സ്പർശം 13

ഞാൻ അങ്ങോട്ട് നോക്കാതെ നേരെ ട്രാക്കിലേക് നിന്നുകൊണ്ട് ഇടക്ക് ഇടം കണ്ണിട്ടുകൊണ്ട് അങ്ങോട്ട് എന്റെ ശ്രദ്ധ കൊടുത്തു നോക്കി.ഇടക്കിടക്കു പമ്പരം കറങ്ങും പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞും മറിഞ്ഞും കളിച്ചു നോക്കി.

എന്റെ കളി കണ്ടിട്ടെന്നോണം അവൾക്കു ചിരി പൊട്ടി.

എന്നാൽ പെട്ടന്ന് തന്നെ ആ ചിരി നിലച്ചു പോയി.

അച്ഛൻ കൂടെ ഉള്ളത് അവൾ ഓർത്തു കാണില്ല.

അധികം വൈകാതെ തന്നെ ട്രെയിൻ ഒന്നാമത്തെ പ്ലാറ്റഫോമിൽ എത്തി.

അവൾ അച്ഛനോട് യാത്രപറഞ്ഞുകൊണ്ട് ട്രെയിനിലേക്ക് കയറുന്ന സമയത്തു എന്നെ നോക്കാൻ അവൾ മറന്നില്ല.

ഞാൻ എന്നാൽ അങ്ങോട്ട് മുഖം കൊടുക്കാതെ കമ്പാർട്മെന്റിലേക് കയറി.

പാമ്പ് കിടക്കുന്ന പോലെ ഓരോരോ അവരാതങ്ങൾ ഒരു മന്നേഴ്സും ഇല്ലാണ്ട് ഫ്ലോറിൽ കിടക്കുന്നു.

എന്ത് ചെയ്യാനാ ഏറെക്കുറെ ഹിന്ദി വാല ആദ്മികളും.

ഞാൻ ഏന്തി വലിഞ്ഞു എങ്ങനെ ഒക്കെയോ കുറച്ചു മുന്നോട്ട് പോയി. ബോഗിയുടെ നടുഭാഗത്ത് എന്തോ നല്ല അന്തരീക്ഷം പോലെ.

ഈ ട്രെയിനിൽ കയറുന്ന ഒട്ടുമിക്ക ആളുകളും മെയിൻ ആയിട്ട് ഡോർന്റെ അവിടെ തന്നെ ഇങ്ങനെ നിക്കും എന്ത് കണ്ടിട്ടാണോ എന്തോ.

ഇറങ്ങാനുള്ളവർക്കും കയറാൻ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടിയിട്ട് നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു 5 സ്റ്റോപ്പ് കഴിഞ്ഞിട്ട് ഇറങ്ങാനുള്ള ആളാണെങ്കിൽ പോലും ഡോറിന് ചാരിയെ നിൽക്കുകയുള്ളൂ.

ഇതെല്ലാം നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.

സൗണ്ട് കേട്ടപ്പോഴേ എനിക്ക് ആളെ കത്തി.

ഞാൻ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.

ഒരു 🫣 ഇമോജി ഇട്ടു ഒരു സോറി യും അയച്ചിട്ടുണ്ട്

ഞാൻ ചാറ്റ് തുറന്ന് റിപ്ലൈ കൊടുത്തു

ഞാൻ : എന്താ 🤨

രാധു : ദേഷ്യത്തിലാണോ മാഷേ?

ഞാൻ : ആണെങ്കിൽ എന്താ?.

രാധു : ഞാൻ സോറി പറഞ്ഞില്ലേ.

ഞാൻ : ഒരാള് വീണു കിടക്കുമ്പോ കളിയാക്കി ചിരിക്കുന്നത് നല്ലതല്ല.

രാധു : എടാ സോറി അറിയാണ്ട് ചിരി വന്നുപോയതാ. അല്ലാണ്ട് കളിയാക്കി ചിരിച്ചതൊന്നും അല്ല 😰 സോറി

ഞാൻ : ട്രെയിൻ കയറാൻ നേരത്തും നീ എന്നെ നോക്കി ഒരു ചിരി ചിരിച്ചല്ലോ. അതും വന്നുപോയതാവും അല്ലെ? 🤨

രാധു : അല്ല അതു ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചിരിച്ചതാ. എന്തെ?

ഞാൻ :ഒന്നുല്ല അല്ലേലും ഞാൻ ഒരു കളിപ്പാവയാണല്ലോ 😒

രാധു :അ അതെ നീ പാവ തന്നെയാ എന്തെ സംശയം ഉണ്ടോ.

ഞാൻ : ആ എന്നെക്കാളും 2 വയസു കൂടിയത് കൊണ്ടുള്ള അഹങ്കാരം ആയിരിക്കും.

രാധു : ദേ നവീ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം പറഞ്ഞു നീ സെന്റി അടിക്കരുതെന്ന്. ഞാൻ നിന്നെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും നിന്റെ തമാശയും കളിയും ചിരിയും ഒക്കെ കണ്ടിട്ടാ അല്ലാണ്ട് ഈ പ്രായം വയസു എന്നൊന്നും പറഞ്ഞു നീ എന്നെ അങ്ങനെ കാണല്ലെടാ.
അന്നേരത്തെ നിന്റെ തിരിഞ്ഞ് കളിയും കണ്ണ് വളച്ചുള്ള നോട്ടവും ഒക്കെ കണ്ടപ്പോ എനിക്ക് ശെരിക്കും ചിരി വന്നെടാ ഞാൻ അച്ഛൻ ഉള്ളത് ഓർത്തതും ഇല്ല.

ഞാൻ :ഇതെന്തോന്നാടി ഞാൻ ചുമ്മ പറഞ്ഞതാ എനിക്കങ്ങനെ ഒരു കോംപ്ലക്സും ഇല്ല ഞാൻ ചുമ്മ ഇങ്ങനെ 🫣🫣🫣 നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ 😂

രാധു : ഞാനും ഒന്ന് പറഞ്ഞെന്നെ ഒള്ളു.

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോൾ ആണ് ആരുടെയോ ഗുരുത്തം പോലെ ഒരു ചേട്ടൻ അവിടെ ഇറങ്ങാൻ എണീറ്റത്.

പെട്ടെന്ന് തന്നെ ഞാൻ അവിടെ ഇരുന്നുകൊണ്ട് രാധുവിനു മെസ്സേജ് അയച്ചു.

ഞാൻ : രാധു….

രാധു :മ്മ്മ്

ഞാൻ : എടീ ഇന്നലെ കണ്ണന്റെ അടുത്തുന്ന് ഇറങ്ങാൻ നേരം വൈകി. 12 മണിക്കാ വീട്ടിൽ എത്തിയെ. ഒന്ന് കണ്ണടച്ചപ്പോഴേക്കും 4 മണി ആയി.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് രാധു.

രാധു : അതിന് നിനക്ക് സീറ്റ്‌ കിട്ടിയോ 🙄

ഞാൻ : രാജാവിനെന്ത് എനിക്കെല്ലാം സീറ്റ്‌ റിസേർവ്ഡ് അല്ലെ 🫣

രാധു : എടാ ശവമേ കഴിഞ്ഞ ആഴ്ച എന്റെ മടിയിൽ അല്ലേടാ നീ ഇരുന്നത് എന്നിട്ട് റിസേർവ്ഡ് പോലും. 🥴

ഞാൻ :😁….

രാധു : അച്ഛനുണ്ടായിപ്പോയി ഇല്ലേ ഒരുമിച്ചു കേറാർന്നു.

ഞാൻ : കേറിയിട്ടോ 🧐😂

രാധു : കേറിയിട്ടൊന്നുമില്ല നീ ഉറങ്ങിക്കോ. പിന്നെ വൈകീട്ട് മറക്കണ്ട എനിക്ക് കാണണം കേട്ടല്ലോ….

ഞാൻ : ശെരി ഡി ബൈ ഉമ്മ 😍😍

രാധു : ഓക്കേ ഉമ്മ 😉

ചാറ്റ് ഹിസ്റ്ററി ബാക്ക് അടിച്ചതിനു ശേഷം ഞാൻ അവളുടെ dp എടുത്ത് ഒന്ന് സൂം ചെയ്ത് നോക്കി. ഓഹ് എന്തൊരു ഐശ്വര്യം ആണ് പെണ്ണിന് എടാ നവീ വിട്ടുക്കൊടുക്കരുതേ ഡാ ഇവളെ ആർക്കും. ഞാൻ മനസ്സിൽ ഒന്നൂടി ഉറപ്പിച്ചു. എന്നിട്ട് ഫോണും ലോക്ക് ആക്കി എന്റെ കണ്ണുകൾ പയ്യെ ഞാൻ അടച്ചു………..

മോനെ…….

മോനേ ……….

അമ്മയുടെ തുടർച്ചയായുള്ള വിളിയിൽ ആണ് ഞാൻ കണ്ണ് തുറന്നത് സമയം നോക്കിയപ്പോൾ 4.മണി കഴിഞ്ഞിരിക്കുന്നു.

നീ ഇന്ന് പോവുന്നില്ലേ?

ഇന്ന് ലീവാ അമ്മേ.

നീ ഇന്നലെ രാത്രി കിടക്കുമ്പോൾ ഇന്ന് രാവിലെ പോണം എന്നല്ലേ പറഞ്ഞിരുന്നത്. പിന്നെ ഇത്ര പുലർച്ചെ നീ എങ്ങനെ അറിഞ്ഞു ലീവ് ആണെന്ന്.

അത് എനിക്കിന്ന് വയ്യ അമ്മ നാളെ പോവാം.

മോനെ നീ ഇതിപ്പോ 2 ആഴ്ചയായി ഇങ്ങനെ പറയുന്നു അവിടെ പണി ഇല്ല ലീവാ എന്നൊക്കെ. മോൻ ശെരിക്കും പറ എന്താ പറ്റിയെ ന്റെ കുട്ടിക്ക്. ഞാൻ ശ്രദ്ധിക്കുന്നില്ല എന്നൊന്നും കരുതണ്ട. എന്നോട് പറ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക്.

അമ്മയുടെ ആ ചോദ്യം എന്നെ ഒന്ന് പതറിച്ചെങ്കിലും ഞാൻ പെട്ടന്ന് തന്നെ നോർമൽ ആയി.

ഇല്ലമ്മ ഒന്നുമില്ല എനിക്കെന്തോ ഒരു ഗ്യാപ് എടുക്കണം എന്ന് തോന്നി ഇപ്പൊ ലോൺ എല്ലാം ഒന്ന് ഒതുങ്ങിയില്ലേ അതാ..

ഇത് കേട്ടപ്പോൾ അമ്മയുടെ കണ്ണ് ഒന്ന് കലങ്ങി. അമ്മക്ക് എന്നെ പഠിപ്പിച്ചു ഒരു നല്ല നിലയിൽ ആക്കണം എന്നായിരുന്നു ആഗ്രഹം. അമ്മക്ക് മാത്രമല്ല അച്ഛനും എന്തോ അതൊന്നും നടന്നില്ല.

അമ്മയുടെ ആ മൂഡ് മാറ്റാൻ വേണ്ടി ഞാൻ തന്നെ സന്ദർഭം മാറ്റാൻ തീരുമാനിച്ചു.

അമ്മ അവളുടെ അടുത്തൊന്നു പോണം കുറെ ആയി പോയിട്ട്. കുഞ്ഞുങ്ങളെ ഒക്കെ ഒന്ന് കാണാൻ കൊതിയായി.

ഞാൻ ഇത് നിന്നോട് അങ്ങോട്ട്‌ പറയാൻ കുറെ ദിവസം ആയി വിചാരിക്കുന്നു. നീ പോയിട്ട് വാ ഇന്നലെ അവൾ വിളിച്ചപ്പോ ചോദിച്ചിരുന്നു. നിന്നോട് ഒന്ന് അവിടെ വരെ വരാൻ.

അമ്മയും കൂടെ വാ നമുക്ക് ഒരുമിച്ച് പോകാം അച്ഛനേം കൂട്ടാം.

ഇല്ലടാ ഇന്ന് ശെരി ആവില്ല എനിക്കും വരണം എന്നുണ്ട്. അനിലേടെ മോൾടെ ചെറിയ കല്യാണമാ ഇന്ന് അപ്പൊ അവിടെ വരെ ഒന്ന് പോണം…

അച്ഛൻ ഉണ്ടാവോ….

രാവിലെ 7 മണിക്ക് കോഴിക്കോട് പോണം വൈകുന്നേരമേ വരൂ എന്ന് പറഞ്ഞിരുന്നു.

മ്മ്മ്മ്…..

അത് സാരല്ല നിയ്യ് എന്ന കണ്ണനെ കൂട്ടി പൊക്കോ.. അവനു ഇന്ന് ലീവ് ആവോ

അവനു പണി ഉണ്ടാവും അമ്മ സാരമില്ല ഞാൻ ഒറ്റക് പൊക്കോളാം….

ശെരി എന്ന് പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയതോടെ ഞാൻ കണ്ണ് തുറന്ന് കൊണ്ട് തന്നെ ബെഡിലേക് ചെരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *