സ്വാതന്ത്ര്യം – 3 Like

അവൾ പറഞ്ഞത് കേട്ട് അർജുൻ ഉൾപ്പടെ അവിടെ നിന്ന എല്ലാവരും ഞെട്ടി

“ഓഹോ അപ്പോ അതാണ് മനസിൽ അല്ലെ സമ്മതിക്കില്ല ഞങ്ങൾ”

ചിറ്റ പറഞ്ഞപ്പോൾ അമ്മു ഒരു പുച്ഛ ചിരി ചിരിച്ചു.

“ഞങ്ങളോ??? ഏത് ഞങ്ങൾ? അതിന് നിങ്ങളുടെ ആരുടെയും സമ്മതം ഈ അമ്മുവിന് വേണ്ട… എന്റെ അച്ചൻ സമ്മതിക്കും അത് മതി ..അത് ഇവിടെ കിടക്കുന്ന ആ മനുഷ്യൻ അല്ല എന്നെ വളർത്തിയ എന്റെ അച്ചന് .. എന്റെ വളർത്തച്ഛൻ അങ്ങേരോട് അവിടുന്ന് പോരുമ്പോൾ തന്നെ ഞാൻ ഇതിന് സമ്മതവും വാങ്ങിയിട്ട വന്നത്. അതുകൊണ്ട് നിങ്ങൾ അത് വിട്… വാ അച്ചുവേട്ട നിങ്ങളെ ആരും ഇവിടെ തടയില്ല”

അവളുടെ വാക്കുകൾ കേട്ട് സ്തബ്ധനായി നിൽക്കുകയാണ് അച്ചു

“അമ്മു…. അത്…. ഞാൻ ഞാൻ പൊക്കോളാം…”

“എവിടെ പോവാൻ എങ്ങും പോണില്ല മര്യാദക്ക് വരാൻ ”

അവൾ സ്വൽപം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവന്റെ കൈ യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി

ദേവി ചിറ്റ ചവിട്ടി തുള്ളി അകത്തേക്ക് പോയി .. അവരുടെ പുറകിൽ നിന്ന പെണ്കുട്ടി ഓടി അമ്മുവിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു

“ഹായ് ചേട്ടാ… ഞാൻ ശ്രീദേവി .അമ്മയോട് ദേഷ്യം തോന്നല്ലേ അമ്മ പാവമാണ് എല്ലാം ശരിയാക്കാം”

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു

“ശങ്കരേട്ട ബാഗ് ഒക്കെ എന്റെ മുറിയിൽ കൊണ്ട് വച്ചോളൂ”

“ശരി മോളെ ” പുള്ളി ബാഗ് എല്ലാം എടുത്ത് അവളുടെ മുറിയിലേക്ക് കോണി പടി കേറി പോയി
അവൻ അവിടെ ഒരു അപരിചിതനെ പോലെ നിന്നു .. ചുറ്റും നോക്കി അപ്പോഴാണ് അകത്ത് നിൽകുന്ന അമ്മുന്റെ അമ്മയെ കണ്ടത്..

“തമ്പുരാട്ടി…”

അവൻ ഒരു ഞെട്ടലോടെ വിളിച്ചു

“മോനെ…അച്ചു…. ക്ഷമിക്കട..” അവർ കരഞ്ഞുകൊണ്ട് അവന്റെ അടുക്കലേക്ക് വന്നു

“അയ്യോ… തമ്പരാട്ടി കരയല്ലേ”

“കള്ള കരച്ചിൽ ആണ് അച്ചുവേട്ട കണ്ടു മയങ്ങല്ലേ…”

പുച്ഛത്തോടയുള്ള അമ്മുവിന്റെ സംസാരം കേട്ട് അവൻ ഞെട്ടലോടെ അവളെയും അമ്മയെയും മാറി മാറി നോക്കി

അവർ ഒരു സങ്കടത്തോടെ ചിരിച്ചു

“അമ്മു എന്താ പറയുന്നേ…”

“വ നമുക്ക് അതൊകെ പിന്നെ സംസാരിക്കാം ”

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു സ്റ്റെപ്പ് കയറാൻ തുടങ്ങി..

അവൻ തിരഞ്ഞു നോക്കുമ്പോൾ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചുകൊണ്ടു അവർ അകത്തേക്ക് പോകുന്നത് കണ്ടു

അവൾ അവനുമായി അവളുടെ മുറിയിലേക്ക് കയറി

“അമ്മു അമ്മയോട് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് അമ്മക്ക് നല്ല സങ്കടം ഉണ്ട് ”

“സാരമില്ല സങ്കടം അച്ചുവേട്ടൻ കുറെ അനുഭവിച്ചതല്ലേ.. ഇനി അവരും അനുഭവിക്കട്ടെ.”

“എന്തൊക്കെയാ മോളെ നീ പറയുന്ന”

“ഒന്നുമില്ല ന്റെ അച്ചൂട്ട.. എങ്ങനാ കിടക്കാൻ ആണോ അതോ ഫുഡ് കഴിക്കണോ??”

‘അമ്മു… ഞാൻ ഞാൻ വേറെ മുറിയിൽ വല്ലോം കിടന്നോളാ ”

“എന്താ ഇവിടെ കിടന്നാൽ”

” അത്… അത്…”

“ദെ… ഇങ്ങോട്ട് നോക്കിയേ..” അവൾ അവന്റെ മുഖം അവളുടെ നേരെ പിടിച്ചു

“ഇന്ന് മുതൽ താലി കേറിയില്ല എങ്കിൽ കൂടെ ഞാൻ നിങ്ങളുടെ ഭാര്യ ആണ് .. അച്ചുവേട്ടൻ എന്റെ ഭർത്താവും.. ആൾക്കാരെ ബോധിപ്പിക്കാൻ ഒരു താലി അത് നമുക്ക് നാളെ അമ്പലത്തിൽ പോയി കെട്ടാം .. അതോണ്ട് വേറെ ഒന്നും പേടിക്കണ്ട ധൈര്യമായി ഇവിടെ കിടക്കാം”

അവൾ പറയുന്നത് ഒക്കെ കേട്ട് അമ്പരപ്പോടെ അവൻ അവളെ നോക്കി

“എന്തേ വിശ്വാസം വരുന്നില്ലേ?… ”

“നീ നീ എന്തൊക്കെയ പറയുന്നേ… നിനക്ക് നല്ലൊരു ഭാവി ഉണ്ട് മോളെ…ഞാൻ…ഞാൻ ആരാ ഒരു കൊലയാളി ജയിൽ പുള്ളി.. വേണ്ട വേണ്ട മോളെ”
ഞാൻ അവളെ വിട്ട് കട്ടിലിലേക്ക് തളർന്നിരുന്നു

“അച്ചുവേട്ട…” അവൾ രൂക്ഷമായി വിളിച്ചു

“ഇവിടെ നോക്കിയേ…. ഇക്കഴിഞ്ഞ കാലം ഒക്കെ ഞാൻ ജീവിച്ചത് എന്റെ അച്ചുവേട്ടനെ ഒരു ദിവസം കാണാനും ബാക്കി ന്റെ ജീവിതം മുഴുവൻ അച്ചുവേട്ടനു വച്ചു നീട്ടാനും ആണ് .അതിന് ആരു വിചാരിച്ചാലും എന്നെ പിന്നോട്ട് ആക്കാൻ സാധിക്കില്ല”

“എന്നാലും…”

“എന്ത് എന്നാലും… അച്ചുവേട്ടനു എന്നെ ഇഷ്ടമല്ലേ???”

“അത്……അത്…. ”

അവൻ തപ്പി തടയുന്നത് കണ്ട അവളൂടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു

“യ്യോ…. കരയല്ലേ…. അമ്മു…. എനിക് ഇഷ്ടമാണ്… എന്റെ ജീവനേക്കാൾ… ഇക്കഴിഞ്ഞ കൊല്ലം എല്ലാം ഇരുട്ട് മൂടിയ എന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന വെളിച്ചം നീയാണ്.. നിന്നെ ഒന്നു കാണാൻ വേണ്ടി ഞാൻ എന്തുമാത്രം കൊതിച്ചിട്ടുണ്ടെന്നോ… ഇക്കാലം എല്ലാം എന്റെ ഒരേ ഒരു സ്വപ്നം ആണ് ഇപോ എന്റെ മുന്നിൽ ഇരിക്കുന്നത്… ഞാൻ ഇനി…ഇനി എന്താ നിന്നോട് പറയേണ്ടത്??”

Leave a Reply

Your email address will not be published. Required fields are marked *