ഇതൊക്കെ ഇങ്ങനെ സംഭവിച്ചതിനു ആരെയാണ് പഴിക്കേണ്ടത്. അനന്തേട്ടന് എന്നെയൊന്നു കാണാനും ആരുമില്ലാത്തപ്പോ ളു ഇതുപോലെ സ്നേഹിക്കാനും മാത്രമാകും ആഗ്രഹിക്കുക. ആ മനസ് തനിക്ക് നന്നായിട്ടറിയാം, പഠിത്തവും ജോലിയും നേടുമ്പോഴും മനസ്സിൽ ആരെയും നിമിഷ നേരത്തുപോലും ആലോചിക്കാൻ കഴിയുമായിരുന്നില്ല, ഈ കല്യാണത്തിന് സമ്മതിച്ചത്, ഏറെ നാളായി മനസ്സിൽ കൊണ്ട് നടന്ന പുരുഷനെ കണ്ടതും, വീണ്ടുമാ ഓർമ്മകൾ തന്നെയൊരു കൗമാരക്കാരിയാക്കി മാറ്റിയിരുന്നു, അതിലൊരു സുഖം താൻ അനുഭവിച്ചിരുന്നു.
💜💜💜💜💜💜💜💜💜💜
നേരം വെളുത്തത് ധ്വനി അറിഞ്ഞതേ ഇല്ല. സമയം 8 മണി. അവൾ അരികെ വെച്ചിരുന്നു ഫോൺ എടുത്തു നോക്കി. 4 മിസ്സ്ഡ് കാൾ ഫ്രം അമിത്, കൂടെ ഒരു വാട്സാപ്പ് മെസ്സജ്ഉം.
“പ്രിയപ്പെട്ട ധ്വനിക്കുട്ടി നിനക്കായിരം ആയിരം ചുംബനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീയാണ്. നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വിശേഷം നിന്റെ പിറന്നാൾ, എനിക്ക് അവിടെയുണ്ടാകണം എങ്കിൽ നിന്നെ ബെഡ്‌റൂമിൽ നിന്നും എങ്ങും വിടാതെ സ്നേഹിച്ചു കൊല്ലുമായിരുന്നു…. ”. തന്നെ ഇത്രയധികം സ്നേഹിക്കുന്ന അമിത്തിന്റെ ജോലിയുടെ സ്വഭാവം ധ്വനിക്ക് നല്ലപോലെയറിയാം, അവൾ താങ്ക് യു അമിത് ഉമ്മ, എന്ന് റിപ്ലെ ചെയ്തു. ഫോൺ ഉം താഴെ വെച്ച് വേഗം അടുക്കളയിൽ കയറി ഇഞ്ചി യും കുരുമുളകും ചതച്ച ഒരു ചായ ഇട്ടു നേരെ അനന്തേട്ടന്റെ മുറിയിലേക്ക്, നോക്കുമ്പോൾ ഏട്ടനും നല്ല ഉറക്കമാണ്.
“ഏട്ടാ ഉണരൂ ദേ ചായ”
“ആഹ് .. ഇഞ്ചി ഇട്ട ചായ ആണലോ”
“ആഹ് അമ്മ ഏട്ടനുവേണ്ടി പ്രത്യേകം ഉണ്ടാകുന്നത് കാണാറുണ്ട്”
“ആഹാ നന്നായിട്ടുണ്ട് മോളെ”
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
“ഞാൻ ദോശ എടുത്തു വെക്കാം ഏട്ടൻ ഫ്രഷ് ആയിട്ടു വേഗം വാ”
“ഹമ് പക്ഷെ ഒരു കാര്യം”
തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന് അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി.
“ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽ ദോശ കഴിക്കാൻ വരാം” അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ധ്വനി കുളിക്കാൻ കയറിയപ്പോൾ അമിത്തിന്റെ ഫോൺ വന്നു. അവൾ ടവ്വലും ചുറ്റി ഫോൺ എടുത്തു രണ്ടാളും ഒത്തിരി കൊഞ്ചി ചിരിച്ചു. തമ്മിൽ കാണാതെ ഉള്ളിലെ പരവേശം അവർ വാക്കുകളിൽ അടക്കി നിർത്തി. ഫോൺ വെച്ച ശേഷവും അവൾ കട്ടിലിൽ കിടന്നുരുണ്ടു. ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത് കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നും തിരിച്ചെത്തി. സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു. പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി. അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്ന മാമ്പഴം ഏട്ടൻ കാണാതെ എടുത്തു കഴിക്കുക, ചിരകി വെച്ച തേങ്ങാ ഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽ മുഴുകി.
രണ്ടാളും അടുത്ത് നിന്ന് പെരുമാറുമ്പോ വിയർത്തുകൊണ്ടു കുതിർന്നിരുന്നു. ധ്വനിയാണെങ്കിൽ മനഃപൂർവം മുടി വിരിച്ചിട്ടുകൊണ്ട് അനന്തനെ കൊതിപ്പികുന്നപോലെ നോട്ടവും ഇടയ്ക്കിടെ നോക്കി. അദ്ദേഹത്തിന്റെ ദേഹത്ത് അറിഞ്ഞുകൊണ്ട് പല തവണ ചേർന്ന് നിന്നു. അനന്തൻ അതെല്ലാം മനസിലായെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല.
അദ്ദേഹവുമായി ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ നടക്കാതെ പോയ ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചു യാഥാർഥ്യമാകുന്ന അമ്പരപ്പിൽ ആയിരുന്നു അവൾ. ഉണ് കഴിഞ്ഞ അല്പം വിശ്രമത്തിനു ശേഷം അദ്ദേഹം അവളോടായി പറഞ്ഞു “നമ്മുക്ക് ഒന്ന് പുറത്തു പോകാം”
“എങ്ങോട്ടാ ഏട്ടാ”
“അതൊക്കെ പറയാം നീ വാ”
അവൾ ഏട്ടനോടൊപ്പം ഇറങ്ങി.. വണ്ടി ഒരു കടയിൽ മുമ്പിൽ കൊണ്ട് നിർത്തി.
“സാരി സെക്ഷൻ എവിടെയാ” ഏട്ടൻ തിരക്കി
സെയിൽസ് ഗേൾ കാട്ടിക്കൊടുത്ത ദിശയിലേക്കു അവർ നീങ്ങി
“ആഹ് മോളെ,നിനക്ക് ഇഷ്ടമുള്ളത് എടുക്കു”
