സ്വാതന്ത്ര്യം – 3

അവളുടെ വാക്കുകൾ കേട്ട് സ്തബ്ധനായി നിൽക്കുകയാണ് അച്ചു

“അമ്മു…. അത്…. ഞാൻ ഞാൻ പൊക്കോളാം…”

“എവിടെ പോവാൻ എങ്ങും പോണില്ല മര്യാദക്ക് വരാൻ ”

അവൾ സ്വൽപം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവന്റെ കൈ യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി

ദേവി ചിറ്റ ചവിട്ടി തുള്ളി അകത്തേക്ക് പോയി .. അവരുടെ പുറകിൽ നിന്ന പെണ്കുട്ടി ഓടി അമ്മുവിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു

“ഹായ് ചേട്ടാ… ഞാൻ ശ്രീദേവി .അമ്മയോട് ദേഷ്യം തോന്നല്ലേ അമ്മ പാവമാണ് എല്ലാം ശരിയാക്കാം”

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു

“ശങ്കരേട്ട ബാഗ് ഒക്കെ എന്റെ മുറിയിൽ കൊണ്ട് വച്ചോളൂ”

“ശരി മോളെ ” പുള്ളി ബാഗ് എല്ലാം എടുത്ത് അവളുടെ മുറിയിലേക്ക് കോണി പടി കേറി പോയി
അവൻ അവിടെ ഒരു അപരിചിതനെ പോലെ നിന്നു .. ചുറ്റും നോക്കി അപ്പോഴാണ് അകത്ത് നിൽകുന്ന അമ്മുന്റെ അമ്മയെ കണ്ടത്..

“തമ്പുരാട്ടി…”

അവൻ ഒരു ഞെട്ടലോടെ വിളിച്ചു

“മോനെ…അച്ചു…. ക്ഷമിക്കട..” അവർ കരഞ്ഞുകൊണ്ട് അവന്റെ അടുക്കലേക്ക് വന്നു

“അയ്യോ… തമ്പരാട്ടി കരയല്ലേ”

“കള്ള കരച്ചിൽ ആണ് അച്ചുവേട്ട കണ്ടു മയങ്ങല്ലേ…”

പുച്ഛത്തോടയുള്ള അമ്മുവിന്റെ സംസാരം കേട്ട് അവൻ ഞെട്ടലോടെ അവളെയും അമ്മയെയും മാറി മാറി നോക്കി

അവർ ഒരു സങ്കടത്തോടെ ചിരിച്ചു

“അമ്മു എന്താ പറയുന്നേ…”

“വ നമുക്ക് അതൊകെ പിന്നെ സംസാരിക്കാം ”

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു സ്റ്റെപ്പ് കയറാൻ തുടങ്ങി..

അവൻ തിരഞ്ഞു നോക്കുമ്പോൾ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചുകൊണ്ടു അവർ അകത്തേക്ക് പോകുന്നത് കണ്ടു

അവൾ അവനുമായി അവളുടെ മുറിയിലേക്ക് കയറി

“അമ്മു അമ്മയോട് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് അമ്മക്ക് നല്ല സങ്കടം ഉണ്ട് ”

“സാരമില്ല സങ്കടം അച്ചുവേട്ടൻ കുറെ അനുഭവിച്ചതല്ലേ.. ഇനി അവരും അനുഭവിക്കട്ടെ.”

“എന്തൊക്കെയാ മോളെ നീ പറയുന്ന”

“ഒന്നുമില്ല ന്റെ അച്ചൂട്ട.. എങ്ങനാ കിടക്കാൻ ആണോ അതോ ഫുഡ് കഴിക്കണോ??”

‘അമ്മു… ഞാൻ ഞാൻ വേറെ മുറിയിൽ വല്ലോം കിടന്നോളാ ”

“എന്താ ഇവിടെ കിടന്നാൽ”

” അത്… അത്…”

“ദെ… ഇങ്ങോട്ട് നോക്കിയേ..” അവൾ അവന്റെ മുഖം അവളുടെ നേരെ പിടിച്ചു

“ഇന്ന് മുതൽ താലി കേറിയില്ല എങ്കിൽ കൂടെ ഞാൻ നിങ്ങളുടെ ഭാര്യ ആണ് .. അച്ചുവേട്ടൻ എന്റെ ഭർത്താവും.. ആൾക്കാരെ ബോധിപ്പിക്കാൻ ഒരു താലി അത് നമുക്ക് നാളെ അമ്പലത്തിൽ പോയി കെട്ടാം .. അതോണ്ട് വേറെ ഒന്നും പേടിക്കണ്ട ധൈര്യമായി ഇവിടെ കിടക്കാം”

അവൾ പറയുന്നത് ഒക്കെ കേട്ട് അമ്പരപ്പോടെ അവൻ അവളെ നോക്കി

“എന്തേ വിശ്വാസം വരുന്നില്ലേ?… ”

“നീ നീ എന്തൊക്കെയ പറയുന്നേ… നിനക്ക് നല്ലൊരു ഭാവി ഉണ്ട് മോളെ…ഞാൻ…ഞാൻ ആരാ ഒരു കൊലയാളി ജയിൽ പുള്ളി.. വേണ്ട വേണ്ട മോളെ”
ഞാൻ അവളെ വിട്ട് കട്ടിലിലേക്ക് തളർന്നിരുന്നു

“അച്ചുവേട്ട…” അവൾ രൂക്ഷമായി വിളിച്ചു

“ഇവിടെ നോക്കിയേ…. ഇക്കഴിഞ്ഞ കാലം ഒക്കെ ഞാൻ ജീവിച്ചത് എന്റെ അച്ചുവേട്ടനെ ഒരു ദിവസം കാണാനും ബാക്കി ന്റെ ജീവിതം മുഴുവൻ അച്ചുവേട്ടനു വച്ചു നീട്ടാനും ആണ് .അതിന് ആരു വിചാരിച്ചാലും എന്നെ പിന്നോട്ട് ആക്കാൻ സാധിക്കില്ല”

“എന്നാലും…”

“എന്ത് എന്നാലും… അച്ചുവേട്ടനു എന്നെ ഇഷ്ടമല്ലേ???”

“അത്……അത്…. ”

അവൻ തപ്പി തടയുന്നത് കണ്ട അവളൂടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു

“യ്യോ…. കരയല്ലേ…. അമ്മു…. എനിക് ഇഷ്ടമാണ്… എന്റെ ജീവനേക്കാൾ… ഇക്കഴിഞ്ഞ കൊല്ലം എല്ലാം ഇരുട്ട് മൂടിയ എന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന വെളിച്ചം നീയാണ്.. നിന്നെ ഒന്നു കാണാൻ വേണ്ടി ഞാൻ എന്തുമാത്രം കൊതിച്ചിട്ടുണ്ടെന്നോ… ഇക്കാലം എല്ലാം എന്റെ ഒരേ ഒരു സ്വപ്നം ആണ് ഇപോ എന്റെ മുന്നിൽ ഇരിക്കുന്നത്… ഞാൻ ഇനി…ഇനി എന്താ നിന്നോട് പറയേണ്ടത്??”

“അച്ചുവേട്ട…”

അവൾ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു

“കരയെല്ലേ… ടാ” അവൻ അവളുടെ മുതുകിൽ തട്ടി കൊണ്ട് പറഞ്ഞു

“അയ്യേ എന്താ ഇവിടെ നടക്കുന്നെ..”

പെട്ടെന്ന് റൂമിലേക്ക് കയറി വന്ന ശ്രീദേവി പറഞ്ഞപ്പോൾ അവർ രണ്ടും ഞെട്ടി പിടഞ്ഞു മാറി

“നീ എന്താടി ഇപോ ഇവിടെ… പോയി കിടന്ന് ഉറങ്ങടി..” അമ്മു ദേഷ്യത്തോടെ അവളെ കലിപിച്ചു

“ഞാൻ … അച്ചുവെട്ടനെ ഒന്ന് കാണാൻ വന്നതാ ”

അവൾ തെല്ലു സങ്കടത്തോടെ പറഞ്ഞു്

“ഇനി നാളെ കണ്ട മതി… പോ പോ ”

“ഹോ ഈ അമ്മുവെച്ചി”

അമ്മു അവളെ തള്ളി തള്ളി പുറത്താക്കി കതകടച്ചു . പോകുന്ന വഴി എന്നോട് ടാറ്റയും തന്ന് നാളെ കാണാമെന്നും അവൾ പറഞ്ഞു

“അവൾ അങ്ങന ഇത്രേം ആയെന്ന് ഒരു വിചാരവും ഇല്ല ഒരു കാന്താരി ”

അമ്മു പറഞ്ഞു

അവൻ ഒന്ന് ചിരിച്ചു..

“അപ്പോ കിടന്നാലോ മാഷെ… രാവിലെ ഷോപ്പിൽ പോവണ്ടേ നമുക്ക്”

“അയ്യോ… അവിടെ ഇനി എന്തൊക്ക”

“എന്ത് ആവാൻ ഏട്ടൻ വാ നാളെ”
“ശരി മാഡം”

“ഓഹോ… ” അവൾ കണ്ണിറുക്കികൊണ്ട് എന്നെ കൊഞ്ഞനം കുത്തി

അവൾ ബെഡിലേക്ക് കേറി കിടന്നു . അവൻ പെട്ടെന്ന് എണീറ്റു

“എന്തേ… എവിടെ പോണ്”

അവൾ സംശയത്തോടെ അവനെ നോക്കി

“ഞാൻ താഴെ… കിടക്കാൻ”

“ഓഹോ… ഞാൻ മുന്നേ ഒരു കാര്യം പറഞ്ഞിരുന്നു ഓർമയുണ്ടോ??”

“ഏതാ…”

“ഓഹോ… അതും മറന്നോ?? ഞാൻ ആരാ ന്ന പറഞ്ഞേ അച്ചുവട്ടന്റെ??”

അവൾ ബെഡിൽ എണീറ്റിരുന്നു കൊണ്ട് ചോദിച്ചു

“അത്…. പിന്നെ….. ഭാ… ഭാര്യ”

“ആണല്ലോ… എന്നിട്ട് ഭാര്യ യുടെ കൂടെ കിടക്കാതെ എന്തിനാ താഴെ കിടക്കുന്നെ??? ”

” അത് അമ്മു… മോശമല്ലേ”

“ങേ എന്ത് മോശം… ഇങ്ങോട്ട് വാ മനുഷ്യ… താൻ ഒരുമാതിരി മറ്റേ സീരിയൽ പോലെ ആക്കാതെ ”

“സീരിയൽ??”

അവൻ സംശയത്തോടെ നിന്നു

“ആ അതൊകെ ഉണ്ട് ഞാൻ കാണിച്ചു തരാം ഇങ് വ ”

അവൾ അവനെ ബെഡിൽ ഇരുന്ന് വിളിച്ചു

അവൻ പതിയെ നടന്നു ബെഡിലേക്ക് കയറി ഒരു സൈഡിലായി ഒതുങ്ങി കിടന്നു.

“ഇത് സീരിയൽ തന്നെ ”

അവളതും പറഞ്ഞ്‌ അവന്റെ നെഞ്ചിലേക്ക് തല വച്ചു . അർജുൻ നു എന്തെന്നില്ലാത്ത അവസ്‌ഥ ആയിരുന്നു .. അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു

“അയ്യോ… അച്ചുവേട്ട എന്തിനാ കരയുന്നെ??”

അവൾ തല ഉയർത്തി നോക്കി

“ഒന്നുമില്ല അമ്മു”

“കരയല്ലേ…. അച്ചുവേട്ടൻ ഇനി കരയാൻ ഞാൻ സമ്മതിക്കില്ല… ”

അവൾ അവന്റെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു

“എന്നാലും…. മോശമല്ലേ മോളെ ഞാൻ കാണിക്കുന്നെ??”

“എന്ത് മോശം??”

“ഞാൻ ആരാ ഇവിടുത്തെ…. ആരുമല്ല .. കോവിലകത്ത് പണിക്ക് നിന്നിരുന്ന വല്യക്കാരി യുടെ മകൻ അമ്മ ധീനം വന്നു മരിച്ചപ്പോ ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ഒരു പയ്യൻ .. അവൻ കോവിലകത്തെ കൊച്ചു തമ്പുരാട്ടിയുടെ മുറിയിൽ അവളോടൊപ്പം ഇങ്ങനെ കിടക്കുന്നത് ഒക്കെ ചിന്തിച്ചിട്ട് എനിക്ക്…. എനിക്ക് ഒന്നും…”

“പിന്നെ തമ്പുരാട്ടി കോപ്പ്.. എട്ടാ കാലം മാറി തമ്പുരാനും ജന്മിയും ഒക്കെ പണ്ട്. ഇപോ അതൊന്നും ഇല്ല .. അച്ചുവേട്ടൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട .. കിടന്ന് ഉറങ്ങിക്കോ രാവിലെ എണീറ്റ് നമുക്ക് അമ്പലത്തിൽ ഒന്ന് പോവാം പിന്നെ ഓഫിസിൽ പോണം അവിടെ ഒന്ന് തല കാണിച്ചിട്ട് നമുക്ക് ഷോപ്പിങ്ങിനും ഒക്കെ പോവാം “
അവൾ വീണ്ടും അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. അവന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങളും ചിന്തകളും ഒക്കെ നിറഞ്ഞു വരികയാണ് .. എന്തോ ഓർത്തു പെട്ടെന്ന് അവളോട് ചോദിക്കാം ന്ന് കരുതി നോക്കിയപോൾ തന്റെ ഞെഞ്ചിൽ കിടന്നു ഉറങ്ങുന്ന അവളെയാണ് അവൻ കണ്ടത്.. പിന്നെ അവളെ ഉണർത്താൻ അവനു മനസു വന്നില്ല. ഫാനിന്റെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി അവന്റെ മുഖത്തേക്ക് വീഴുന്നുണ്ട് അവൻ അവയെല്ലാം കോതിയെടുത്ത് അവ ഒതുക്കി വച്ചു .. അവളുടെ സൗന്ദര്യത്തിൽ നോക്കി കുറെ നേരം അവൻ കിടന്നു അങ്ങനെ ഏതോ ഒരു യാമത്തിൽ അവനും ഉറക്കം പിടിച്ചു. ..

Leave a Reply

Your email address will not be published. Required fields are marked *