സൈബർ തെക്കിനിയിലെ നാഗവല്ലി – 2

 

ഭാഗം 5

2021 ജൂൺ 28

 

യൂണിവേഴ്സിറ്റി എത്തിയപ്പോ ഒരു പത്ത് പത്തരയായിക്കാണും. എന്നെ ബോറടിച്ചപ്പോൾ കുണ്ണച്ചാർ മറ്റേതോ ഗ്യാംഗിലേക്ക് പതിയെ നുഴഞ്ഞുകയറിയിരുന്നു. വിചാരിച്ചതിനേക്കാളും തിരക്കുണ്ടായിരുന്നത് കൊണ്ട് ഹോസ്റ്റൽ റൂം കിട്ടാൻ ഒരുപാട് വൈകി. ലഗേജ് താങ്ങി ഹോസ്റ്റലിലെത്തിയപ്പോഴേക്കും എന്റെ റൂംമേറ്റ് അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ജിന്റോ. എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ. കോട്ടയംകാരനാണ്. ബൈക്കോടിച്ചാണ് ഇവിടംവരെ വന്നത്. പണ്ട് ക്ലാസിലെ മലയാളികളെല്ലാം മീറ്റപ്പ് നടത്തിയപ്പോൾ ഇവനുമുണ്ടായിരുന്നു. അന്ന് കുറച്ചൊക്കെ പരിചയപ്പെട്ടിരുന്നു. എന്നെക്കാളും 3 വയസ്സ് കൂടുതലാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാത്ത ഒരു പാവത്താൻ. അവന്റെ രണ്ടാമത്തെ പി.ജി ആണിത്. കമ്പ്യൂട്ടർ സയൻസ് ഒക്കെ പഠിച്ചിട്ടാണ് അവനിപ്പോ രണ്ടാമങ്കത്തിന് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഏതാണ്ട് ഒരേ വൈബായിരുന്നത് കൊണ്ട് പെട്ടെന്ന് കമ്പനിയായി. റൂം വൃത്തിയാക്കി സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെച്ചപ്പോഴേക്കും രാത്രിയായിരുന്നു. ആകെ ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്ന് കുളിച്ച് ഫ്രഷായി ഞാൻ ഫോണെടുത്ത് അനുവിനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു.

 

“ഹലോ… സാറിങ്ങെത്തിയോ?”

 

“ദേ, ഹോസ്റ്റലിൽ കേറി. എല്ലാമൊന്ന് അടുക്കിവെച്ച് സെറ്റായതേയുള്ളൂ.”

 

“എപ്പോഴാ എന്നെ സെറ്റാക്കാൻ വരുന്നെ?”

 

അവളുടെ സ്വരത്തിലെ മാറ്റം എനിക്ക് പിടികിട്ടി. അൽപം പതിഞ്ഞ്, സ്വകാര്യമെന്നപോലെയായിരുന്നു ആ ചോദ്യം. അതിൽ ഒളിച്ചിരുന്ന കാമത്തിന്റെ ചൂട് എനിക്ക് ദൂരെ നിന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നു.

 

നാളെ വരട്ടെ?, ഞാൻ ചോദിച്ചു.

 

“വാ…”

 

“എങ്ങോട്ടാ വരണ്ടേ?”

 

“ചെന്നൈയിൽ എക്സ്പ്രസ് അവന്യൂവിൽ ഒരു ഫാൽക്കൺ പബ്ബ് ഉണ്ട്. അങ്ങോട്ട് വാ. ഞാനവിടെ കാണും. പക്ഷെ, അവിടെ എത്തിയിട്ട് എന്നെ കോൾ ചെയ്യരുത്.”

 

“ഹേ? പിന്നെ? നിന്നെ എങ്ങനെ കണ്ടുപിടിക്കും?”

 

“ആ, അതാണ് കളി. ചാറ്റ്റൂമിൽ ഞാൻ പല പേരുകളിൽ വന്ന് നിന്നെ പറ്റിച്ചിരുന്നത് ഓർമയുണ്ടോ?  അതിനി ഏതായാലും നടക്കില്ലല്ലോ. സോ, ഒരു ലാസ്റ്റ് ഗെയിം. റൂൾസ് ഒക്കെ സിമ്പിളാണേ. ഫാൽക്കൺ പബ്ബിൽ ഞാനുണ്ടാവും. ഏത് സമയത്ത് എന്നൊന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. എന്നെ കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്ക്. ഈസി ടാസ്ക് ആണ്. യൂ ക്യാൻ ഡൂ ഇറ്റ്.”

 

സംഭവം കൊള്ളാം. എനിക്ക് രസം പിടിച്ചുതുടങ്ങി. ഞാൻ ചോദിച്ചു:

 

“ശരി, ജയിച്ചാൽ എന്ത് തരും?”

 

“അതൊക്കെയുണ്ട്.”

 

“നിന്നെ കണ്ടുപിടിച്ചാൽ അവിടെയുള്ള അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഒരുമ്മ തരാമോ?”

 

“ആ, അതൊക്കെ ചിലപ്പോ തന്നെന്നിരിക്കും. നീയാദ്യം ജയിക്ക്.”

 

അതുകൂടി കേട്ടതോടെ ഞാൻ ത്രില്ലിന്റെ പരകോടിയിലെത്തി.

 

“എന്നാൽ നാളെ തരാനുള്ള ഉമ്മ പ്രാക്ടീസ് ചെയ്തോ മോളേ. പക്ഷെ, അതിന് മുമ്പ് ഇപ്പോ വല്ലതും കിട്ടിയാൽ നന്നായിരുന്നു. കുറേ പണിയെടുത്തതാണേ. ക്ഷീണിച്ചു.”

 

“ഉം… ശരിക്കും ഇപ്പോ ഇത് തരാൻ പാടില്ലാത്തതാണ്. പക്ഷെ, തന്നില്ലേൽ കുറ്റബോധം കാരണം ഉറക്കം വരില്ല. അതുകൊണ്ട് എന്റെ മോൻ ഇത് പിടിച്ചോ…”

 

അത്രയും പറഞ്ഞ് അവൾ ഫോൺ മൊത്തിപ്പിടിച്ച് എനിക്കൊരുമ്മ തന്നു.

 

“ഉമ്മാഹ്… ഐ ലവ്യൂ”

 

“ഉമ്മാഹ്… ലവ്യൂ, ഗുഡ് നൈറ്റ്.”

 

ഞാൻ ഫോൺ മേശപ്പുറത്ത് വെച്ചു. ജിന്റോ എപ്പോഴോ ഉറക്കം പിടിച്ചിരുന്നു. ഞാൻ പുറത്തേക്ക് നോക്കി കുറച്ചുനേരമിരുന്നു. നാളെ അഞ്ജലിയെ കാണുന്നതോർത്തപ്പോൾ എന്തെന്നില്ലാത്ത രോമാഞ്ചം തോന്നിപ്പോയി.  ആകാശത്ത് നക്ഷത്രങ്ങളില്ലായിരുന്നു. മഴ പെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. നിലാവിനെ മറച്ചുകൊണ്ട് ഇരുണ്ട മേഘപാളികൾ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടന്നു.

 

ഭാഗം 6

2021 ജൂൺ 29

 

അതിരാവിലെ ജിന്റോയുടെ ബൈക്കുമായിട്ടാണ് ഞാനിറങ്ങിയത്. ഗേൾഫ്രണ്ട് ചെന്നൈയിൽ വർക്ക് ചെയ്യുകയാണെന്നും അവളെ കാണാൻ പോവുകയാണെന്നും മാത്രമേ അവനോട് പറഞ്ഞുള്ളൂ. ഞങ്ങളുടെ പ്രണയകഥ എത്രത്തോളം സംഭവബഹുലമാണെന്നും അവളെ ആദ്യമായിട്ടാണ് കാണാൻ പോവുന്നതെന്നും ഞാനവനെ അറിയിച്ചില്ല. ചെന്നൈ നഗരത്തിലെത്തിയപ്പോഴേക്കും ആകാശം ഇരുണ്ടുമൂടി കനം തൂങ്ങിനിന്നിരുന്നു. എതിരെ വീശുന്ന കാറ്റിന് സുഖമുള്ള തണുപ്പ്. ആദ്യമായിട്ടാണ് ഇവിടെ. ഏതൊക്കെ റോഡ് എങ്ങോട്ടൊക്കെയാണെന്ന് ഒരു ധാരണയുമില്ല.  ബൈക്ക് ഓരത്തേക്ക് അടുപ്പിച്ച് ഫോണിൽ ഗൂഗിൾ മാപ്പെടുത്ത് ഫാൽക്കൺ പബ്ബ് തപ്പി. അത് കാണിച്ച വഴിയേ പതിയെ ബൈക്കോടിച്ചു. എന്നിട്ടും ഓരോ വളവിലും തിരിവിലും ബൈക്ക് നിർത്തി വഴി അതാണെന്ന് ഉറപ്പിച്ച് ചുറ്റിത്തിരിഞ്ഞ് അവസാനം പബ്ബിന്റെ മുന്നിലെത്തി നിന്നു.

ബൈക്ക് പാർക്കിംഗ് സ്പേസിൽ നിർത്തിയ ഞാൻ ഒന്നറച്ച് നിന്നു. ആവേശം ഒരു പൊടിക്ക് ചോർന്നോ? ആദ്യമായിട്ടാണ് അവളെ കാണാൻ പോവുന്നത്. അത്രയും കാലത്തെ അപകർഷബോധങ്ങൾ മുഴുവൻ ഓട്ടോറിക്ഷ പിടിച്ച് വന്ന് ആത്മവിശ്വാസം മുഴുവൻ ചോർത്താൻ തുടങ്ങുന്നുണ്ടോ എന്നൊരു സംശയം. അവൾക്കെന്നെ ഇഷ്ടമായില്ലെങ്കിലോ? അവളെങ്ങാനും വരാതിരിക്കുമോ? എന്റെ മനസ്സ് പോലെത്തന്നെ ആകാശവും ഇരുണ്ടുമൂടിയിരുന്നു. മഴ ചെറുതായി ചാറാൻ തുടങ്ങിയിട്ടുണ്ട്. നിർണായകസമയങ്ങളിൽ ആത്മവിശ്വാസം ചോർന്നുപോവുന്നത് പണ്ടേ എന്റെയൊരു ശീലമായിരുന്നു. “റോണീ, ദിസ് ഇസ് ഇറ്റ്. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കരുത്”. നന്നായി ശ്വാസം വലിച്ച് വിട്ട് ഞാൻ പബ്ബിന്റെ ഡോർ തള്ളിത്തുറന്ന് അകത്ത് കയറി.

ഇരുട്ട് നിറഞ്ഞ, എ.സിയുടെ കുളിരുള്ള സാമാന്യം വലിയ ആ സ്പേസിൽ ഒരു വശത്തായി ടേബിളുകളും മറുവശത്ത് ഒരു കൗണ്ടറുമുണ്ട്. അവിടെയുള്ള ഉയരം കൂടിയ സ്റ്റൂളുകളിൽ ഒന്നുരണ്ടുപേർ ഇരിക്കുന്നുണ്ട്. ഞാൻ ചുറ്റും കണ്ണോടിച്ചു. അത്യാവശ്യം തിരക്കുണ്ട്. കർത്താവേ, ഇനിയാണ് പണി. എങ്ങനെ അവളെ കണ്ടുപിടിക്കും? അവളുടെ മുഖം എങ്ങനെയാണെന്ന് ഒരു പിടിയുമില്ല. ഇടത്തേമുലയുടെ താഴെ എന്തോ ടാറ്റു ഉണ്ടെന്നറിയാം. അതിനിപ്പോ ഇവിടെ ഒരുത്തിയും മെലയും കാണിച്ച് ഇരിക്കുന്നില്ലല്ലോ. പിന്നെയിപ്പോ… ആഹ്, യെസ്, അവൾ മുടി കളർ ചെയ്തിട്ടുണ്ട്. അന്ന് അയച്ചുതന്ന ഫോട്ടോയിൽ ബ്രൗൺ മുടി കണ്ടത് ഞാനോർത്തു. പതിയെ കൗണ്ടറിലേക്ക് നടന്ന് ഒരറ്റത്തെ സ്റ്റൂളിൽ ഞാൻ ഇരുന്നു. എന്നിട്ട് വളരെ സ്വാഭാവികമെന്നോണം ചുറ്റും പരതി.

മുടിയിൽ ബ്രൗൺ കളർ ചെയ്ത രണ്ട് പേരുണ്ട്. ഇടത് വശത്തെ ഒരു ടേബിളിൽ, കടും മറൂൺ നിറമുള്ള ഷിഫ്റ്റ് ഡ്രസ് ധരിച്ച ഒരു സുന്ദരി. അവൾ ഫ്രണ്ട്സിന്റെ കൂടെ തമാശയൊക്കെ പറഞ്ഞ് ചിരിച്ചാണിരിക്കുന്നത്. എന്തായാലും അതല്ല എന്നെന്റെ മനസ്സ് പറഞ്ഞു. ഞാൻ പതിയെ വലതുവശത്തേക്ക് കണ്ണോടിച്ചു. കൈ തെറുത്ത് മടക്കിവെച്ചിരിക്കുന്ന വെള്ള ഷർട്ടും നീല ജീൻസും ഇട്ട് നല്ല സ്റ്റൈലിഷായ ഒരു പെൺകുട്ടി. മുടി അഴിച്ചിട്ടിരിക്കുന്നത് കാരണം അവളുടെ മുഖം വ്യക്തമല്ല. എന്നാൽ ടേബിളിന്റെ എതിർവശത്ത് ഇരുന്ന് അവളോട് സംസാരിക്കുന്ന ചെറുപ്പക്കാരനെ കണ്ടതോടെ ആ പ്രതീക്ഷയും പോയി. ഞാൻ നോക്കുന്നത് കണ്ട് ആളുകൾ എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങിയപ്പോഴാണ് കൗണ്ടറിന് പുറകിൽ നിന്നൊരു ശബ്ദം:

Leave a Reply

Your email address will not be published. Required fields are marked *