊരു കാര്യം കൂടെ പറഞ്ഞു, ഇന്നലെ വൈകിട്ട് അവൻ ശിവൻറെ അമ്പലത്തിൽ വെച്ച് എൻ്റെ ഭാര്യ സീതയെ കണ്ടുവെന്നും അമ്പലത്തിലെ പൂജാരി വഴിയാണ് അത് എൻ്റെ ഭാര്യയാണെന്ന് അറിഞ്ഞതെന്നുമുള്ള കാര്യം!!

ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തിയ അന്ന് മുതൽ, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും എൻ്റെ കുടുമ്പത്തോടൊപ്പം ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു (എൻ്റെ കുടുമ്പം എന്ന് ഉദ്ദേശിച്ചത് സീതയും എൻ്റെ രണ്ടു മക്കളും) വീട്ടിൽ നിന്നും നടന്നു പോകാൻ മാത്രമുള്ള ദൂരമേ അമ്പലത്തിലേക്ക് ഉള്ളുവെങ്കിലും, ഞാൻ അവരെ കാറിലാണ് കൂട്ടികൊണ്ടു പോവാറു, വൈകിട്ടത്തെ പൂജയിൽ പങ്കെടുത്തതിന് ശേഷം ഞങ്ങളെല്ലാവരും ചേർന്നു ഞങ്ങളുടെ കടയിലേക്ക് പോകും, രാത്രി തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ ഏതെങ്കിലും നല്ല ഒരു റെസ്റ്റാറ്റാന്റിൽ നിന്നും അത്തായം, അതായിരുന്നു ഞങ്ങളുടെ പതിവ്.

അങ്ങനെ ഒരു പതിവ് വെള്ളിയാഴ്ച ഞാൻ എൻ്റെ കുടുമ്പവുമൊത്തു അമ്പലത്തിലേക്ക് പോയപ്പോൾ, എനിക്ക് പിറകെ കാറിൽ നിന്നും ഇറങ്ങി മക്കളോടൊപ്പം എൻ്റെ അരികിലേക്ക് നടന്നു വരുന്ന സീതയെ ഞാൻ ശരിക്കൊന്നു ശ്രദ്ധിച്ചു, എന്ത് ഭംഗിയാണ് അവളെ സാരി ഉടുത്തു കാണാൻ, എത്ര ഭംഗിയായിട്ടാണ് അവൾ സാരി ഉടുക്കുന്നതും, എന്ത് തരം വേഷം ധരിച്ചാലും അവൾക്കു ചേരുമെങ്കിലും, അവൾ സാരി ഉടുക്കുമ്പോഴാണ് കൂടുതൽ സുന്ദരി ആയി കാണപ്പെടുന്നത് എന്നെനിക്കു തോന്നി, കല്യാണം കഴിഞ്ഞു ഇത്രയും വർഷം ആയിട്ടും, എൻ്റെ കണ്ണിൽ അവളുടെ സൗന്ദര്യത്തിനു യാതൊരു മങ്ങലും ഏറ്റിട്ടില്ല, അതുപോലെ ഞങ്ങൾക്കിടയിലെ സ്നേഹത്തിനും മാറ്റു കൂടുകയല്ലാതെ ചെറിയ അളവിൽ പോലും കുറഞ്ഞതായി എനിക്കിതുവരെ തോന്നിയിട്ടില്ല!!

സീത അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, നമ്മുടെ ആ പഴേ പൂ കച്ചവടക്കാരി അവളെ അടുത്തേക് വിളിച്ചു കൈ നിറയെ മുല്ലപ്പൂക്കൾ അവളുടെ നേർക്കു നീട്ടി അമ്പലത്തിൽ കയറുന്നതിനു മുമ്പ് ആ പൂക്കൾ അവളുടെ മുടിയിൽ ചൂടുവാൻ സ്നേഹത്തോടെ ആവശ്യപ്പെട്ടു, അവരുടെ കയ്യിൽ നിന്നും മുല്ലപ്പൂക്കൾ ഏറ്റുവാങ്ങവേ “ഇത്രയും അധികം പൂക്കൾ എന്തിനാണ്?” എന്ന സീതയുടെ ചോദ്യത്തിന്, “മോളുടെ ഇത്രയും അഴകാർന്നതും, വലിപ്പവും ഉള്ള മുടിക്ക് ഇത്രയും മുല്ലപ്പൂക്കൾ ചൂടിയാൽ നല്ല ഭംഗിയുണ്ടാവുമെന്നു അവർ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

സീത ആ മുല്ലപ്പൂക്കൾ അവളുടെ തലയിൽ ചൂടുമ്പോൾ, ഞാൻ നിറഞ്ഞ മനസ്സോടെ അവളെ നോക്കി നിന്ന് അഭിമാനത്തോടെ ആ പൂകരിക്കു പൈസ കൊടുത്തു!

ക്ഷേത്ര ദർശനത്തിനു ശേഷം, സീത എന്റെ വികൃതിയുള്ള രണ്ടു കുട്ടികളെ കഷ്ടപ്പെട്ട് അടക്കി നിർത്താൻ ശ്രമിക്കുന്നത് ഞാൻ ആ അമ്പലപ്പടവിൽ ഇരുന്നു കൗതുകത്തോടെ നോക്കിക്കണ്ടു!

പെട്ടെന്ന് പരിചിതമായ ഒരു ശബ്ദത്തിൽ, രാമാ.. എന്ന വിളികേട്ടു ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ, എനിക്ക് നേരെ കൈ വീശി പുഞ്ചിരിച്ചു കൊണ്ട് എന്റടുത്തേക്കു നടന്നു വരുന്ന അനന്ദുവിനെയാണ് ഞാൻ കണ്ടത്, എന്റെ അടുത്തെത്തിയെത്തും ഞാൻ അവനു ഹസ്തദാനം നൽകി എനിക്കരികിൽ ഇരിക്കാൻ അവനു സൗകര്യം ചെയ്തു കൊടുത്തു.

കുട്ടികളുടെ പിറകെ ഓടി നടക്കുന്ന സീതയെ ഞാൻ അരികിലേക്ക് വിളിച്ചപ്പോൾ അവൾ അവളുടെ വസ്ത്രം ഒന്നുടെ നേരെയാക്കി ഞങ്ങള്കരികിലേക്കു നടന്നു വന്നു, ഞാൻ എന്റെ സുഹൃത്തു അനന്ദുവിനെ അവൾക്കു പരിചയപ്പെടുത്തി, അവൾ ഭവ്യതയോടെ കൈകൾ കൂപ്പി അവനു നമസ്കാരം പറഞ്ഞു, അവൻ തിരിച്ചും.

നിങ്ങൾ കൂട്ടുകാർ സംസാരിച്ചിരിക്കു, ഞാൻ കുട്ടികളെ നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് സീത വേഗം തന്നെ അവിടുന്ന് പോകുകയും ചെയ്തു!

ഞങ്ങൾ വീണ്ടും കുറെ പഴയ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു, ആ കൂട്ടത്തിൽ നമ്മുടെ പഴയ കൂട്ടുകാരൊക്കെ ഇപ്പോൾ പുറത്താണ് ജോലി ചെയ്യുന്നതെന്നും, എന്തെങ്കിലും വലിയ ആഘോഷങ്ങൾ വരുമ്പോൾ മാത്രമേ ഏല്ലാവർക്കും പഴയ പോലെ ഒത്തുകൂടാൻ സാധിക്കാറുള്ളൂ എന്നും അനന്ദു എന്നെ അറിയിച്ചു.

അല്പം സമയം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു, എന്നോടൊപ്പം സീതയും അനന്ദുവിനോട് ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

ഒരു ഞായറാഴ്ച ഞാൻ കടയിലേക്ക് പോകാൻ തിരക്കിട്ടു പ്രാതൽ കഴിക്കുന്നതിനിടയിൽ ആരോ ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ടു, ഇതാരവും കാലത്തു എട്ടു മണിക്ക് തന്നെ വീട്ടിലേക്കു വന്നത് എന്ന സംശയത്തോടെ ഞാൻ സീതയോടു ചെന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.

സീത പാചകം ചെയ്തു കൊണ്ടിരിക്കയാണെങ്കിലും വേഗം ചെന്ന് ഡോർ തുറന്നു നോക്കി, അവൾ കുറച്ചു നേരം സ്തമ്പിച്ചു നിന്നതിനു ശേഷം, ദേ നിങ്ങളുടെ കൂട്ടുകാരൻ വന്നിരിക്കുന്നു എന്ന് എന്നോടായി പറഞ്ഞു കതകിനടുത്തു നിന്നും അല്പം മാറി നിന്നു.

ഞാൻ കോഫി കുടിക്കുന്നതിനിടയിൽ കതകിന്റെ ഭാഗത്തേക്ക് നോക്കിയതും അനന്ദു വീടിനകത്തേക്ക് കയറി വന്നു.

ഞാൻ: എന്താടാ ഇത്ര രാവിലെ തന്നെ ഇങ്ങോട്ടു?

അനന്ദു: ഒന്നുമില്ലടാ, മറ്റു കൂട്ടുകാരൊന്നും നാട്ടിൽ ഇല്ല്ലാത്തതു കൊണ്ട്, ആകെ ഒരു ബോർ അടി, എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയില്ല അത് കൊണ്ട് ഇപ്പൊ ആകെയുള്ള സുഹൃത്തായ നിന്റടുത്തേക്കു വരാമെന്നു കരുതി.

ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു, കാരണം അവന്റെ അതെ അവസ്ഥ തന്നെ ആയിരുന്നു എന്റേതും, എനിക്കും ഇവിടെ കാര്യമായ സുഹൃത്തുക്കൾ ഒന്നും ഇണ്ടായിരുന്നില്ല.

ഞാൻ അവനോടു സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സീതയോടു അവനു കാപ്പി എടുക്കാൻ ആവശ്യപ്പെട്ടു

ഞാൻ: എടാ അനന്ദു നീ തെറ്റായി ധരിക്കില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ? നിനക്ക് എന്റെ സ്ഥാപനത്തിൽ ജോയിൻ ചെയ്തുടെ, അപ്പൊ നിനക്ക് ഈ ബോർ അടിയും മാറി കിട്ടും എനിക്കും എന്റെ തിരക്കുകൾ കുറച്ചു കുറഞ്ഞു കിട്ടുകയും ചെയ്യും!

അനന്ദു: (കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം) അത് വേണ്ടടാ, ഇപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്, അത് അങ്ങനെ തന്നെ നിൽക്കട്ടെ, ഒരു മുതലാളി തൊഴിലാളി ബന്ധമായാൽ ചിലപ്പോൾ പിന്നീടത് നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കും.

അവൻ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി!!

അപ്പോയേക്കും സീത അവനുള്ള കോഫിയുമായി വന്നിരുന്നു, അതിൽ നിന്നും ഒരു ഇറക്കു കുടിച്ച അനന്ദു, ഓഹ്,,, കോഫി അപാര ടേസ്റ്റ് ആയിരിക്കുന്നു എന്ന് സീതയോടു പറഞ്ഞപ്പോൾ, അവൾ മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അടുക്കളയിലേക്കു തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *