ഞാൻ കാർ ഹോട്ടലിന്റെ കോമ്പോണ്ടിലേക്ക് കയറ്റാൻ ആയി തിരിച്ചതും എന്റെ മുൻപിൽ ഹോട്ടലിന്റെ ഗേറ്റ് അടഞ്ഞു.
ഞാൻ രണ്ടുമൂന്നു പ്രാവിശ്യം ഹോൺ അടിച്ചപ്പോൾ ആ സെക്യൂരിറ്റികാരൻ ഗേറ്റ് തുറന്നു.
ഞാൻ വേഗം കാർ അകത്തേക്ക് ഓടിച്ചു കയറ്റി.
ഞാൻ കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും രതീഷ് ചേട്ടൻ എന്റെ അടുത്തേക്ക് ഓടി വന്നു .
“ഓഹ് നീ വന്നലോ സമാധാനം ആയി “
രതീഷ് ചേട്ടൻ എന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു.
“എന്താ രതീഷ് ചേട്ടാ കാര്യം “
പുറത്തെ കാഴ്ചകളും രതീഷ് ചേട്ടന്റെ പെരുമാറ്റവും എല്ലാം കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“അപ്പോ നിയോന്നും അറിഞ്ഞില്ലേ “
“എന്ത് “
“ഇവിടത്തെ പ്രമുഖ രാഷ്ട്രിയ പാർട്ടി യുടെ പ്രമുഖ നേതാവിനെ ആരൊക്കെ ചേർന്നു കൊലപ്പെടുത്തി, ഇപ്പോ ഇവിടെ അതിനോട് അനുബന്ധിച്ചു ഹർത്താൽ ആണു മിക്കവാറും ഇന്ന് കുറെയേറെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് . ഇന്ന് ഇനി ആർക്കും പുറത്തു ഇറങ്ങാൻ സാധിക്കില്ല , “
രതീഷ് ചേട്ടൻ പറഞ്ഞു.
“അയ്യോ അപ്പോ ഞങ്ങൾക്ക് ഇന്ന് പോകാൻ സാധിക്കുക ഇല്ലേ “
“ഇല്ല ഇന്ന് ഈ ജില്ല വിട്ടു പുറത്തേക്കു പോകാൻ പറ്റില്ല. “
“എന്നാ ശെരി രതീഷ് ചേട്ടാ ഞാൻ നെസിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം , ഇന്ന് ഇപ്പൊ ഇവിടെ തങ്ങാം “
ഞാൻ അതും പറഞ്ഞു കാറിന്റെ അടുത്തേക്ക് തിരിഞ്ഞു.
“അയ്യോ ആപ്പോ ആ കൊച്ചു നിന്റെ കൂടെ വന്നില്ലേ? “
“ഇല്ല ചേട്ടാ അവൾ ആ ഇൻസ്റ്റിറ്റ്യൂട്ടിൽ നിൽക്കുക ആണു “
ഞാൻ പറഞ്ഞു.
“നീ എന്ത് മണ്ടത്തരം ആണു കാണിച്ചേ? . “
“എന്താ “
“നീ ഇങ്ങോട്ട് വന്നേ “
അതും പറഞ്ഞു രതീഷ് ചേട്ടൻ എന്നെ റിസപ്ഷനിലെക്ക് കൂട്ടി കൊണ്ട് പോയി.
അവിടത്തെ ടീവി യിലെ കാഴ്ച കണ്ടു ഞാൻ അമ്പരന്നു.
“ദൈവമേ, “
ഞാൻ തലയിൽ കൈവെച്ചു.
ആ ഇൻസ്റ്റിറ്റ്യൂട്ട് ആകെ തല്ലി തകർക്കുന്നതും തീ വെക്കുന്നതും ഒക്കെ ആയിരുന്നു ടീവിയിൽ.
അതു കണ്ടിട്ട് എനിക്ക് എന്താ ചെയേണ്ടത് എന്നു ഒരു രൂപവും ഉണ്ടായില്ല.
“രതീഷ് ചേട്ടാ ഞാൻ ഇപ്പോഴാണല്ലോ അവിടെ നിന്നും പോന്നത് “
“അതെ നീ പോന്നതിൽ പുറകെ സംഭവിച്ചത് ആണു ഇത് നടന്നിട്ട് അഞ്ചു മിനിറ്റ് ആയിട്ടൊള്ളു, എതിർ രാഷ്ട്രീയ പാർട്ടി യുടെ കോളേജ് ആയിരുന്നു അതു . “
“അയ്യോ അപ്പോ നെസി അവിടെ “
ഞാൻ വേഗം പുറത്തേക്കു ഇറങ്ങി ഓടി അവളെ അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കണം എന്നു വിചാരിച്ചു കൊണ്ട്.
“അഖിലേ നിക്ക് “
ഗേറ്റ് ന്റെ അടുത്ത് എത്തിയപ്പോൾ രതീഷ് ചേട്ടൻ എന്നെ പുറകിൽ നിന്നും വിളിച്ചു .
ആൾ ഓടി എന്റെ അടുത്തു വന്നു.
“നിക്കട അവിടെ “
ഗേറ്റ് തുറക്കാൻ ശ്രമിച്ച എന്നെ രതീഷ് ചേട്ടൻ പിടിച്ചു മാറ്റി.
“നീയെന്താ കാണിക്കുനെ? “
രതീഷ് ചേട്ടൻ ഉച്ചത്തിൽ ചോദിച്ചു.
“അതു നെസി അവൾ അവിടെ,എനിക്ക് അവളെ കാണണം “
അവൾക്കു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു.
“ചേട്ടാ എന്നെ വിട് “
വീണ്ടും ഗേറ്റ് തുറക്കാൻ ശ്രമിച്ച എന്നെ രതീഷ് ചേട്ടൻ പിടിച്ചു മാറ്റി.
“നീയെന്തു മണ്ടത്തരം ആണ് കാണിക്കുനെ, നീയിപ്പോ ഈ വഴി പോയാൽ അവിടെ എത്തില്ല, റോഡിൽ മുഴുവൻ അവരുടെ ആൾക്കാർ ആണു . കണ്ണിൽകാണുന്നതു ഒക്കെ നശിപ്പിക്കുക ആണു ആൾക്കാരെ ഒന്നും വെറുതെ വിടുന്നില്ല നീ ടീവിയിൽ കണ്ടതല്ലേ. “
രതീഷ് ചേട്ടൻ പറഞ്ഞു.
“അപ്പോ എനിക്ക് അവിടേക്ക് പോകാൻ പറ്റില്ല എന്നണോ ,”
“അങ്ങനെ അല്ല , ചിലപ്പോൾ അവിടെ എത്താൻ പറ്റില്ല “
“അപ്പോ എന്റെ നെസി.അവളെ ഞാൻ എങ്ങനെ രക്ഷിക്കും “
“നീ ആദ്യം അവളെ വിളിച്ചു നോക്ക് അവിടത്തെ സിറ്റുവേഷൻ എങ്ങനെ ആണെന് ചോദിക്കു”
ഞാൻ വേഗം ഫോൺ എടുത്തു നെസിയുടെ നമ്പർ ഡയൽ ചെയ്തു .
“പിക്ക് അപ്പ് നെസി പ്ലീസ് പിക്ക് അപ്പ് “
അപ്പുറത്തു ബെൽ അടിക്കുന്നത് കേട്ടു ഞാൻ മന്ത്രിച്ചു..
കുറച്ചു ബെൽ അടിക്കു ഒടുവിൽ കാൾ കണക്ട് ആയി,
“ഹലോ നെസി “
“ഹലോ…. നെസി “
“ഹലോ…. നെസി “
“അഖിലേട്ടാ… ഇവിടെ…. ആ… “
നെസിയുടെ പേടിച്ചു വിരണ്ട മാതിരി ഉള്ള ശബ്ദവും എന്തോ കുറെ ഒച്ചപ്പാടുകളും.
