എന്ത് ചെയ്യാനാ പെൺകുട്ടികളോട് ഇടപിഴകാത്ത പ്രശ്നം ആവും.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ലെഫ്റ്റ് സൈഡിൽ ഇരുന്നിരുന്ന ചേട്ടൻ ഇറങ്ങാൻ വേണ്ടി എണീറ്റു. അപ്പൊ തന്നെ ഞാൻ അവടെ കേറി ഇരുന്നു എന്നിട്ട് ഒന്ന് ശ്വാസം നീട്ടി വിട്ടു.
ഹാവു സീറ്റ് കിട്ടി ഇനി ഇപ്പൊ പ്രശ്നമില്ല ഒന്ന് കാല് നിവർത്തി ഇരിക്കാല്ലോ എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തലയൊന്നു ഉയർത്തി നോക്കി…
അതാ എന്നെ തന്നെ ദയനീയമായി നോക്കിക്കൊണ്ടിരിക്കുന്നു അവൾ. മുഖത്ത് വല്ലാത്ത ഒരു ഭവമായിരുന്നു അതിനു.എനിക്കെന്തോ ഒരു സങ്കടം പോലെ തോന്നി. കാരണം ഞാൻ കയറിയില്ലായിരുന്നേൽ ഒരുപക്ഷെ ഇവിടെ അവൾക്കു ഇരിക്കാമായിരുന്നു. അതുകൊണ്ടായിരിക്കാം അവൾ എന്നെ അങ്ങനെ തന്നെ നോക്കി നിന്നത്. എന്തോ എണീറ്റു കൊടുത്താലോ എന്ന് ഞാൻ മനസിലാലോചിച്ചു.
ഇരിക്കണോ?…..
ഞാൻ വളരെ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു.
വേണ്ട എന്നവൾ തിരിച്ചു തലയാട്ടുകമാത്രം ചെയ്തു.
ഇല്ല കുഴപ്പമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു കൊടുത്തു.
അവൾ വേണ്ട എന്ന് ആഗ്യം കാണിക്കുന്നുണ്ടെങ്കിലും അവൾക്കു ഇരിക്കണം എന്നും ഉണ്ട്.
കുഴപ്പമില്ല ഞാൻ നിന്നോളം നിങ്ങൾ ഇരുന്നോ എന്ന് പറഞ്ഞുകൊണ്ട് ഞാൻ മാറിക്കൊടുത്തു.
എനിക്ക് ഒരു നിറപുഞ്ചിരി തന്നുകൊണ്ട് അവൾ അവിടെ ഇരുന്നു. എന്നിട്ട് കുറച്ചു അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് എന്നോട് ഇവിടെ ഇരുന്നോ എന്ന് തലയാട്ടി വിളിച്ചു.
ഞാൻ ആകെ അങ്കലാപ്പിൽ ആയി..
എന്താ എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്കൊന്നും മനസിലാവുന്നില്ല…
ഞാൻ അവളോട് അവളുടെ ഫ്രണ്ടിനെ അവിടെ ഇരുത്താൻ പറയാൻ ഫ്രണ്ടിനെ നോക്കിയപ്പോ അവൾ അപ്പുറത്തെ സീറ്റിൽ ഇരുന്നിട്ടുണ്ട്.
ഇനി ഇപ്പൊ എന്ത് ചെയ്യും ദൈവമേ കയ്യും കാലും വിറക്കുന്നല്ലോ.
ഇറങ്ങി ഓടിയാലോ അല്ലെ വേണ്ട ചത്തു പോകില്ലേ അത് വേണ്ട ഒരുപാട് പരിപാടികൾ ചെയ്തു തീർക്കാനുള്ളതാ. അതൊക്കെ പോട്ടെ ഞാൻ ചത്തു പോയ പിന്നെ എന്റെ സൽമ താത്തയോ. അയ്യോ….
വീണ്ടും അവൾ എന്നോട് ഇവിടെ ഇരിക്കൂ എന്ന് അപേക്ഷിക്കുന്ന പോലെ പറഞ്ഞു. ഇനിയും ഡിമാൻഡ് ഇടുന്നത് ശെരി അല്ല. കുറച്ചു ആറ്റിട്യൂട് വാരി ഇട്ടുകൊണ്ട് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. അവൾ കുറച്ചുകൂടി എനിക്ക് വേണ്ടി നീങ്ങി തന്നു…
എവിടെക്കാ?..
ഏ.. എന്താ….
ഇയാളെവിടെക്കാ പോകുന്നതെന്ന്.?
ഞാൻ കണ്ണൂർക്ക്….
പഠിക്കുവാണോ അവിടെ?….
അല്ല ഞാൻ അവിടെയ ജോലി ചെയ്യുന്നത്.. ഓ സോറി ഇനി മുതൽ ജോലി ചെയ്യാൻ പോകുന്നത്…
അതെന്താ ഇനി മുതൽ? വല്ല ട്രാൻസ്ഫറോ മറ്റോ ആണോ?
ഞാൻ അതെ എന്ന് തലയാട്ടി.
അവിടെ എന്താ ജോലി?
ഞാൻ അവിടെ ഒരു കമ്പനിയിൽ മെയിൻന്റ്നൻസ് സൂപ്പർവൈസർ ആണ്…
ഓ ഓക്കേ..
അവൾ അതും പറഞ്ഞുകൊണ്ട് എന്തോ കാര്യമായി ആലോചിക്കാൻ തുടങ്ങി…
എനിക്കാണെങ്കിൽ അവരോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല. ആരോ കഴുത്തിൽ പിടിച്ചു വെക്കുന്ന പോലെ. ആകെ ഒരു മരവിപ്പ്.
എന്താ ഇയാളുടെ പേര്.?
നവനീത്..
എന്റെ പേര് ഗായത്രി.
പെട്ടന്ന് ഞാൻ അവളുടെ കൂട്ടുകാരിയെ നോക്കികൊണ്ട് അവളുടെ പേരോ എന്ന് ആംഗ്യത്തിൽ ചോദിച്ചു….
അവളൊന്ന് ചിരിച്ചുകൊണ്ട്….
കാവ്യ….
അവളത് പറഞ്ഞു കഴിഞ്ഞു വിൻഡോയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു..
ആ സമയത്താണ് ഞാൻ ശെരിക്കും ഗായത്രിയെ ശ്രെദ്ധിക്കുന്നത്. എന്താ പറയാ ശെരിക്കും ഒരു അപ്സരസു തന്നെ ആണ്. മുടിയെല്ലാം ഒതുക്കി വാർന്നു വെച്ചിട്ടുണ്ട് കയ്യിൽ ഒരു ചെറിയ കൈചെയിൻ കെട്ടിയിട്ടുണ്ട്. ആദ്യം തന്നെ ഞാൻ നോക്കിയത് നെറ്റിയിലേക്കും കഴുത്തിലേക്കും ആണ്. കല്യാണം കഴിഞ്ഞതാണോ എന്ന് ഉറപ്പിക്കണമല്ലോ.
എന്തായാലും അത് രണ്ടും ഇല്ല. അപ്പൊ കല്യാണം കഴിഞ്ഞിട്ടില്ല. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി അറിയേണ്ടത് വയസ് ആണ് അതിനിപ്പോ എന്താ ചെയ്യാ. അങ്ങോട്ട് ആണെങ്കിൽ ഒന്നും ചോദിക്കാനും പറ്റുന്നില്ലല്ലോ.
എന്തെങ്കിലും ഒരു ചാൻസ് സംസാരിക്കാൻ വീണു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
