സ്പർശം 15

വീണ്ടും അവളുടെ ശബ്ദം ഉയർന്നു വന്നു.

ഞാൻ നിന്നോട് പോകാൻ പറഞ്ഞോ അച്ഛനെ കണ്ടപാടെ നീ എങ്ങോട്ടാ ഈ പോണത്?…

അത് രാധൂ നീ ഒന്ന് മെല്ലെ സംസാരിക്ക് വേറെ ആരേലും കേൾക്കും.

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് ചുറ്റും നോക്കികൊണ്ട് എന്നോട് നടക്കാൻ പറഞ്ഞു.

ഞാൻ ഒരു സംശയ ഭാവത്തോടെ അവളെ നോക്കി.

അവൾ വീണ്ടും എന്നെ ഒന്ന് കാനപ്പിച്ചു നോക്കി.

ഇനി നിന്നിട്ട് കാര്യമില്ല എന്ന് മനസിലായതുകൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി എന്നാൽ വേഗത തീരെ കുറവായിരുന്നു. കാരണം എന്റെ നിഴലിനൊപ്പം അവളുടെയും നിഴൽ അനങ്ങുന്നത് കണ്ടപ്പോ എനിക്ക് മനസിലായി അച്ഛൻ വരുന്നുണ്ട് അതുകൊണ്ട് ഒരു ഗ്യാപ് ഇട്ടു നടക്കുന്നതാണെന്നു.

പിന്നെ അതിനു വേറെയും കാരണം ഉണ്ട്. ഇവിടെ നിന്നും 5 കോച്ച് വരെ ഉള്ള സമയമേ ഞങ്ങൾക് സംസാരിക്കാൻ കിട്ടുകയുമൊള്ളൂ അവളുടെ അച്ഛൻ ഒപ്പമുള്ളതുകൊണ്ട് സംസാരിക്കുന്നത് കണ്ടുകഴിഞ്ഞാൽ അതൊരു പ്രശ്നമാവും. അല്ലേലും ഈ അച്ഛനിപ്പോ എന്നാത്തിനാ ഇന്ന് ഇങ്ങോട്ട് കെട്ടിയെടുത്തെ.

നവീ നീ ഇന്ന് തിരിച്ചു വരുവോ?…

അതെന്തേ നീ അങ്ങനെ ചോദിച്ചേ. നിനക്കറിയാവുന്നതല്ലേ ഞാൻ ആഴ്ചയിലെ വരുവൊള്ളൂ എന്ന്.

അല്ല ഞാൻ ചോദിച്ചെന്നെ ഒള്ളു.

അതും പറഞ്ഞു കൊണ്ട് അവൾ റെയിൽവേ ട്രാക്കിൽ നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്നു.

അവളങ്ങനെ ഒരു സ്റ്റാച്ചു പോലെ നിൽക്കുന്നത് കണ്ടപ്പോ എനിക്ക് എന്തോ തോന്നി. ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ അവളോട് ചോദിച്ചു.

ഞാൻ വരണോ?..

പെട്ടെന്നെന്തോ അവൾ നിന്നിടത്ത് നിന്നും മുന്നോട്ട് നടന്നു വന്നുകൊണ്ട് എന്നോട് ഒരു അപേക്ഷ രൂപേണ ചോദിച്ചു.

വരുവോ?….

ആ ഒരു ചോത്യത്തിൽ തന്നെ എനിക്ക് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നി.

കൂടുതൽ ഒന്നും ചോദിക്കാതെ തന്നെ ഞാൻ വരാം എന്ന് ഏറ്റു.

രാധു ഞാൻ തണുപ്പില്ലാത്ത വെള്ളം ആണേ മേടിച്ചത് ഇതുപോരെ.

അയ്യോ ബൈജോട്ട പോലീസ്….

പെട്ടന്ന് അവളുടെ അച്ഛന്റെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് പതറിപ്പോയി കാലും കാലും കുട്ടിയിടിച് ഒന്ന് പ്ലറ്റ്ഫോമിൽ ചെറുതായി ഒന്ന് വീണു.

ഇത് കണ്ടിട്ട് അവളുടെ അച്ഛൻ ഓടി വന്ന് എന്നെ പിടിച്ചെഴുനേൽപ്പിച്ചു. എന്നിട്ടെന്നോട് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു. ഇല്ല കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ മാറിനിന്നു.

രാധുവിനെ നോക്കുമ്പോ കുരിപ്പ് എന്നെ നോക്കി ചിരിക്കുവാണ്. എന്ത് ചെയ്യാൻ നോക്കി നിൽക്കുക അല്ലാതെ വേറെ വഴിയില്ലല്ലോ.

21 ആം നമ്പർ കോചിൽ ഞാൻ നിന്നു എന്നാൽ രാധു പിന്നെയും പിറകോട്ടു പോയി. അച്ഛനുള്ളത് കൊണ്ടാണ് അവൾ ലേഡീസ് കോച്ച് നിർത്തുന്ന നമ്പറിലേക് അവൾ പോയത് . ഇടയ്ക്കിടെ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുമ്മുണ്ട്.

ഞാൻ അങ്ങോട്ട് നോക്കാതെ നേരെ ട്രാക്കിലേക് നിന്നുകൊണ്ട് ഇടക്ക് ഇടം കണ്ണിട്ടുകൊണ്ട് അങ്ങോട്ട് എന്റെ ശ്രദ്ധ കൊടുത്തു നോക്കി.ഇടക്കിടക്കു പമ്പരം കറങ്ങും പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞും മറിഞ്ഞും കളിച്ചു നോക്കി.

എന്റെ കളി കണ്ടിട്ടെന്നോണം അവൾക്കു ചിരി പൊട്ടി.

എന്നാൽ പെട്ടന്ന് തന്നെ ആ ചിരി നിലച്ചു പോയി.

അച്ഛൻ കൂടെ ഉള്ളത് അവൾ ഓർത്തു കാണില്ല.

അധികം വൈകാതെ തന്നെ ട്രെയിൻ ഒന്നാമത്തെ പ്ലാറ്റഫോമിൽ എത്തി.

അവൾ അച്ഛനോട് യാത്രപറഞ്ഞുകൊണ്ട് ട്രെയിനിലേക്ക് കയറുന്ന സമയത്തു എന്നെ നോക്കാൻ അവൾ മറന്നില്ല.

ഞാൻ എന്നാൽ അങ്ങോട്ട് മുഖം കൊടുക്കാതെ കമ്പാർട്മെന്റിലേക് കയറി.

പാമ്പ് കിടക്കുന്ന പോലെ ഓരോരോ അവരാതങ്ങൾ ഒരു മന്നേഴ്സും ഇല്ലാണ്ട് ഫ്ലോറിൽ കിടക്കുന്നു.

എന്ത് ചെയ്യാനാ ഏറെക്കുറെ ഹിന്ദി വാല ആദ്മികളും.

ഞാൻ ഏന്തി വലിഞ്ഞു എങ്ങനെ ഒക്കെയോ കുറച്ചു മുന്നോട്ട് പോയി. ബോഗിയുടെ നടുഭാഗത്ത് എന്തോ നല്ല അന്തരീക്ഷം പോലെ.

ഈ ട്രെയിനിൽ കയറുന്ന ഒട്ടുമിക്ക ആളുകളും മെയിൻ ആയിട്ട് ഡോർന്റെ അവിടെ തന്നെ ഇങ്ങനെ നിക്കും എന്ത് കണ്ടിട്ടാണോ എന്തോ.

ഇറങ്ങാനുള്ളവർക്കും കയറാൻ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടിയിട്ട് നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *