ഒരു 5 സ്റ്റോപ്പ് കഴിഞ്ഞിട്ട് ഇറങ്ങാനുള്ള ആളാണെങ്കിൽ പോലും ഡോറിന് ചാരിയെ നിൽക്കുകയുള്ളൂ.
ഇതെല്ലാം നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.
സൗണ്ട് കേട്ടപ്പോഴേ എനിക്ക് ആളെ കത്തി.
ഞാൻ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.
ഒരു 🫣 ഇമോജി ഇട്ടു ഒരു സോറി യും അയച്ചിട്ടുണ്ട്
ഞാൻ ചാറ്റ് തുറന്ന് റിപ്ലൈ കൊടുത്തു
ഞാൻ : എന്താ 🤨
രാധു : ദേഷ്യത്തിലാണോ മാഷേ?
ഞാൻ : ആണെങ്കിൽ എന്താ?.
രാധു : ഞാൻ സോറി പറഞ്ഞില്ലേ.
ഞാൻ : ഒരാള് വീണു കിടക്കുമ്പോ കളിയാക്കി ചിരിക്കുന്നത് നല്ലതല്ല.
രാധു : എടാ സോറി അറിയാണ്ട് ചിരി വന്നുപോയതാ. അല്ലാണ്ട് കളിയാക്കി ചിരിച്ചതൊന്നും അല്ല 😰 സോറി
ഞാൻ : ട്രെയിൻ കയറാൻ നേരത്തും നീ എന്നെ നോക്കി ഒരു ചിരി ചിരിച്ചല്ലോ. അതും വന്നുപോയതാവും അല്ലെ? 🤨
രാധു : അല്ല അതു ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചിരിച്ചതാ. എന്തെ?
ഞാൻ :ഒന്നുല്ല അല്ലേലും ഞാൻ ഒരു കളിപ്പാവയാണല്ലോ 😒
രാധു :അ അതെ നീ പാവ തന്നെയാ എന്തെ സംശയം ഉണ്ടോ.
ഞാൻ : ആ എന്നെക്കാളും 2 വയസു കൂടിയത് കൊണ്ടുള്ള അഹങ്കാരം ആയിരിക്കും.
രാധു : ദേ നവീ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം പറഞ്ഞു നീ സെന്റി അടിക്കരുതെന്ന്. ഞാൻ നിന്നെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും നിന്റെ തമാശയും കളിയും ചിരിയും ഒക്കെ കണ്ടിട്ടാ അല്ലാണ്ട് ഈ പ്രായം വയസു എന്നൊന്നും പറഞ്ഞു നീ എന്നെ അങ്ങനെ കാണല്ലെടാ.
അന്നേരത്തെ നിന്റെ തിരിഞ്ഞ് കളിയും കണ്ണ് വളച്ചുള്ള നോട്ടവും ഒക്കെ കണ്ടപ്പോ എനിക്ക് ശെരിക്കും ചിരി വന്നെടാ ഞാൻ അച്ഛൻ ഉള്ളത് ഓർത്തതും ഇല്ല.
ഞാൻ :ഇതെന്തോന്നാടി ഞാൻ ചുമ്മ പറഞ്ഞതാ എനിക്കങ്ങനെ ഒരു കോംപ്ലക്സും ഇല്ല ഞാൻ ചുമ്മ ഇങ്ങനെ 🫣🫣🫣 നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ 😂
രാധു : ഞാനും ഒന്ന് പറഞ്ഞെന്നെ ഒള്ളു.
അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ ആണ് ആരുടെയോ ഗുരുത്തം പോലെ ഒരു ചേട്ടൻ അവിടെ ഇറങ്ങാൻ എണീറ്റത്.
പെട്ടെന്ന് തന്നെ ഞാൻ അവിടെ ഇരുന്നുകൊണ്ട് രാധുവിനു മെസ്സേജ് അയച്ചു.
ഞാൻ : രാധു….
രാധു :മ്മ്മ്
ഞാൻ : എടീ ഇന്നലെ കണ്ണന്റെ അടുത്തുന്ന് ഇറങ്ങാൻ നേരം വൈകി. 12 മണിക്കാ വീട്ടിൽ എത്തിയെ. ഒന്ന് കണ്ണടച്ചപ്പോഴേക്കും 4 മണി ആയി.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് രാധു.
രാധു : അതിന് നിനക്ക് സീറ്റ് കിട്ടിയോ 🙄
ഞാൻ : രാജാവിനെന്ത് എനിക്കെല്ലാം സീറ്റ് റിസേർവ്ഡ് അല്ലെ 🫣
രാധു : എടാ ശവമേ കഴിഞ്ഞ ആഴ്ച എന്റെ മടിയിൽ അല്ലേടാ നീ ഇരുന്നത് എന്നിട്ട് റിസേർവ്ഡ് പോലും. 🥴
ഞാൻ :😁….
രാധു : അച്ഛനുണ്ടായിപ്പോയി ഇല്ലേ ഒരുമിച്ചു കേറാർന്നു.
ഞാൻ : കേറിയിട്ടോ 🧐😂
രാധു : കേറിയിട്ടൊന്നുമില്ല നീ ഉറങ്ങിക്കോ. പിന്നെ വൈകീട്ട് മറക്കണ്ട എനിക്ക് കാണണം കേട്ടല്ലോ….
ഞാൻ : ശെരി ഡി ബൈ ഉമ്മ 😍😍
രാധു : ഓക്കേ ഉമ്മ 😉
ചാറ്റ് ഹിസ്റ്ററി ബാക്ക് അടിച്ചതിനു ശേഷം ഞാൻ അവളുടെ dp എടുത്ത് ഒന്ന് സൂം ചെയ്ത് നോക്കി. ഓഹ് എന്തൊരു ഐശ്വര്യം ആണ് പെണ്ണിന് എടാ നവീ വിട്ടുക്കൊടുക്കരുതേ ഡാ ഇവളെ ആർക്കും. ഞാൻ മനസ്സിൽ ഒന്നൂടി ഉറപ്പിച്ചു. എന്നിട്ട് ഫോണും ലോക്ക് ആക്കി എന്റെ കണ്ണുകൾ പയ്യെ ഞാൻ അടച്ചു………..
മോനെ…….
മോനേ ……….
അമ്മയുടെ തുടർച്ചയായുള്ള വിളിയിൽ ആണ് ഞാൻ കണ്ണ് തുറന്നത് സമയം നോക്കിയപ്പോൾ 4.മണി കഴിഞ്ഞിരിക്കുന്നു.
നീ ഇന്ന് പോവുന്നില്ലേ?
ഇന്ന് ലീവാ അമ്മേ.
നീ ഇന്നലെ രാത്രി കിടക്കുമ്പോൾ ഇന്ന് രാവിലെ പോണം എന്നല്ലേ പറഞ്ഞിരുന്നത്. പിന്നെ ഇത്ര പുലർച്ചെ നീ എങ്ങനെ അറിഞ്ഞു ലീവ് ആണെന്ന്.
അത് എനിക്കിന്ന് വയ്യ അമ്മ നാളെ പോവാം.
മോനെ നീ ഇതിപ്പോ 2 ആഴ്ചയായി ഇങ്ങനെ പറയുന്നു അവിടെ പണി ഇല്ല ലീവാ എന്നൊക്കെ. മോൻ ശെരിക്കും പറ എന്താ പറ്റിയെ ന്റെ കുട്ടിക്ക്. ഞാൻ ശ്രദ്ധിക്കുന്നില്ല എന്നൊന്നും കരുതണ്ട. എന്നോട് പറ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക്.
അമ്മയുടെ ആ ചോദ്യം എന്നെ ഒന്ന് പതറിച്ചെങ്കിലും ഞാൻ പെട്ടന്ന് തന്നെ നോർമൽ ആയി.
ഇല്ലമ്മ ഒന്നുമില്ല എനിക്കെന്തോ ഒരു ഗ്യാപ് എടുക്കണം എന്ന് തോന്നി ഇപ്പൊ ലോൺ എല്ലാം ഒന്ന് ഒതുങ്ങിയില്ലേ അതാ..
