സ്പർശം 15

സ്പർശം

Sparsham | Author : Doothan


പ്രിയ കൂട്ടുക്കാരെ…….

ഏകദേശം 6 വർഷത്തോളം കാലം ആയി ഞാൻ കമ്പിക്കുട്ടനിൽ കഥകൾ വായിക്കുന്നു. മനസ്സിൽ പിടിച്ച ഒട്ടനവധി കഥകൾ ഉണ്ട് അതിൽ നിന്നും എല്ലാം പ്രചോദനം കൊണ്ടും ചില കഥകൾക് കിട്ടുന്ന പോസിറ്റീവ് കമെന്റ്സ് ഉം കാണുമ്പോൾ എനിക്കും ഒരു കഥ എഴുതണം എന്ന് തോന്നിയിട്ട് കുറച്ചു കാലം ആയി. എന്നാൽ ഇതുവരെ അതിനു ഞാൻ ശ്രമിക്കുക പോലും ചെയ്തിട്ടില്ല.

എന്റെ ആദ്യ ശ്രമം എന്ന നിലക്ക് ഈ കഥ നിങ്ങളെ എത്രത്തോളം ആകർഷിക്കും എന്നറിയില്ല.സപ്പോർട്ട് ഉണ്ടാവും എന്ന പ്രതീക്ഷയിൽ

ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്, ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു സാമ്യവുമില്ല.

ഈ കഥയിലെ കഥാപാത്രങ്ങളും രംഗങ്ങളും ആരെയും ഉദ്ദേശിച്ചുള്ളതല്ല. വെറും ഫിക്ഷൻ മാത്രമാണ്

ദൂതൻ……

5,30ന്റെ ട്രെയിൻ പിടിക്കാൻ വേണ്ടി കുറച്ചു ദൃതിൽ ഞാൻ നടന്നു കോച്ച് പൊസിഷൻ 15 എത്തിയപ്പോൾ ഞാൻ ഒന്ന് സ്ലോ ആക്കി. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ മുഖം ഞാൻ അവിടെ ആകെ ഒന്ന് തിരഞ്ഞു… അതാ ഇരിക്കുന്നു ഞാൻ ഒന്നൂടി വേഗത്തിൽ അവളുടെ അടുത്തേക് നടന്നടുത്തപ്പോൾ പരിചയമുള്ള ഒരാളുടെ വരവ് പ്രതീക്ഷിച്ചെന്നോണം അവൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിൽ നിന്നും തലയുയർത്തി എന്നെ ഒന്ന് നോക്കി. അവളുടെ ആ നോട്ടത്തിൽ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു.
തിരിച്ചു ഞാനും ഒരു പാൽപുഞ്ചിരി അങ്ങോട്ട് കൊടുത്തുകൊണ്ട് അവളുടെ അടുത്ത് ചെന്നിരിക്കാൻ ഒന്നൂടെ വേഗത്തിൽ നടന്നു.

എന്നാൽ അവൾ കണ്ണുകൊണ്ട് എന്നെ അങ്ങോട്ട് വരുന്നതിൽ നിന്നും തടഞ്ഞു കൊണ്ട് സൈഡിൽ ഇരിക്കുന്ന ഒരു മധ്യവയസ്കനെ കണ്ണുകൊണ്ട് കാണിച്ചു തന്നു.

അയാളുടെ മുഖം കണ്ടപ്പോ തന്നെ എനിക്ക് കാര്യം പിടികിട്ടി എന്റെ ഭാവി അമ്മായിഅച്ഛൻ ആണ്.

ഞാൻ അങ്ങോട്ട് വല്ലാണ്ട് ശ്രദ്ധിക്കാതെ പതുക്കെ അവരിൽ നിന്നും നടന്നകന്നു.

എന്നാൽ ഞാൻ അങ്ങനെ അങ്ങ് പോയതിൽ അവൾക് ഒരു ചെറിയ നീരസം ഉണ്ടെന്നു തോന്നുന്നു. അവൾ എന്നെ തന്നെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി.

ഒന്നുറപ്പിക്കാൻ വേണ്ടി ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ഒന്ന് കറങ്ങിയപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.

ഹല്ലേലുയ സ്തോത്രം ഇന്നത്തേക്കുള്ള വകയായി.ഇനി ഇപ്പൊ ഇതും പറഞ്ഞവും അടി.

ഞാൻ ഇപ്പൊ എന്തോ ചെയ്തിട്ട ഇവളിങ്ങനെ മുഖം കറുപ്പിക്കുന്നത്.
ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.പിന്നെ ഫോണിൽ ചുമ്മാ നോക്കി നിന്നു ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിന്നും എടുത്തിട്ടുണ്ട് 10 മിനിറ്റ് കൊണ്ട് ഇവിടെ എത്തും.

ഞാൻ വളരെ പതിയെ പിന്നെയും മുന്നോട്ട് നടന്നു…..

അച്ഛാ ഞാൻ വെള്ളം എടുക്കാൻ മറന്നു ശോ….

അവളുടെ സംസാരം എന്റെ യാത്രയെ ഒന്നൂടെ സ്ലോ ആക്കി.

ആാാ ബെസ്റ്റ് നിന്റെ അമ്മയുടെ കയ്യിൽ നിന്നും നീ തന്നെ കേട്ടോളാണം ഇതൊക്കെ നിന്റെ അമ്മ അവിടെ ടേബിൾ നു മുകളിൽ വെച്ചിരുന്നല്ലോ.

അതച്ചാ ഞാൻ ബാഗ് തുറന്നു കുറച്ചു സാധനങ്ങൾ ഉണ്ടോന്ന് ചെക് ചെയ്തിരുന്നു. പിന്നെ തിരിച്ചു വെക്കാൻ മറന്നതാ…

മ്മ്മ് നീ എന്തായാലും പുറകിലേക്ക് നടന്നോ ഞാൻ പോയിട്ട് ഒരു കുപ്പി വെള്ളം മേടിച്ചു വരാം.

അച്ഛാ വേഗം വേണം ട്രെയിൻ എത്താറായി.

അവൾ അതും പറഞ്ഞുകൊണ്ട് എന്റെ പുറകിലായി വന്നു.
എത്ര നോക്കിയിട്ടും അവൾ എന്നെ കടന്നു പോകാത്തത് കണ്ടപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.

ആ നോട്ടത്തിൽ തന്നെ എന്റെ സകല കിളികളും പറന്നുപോയി. മുഖത്തെ ദേഷ്യം വല്ലാണ്ട് കൂടി വന്നിട്ടുണ്ട്.

ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു.
അല്ല ഞാൻ ഇപ്പൊ എന്താ ചെയ്തേ ഇവളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ഞാൻ തിരിഞ്ഞും മറഞ്ഞും നോക്കി.

എന്തെ നടക്കുന്നില്ലേ…..

പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായി..

ഞാൻ നിന്ന് തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടി.
എന്നിട്ട് അവളുടെ അച്ഛനെ ഒന്ന് നോക്കി പുള്ളി കടയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ് രാവിലെ ആയതിനാൽ ഒരു ഷോപ്പ് മാത്രമേ തുറന്നിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *