പിന്നെ ഞാൻ അമ്മയെ ശ്രദ്ധിച്ചു. എന്റെ കിടത്തവും ആലോചനയും ഒക്കെ കണ്ടിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരി കുറച്ചു ആശയകുഴപ്പത്തിലാണ്.
നീ ശ്രീയുടെ അടുത്ത് പോണം എന്ന് പറഞ്ഞിട്ട് പോകുന്നില്ലേ?
അ പോകാം. എന്നും പറഞ്ഞ് ഞാൻ എണീറ്റു നേരെ ബാത്‌റൂമിൽ കയറി. പെട്ടന്ന് തന്നെ പരിപാടി ഒക്കെ തീർത്തു ചായയും കുടിച്ച് എന്റെ ബൈക്ക് എടുത്ത് ഞാൻ തിരിക്കുന്ന സമയത്താണ് സൽമ താത്ത എന്റെ അടുത്തേക് വരുന്നത്..
നീ ഇവിടെ ഉണ്ടെന്ന് ലക്ഷ്മിയേച്ചി പറഞ്ഞു. നിന്നെ പുറത്തേക്കൊന്നും കണ്ടില്ല.. എന്തു പറ്റിയെടാ നിയ് വല്ലാണ്ട് ക്ഷീണിച്ചല്ലോ….
ഒന്നുമില്ല ഇത്ത അത് ഒന്നാമത് ഞാൻ പണ്ടേ മെലിഞ്ഞല്ലേ നിക്കുന്നത് ഇത്തക്ക് തോന്നുന്നതാ.
ഞാൻ നിന്റെ ശരീരത്തിന്റെ കാര്യമല്ല പറഞ്ഞത്. നീ പണ്ടേ ഇങ്ങനെ തന്നെയാ എന്നുള്ളത് എനിക്കറിയാ. നിന്നെ വേറാരും കാണാത്ത രീതിയിലും ഞാൻ കണ്ടിട്ടുള്ളതല്ലേ.
അതും പറഞ്ഞു ഇത്ത അപ്പുറവും ഇപ്പുറവും എല്ലാം ഒന്ന് നോക്കി.. പിന്നെ എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി.
രാധുവിന്റെ കാര്യം ആണോ?…..
ഇത്ത മതി പ്ലീസ് ഞാൻ ഓർക്കാതിരിക്കാനും മറക്കാനും ശ്രമിക്കുന്ന കാര്യം ആണത്. പ്ലീസ് ……..
എടാ സോറി ഞാൻ നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല. ക്ഷമിക്കെടാ ഇത്തയോട് നിന്റെ അവസ്ഥയിൽ എനിക്കും സങ്കടമില്ലെന്നാണോ നീ കരുതുന്നത്.
അതല്ല ഇത്ത എനിക്ക് കഴിയുന്നില്ല കണ്ണടക്കുമ്പോ എല്ലാം ഇത് തന്നെയാ പിന്നെ നിങ്ങളും കൂടെ എന്നെ ഓര്മിപ്പിച്ചാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല….
സോറി ഡാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം..
ഇത്ത അതു പറഞ്ഞപ്പോ ഞാൻ എന്താ എന്നുള്ള രീതിയിൽ ഒന്ന് തലയാട്ടി…
ഇന്ന് രാത്രി നീ വീട്ടിൽ വരണം മറുതൊന്നും പറയണ്ട ഞാൻ കാത്തിരിക്കും.
അതും പറഞ്ഞ് എന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഇത്ത വേഗത്തിൽ നടന്നകന്നു..
പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നീങ്ങി. ഒരു അര മണിക്കൂർ കൊണ്ട് ഞാൻ എന്റെ പെങ്ങളുടെ വീട്ടിൽ എത്തി. മുറ്റത്ത് തന്നെ മണ്ണിൽ രണ്ടെണ്ണവും നല്ല കളിയിൽ ആണ്. എന്നെ കണ്ടതും മാമാ എന്നും വിളിച്ചുകൊണ്ടു എന്നെ കെട്ടിപ്പിടിക്കാൻ രണ്ടും മത്സരിച് ഓടി വന്നു രണ്ടിനെയും ഞാൻ എന്റെ കൈകുമ്പിളിൽ എടുത്ത് പൊക്കി ചുംബനം കൊണ്ട് വരവേറ്റു..
പുറത്തെ ശബ്ദം കേട്ടാണ് പെങ്ങളും അമ്മയും അവിടേക്ക് വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു .
എന്റെ നവീ നീ ഇത്രേം ദിവസം അവിടെ ഉണ്ടായിട്ട് ഇങ്ങോട്ടേക്കൊക്കെ ഒന്ന് ഇറങ്ങാൻ ഇപ്പോഴാണോ സമയം കിട്ടിയത്.
അമ്മ ഓരോ തിരക്കായിപ്പോയി..
എന്ത് തിരക്ക് അതൊന്നൂല്യ നിയ്യ് വെറുതെ പറയണതാ. കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോഴും നിന്റെ അമ്മ പറഞ്ഞല്ലോ നിയ്യ് ഇവിടെ തന്നെ ഉണ്ടെന്നും എങ്ങോട്ടും പോയിട്ടില്ലെന്നും.
അത് അമ്മ എനിക്ക് വണ്ടി ഓടിക്കാനൊക്കെ ഒരു വയ്യായ്ക അതാ ഞാൻ. അതുകൊണ്ടാ 2 ആഴ്ച്ച ലീവ് ആയതും.
ആാാ മതി മതി വർത്തമാനം പറഞ്ഞത് നീ കേറി ഇരിക്ക് ഞാൻ ചായ എടുക്കാം..
അതും പറഞ്ഞ് പെങ്ങൾ ഇടയിൽ കയറി ആ സംഭാഷണത്തിന് ഒരു മുടക്കം നിന്നു.
രാധുവിന്റെ കാര്യം അറിയാവുന്നത് കൊണ്ടാണ് അവൾ അതിനിടയിൽ കയറി വന്നത്. രാധുവിന്റെ കാര്യം അറിയുന്ന ആകെ 4 പേരിൽ ഒരാൾ എന്റെ പെങ്ങൾ തന്നെ ആണ് ഒന്ന് കണ്ണനും പിന്നെ സൽമ ഇത്ത യും പിന്നെ എന്റെ കൂടെ വർക്ക് ചെയ്യുന്ന അഭിക്കും..
ഞാൻ അകത്തേക്ക് കയറിക്കൊണ്ട് ഏട്ടനില്ലേ എന്ന് അവളോട് ചോദിച്ചു.
ഏട്ടനും അച്ഛനും രാവിലെ തന്നെ സുമി ചേച്ചിയുടെ വീട് വരെ പോയതാടാ അവിടെ വീടിന്റെ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. നീ ഇരിക്ക് ഞാൻ ചായ എടുക്കാം.
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. പുറത്ത് നിന്നിരുന്ന അമ്മ അകത്തേക്കു കയറി വന്നുകൊണ്ട് എന്നോട് സംസാരിച് തുടങ്ങി…
അല്ല മോനെ നിനക്കിപ്പോ വയസു എത്രയായി. നമുക്ക് ഒരു കല്യാണം ഒക്കെ നോക്കണ്ടേ.
