സ്പർശം – 2 9

 

ഓഊ അപ്പൊ ഗായത്രി ദേഷ്യം വന്നപ്പോ വിളിക്കാൻ വന്നത് എന്തായിരുന്നു?…

 

അത് കേട്ടപ്പോൾ പിന്നെ അവൾ ഒന്നും പറഞ്ഞില്ല ഒന്നും മിണ്ടാതെ ഇരിപ്പായി.

 

ഡോ ഞാൻ ചുമ്മാ പറഞ്ഞതാ ഇതിലൊന്നും വല്ല്യ കാര്യമില്ല അതു വിളിച്ചു എന്ന് വെച്ചിട്ട് ആരും മോശക്കാരൊന്നും ആവുന്നില്ല.

 

പെട്ടെന്ന് അങ്ങ് വന്നു പോയതാ സോറി…

 

എന്തിന് സോറി ഇതുപോലെ ഇതിന്റെ ഡബിൾ ഡോസിൽ ഞാൻ കേൾക്കാറുണ്ട് പലതും അപ്പൊ ഇതൊക്കെ സില്ലി.

 

മ്മ്മ് മ്മ്മ്മ് മ്മ്മ്മ്…

 

അത് വിട് അല്ല ഞാൻ അന്ന് ചോദിക്കാൻ വിട്ടു ശെരിക്കും 30 വയസൊക്കെ ഉണ്ടോ?…

 

കണ്ടിട്ട് എന്ത് തോന്നുന്നു?…

 

എനിക്ക് അങ്ങനെ ഒരാളെ കണ്ടാൽ പറയാൻ ഉള്ള കഴിവൊന്നും ഇല്ല. പ്രത്യേകിച്ച് നിങ്ങൾ സ്ത്രീകളുടെ..

 

ഓഹ്ഹ് എനിക്ക് 28 ആയിട്ടുള്ളു….

 

ഓഹ്ഹ് ഒക്കെ ഞാൻ ചുമ്മാ ചോതിച്ചതാ.

 

മ്മ് ഓക്കേ…

 

കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ പിറകിൽ നിന്നും അവൾ എന്നോട് നിർത്താനായി പറഞ്ഞു. ഞാൻ നോക്കുമ്പോൾ ഒരു വീട് പോലും അവിടെ കാണാനുമില്ല ഞാൻ ചുറ്റും ഒന്ന് നിരീക്ഷിച്ചു എന്നിട്ട് ഒന്ന് ആലോചിച്ചു ഇവളെന്തിനാ ഇവിടെ നിർത്താൻ പറഞ്ഞത്.

 

ഇവിടെ എന്താ ഒരു വീട് പോലും കാണുന്നില്ലല്ലോ?…

ഞാൻ അവളോടായ് ഒരു സംശയത്തോടെ ചോദിച്ചു.

 

അത് വീട് കുറച്ചു മുകളിലോട്ട് പോണം..

അതും പറഞ്ഞു അവൾ ഒരു കാടുപ്പിടിച്ച ഒരു ഇടവഴി കാണിച്ചു തന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു എന്നിട്ടവളോടായി ചോദിച്ചു..

 

ഈ കാട്ടിലൂടെയോ?…

 

അത് കുഴപ്പമൊന്നുമില്ല ഞാൻ നടന്നു പൊക്കോളാം..

 

അവൾ പോകാൻ നിന്നപ്പോൾ ഞാൻ അവളെ തടഞ്ഞു.

 

നിക്ക് ഞാനും കൂടെ വരാം ഒറ്റക്ക് പോവണ്ട…

 

അയ്യോ അതൊന്നും വേണ്ട ഞാൻ സ്ഥിരം പോകുന്ന വഴി തന്നെയാ കുഴപ്പമില്ല നവി പൊയ്ക്കോ..

 

ഒരുപാട് ദൂരം ഉണ്ടോ ഇവിടുന്ന് വീട്ടിലേക്ക്?…

 

ഇല്ല ഒരു അഞ്ഞൂറ് മീറ്റർ ഉണ്ടാവും. എന്ന ശെരി ഞാൻ പോയി നീ വേഗം വീട്ടിലേക്ക് പൊക്കോ പിന്നെ താങ്ക്സ് ട്ടോ…

 

അവൾ എന്നോട് നന്ദി സൂചകമായി ഒന്ന് നോക്കി കോണ്ട് തലയാട്ടി.

എനിക്കവളെ അങ്ങനെ വിടുന്നതിൽ എന്തോ ഒരു മനസ് അനുവദിക്കാത്ത പോലെ പെട്ടെന്ന് ഞാൻ അവളെ വിളിച്ചു. അവൾ എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ എന്റെ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിൽ എന്റെ ഫോൺ നമ്പർ എഴുതി അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് അതവളുടെ കയ്യിൽ കൊടുത്തു.

 

അവൾ ഇതെന്താ എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിന്നു. ഇതവൾ വേറെ ഒരു അർത്ഥത്തിൽ എടുക്കാൻ പാടില്ല ഇങ്ങനെ ഒക്കെ ആണല്ലോ പൊതുവെ ഒരു പെൺകുട്ടിയുടെ നമ്പർ കോഴികൾ മേടിക്കാറ് അതിനാൽ ഞാൻ അതങ്ങ് മാറ്റി എന്നിട്ട് എന്റെ ഒരു സ്ഥിരം പരിപാടി അങ്ങ് കാച്ചി നോക്കി..

 

ഇതെന്റെ നമ്പർ ആണ് നീ വീട്ടിൽ എത്തിയാൽ അപ്പൊ തന്നെ എന്നെ അറിയിക്കണം. വേറെ ഒന്നും വിചാരിക്കരുത് നിന്റെ നമ്പർ കിട്ടാൻ വേണ്ടീട്ട് ഒന്നും അല്ല വീട്ടിലെ വേറെ ആരുടേയും നമ്പറിൽ നിന്നും അറിയിച്ചാലും മതി……

 

ഇത്രേം പറഞ്ഞു കോണ്ട് ഞാൻ നിർത്തി എന്നിട്ട് അവളെ ഒന്ന് നോക്കി അവളുടെ പ്രതികരണം എന്താണ് എന്നറിയാൻ ഞാൻ അവളെ നോക്കി. അവൾ ആ പേപ്പർ മടക്കി നേരെ ബാഗിൽ വെച്ചിട്ട് ഞാൻ അറിയിച്ചോളാം എന്നും പറഞ്ഞു ഒന്ന് ചിരിച്ചിട്ട് തിരിച്ചു നടന്നു.

 

അവളുടെ നിഴൽ മാഞ്ഞു പോകുന്നവരെ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ നേരെ വണ്ടി തിരിച്ചു രാത്രി ഏറെ താമസിച്ചാണ് ഞാൻ വീട്ടിലെത്തിയത്. വന്നപാടെ ഞാൻ കണ്ണനെ വിളിച്ചു ഇനി ഇന്ന് ഇറങ്ങണോ എന്ന് ചോദിച്ചു നാളെ കാണാം എന്നും പറഞ്ഞു ഞാൻ കുളിച് ഫ്രഷ് ആയി..

 

പെട്ടെന്നാണ് ഗായത്രിയെ പറ്റി ഞാൻ ചിന്തിച്ചത് ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിട്ടുണ്ട് തുറന്നു നോക്കിയപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞു ഒരു മെസ്സേജ് ഉണ്ട് ഞാൻ അതിനു ഒരു ലൈക്‌ കൊടുത്തു ബാക്ക് അടിച്ചു. അതു വേറെ ഒന്നുംകൊണ്ടല്ല കൂടുതൽ മെസ്സേജ് അയച്ചു ഞാൻ എന്റെ തന്നെ വില കളയാൻ പാടില്ലല്ലോ. പിന്നെ നോക്കിയത് ഇത്തയുടെ മെസേജ് ആണ് എത്തിയോ എന്നൊരു മെസ്സേജ് വന്നിട്ടുണ്ട് ഞാൻ വന്നു എന്നും പറഞ്ഞു ഒരു മെസ്സേജ് അയച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *