സൈബർ തെക്കിനിയിലെ നാഗവല്ലി – 2

 

“ആ, ശരിയാ ശരിയാ. നീയെന്തായാലും ചെയ്യ്. ഞാനൊന്ന് കിടക്കട്ടെ. നല്ല ക്ഷീണം.”

 

“കാണും, കാണും.”, അവൻ കളിയാക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ തമാശയായി അവന്റെ തലക്ക് തട്ടിക്കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു. തലക്ക് പുറകിൽ കൈ പിണച്ച് ഞാൻ മുകളിൽ കറങ്ങുന്ന ഫാൻ നോക്കി കിടന്നു. മനസ്സ് നിറയെ അവളോടുള്ള പ്രേമവും കാമവും ആവേശവും മാത്രമായിരുന്നു. അനുവിനെ കണ്ടതുമുതലുള്ള ഓരോ സംഭവവും മനസ്സിലേക്ക് ഓടിയെത്താൻ തുടങ്ങി. കുറേക്കാലം കൂടിയായിരുന്നു ഞാനത്രയും സന്തോഷിക്കുന്നത്. പെട്ടെന്ന് മുകളിലെ ഫാനിന്റെ ഞരക്കം നിന്നു. പുറത്ത് മുഴുവൻ ഇരുട്ട് പരന്നിരുന്നു. നിമിഷങ്ങൾക്കകം നാലുപാടുനിന്നും ആർപ്പുവിളികളും കൂവലുകളും ഉയർന്നു. ലാപ്ടോപ്പിന്റെ ഡിസ്പ്ലേയിൽ നിന്നുള്ള വെളിച്ചത്തിൽ ജിന്റോയെ മാത്രം അവ്യക്തമായി കാണാമായിരുന്നു.

 

“കറന്റ് പോയി.”, അവൻ പറഞ്ഞു.

 

പുറത്ത് വീണ്ടും മഴ ചാറിത്തുടങ്ങിയിരുന്നു. ശരീരമാസകലം തലോടുന്ന തണുത്ത ഇളംകാറ്റ് ആസ്വദിച്ച് വല്ലാത്തൊരു ആത്മനിർവൃതിയിൽ ഞാൻ കണ്ണുകളടച്ചു. കൂവലുകളും മഴയുടെ ശബ്ദവും കേട്ട് ഞാനെപ്പോഴോ നിദ്രയിലേക്ക് വഴുതിവീണു.

 

(തുടരും)

 

PS: രണ്ടാം ഭാഗം അൽപം വെട്ടിച്ചുരുക്കേണ്ടിവന്നിട്ടുണ്ട്. അതിനുള്ള കാരണം മൂന്നാം ഭാഗത്തിൽ വ്യക്തമാവും.

Leave a Reply

Your email address will not be published. Required fields are marked *