സ്പർശം 15

എന്നാലും രാവിലെ തന്നെ അത്ര നല്ല കാര്യങ്ങൾ ഒന്നും അല്ലല്ലോ കേട്ടത് അതാ സോറി..

ഇയാൾ സോറി ഒന്നും പറയണ്ട ഞാൻ ചുമ്മാ പറഞ്ഞതാ അതൊക്കെ നാച്ചുറൽ ആയി സംഭവിക്കുന്നതല്ലേ ഇറ്റ്സ് ഓക്കേ…

അങ്ങനെ ഇരിക്കെ ആണ് ഞങ്ങളുടെ മുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ചേട്ടൻ എണീക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു . എന്തോ അയാൾ എന്നെ തട്ടിവിളിച്ചു എന്നിട്ട് ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു.

അയാൾ എണീക്കുന്നതിനു മുന്നേ തന്നെ ഞാൻ ആ സീറ്റിലേക് ഇരുന്നു. ഇപ്പൊ എനിക്ക് ഗായത്രിയെ എന്റെ അഭിമുഖമായി കാണാം. നേരെ നോക്കിയപ്പോൾ ആണ് ഞാൻ കക്ഷിയെ ഒന്ന് ശ്രദ്ധിച്ചത് ഇത്രേം നേരം അവളുടെ സൈഡിൽ ഇരുന്നത് കോണ്ട് ശെരിക്കും ഒന്ന് കാണാൻ കൂടെ സാധിച്ചിരുന്നില്ല. സാധിച്ചിരുന്നില്ല എന്നല്ല ഞാൻ ശ്രമിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.

ഒരു ആകാശ നീല കളർ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ഒരു ചെറിയ പൊട്ടും തൊട്ടിട്ടുണ്ട്. കാലിൽ ഒഡിസ്യ യുടെ ഒരു നൈസ് ചെരുപ്പും അതവളുടെ കാലിനു നന്നായി ചേരുന്നുമുണ്ട്. അവളുടെ മുഖത്തെ ഐശ്വര്യത്തിന്റെ കാരണം അവളുടെ കാലിൽ തന്നെ എനിക്ക് കാണാൻ സാധിച്ചു…….

നേരെത്തെ നടന്ന കാര്യത്തിന്റെ ചമ്മൽ മാറ്റാനും എന്റെ ഇൻട്രോവെർട്ട് സ്വഭാവം ഒന്ന് മാറ്റിയെടുക്കാനും വേണ്ടി ഞാൻ തന്നെ മുൻകൈ എടുക്കാമെന്ന് കരുതിക്കൊണ്ട് ഞാൻ സംഭാഷണം തുടർന്നു.

നേരത്തെ ജോലി നിർത്തുന്നു എന്ന് പറഞ്ഞു അതെന്തു പറ്റി?

അത് ഒന്നുമില്ല കുറെ വർക്ക്‌ ചെയ്തില്ലേ ഇനി കുറച്ചു വിശ്രമം ആവമെന്ന് കരുതി..

അതും പറഞ്ഞു അവൾ ചിരിച്ചു….

വിശ്രമം എന്ന് ഉദ്ദേശിച്ചത് ക….. ല്യാ…. ണം… ആണോ?

ഏയ്യ് അതൊന്നുമല്ല കല്യാണത്തിന് ഇനിയും സമയം ഉണ്ടല്ലോ..

ഇനിയും സമയമോ.. ഇപ്പൊ തന്നെ 10 28 വയസു ആയില്ലേ 🙄 ഇനിയും എങ്ങോട്ടാ മൂക്കിൽ പല്ല് മുളച്ചിട്ടോ?

സ്വന്തം കൂട്ടുകാരിയോട് പറയുന്ന പോലെ അത്രയും ആധികാരികമായി തന്നെ ആണ് ഞാൻ അത് പറഞ്ഞത്..
എനിക്ക് അതിൽ ഒരു അമളിയും പറ്റിയതായി തോന്നിയില്ല. അവൾ അതെങ്ങനെ എടുക്കും എന്നതിനെ പറ്റിയും ഞാൻ ചിന്തിച്ചതുമില്ല ..

ഓ ഹോ അപ്പോഴേക്കും എന്റെ വയസും കണ്ടുപിടിച്ചോ ഭയങ്കര കഴിവാണല്ലോ മാഷേ……

അല്ല ഞാൻ ചുമ്മാ ഇരുന്നപ്പോ ഇങ്ങനെ കണക്ക് കൂട്ടി നോക്കിയതാ. അപ്പൊ കറക്റ്റ് തന്നെ ആണല്ലേ…

മ്മ്മ് മ്മ്മ് പെമ്പിള്ളേരുടെ വയസു ചോദിക്കുന്നത് അത്ര നല്ലതല്ല…

ഓ സോറി ഞാൻ ആ അർത്ഥത്തിൽ ചോദിച്ചതല്ല. എന്നേക്കാൾ പ്രായം ഉണ്ടെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു പിന്നെ അത് ഉറപ്പിക്കാൻ വേണ്ടി ഒന്ന് പറഞ്ഞതാ. പ്രായത്തിന്റെ ബഹുമാനം കാണിക്കാല്ലോ..

ആ അതിന്റെ ആവശ്യം ഒന്നും ഇല്ല നമ്മൾ അതിന് ഇനിയും കാണണം എന്നൊന്നും ഇല്ലല്ലോ. ഇനി കാണുകയാണെങ്കിലും എന്നെ എന്റെ പേര് തന്നെ വിളിച്ചാമതി. അതാ നല്ലത്.

അത് പറഞ്ഞു കഴിയലും അവളുടെ ഫോൺ റിങ് ചെയ്ത് തുടങ്ങിയതും ഒരുമിച്ചായിരുന്നു…

അവൾ പതിയെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി വളരെ പതിയെ ആണ് സംസാരിക്കുന്നത്. അപ്പൊ തന്നെ എനിക്ക് സംഗതി തിരിഞ്ഞു ഇത് അതു തന്നെ കാമുകൻ. അല്ലാണ്ടിപ്പോ ഇത്ര രാവിലെ വേറെ ആരു വിളിക്കാനാ…

പിന്നെ ഞാൻ എന്റെ ഫോൺ എടുത്ത് പഴയ കുറെ സോങ്‌സ് കേട്ട് ഒന്ന് കണ്ണുകൾ കൂട്ടി ഉരുമിക്കൊണ്ട് പതിയെ മയക്കത്തിലേക് കടന്നു……

ഡാ നവീ എണീക്ക് എന്തൊരു ഉറക്കമാ ഇത്…

ആരോ എന്നെ തട്ടിവിളിക്കുന്ന പോലെ എനിക്ക് തോന്നി. എന്നാൽ തോന്നൽ അല്ല വീണ്ടും അമ്മ തന്നെ ആണ്. സമയം 9 മണി ആയിരിക്കുന്നു. ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും ഇത്ര പെട്ടെന്ന് സമയം പോയോ…

പെട്ടന്ന് ഞാൻ ഫോൺ എടുത്ത് രാധുവിന്റെ കോൾ വല്ലതും വന്നിട്ടുണ്ടോ എന്നാണ് നോക്കിയത് എത്ര നോക്കിയിട്ടും അങ്ങനെ ഒരു പേര് കോണ്ടക്റ്റിൽ കാണാതായപ്പോഴാണ് ഞാൻ ഇപ്പൊ എവിടെയാണ് നിൽക്കുന്നത് എന്ന ബോധം എന്നെ ഉണർത്തിയത്.. ഏകദേശം 1 മാസം ആയിട്ട് എന്റെ അവസ്ഥ ഇത് തന്നെ ആണ്…

അതിനെ കുറിച് കൂടുതൽ ഒന്നും പിന്നെ ഞാൻ ചിന്തിച്ചില്ല. ഓർക്കാൻ ശ്രമിക്കുന്നതിനേക്കാളും കഷ്ടമാണ് മറക്കാൻ ശ്രമിക്കുന്നത്. ശെരിക്കും ഒന്നും ചെയ്യണ്ടിരിക്കുക അതാണ് ഏറ്റവും നല്ലത് വേറെ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആവുക…… അത്രേ ഒള്ളു.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *