സ്പർശം 13

അതും പറഞ്ഞ് പെങ്ങൾ ഇടയിൽ കയറി ആ സംഭാഷണത്തിന് ഒരു മുടക്കം നിന്നു.

രാധുവിന്റെ കാര്യം അറിയാവുന്നത് കൊണ്ടാണ് അവൾ അതിനിടയിൽ കയറി വന്നത്. രാധുവിന്റെ കാര്യം അറിയുന്ന ആകെ 4 പേരിൽ ഒരാൾ എന്റെ പെങ്ങൾ തന്നെ ആണ് ഒന്ന് കണ്ണനും പിന്നെ സൽമ ഇത്ത യും പിന്നെ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന അഭിക്കും..

ഞാൻ അകത്തേക്ക് കയറിക്കൊണ്ട് ഏട്ടനില്ലേ എന്ന് അവളോട്‌ ചോദിച്ചു.

ഏട്ടനും അച്ഛനും രാവിലെ തന്നെ സുമി ചേച്ചിയുടെ വീട് വരെ പോയതാടാ അവിടെ വീടിന്റെ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. നീ ഇരിക്ക് ഞാൻ ചായ എടുക്കാം.

അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. പുറത്ത് നിന്നിരുന്ന അമ്മ അകത്തേക്കു കയറി വന്നുകൊണ്ട് എന്നോട് സംസാരിച് തുടങ്ങി…

അല്ല മോനെ നിനക്കിപ്പോ വയസു എത്രയായി. നമുക്ക് ഒരു കല്യാണം ഒക്കെ നോക്കണ്ടേ.

കല്യാണം ഒക്കെ കഴിക്കാം അമ്മ ഇപ്പൊ അതിനു കഴിയില്ല..

അതെന്താ ഇപ്പൊ പറ്റാത്തത്. നോക്ക് നവീ ഞാൻ നിന്നെ ഒരിക്കലും ഒരു അന്യൻ ആയി കണ്ടിട്ടില്ല എന്റെ ഇളയമകൻ ആയിട്ടെ കണ്ടിട്ടുള്ളു. ആ നിന്റെ കല്യാണം കാണാൻ എനിക്ക് ആഗ്രഹം കാണില്ലേ.

അമ്മ കുറച്ചു വൈകാരികമായി ആണ് അത് പറഞ്ഞത്. എനിക്കെന്തോ വല്ലായ്മ തോന്നി. ഒന്നാമതേ ഞാൻ നല്ല ഒരു കണ്ടിഷനിൽ അല്ല.

അമ്മ അതൊന്നും അല്ല എനിക്ക് കുറച്ചു സമയം വേണം അത്രേ ഒള്ളു. വേറെ ഒന്നുമല്ല പിന്നെ കല്യാണം കഴിക്കാൻ പെൺകുട്ടിയും വേണ്ടേ.

പെൺകുട്ടിയെ നീ തന്നെ കണ്ടുപിടിക്ക് നിനക്കിഷ്ട്ടപ്പെട്ട ഒരുത്തിയെ. ഇനി നിനക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പറ ഈ അമ്മ കണ്ടെത്തി തരും….

ഞാൻ ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പെങ്ങൾ ചായയും കൊണ്ട് വന്നിരുന്നു. ഞാൻ ചായ കുടിച്ച് തുടങ്ങി. കുഞ്ഞങ്ങൾ ഞാൻ കൊണ്ടുവന്ന മിട്ടായിയും കഴിച്ചുകൊണ്ട് കളിക്കുകയാണ്.
അതിനിടക്ക് അവൾ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അവൾ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവൾ ചായ വെച്ച ടേബിളിൽ ഒരു അടി അങ്ങ് അടിച്ചു. ഞാൻ പെട്ടെന്ന് അങ്ങ് പേടിച്ചു പോയി.

ഞാൻ നിന്നോട് ആണ് സംസാരിക്കുന്നത് നീ ഇതെവിടെ ആലോചിച്ചിരിക്ക്യാ…

ഏയ്യ് ഞാൻ അവരുടെ കളി നോക്കിനിന്നു പോയതാ…..

എന്താ നീ പറഞ്ഞത് പറ……

അവൾ അച്ഛനും അമ്മയ്ക്കും ഒക്കെ സുഖം തന്നെ അല്ലെ എന്നൊക്കെ ചോദിച്ചു. പിന്നെ അമ്മയുടെ മുന്നിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോ അമ്മ അടുത്ത വീട്ടിലേക്ക് എന്തോ കുടുംബശ്രീ യുടെ കണക്കു നോക്കാനാണെന്നു പറഞ്ഞ് പോയി…..

അമ്മ ഇറങ്ങി കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചു

നീ ചോറ് കഴിച്ചോട്ടല്ലേ പോവുന്നുള്ളു???

അല്ല ഞാൻ ഇപ്പൊ തന്നെ ഇറങ്ങും അത്രേം നേരം ഒന്നും എനിക്ക് നിൽക്കാൻ സമയമില്ല. എനിക്ക് അവിടെ നേരത്തെ എത്തണം.

നീ എവിടേക്കും പോണില്ല അവിടെ പോയിട്ടെന്തിനാ കണ്ണന്റെ പണി കഴിയാൻ 6 മണി ആവും. ഞാൻ അവനെ വിളിച്ചിരുന്നു. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് പോയാമതി…നീ അകത്തേക്കു വാ ഞാൻ ഇതൊന്ന് കൊണ്ട് വെച്ചിട്ട് വരാം…

അതും പറഞ്ഞു കൊണ്ട് അവൾ പാത്രങ്ങളും എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി.കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരികെ എന്റെ അടുത്തേക്ക് വന്നു.

എടാ ഇന്ന് രാവിലെ അമ്മ വിളിച്ചിരുന്നു നിന്റെ കാര്യം പറഞ്ഞ് കരച്ചിൽ തന്നെ ആയിരുന്നു. നീ പണിക്ക് പോവാത്തത് ലോണും അടവും ഒക്കെ കൂടി മടുത്തിട്ടാ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. നീ ഇപ്പൊ പഴേ പോലെ അല്ല ആ കളിയും ചിരിയും ഒക്കെ മാറി വേറെ എന്തോ പറ്റിയിട്ടുണ്ട് എന്നൊക്കെ എന്നെ വിളിച്ച് പറഞ്ഞു.

നീ എന്തിനാ ഇങ്ങനെ എല്ലാം കാണിക്കുന്നേ നവി. നിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാത്തത് കൊണ്ടല്ല. കഴിഞ്ഞ കാര്യങ്ങൾ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്നതുമല്ല. പക്ഷെ അതെല്ലാം നീ മറന്നേ പറ്റു നിനക്കിനിയും ജീവിതം ബാക്കി ഉണ്ട്. അത് നീ മറക്കരുത്….

എടീ എനിക്കെന്താ ചെയ്യണ്ടേ എന്നറിയില്ല. എനിക്ക് പറ്റുന്നില്ല. ജോലിക്ക് പോവാൻ തോന്നുന്നില്ല ഞാൻ രണ്ട് മൂന്നു തവണ പോയതാ എന്നാ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ ഞാൻ വേറെ എന്തൊക്കെയോ ആവുകയാണ്.

എനിക്ക് മനസിലാവും നീ ഇതൊന്നും വേണ്ടിയിട്ട് ചെയ്യുന്നതല്ല. എല്ലാം ശെരി ആവും ഡാ..

ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല പക്ഷെ എന്തോ ഒന്ന് എന്നെ വീണ്ടും വീണ്ടും എന്നെ അവിടേക്കു തന്നെ കൊണ്ടെത്തിക്കുവാ.

സാരമില്ലടാ ഇനിയും അതിനെ കുറിച്ച് ഒന്നും പറയണ്ട നീ ഇരിക്ക് ഞാൻ ഏട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ…

അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ കുട്ടികളുടെ അടുത്തേക്ക് പോയി ഒരു മോനും മോളും ആണ് പെങ്ങൾക്ക് ഉള്ളത്. രണ്ടും മഹാ അലമ്പും. ഞാൻ അവരുടെ അടുത്തായി പോയിരുന്നു. എന്നിട്ട് അവരുടെ കളികൾ കണ്ടിരുന്നു. അവരുടെ സംസാരവും ചിരിയും കളിയുമൊക്കെ വീണ്ടും എന്നെ പഴമയിലേക്ക് കൊണ്ടുപോയി

ഞാൻ വീണ്ടും ഓർത്തു തുടങ്ങി……

*****

എന്റെ ദേഹമെല്ലാം വലിഞ്ഞു മുറുകാൻ തുടങ്ങി അപ്പോഴും ഞാനൊരു സ്വപ്നത്തിൽ എന്ന വണ്ണം പിന്നെയും കിടന്നു. പെട്ടെന്നാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. പടച്ചോനെ ഇതേതാ സ്റ്റേഷൻ, അയ്യോ ഗായത്രിയെ കാണുന്നില്ലല്ലോ ആളുകൾ ഇറങ്ങുന്ന തിരക്കിൽ അവൾ ഇരുന്നിരുന്ന സീറ്റിലേക് നോക്കി കൊണ്ട് ഞാൻ ആലോചിച്ചു . അപ്പൊ കണ്ണൂർ ഒക്കെ കഴിഞ്ഞോ, ഇനി എന്ത് ചെയ്യും ഞാൻ എങ്ങനെ ഒക്കെയോ ട്രെയിനിൽ നിന്നും പുറത്തിറങ്ങി സമയം നോക്കി. 8 മണി കഴിഞ്ഞിട്ടുള്ളൂ. ഞാൻ സ്റ്റേഷൻ ബോർഡ്‌ നോക്കി കണ്ണൂർ തന്നെ ആണ് സ്ഥലം. അപ്പൊ പിന്നെ ഗായത്രി എവിടെ കണ്ണൂർ എന്നാണല്ലോ പറഞ്ഞിരുന്നത് ഇനി കേട്ടത് തെറ്റിയതാണോ. അ എന്തേലും ആവട്ടെന്ന് വെച്ച് ഞാൻ പുറത്തേക്ക് നടന്നു.

നടക്കുന്നതിന്റെ ഇടയിൽ ആണ് എന്റെ ഫോൺ ബെല്ലടിച്ചത്. അമ്മയാണ് ഇവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാണ്. ഞാൻ കണ്ണൂർ എത്തി എന്നും ജോലി സ്ഥലത്തേക്ക് പോവുകയാണെന്നും പറഞ്ഞു ഫോൺ വെച്ചു.

അപ്പോഴാണ് ഫോണിൽ 3 മിസ്സ്ഡ് കോൾ സ് കാണുന്നത് അഭി ആണ്. ഞാൻ അവനെ തിരിച്ചു വിളിച്ചു.

ഹലോ എടാ ഞാൻ കണ്ണൂർ ട്രെയിൻ ഇറങ്ങിയേ ഒള്ളു ഇതെവിടെക്കാ വരണ്ടേ?…

നീ അവിടെ പുറത്ത് തന്നെ നിൽക്ക് ഞാൻ അവിടെ എത്താനായി. നമുക്ക് ഒരുമിച്ചു പോവാം.

ആ ശെരി എന്ന ഞാൻ ഇവിടെ പുറത്തുണ്ട് നീ എത്തിയാൽ വിളിക്ക്..

ഓക്കേ ഡാ….

ഫോൺ വെച്ച ശേഷം ഞാൻ അടുത്തുള്ള കടയിലേക്ക് നടന്നു. രാവിലെ തന്നെ എണീറ്റു വന്നതുകൊണ്ട് മര്യാദിക് ഒന്നും കഴിക്കാൻ പറ്റിയില്ല. വല്ലാണ്ട് വിശക്കുന്നും ഉണ്ട്.

തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ഞാൻ കയറി. നല്ല ചൂടുള്ള പുട്ടും കടലയും അങ്ങ് അടിച്ചു കയറ്റി. ആഹഹാ എന്തൊരു ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *