സ്പർശം 13

ഒരു ആകാശ നീല കളർ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ഒരു ചെറിയ പൊട്ടും തൊട്ടിട്ടുണ്ട്. കാലിൽ ഒഡിസ്യ യുടെ ഒരു നൈസ് ചെരുപ്പും അതവളുടെ കാലിനു നന്നായി ചേരുന്നുമുണ്ട്. അവളുടെ മുഖത്തെ ഐശ്വര്യത്തിന്റെ കാരണം അവളുടെ കാലിൽ തന്നെ എനിക്ക് കാണാൻ സാധിച്ചു…….

നേരെത്തെ നടന്ന കാര്യത്തിന്റെ ചമ്മൽ മാറ്റാനും എന്റെ ഇൻട്രോവെർട്ട് സ്വഭാവം ഒന്ന് മാറ്റിയെടുക്കാനും വേണ്ടി ഞാൻ തന്നെ മുൻകൈ എടുക്കാമെന്ന് കരുതിക്കൊണ്ട് ഞാൻ സംഭാഷണം തുടർന്നു.

നേരത്തെ ജോലി നിർത്തുന്നു എന്ന് പറഞ്ഞു അതെന്തു പറ്റി?

അത് ഒന്നുമില്ല കുറെ വർക്ക്‌ ചെയ്തില്ലേ ഇനി കുറച്ചു വിശ്രമം ആവമെന്ന് കരുതി..

അതും പറഞ്ഞു അവൾ ചിരിച്ചു….

വിശ്രമം എന്ന് ഉദ്ദേശിച്ചത് ക….. ല്യാ…. ണം… ആണോ?

ഏയ്യ് അതൊന്നുമല്ല കല്യാണത്തിന് ഇനിയും സമയം ഉണ്ടല്ലോ..

ഇനിയും സമയമോ.. ഇപ്പൊ തന്നെ 10 28 വയസു ആയില്ലേ 🙄 ഇനിയും എങ്ങോട്ടാ മൂക്കിൽ പല്ല് മുളച്ചിട്ടോ?

സ്വന്തം കൂട്ടുകാരിയോട് പറയുന്ന പോലെ അത്രയും ആധികാരികമായി തന്നെ ആണ് ഞാൻ അത് പറഞ്ഞത്..
എനിക്ക് അതിൽ ഒരു അമളിയും പറ്റിയതായി തോന്നിയില്ല. അവൾ അതെങ്ങനെ എടുക്കും എന്നതിനെ പറ്റിയും ഞാൻ ചിന്തിച്ചതുമില്ല ..

ഓ ഹോ അപ്പോഴേക്കും എന്റെ വയസും കണ്ടുപിടിച്ചോ ഭയങ്കര കഴിവാണല്ലോ മാഷേ……

അല്ല ഞാൻ ചുമ്മാ ഇരുന്നപ്പോ ഇങ്ങനെ കണക്ക് കൂട്ടി നോക്കിയതാ. അപ്പൊ കറക്റ്റ് തന്നെ ആണല്ലേ…

മ്മ്മ് മ്മ്മ് പെമ്പിള്ളേരുടെ വയസു ചോദിക്കുന്നത് അത്ര നല്ലതല്ല…

ഓ സോറി ഞാൻ ആ അർത്ഥത്തിൽ ചോദിച്ചതല്ല. എന്നേക്കാൾ പ്രായം ഉണ്ടെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു പിന്നെ അത് ഉറപ്പിക്കാൻ വേണ്ടി ഒന്ന് പറഞ്ഞതാ. പ്രായത്തിന്റെ ബഹുമാനം കാണിക്കാല്ലോ..

ആ അതിന്റെ ആവശ്യം ഒന്നും ഇല്ല നമ്മൾ അതിന് ഇനിയും കാണണം എന്നൊന്നും ഇല്ലല്ലോ. ഇനി കാണുകയാണെങ്കിലും എന്നെ എന്റെ പേര് തന്നെ വിളിച്ചാമതി. അതാ നല്ലത്.

അത് പറഞ്ഞു കഴിയലും അവളുടെ ഫോൺ റിങ് ചെയ്ത് തുടങ്ങിയതും ഒരുമിച്ചായിരുന്നു…

അവൾ പതിയെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി വളരെ പതിയെ ആണ് സംസാരിക്കുന്നത്. അപ്പൊ തന്നെ എനിക്ക് സംഗതി തിരിഞ്ഞു ഇത് അതു തന്നെ കാമുകൻ. അല്ലാണ്ടിപ്പോ ഇത്ര രാവിലെ വേറെ ആരു വിളിക്കാനാ…

പിന്നെ ഞാൻ എന്റെ ഫോൺ എടുത്ത് പഴയ കുറെ സോങ്‌സ് കേട്ട് ഒന്ന് കണ്ണുകൾ കൂട്ടി ഉരുമിക്കൊണ്ട് പതിയെ മയക്കത്തിലേക് കടന്നു……

ഡാ നവീ എണീക്ക് എന്തൊരു ഉറക്കമാ ഇത്…

ആരോ എന്നെ തട്ടിവിളിക്കുന്ന പോലെ എനിക്ക് തോന്നി. എന്നാൽ തോന്നൽ അല്ല വീണ്ടും അമ്മ തന്നെ ആണ്. സമയം 9 മണി ആയിരിക്കുന്നു. ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും ഇത്ര പെട്ടെന്ന് സമയം പോയോ…

പെട്ടന്ന് ഞാൻ ഫോൺ എടുത്ത് രാധുവിന്റെ കോൾ വല്ലതും വന്നിട്ടുണ്ടോ എന്നാണ് നോക്കിയത് എത്ര നോക്കിയിട്ടും അങ്ങനെ ഒരു പേര് കോണ്ടക്റ്റിൽ കാണാതായപ്പോഴാണ് ഞാൻ ഇപ്പൊ എവിടെയാണ് നിൽക്കുന്നത് എന്ന ബോധം എന്നെ ഉണർത്തിയത്.. ഏകദേശം 1 മാസം ആയിട്ട് എന്റെ അവസ്ഥ ഇത് തന്നെ ആണ്…

അതിനെ കുറിച് കൂടുതൽ ഒന്നും പിന്നെ ഞാൻ ചിന്തിച്ചില്ല. ഓർക്കാൻ ശ്രമിക്കുന്നതിനേക്കാളും കഷ്ടമാണ് മറക്കാൻ ശ്രമിക്കുന്നത്. ശെരിക്കും ഒന്നും ചെയ്യണ്ടിരിക്കുക അതാണ് ഏറ്റവും നല്ലത് വേറെ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആവുക…… അത്രേ ഒള്ളു.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേ ഇരുന്നു..

പിന്നെ ഞാൻ അമ്മയെ ശ്രദ്ധിച്ചു. എന്റെ കിടത്തവും ആലോചനയും ഒക്കെ കണ്ടിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരി കുറച്ചു ആശയകുഴപ്പത്തിലാണ്.

നീ ശ്രീയുടെ അടുത്ത് പോണം എന്ന് പറഞ്ഞിട്ട് പോകുന്നില്ലേ?

അ പോകാം. എന്നും പറഞ്ഞ് ഞാൻ എണീറ്റു നേരെ ബാത്‌റൂമിൽ കയറി. പെട്ടന്ന് തന്നെ പരിപാടി ഒക്കെ തീർത്തു ചായയും കുടിച്ച് എന്റെ ബൈക്ക് എടുത്ത് ഞാൻ തിരിക്കുന്ന സമയത്താണ് സൽമ താത്ത എന്റെ അടുത്തേക് വരുന്നത്..

നീ ഇവിടെ ഉണ്ടെന്ന് ലക്ഷ്മിയേച്ചി പറഞ്ഞു. നിന്നെ പുറത്തേക്കൊന്നും കണ്ടില്ല.. എന്തു പറ്റിയെടാ നിയ് വല്ലാണ്ട് ക്ഷീണിച്ചല്ലോ….

ഒന്നുമില്ല ഇത്ത അത് ഒന്നാമത് ഞാൻ പണ്ടേ മെലിഞ്ഞല്ലേ നിക്കുന്നത് ഇത്തക്ക് തോന്നുന്നതാ.

ഞാൻ നിന്റെ ശരീരത്തിന്റെ കാര്യമല്ല പറഞ്ഞത്. നീ പണ്ടേ ഇങ്ങനെ തന്നെയാ എന്നുള്ളത് എനിക്കറിയാ. നിന്നെ വേറാരും കാണാത്ത രീതിയിലും ഞാൻ കണ്ടിട്ടുള്ളതല്ലേ.

അതും പറഞ്ഞു ഇത്ത അപ്പുറവും ഇപ്പുറവും എല്ലാം ഒന്ന് നോക്കി.. പിന്നെ എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി.

രാധുവിന്റെ കാര്യം ആണോ?…..

ഇത്ത മതി പ്ലീസ് ഞാൻ ഓർക്കാതിരിക്കാനും മറക്കാനും ശ്രമിക്കുന്ന കാര്യം ആണത്. പ്ലീസ് ……..

എടാ സോറി ഞാൻ നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല. ക്ഷമിക്കെടാ ഇത്തയോട് നിന്റെ അവസ്ഥയിൽ എനിക്കും സങ്കടമില്ലെന്നാണോ നീ കരുതുന്നത്.

അതല്ല ഇത്ത എനിക്ക് കഴിയുന്നില്ല കണ്ണടക്കുമ്പോ എല്ലാം ഇത് തന്നെയാ പിന്നെ നിങ്ങളും കൂടെ എന്നെ ഓര്മിപ്പിച്ചാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല….

സോറി ഡാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം..

ഇത്ത അതു പറഞ്ഞപ്പോ ഞാൻ എന്താ എന്നുള്ള രീതിയിൽ ഒന്ന് തലയാട്ടി…

ഇന്ന് രാത്രി നീ വീട്ടിൽ വരണം മറുതൊന്നും പറയണ്ട ഞാൻ കാത്തിരിക്കും.

അതും പറഞ്ഞ് എന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഇത്ത വേഗത്തിൽ നടന്നകന്നു..

പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നീങ്ങി. ഒരു അര മണിക്കൂർ കൊണ്ട് ഞാൻ എന്റെ പെങ്ങളുടെ വീട്ടിൽ എത്തി. മുറ്റത്ത് തന്നെ മണ്ണിൽ രണ്ടെണ്ണവും നല്ല കളിയിൽ ആണ്. എന്നെ കണ്ടതും മാമാ എന്നും വിളിച്ചുകൊണ്ടു എന്നെ കെട്ടിപ്പിടിക്കാൻ രണ്ടും മത്സരിച് ഓടി വന്നു രണ്ടിനെയും ഞാൻ എന്റെ കൈകുമ്പിളിൽ എടുത്ത് പൊക്കി ചുംബനം കൊണ്ട് വരവേറ്റു..

പുറത്തെ ശബ്ദം കേട്ടാണ് പെങ്ങളും അമ്മയും അവിടേക്ക് വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു .

എന്റെ നവീ നീ ഇത്രേം ദിവസം അവിടെ ഉണ്ടായിട്ട് ഇങ്ങോട്ടേക്കൊക്കെ ഒന്ന് ഇറങ്ങാൻ ഇപ്പോഴാണോ സമയം കിട്ടിയത്.

അമ്മ ഓരോ തിരക്കായിപ്പോയി..

എന്ത് തിരക്ക് അതൊന്നൂല്യ നിയ്യ് വെറുതെ പറയണതാ. കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോഴും നിന്റെ അമ്മ പറഞ്ഞല്ലോ നിയ്യ് ഇവിടെ തന്നെ ഉണ്ടെന്നും എങ്ങോട്ടും പോയിട്ടില്ലെന്നും.

അത് അമ്മ എനിക്ക് വണ്ടി ഓടിക്കാനൊക്കെ ഒരു വയ്യായ്ക അതാ ഞാൻ. അതുകൊണ്ടാ 2 ആഴ്ച്ച ലീവ് ആയതും.

ആാാ മതി മതി വർത്തമാനം പറഞ്ഞത് നീ കേറി ഇരിക്ക് ഞാൻ ചായ എടുക്കാം..

Leave a Reply

Your email address will not be published. Required fields are marked *