സ്വാതന്ത്ര്യം – 3

“നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുകയാണല്ലോ മോളെ”

അവൻ അവളുടെ കൈ കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു

“രണ്ടും കൂടെ രാവിലെ തന്നെ റൊമാൻസ് ആണോ?

ശ്രീദേവി വഴിപാട്‌ വാങ്ങി വന്നിരുന്നു.

“നീ പോടി പെണ്ണേ… ” അമ്മു അവളുടെ തലക്ക് ഒരു കൊട്ട് വച്ചു കൊടുത്തു

“ഹാ… ഇത് കണ്ട അച്ചുവേട്ട…”

“നീ എന്തിനാടി കൊച്ചിനെ ഉപദ്രവിക്കുന്നെ… പോട്ടെ മോളെ നമുക്ക് അവൾക് വേറെ പണി കൊടുക്കാം “
അവൻ അവളുടെ തല തിരുമികൊടുത്തു

“അയ്യ ഒരു കൊച്ചു , കെട്ടിക്കാൻ പ്രായം ആയി അവൾക്ക് കുട്ടി കളിയുമായി നടക്കുവാ”

“അമ്മു പോട്ടെ അവൾ പാവം അല്ലെ”

“കണ്ട കണ്ട ചേച്ചിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല അച്ചുവെട്ടാനാ നല്ലത്” ശ്രീദേവി അവനെ കെട്ടി പിടിച്ചു

“ഓഹോ എന്ന ആ ഫോണ് ഇങ്ങു തന്നെ.. ന്നിട്ട് ചേട്ടനെ കൊണ്ട് വാങ്ങിപ്പിച്ചോ”

“അയ്യോ അത് വേണ്ട.. അമ്മു ചേച്ചി കിടു ചേച്ചി…”

അവൾ അതും പറഞ്ഞു കാറിനു അടുത്തേക്ക് ഓടി

“ഇത്ര വളർന്നു പിള്ളേരുടെ സ്വാഭാവമാ കാന്താരി”

അമ്മു പറഞ്ഞു

“അവളെ കാണുമ്പോ എനിക്ക് പഴേ നിന്നെ ആണ് ഓർമ വരുന്നേ.. ഇന്നലെ കണ്ടിട്ട് പോയ പോലെ ഉണ്ട് എല്ലാം ”

“അതൊന്നും ഇപോ ഓർക്കാൻ നില്കണ്ട അച്ചുവെട്ടൻ വ നമുക്ക് ഓഫീസിൽ പോണ്ടേ??”

“അയ്യോ…. അവിടെ പോണോ??”

“പിന്നെ പോവാതെ??”

“അല്ല ഞാൻ…”

“എന്ത് ഞാൻ … മര്യാദക് വന്നോ”

“ഓകെ മാഡം ”

“മാഡമോ ?? ” അവൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു

” പിന്നെ ഓഫിസിൽ പോവല്ലേ നമ്മൾ അവിടെ നീ എന്റെ മാഡം അല്ലെ ”

“ഓഹോ അപ്പോ അച്ചുവേട്ടൻ അവിടെ ജോലി ചെയ്യാൻ പോവാ ല്ലേ??”

“പിന്നെ??”

“വേണ്ട..”

“വേണ്ടേ?? അതെന്താ?”

“അച്ചുവേട്ടൻ ഇപോ ജോലി ഒന്നും ചെയ്യണ്ട ഇത്രേം നാൾ കിട്ടാത്ത സ്വാതന്ത്ര്യം അനുഭവിച്ച മതി ജോലി ഒക്കെ നമുക്ക് പതിയെ ചെയ്യാം .. ആദ്യം ബാക്കി പഠിത്തം ഒക്കെ റെഡി ആക്കണം ”

“അല്ല… അമ്മു അത്?”

“അങ്ങനെ മതി . പിന്നെ അച്ചനെ ഒന്ന് വിളിക്കണം ഓഫിസിൽ ചെന്നിട്ട്. ”

“എന്തിനാ??”

“നമുക്ക് കല്യാണം കഴികണ്ടേ??”

അവൾ പുഞ്ചിരിച്ചുകൊണ്ട് അവനു മുന്നിൽ കേറി കൈ കെട്ടി നിന്നു

“അമ്മു അത്??”

‘എന്താ അമ്മു ന്?’

“നീ … നീ നന്നായി ആലോചിച്ചു ആണോ?”

“അച്ചുവെട്ട ”

“മം…”

“ദെ… നോക്കിയേ എന്റെ മുഖത്ത് നോക്ക്”
അവൻ നോക്കി

” ഈ അമ്മു അച്ചുവെട്ടന്റെ ആണ് . എനിക്ക് വേണ്ടി ജയിലിൽ പോയ അച്ചുവേട്ടനു വേണ്ടി 14 വർഷം കാത്തിരുന്നു ഞാൻ. ഇപോ ഞാൻ അതീവ സന്തോഷത്തിൽ ആണ് . ലീഗലി കൂടെ അച്ചുവേട്ടന്റെ ആവണം എനിക്ക് അതിന് വേണ്ടിയാണ് ഇനി എന്റെ കാത്തിരിപ്പ് ”

“എന്നാലും അമ്മു… ”

“എന്തേ അച്ചുവേട്ടനു എന്നെ വേണ്ടേ??? അച്ചുവേട്ടനു സമ്മതമില്ലേൽ ok ഞാൻ മാറാം .. ”

അവൾ ശബ്ദം ഇടറികൊണ്ടു പറഞ്ഞു

“അമ്മു… നീ ഇങ്ങനെ ഒന്നും പറയല്ലേ… എനിക്ക് സമ്മതമാണ്.. പക്ഷെ നിന്റെ നിലക്കും വിലക്കും ഞാൻ ചേരുമോ എന്ന എനിക്ക് ഒരു ഇത്. ”

“ആ അതൊന്നും ഏട്ടൻ പേടിക്കണ്ട നില വില കോപ്പ് പോവാൻ പറ ”

“അതേ…. രണ്ടും കൂടെ എന്ത് ചർച്ച ആണ് പോവണ്ടേ?? എനിക്ക് ക്ലാസ്സിൽ പോണം”

അവർ രണ്ടും എന്തൊക്കെയോ പറഞ്ഞു വഴിയിൽ നിൽകുന്ന കണ്ടു ശ്രീദേവി തല കാറിന് വെളിയിൽ ഇട്ട് പറഞ്ഞു .

അപ്പോൾ തന്നെ അവർ രണ്ടും കൂടെ കാറിന് അടുത്തേക്ക് നടന്നു കാർ സ്റ്റാർട്ട് ആക്കി പോയി.

അവർ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ആരൊക്കെയോ വന്നിരുന്നു ഉമ്മറത്ത് ആരൊക്കെയോ ഇരിക്കുന്നത് അവൻ കണ്ടു .

എല്ലാരും അവരെ പ്രതീക്ഷിച്ചിരിക്കുവാ ന്ന് അവനു മനസിലായി

അമ്മയും , ദേവി ചിറ്റയും ഭർത്താവ് തമ്പിയും ആവേറെ ആരൊക്കെയോ ഉണ്ട് അവനു വേറെ ആരെയും മനസിലായില്ല ഇന്നും തമ്പുരാനെ കാണാത്തത് അവനെ അത്ഭുതപ്പെടുത്തി അവളോട് ചോദിച്ചതും ഇല്ല . അതെങ്ങനെ ചോദിക്കാനുള്ള മാനസികാവസ്ഥ അല്ലായിരുന്നല്ലോ .

അവൾക്ക് വലിയ ഭാവമാറ്റം ഒന്നും അവൻ കണ്ടില്ല

കാർ പാർക്ക് ചെയ്ത് വന്ന അവളുമായി ഉള്ളിലേക്ക് അവൻ കയറി

“ഒന്ന് നിന്നെ…”

അതിൽ ഇരുന്ന് മുതിർന്ന ഒരാൾ പറഞ്ഞു

അവൾ നിന്നു

“എന്താ മോളുടെ ഉദ്ദേശ്യം?? ”

“എന്ത് ഉദ്ദേശ്യം??”

“അല്ല ഇവനെ ഇങ്ങനെ തറവാട്ടിൽ കയറ്റി താമസിപിക്കുന്നത്??”

“അത് എന്റെ ഇഷ്ടം… ഇവിടെ ആരോടും ചോദിക്കേണ്ട കാര്യം ഇല്ല എനിക്ക്”
“ഓഹോ അപ്പോ നിന്റെ അമ്മയും അച്ഛനും.. അവർക്ക് ഒരു അവകാശവും ഇല്ലേ??”

“ഹ ഹ അമ്മയും അച്ഛനും… ആരുടെ.??? എനിക്ക് ഒരു അച്ചനെ ഉള്ളൂ അദ്ദേഹത്തിനോട് ഞാൻ എല്ലാം ചോദിച്ചിട്ടുണ്ട് വേറെ ആരുടെയും സമ്മതവും അവകാശവും ഒന്നും എനിക്ക് വേണ്ട”

“മോളെ… നീ പറയുന്നത് ന്യായമാണ് ന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”

“എന്റെ ന്യായമാണ് ഇത്”

“എന്തൊക്ക ആയാലും ഒരു കൊലയാളി ആയി ശിക്ഷ അനുഭവിച്ച ജയിൽ പുള്ളിയെ കൊണ്ട് നിന്റെ കല്യാണം കഴിപ്പിക്കുന്നത് നിന്നെ ജന്മം നൽകിയവർ എങ്ങനെ സഹിക്കും?”

“അങ്കിൾ ”

ഉച്ചത്തിലുള്ള അവളുടെ വിളി കേട്ട് അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി

“ഒരക്ഷരം ഇനി അച്ചുവെട്ടനെ പറ്റി പറഞ്ഞാൽ സ്വന്തവും ബന്ധവും ഒന്നും ഞാൻ നോക്കില്ല … കൊലയാളി അത്രേ?? എങ്ങനാ ആയത് അതെന്താ ആരും പറയാത്തത്?? എന്റെ ജീവൻ രക്ഷിക്കാൻ നോക്കിയിട്ടല്ലേ? അത് എല്ലാരും മറന്നു… കൊലയാളി അത്രേ…. കൊലയാളി ഇനി ആരെങ്കിലും അച്ചുവേട്ടനെ അങ്ങനെ വിളിച്ചാലാണ്… ദേ.. എല്ലാരും കേൾക്കാൻ വേണ്ടി പറയുവ ഇത് എന്റെ ഭർത്താവ് ആണ് എന്റെ കഴുത്തിൽ താലി കേറിയില്ല ന്നെ ഉള്ളൂ ഉടനെ കെട്ടും എന്റെ അച്ഛൻ ഇങ്ങു വന്നോട്ടെ അതുവരെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം ആരും എന്നെ പഠിപ്പിക്കാൻ വരണ്ട. …. ആരും.. വ അച്ചുവേട്ട..”

അവൾ അതും പറഞ്ഞു അവനെയും വലിച്ചു അകത്തേക്കു കയറി

” അമ്മു… നീ അങ്ങനെ ഒന്നും പറയണ്ടായിരുന്നു… ”

റൂമിൽ കേറി അവൾ സാരി മാറാൻ തുടങ്ങുന്ന കണ്ട അവൻ പറഞ്ഞു

” പിന്നെ… അച്ചുവേട്ടനെ പറ്റി അവർ അങ്ങനെ ഒക്കെ പറയുന്നത് ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിൽക്കണമായിരുന്നോ??”

“അവർ ഇല്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ?”

“ദേ… അച്ചുവേട്ട എന്റെ കയ്യിന്ന് അടി വാങ്ങരുത് കേട്ടോ”

അവൾ അവനെ തല്ലാൻ കൈയ്യോങ്ങി

” എന്നാലും അമ്മു…”

“ദെ പിന്നേം…മര്യാദക്ക് ഇരിക്ക് അവിടെ നമുക്ക് ഓഫിസിൽ പോണ്ടേ”

“ഹോ ഇനി അവിടെ എന്തൊക്ക ആവും ഞാൻ കാണാൻ പോകുന്നേ “
അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു

” അവിടെ ഒന്നും ഇല്ല ഏട്ടൻ പേടിക്കണ്ടിരിക്ക് ”

“ഹോ എന്നാലും അമ്മു അന്ന് ഞാൻ ആ റൂമിലേക്ക് ഓടി കേറിയപ്പോ കണ്ട നീ എവിടെ ഇപോ ഞാൻ ഈ കാണുന്ന അമ്മു എവിടെ??”

” അതൊക്കെ ഈ അമ്മുട്ടി ടെ ഓരോ നമ്പർ അല്ലെ ”

“ഹോ സമ്മതിച്ചു”

” ഏട്ടനു വിശക്കുന്നില്ലേ??”

” ആ ഉണ്ട് ”

“ആ നമുക്ക് പോകുന്ന വഴി ഹോട്ടലിൽ കേറി കഴിക്കാം ”

“അതെന്ത?? ഇവിടെ ഒന്നും ഉണ്ടാവില്ലേ??”

Leave a Reply

Your email address will not be published. Required fields are marked *