സ്പർശം 13

വീണ്ടും അവൾ എന്നോട് ഇവിടെ ഇരിക്കൂ എന്ന് അപേക്ഷിക്കുന്ന പോലെ പറഞ്ഞു. ഇനിയും ഡിമാൻഡ് ഇടുന്നത് ശെരി അല്ല. കുറച്ചു ആറ്റിട്യൂട് വാരി ഇട്ടുകൊണ്ട് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. അവൾ കുറച്ചുകൂടി എനിക്ക് വേണ്ടി നീങ്ങി തന്നു…

എവിടെക്കാ?..

ഏ.. എന്താ….

ഇയാളെവിടെക്കാ പോകുന്നതെന്ന്.?

ഞാൻ കണ്ണൂർക്ക്….

പഠിക്കുവാണോ അവിടെ?….

അല്ല ഞാൻ അവിടെയ ജോലി ചെയ്യുന്നത്.. ഓ സോറി ഇനി മുതൽ ജോലി ചെയ്യാൻ പോകുന്നത്…

അതെന്താ ഇനി മുതൽ? വല്ല ട്രാൻസ്ഫറോ മറ്റോ ആണോ?

ഞാൻ അതെ എന്ന് തലയാട്ടി.

അവിടെ എന്താ ജോലി?

ഞാൻ അവിടെ ഒരു കമ്പനിയിൽ മെയിൻന്റ്നൻസ് സൂപ്പർവൈസർ ആണ്…

ഓ ഓക്കേ..

അവൾ അതും പറഞ്ഞുകൊണ്ട് എന്തോ കാര്യമായി ആലോചിക്കാൻ തുടങ്ങി…

എനിക്കാണെങ്കിൽ അവരോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല. ആരോ കഴുത്തിൽ പിടിച്ചു വെക്കുന്ന പോലെ. ആകെ ഒരു മരവിപ്പ്.

എന്താ ഇയാളുടെ പേര്.?

നവനീത്..

എന്റെ പേര് ഗായത്രി.

പെട്ടന്ന് ഞാൻ അവളുടെ കൂട്ടുകാരിയെ നോക്കികൊണ്ട് അവളുടെ പേരോ എന്ന് ആംഗ്യത്തിൽ ചോദിച്ചു….

അവളൊന്ന് ചിരിച്ചുകൊണ്ട്….

കാവ്യ….

അവളത് പറഞ്ഞു കഴിഞ്ഞു വിൻഡോയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു..

ആ സമയത്താണ് ഞാൻ ശെരിക്കും ഗായത്രിയെ ശ്രെദ്ധിക്കുന്നത്. എന്താ പറയാ ശെരിക്കും ഒരു അപ്സരസു തന്നെ ആണ്. മുടിയെല്ലാം ഒതുക്കി വാർന്നു വെച്ചിട്ടുണ്ട് കയ്യിൽ ഒരു ചെറിയ കൈചെയിൻ കെട്ടിയിട്ടുണ്ട്. ആദ്യം തന്നെ ഞാൻ നോക്കിയത് നെറ്റിയിലേക്കും കഴുത്തിലേക്കും ആണ്. കല്യാണം കഴിഞ്ഞതാണോ എന്ന് ഉറപ്പിക്കണമല്ലോ.

എന്തായാലും അത് രണ്ടും ഇല്ല. അപ്പൊ കല്യാണം കഴിഞ്ഞിട്ടില്ല. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി അറിയേണ്ടത് വയസ് ആണ് അതിനിപ്പോ എന്താ ചെയ്യാ. അങ്ങോട്ട് ആണെങ്കിൽ ഒന്നും ചോദിക്കാനും പറ്റുന്നില്ലല്ലോ.

എന്തെങ്കിലും ഒരു ചാൻസ് സംസാരിക്കാൻ വീണു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു.

പിന്നെ ഒന്നും നോക്കിയില്ല ഇല്ലാത്ത ധൈര്യം ഉണ്ടാക്കികൊണ്ട് തന്നെ ഞാൻ ചോദിച്ചു തുടങ്ങി.

എവിടെക്കാ?…..

എന്നിട്ട് ഞാൻ അവളെ നോക്കി. പുല്ല് അവള് കെട്ടിട്ടില്ലെന്ന് തോന്നുന്നു. അതോ ഇനി കേട്ടിട്ട് കേൾക്കാത്ത പോലെ നിൽക്കുന്നതോ. വല്ലാണ്ട് ഒച്ചയിടാനും പറ്റില്ല എന്നാൽ പിന്നെ ഒന്നു തട്ടി വിളിച്ചു നോക്കാമെന്നു കരുതി ഞാൻ കൈ എടുത്തതും അവൾ എന്നോട് സംസാരിച്ചു.

എന്തെങ്കിലും പറഞ്ഞോ?….

അഹ്.. എവിടെ പോകുവാ?…

ഞാനും കണ്ണൂർക്ക് തന്നെയാ..

ഓഹ് സെറ്റ് അപ്പൊ അവിടെ ആണ് പരിപാടി ഇനി പടിക്കുകയാണോ എന്നാൽ ഒന്ന് ചൂണ്ടയിട്ടു നോക്കണമല്ലോ. ഈശ്വര ഡെയിലി പോയി വരേണ്ടി വരുവോ. ഞാൻ ചിന്തിച്ചു.

അവിടെയാണോ പഠിക്കുന്നത്?

അവൾ ഒന്ന് എന്നെ നോക്കി എന്നിട്ട് ചിരിച്ചു.

എന്റെ കോലം കണ്ടാൽ പഠിക്കാൻ പോകുന്ന പോലെ ഉണ്ടോ.

അവളൊരു ചോദ്യ ഭാവത്തിൽ എന്നോട് ചോദിച്ചു..

അല്ല ഞാൻ ചോദിച്ചതാ എനിക്ക് മനസ്സിൽ തോന്നി എന്തെങ്കിലും പഠിക്കുവായിരിക്കും എന്ന് അതാ അങ്ങനെ ചോദിച്ചേ.

ഞാൻ വർക്ക്‌ ചെയ്യുവാടോ ഒരു ഷോപ്പിൽ അക്കൗണ്ടന്റ് ആയിട്ട്..

ആഹാ അപ്പൊ അങ്ങനെ ആണ് എന്നാലും വയസ് എങ്ങനെ ഇപ്പൊ ചോദിക്ക്യ ഇതിനോട്.

വർക്കിന് കയറി തുടങ്ങീട്ട് കുറെ ആയോ അതോ പോയി തുടങ്ങുന്നേ ഒള്ളോ..?

അല്ല ഇവിടെ ഇപ്പൊ ഏകദേശം ഒരു 2 വർഷത്തിൽ അധികം ആയി…

അപ്പൊ 2 വർഷം പിന്നെ എന്തായാലും പ്ലസ് 2 കഴിഞ്ഞ് ഡിഗ്രി 3 വർഷം അപ്പൊ 20 പിന്നെ ഈ 2 വർഷവും ഒരു 23 ഒക്കെ ഞാൻ മനസ്സിൽ കണ്ടു.

ഡിഗ്രി കഴിഞ്ഞിട്ടാണോ വർക്കിന്‌ കയറിയെ?…

അല്ല ഡിഗ്രി കഴിഞ്ഞു ഞാൻ 1 വർഷം ഗ്യാപ് എടുത്തിട്ടുണ്ടായിരുന്നു. പിന്നെ 1 വർഷത്തെ ഒരു അക്കൗണ്ടിങ് കോഴ്സിനും പോയി അതു കഴിഞ്ഞാ ഞാൻ വർക്കിന്‌ പോയി തുടങ്ങിയത്.

അവൾ പറഞ്ഞു തീർന്നപ്പോൾ ഞാൻ മനസ്സിൽ വീണ്ടും അവളുടെ പ്രായം കൂട്ടാൻ തുടങ്ങി. അങ്ങനെ നോക്കുമ്പോ പിന്നേം ഒരു 2 വയസു കൂടുവല്ലോ.

കണ്ണൂർ തന്നെ നിൽക്കാറാണോ അതോ ഡെയിലി പോയി വരുവോ.?

ഡെയിലി പോയി വരും അ കണ്ടിഷനില വീട്ടിൽ നിന്നും വിടുന്നത് തന്നെ.

അമ്പോ ഡെയിലി പോയി വരുകയോ അതിലും നല്ലത് ഇവിടെ അടുത്തെവിടെലും നോക്കുന്നതല്ലേ.?

ഇനി ഇപ്പൊ ഒന്നും നോക്കുന്നില്ല അല്ലേൽ തന്നെ 7 വർഷം എങ്ങാണ്ട് ആയി ജോലിക്ക് പോകുന്നു. ഇനി ഇപ്പൊ ഒരു 2 മാസം കൂടി ഞാൻ ജോലി നിർത്തുവാ..

അവരത് പറഞ്ഞപ്പോ എന്റെ കണക്കുക്കൂട്ടലുകൾ എല്ലാം തന്നെ താളം മറിഞ്ഞു ഇതിപ്പോ 25ഉം കഴിഞ്ഞ് 30 എത്തുവോ കർത്താവെ.

എങ്ങനെയാ ഇപ്പൊ കറക്റ്റ് ഡീറ്റെയിൽസ് കിട്ടുക എന്താ ചെയ്യാ ഞാൻ എന്റെ വിരലിലെ നഖം ഇങ്ങനെ കടിക്കാൻ തുടങ്ങി.

അതവൾ കാണുകയും ചെയ്തു എന്നിട്ടെന്നോട് എന്ത് പറ്റി എന്ന് ചോദിച്ചു..

ഏയ്യ് ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ കൈ വായയിൽ നിന്നും എടുത്ത് മാറ്റി..

അതാരാ കൂട്ടുകാരനാണോ?…

അവൾ വീണ്ടും ചോദിച്ചു തുടങ്ങി..

ആ അതെ..

എന്താ കൂട്ടുക്കാരൻ നല്ല ദേഷ്യത്തിലാണല്ലോ.

അതുപിന്നെ ഇത്ര വെളുപ്പിനെ തന്നെ വിളിച്ചുണർത്തി കൊണ്ടുവന്നത് കൊണ്ടാ…

എന്നാലും ഇങ്ങനെ ഒക്കെ തെറി വിളിക്കുവോ?…

അവൾ അതും പറഞ്ഞുകൊണ്ട് ഒന്ന് മുഖം തിരിച്ചു. സംഗതി അവളും അ ഫ്ലോ യിൽ അങ്ങ് പറഞ്ഞു പോയതാവും.

ആ കണ്ണചാരു പറഞ്ഞ എല്ലാ തെറിയും ഇവൾ കേട്ടിരിക്കുന്നു. ശേ.. മൈര് ഇനി ഇപ്പൊ എന്ത് പറയും.

സംഭവം മൊത്തം കെട്ടല്ലെ..

ഞാൻ ഒരു നിർവികാര ഭാവത്തിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു…

ആ അത്രക് നല്ല തെറികൾ ആയിരുന്നല്ലോ കൂട്ടുക്കാരൻ പറഞ്ഞത്. അത് കൊണ്ട് എല്ലാം വളരെ കൃത്യമായും വ്യക്തമായും തന്നെ കേട്ടു.

അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ അവിടെ ഇരിക്കാൻ തന്നെ മടി ആയി. മൊത്തത്തിൽ നാണം കേട്ടല്ലോ. ചെ…. ആ കണ്ണയ്യനെ പറഞ്ഞാ മതി.

സോറി…. നിങ്ങൾ അവിടെ ഉള്ള കാര്യം അറിഞ്ഞില്ലർന്നു അതാ ഒന്നും വിചാരിക്കല്ലേ.

ഞാൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു…

അതിനു ഇയാളെന്തിനാ സോറി പറയുന്നേ അതെല്ലാം പറഞ്ഞത് കൂട്ടുകാരനല്ലേ.അതൊന്നും ഞാൻ കാര്യമായി എടുത്തിട്ടില്ല.

എന്നാലും രാവിലെ തന്നെ അത്ര നല്ല കാര്യങ്ങൾ ഒന്നും അല്ലല്ലോ കേട്ടത് അതാ സോറി..

ഇയാൾ സോറി ഒന്നും പറയണ്ട ഞാൻ ചുമ്മാ പറഞ്ഞതാ അതൊക്കെ നാച്ചുറൽ ആയി സംഭവിക്കുന്നതല്ലേ ഇറ്റ്സ് ഓക്കേ…

അങ്ങനെ ഇരിക്കെ ആണ് ഞങ്ങളുടെ മുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ചേട്ടൻ എണീക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു . എന്തോ അയാൾ എന്നെ തട്ടിവിളിച്ചു എന്നിട്ട് ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു.

അയാൾ എണീക്കുന്നതിനു മുന്നേ തന്നെ ഞാൻ ആ സീറ്റിലേക് ഇരുന്നു. ഇപ്പൊ എനിക്ക് ഗായത്രിയെ എന്റെ അഭിമുഖമായി കാണാം. നേരെ നോക്കിയപ്പോൾ ആണ് ഞാൻ കക്ഷിയെ ഒന്ന് ശ്രദ്ധിച്ചത് ഇത്രേം നേരം അവളുടെ സൈഡിൽ ഇരുന്നത് കോണ്ട് ശെരിക്കും ഒന്ന് കാണാൻ കൂടെ സാധിച്ചിരുന്നില്ല. സാധിച്ചിരുന്നില്ല എന്നല്ല ഞാൻ ശ്രമിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *