സ്വാതന്ത്ര്യം – 3 Like

എണീറ്റ് ബെഡിൽ ചാരി അവൻ ഇരുന്നു.

ഞാൻ … ഞാനീ ചെയ്യുന്നത് ഒക്കെ തെറ്റല്ലേ ..14 വർഷം മുൻപ് ഉള്ള ഒരു ഇഷ്ടവും പറഞ്ഞിട്ട് ഒരു പെണ്ണിന്റെ കൂടെ മുറിയിൽ കിടക്കുക അവൾ എന്നെ ഭർത്താവ് എന്നൊക്കെ വിളിക്കുക… ഈശ്വര.. ആലോജിചിട്ട് എനിക്ക് ഒന്നും പിടികിട്ടുന്നില്ല

അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നു.

ഒരു ടവ്വൽ മാത്രം മാറത്ത് വച്ചു ഉടുത്ത് തലയിലും കെട്ടി വച്ചിട്ട് അവൾ ഈറനോടെ വന്നു നിന്നത് കണ്ട് ഒരു നിമിഷം അവൻ സ്തബ്ധനായി ഇരുന്നു .. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പെട്ടെന്ന് അവൻ പരിഭ്രമത്തോടെ എണീറ്റ് റൂമിനു പുറത്തേക്ക് ഇറങ്ങി

“നീ ഡ്രസ് മാറിയിട്ട്‌ പറ അമ്മു … ഞാൻ..വെളിയിൽ ഉണ്ടാവും ”

അവൻ അതും പറഞ്ഞു റൂമിന് പുറത്തേക്ക്‌ ഇറങ്ങി അവൾ എന്തോ പറയാൻ പോയി എങ്കിലും അവൻ പോയത് കൊണ്ട് പകുതിക്ക് നിർത്തി.

അവൻ പുറത്തിറങ്ങി എന്ത് ചെയ്യണം എന്ന് അറിയാതെ സ്റ്റെപ്പിന്റെ സൈഡിൽ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂം തുറന്ന് അവനെ വിളിച്ചു
“നീ … ഡ്രസ് മാറിയോ??” അവൻ നോക്കുമ്പോൾ അവൾ ഒരു സാരി ഉടുക്കാനുള്ള തത്രപ്പാടിൽ ആണ് .

ഒരു ഗോൾഡൻ കളർ ബ്ലൗസും പാവാടയും ഇട്ട് സാരി ഉടുക്കാൻ നോക്കുകയാണ് അവൾ… ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന അത്യാവശ്യം ഷേപ്പ് ഉള്ള മറിടങ്ങളിലും ആലില വയറിലും അവന്റെ കണ്ണുകൾ അല്പനേരം തങ്ങി നിന്നു.

“ഞാൻ മാറിക്കോള അച്ചുവേട്ടൻ കുളിച്ചു റെഡി ആവു നമുക്ക് അമ്പലത്തിൽ പോണ്ടേ ”

പെട്ടെന്ന് ഞെട്ടി നോട്ടം മാറ്റിയ അവൻ അവന്റെ ബാഗിൽ നിന്ന് ടവ്വലും എടുത്ത് ഓടി ബാത്റൂമിലേക്ക് കയറി.

അർജുൻ കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോഴും അവൾ ഭംഗിയായി സാരിയൊക്കെ ഉടുത്ത് കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുക്കമാണ്.. അവൻ ഒന്നും മിണ്ടാതെ അവന്റെ ബാഗ് തുറന്ന് ആകെ ആവനുള്ള നല്ല ഒരു ജോഡി ഡ്രസ് ഇട്ടു ഒരു നീല ചെക്ക് ഷർട്ടും ജീന്സുമാണ് ജയിലിൽ നിന്ന് ഇറങ്ങുന്ന സമയം അവർ എല്ലാം കൂടെ വാങ്ങി തന്നത്. അവളുടെ മുന്നിൽ നിന്ന് ഡ്രസ് മാറാൻ മടി ഉണ്ടങ്കിലും അവൾ കണ്ണാടി യിൽ റെഡി ആവുന്ന തിരക്ക് ആയത് കൊണ്ട് അവൻ ആ ഗ്യാപ്പിൽ ഡ്രസ് മാറി നിന്നു.

“എങ്ങനെ ഉണ്ട് അച്ചുവേട്ട ഇപോ”

അവൾ കണ്ണാടി യുടെ മുന്നിൽ നിന്ന് തിരിഞ്ഞു അവന്റെ നേരെ നിന്ന് ചോദിച്ചു .

സത്യത്തിൽ അവന്റെ കണ്ണു തള്ളി പോയി .. വാടാമല്ലി കളർ സാരിയും ഗോൾഡൻ മുത്തു പിടിപ്പിച്ച ബ്ലൗസും കൂടെ അവളുടെ സൗന്ദര്യവും ഒക്കെ കൂടെ ഏതോ സിനിമ നടിയെ പോലെ ഉണ്ട് അവൾ.

“എന്താ വാ പൊളിച്ചു നിൽകുന്നേ? പറ ”

അപ്പോഴാണ് അവൻ ബോധത്തിലേക്ക് വന്നത്

“അടിപൊളി ആയിട്ടുണ്ട് അമ്മു…. സിനിമ നടിയെ പോലെ ഉണ്ട് ഇപോ നിന്നെ കാണാൻ ”

അവന്റെ പറച്ചിൽ കേട്ടവളുടെ മുഖത്ത് നാണം മിന്നി മറയുന്നത് അവൻ കണ്ടു.

“ഇതെന്ത് ഡ്രസ ഒരു മുണ്ടും ജുബ്ബയും ആയിരുന്നു നല്ലാത്”

അവൾ അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു
“അത്… എന്റ കയ്യിൽ ഇല്ല അമ്മു… അതോണ്ടാ.. പിന്നെ ഈ ഡ്രസ്… ഇതിന് എനിക്ക് ഒരുപാട് വിലയുള്ള ഡ്രസ്സാണ്.. ഒരു കൂട്ടർ എനിക്ക് വേണ്ടി വാങ്ങി തന്നത..”

“ആ എന്ന സാരമില്ല വാ നമുക്ക് പോവാം ”

അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ തനെ ശ്രീദേവി യും റെഡിയായി വന്നിരുന്നു .

അർജുൻ നു അവിടെ ആരെയും ഫേസ് ചെയ്യാനുള്ള ത്രാണി ഇല്ലായിരുന്നു അവൻ എങ്ങനെയോ ഇറങ്ങി താഴെ വന്നു. നടുത്തളത്തിൽ എല്ലാവരും അവരെ നോക്കി നില്പുണ്ടായിരുന്നു .

അമ്മ മാത്രം കഴിച്ചിട്ട് പോവാമെന്നു പറഞ്ഞു എങ്കിലും അവൾ വേണ്ട ന്ന് പറഞ്ഞു

പുറത്തിറങ്ങി കാറിൽ കേറി അവർ അമ്പലത്തിലേക്ക് പോയി. അവൾ തന്നെയാണ് കാർ ഓടിച്ചത്. അമ്പലത്തിൽ എത്തി തൊഴുതു ഇറങ്ങി വന്നപ്പോൾ അവനു നല്ല ശാന്തത തോന്നി… അവളും ശ്രീദേവി യും കൂടെ എന്തോ വഴിപാട് ഒക്കെ നടത്താൻ പോയപ്പോൾ അവൻ ആൽത്തറ യിൽ കേറി

ഇരുന്നു. അമ്പലത്തിൽ വലിയ തിരക്ക് ഒന്നും ഇല്ല . അവൻ അവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ചു . താൻ ഈ ചെയ്യുന്നത് ഒക്കെ തെറ്റാണോ ശരിയാണോ എന്ന് അവനു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *