“ആഹാ ഇവിടെ കേറി ഇരിക്കുവാണോ?”
അവൻ നോക്കിയപ്പോ അമ്മുവാണ്
“ശ്രീദേവി എന്തേ???”
“അവളെ ഞാൻ വഴിപാട് വാങ്ങാൻ വിട്ടു.. ”
അവൾ കയ്യിലെ ഇലയിൽ നിന്ന് ചന്ദനം എടുത്തവന് തൊട്ടു കൊടുത്തിട്ട് അവന്റെ ഒപ്പം ആൽത്തറ യിൽ കയറി ഇരുന്നു .
“അമ്മു”
“എന്ന അച്ചുവേട്ട”
“ഞാൻ …ഞാനീ ചെയ്യുന്നത് ശരിയാണോ??”
“എന്ത് ശരിയാണോ ന്ന്??”
“14 വർഷം മുൻപ് എന്തോ നിന്നോട് ഉള്ള ഇഷ്ടം വച്ചു ഇന്ന് നിന്റെ കൂടെ താമസിക്കുന്ന കാര്യം?? അതും നിന്റെ വീട്ടുകാർ ഒക്കെ എതിർത്ത് നിൽക്കുമ്പോൾ?? നാട്ടുകാർ ഒക്കെ അറിഞ്ഞ അത് നിനക്ക് ഭയങ്കര നാണക്കേട് ആവും”
അവന്റെ പറച്ചിൽ കേട്ട് അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി
” അതേ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആദ്യം??”
“എ… എന്താ???”
“അച്ചുവേട്ടനു എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നോ??? സത്യസന്ധമായി ഉത്തരം പറയണം.”
“അത്… ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചാൽ?? അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു വലുതായി കഴിയുമ്പോൾ നിന്നെ സ്വന്തമാക്കണം ന്ന്.. പക്‌ഷേ കോലോത്തെ തമ്പുരാട്ടി കുട്ടിയെ ഒരു വാല്യക്കാരി യുടെ മോൻ എങ്ങനെ സ്വാന്തമാക്കാൻ അന്നത്തെ ചെറു പ്രായത്തിലെ പാഴ് സ്വപ്നമായിരുന്നു അത്”
“പിന്നെ ഇത്രേ കൊല്ലം ആയിട്ട് തോന്നിയിട്ടില്ല??
“അത്… .. ഇത്ര വർഷം ഞാൻ അവിടെ കഴിഞ്ഞത് തന്നെ നിന്നെ ഒന്ന് കാണാൻ വേണ്ടി ആണ് . ശിക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ നീ എന്നെ മറന്നു കാണും എന്നാലും ദൂരെ നിന്ന് എങ്കിലും നിന്നെ ഒന്ന് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം.. അല്ലാതെ കല്യാണം ഒക്കെ എന്റെ മനസിൽ പോലും ഇല്ലായിരുന്നു കാരണം നീ കല്യാണം ഒക്കെ കഴിഞ്ഞു ഇപോ സന്തോഷത്തോടെ ഒരു ജീവിതം നയിക്കുകയാവും എന്നായിരുന്നു എന്റെ ചിന്ത പക്‌ഷേ… പക്ഷെ നീ എന്നെ ഞെട്ടിച്ചു കളഞ്ഞു അമ്മു”
അവൻ കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു
“അയ്യേ… കരയുവാ…. ശേ ശേ മോശം… ഞാൻ ഇന്നലെ പറഞ്ഞു ഇനി എന്റെ അച്ചുവേട്ടൻ കരയരുത് ഞാൻ സമ്മതിക്കില്ല ന്ന്”
അവൾ അവന്റെ കണ്ണു തുടച്ചു
“ദെ… ഇങ് നോക്കിയെ… ഈ അമ്മു ഇത്രേ കൊല്ലം ജീവിച്ചത് തന്നെ അച്ചുവേട്ടന്റെ സ്വന്തമായി മാറുവാൻ വേണ്ടിയാണ്.. ചുമ്മ പറയുന്നേ അല്ല എന്റെ അച്ചന് എല്ലാം അറിയാം ”
അവൾ അവന്റെ താടി കൈ വേളയിൽ താങ്ങി കൊണ്ട് പറഞ്ഞു .
“നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുകയാണല്ലോ മോളെ”
അവൻ അവളുടെ കൈ കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു
“രണ്ടും കൂടെ രാവിലെ തന്നെ റൊമാൻസ് ആണോ?
ശ്രീദേവി വഴിപാട് വാങ്ങി വന്നിരുന്നു.
“നീ പോടി പെണ്ണേ… ” അമ്മു അവളുടെ തലക്ക് ഒരു കൊട്ട് വച്ചു കൊടുത്തു
“ഹാ… ഇത് കണ്ട അച്ചുവേട്ട…”
“നീ എന്തിനാടി കൊച്ചിനെ ഉപദ്രവിക്കുന്നെ… പോട്ടെ മോളെ നമുക്ക് അവൾക് വേറെ പണി കൊടുക്കാം “
അവൻ അവളുടെ തല തിരുമികൊടുത്തു
“അയ്യ ഒരു കൊച്ചു , കെട്ടിക്കാൻ പ്രായം ആയി അവൾക്ക് കുട്ടി കളിയുമായി നടക്കുവാ”
“അമ്മു പോട്ടെ അവൾ പാവം അല്ലെ”
“കണ്ട കണ്ട ചേച്ചിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല അച്ചുവെട്ടാനാ നല്ലത്” ശ്രീദേവി അവനെ കെട്ടി പിടിച്ചു
“ഓഹോ എന്ന ആ ഫോണ് ഇങ്ങു തന്നെ.. ന്നിട്ട് ചേട്ടനെ കൊണ്ട് വാങ്ങിപ്പിച്ചോ”
“അയ്യോ അത് വേണ്ട.. അമ്മു ചേച്ചി കിടു ചേച്ചി…”
അവൾ അതും പറഞ്ഞു കാറിനു അടുത്തേക്ക് ഓടി
“ഇത്ര വളർന്നു പിള്ളേരുടെ സ്വാഭാവമാ കാന്താരി”
അമ്മു പറഞ്ഞു
“അവളെ കാണുമ്പോ എനിക്ക് പഴേ നിന്നെ ആണ് ഓർമ വരുന്നേ.. ഇന്നലെ കണ്ടിട്ട് പോയ പോലെ ഉണ്ട് എല്ലാം ”
“അതൊന്നും ഇപോ ഓർക്കാൻ നില്കണ്ട അച്ചുവെട്ടൻ വ നമുക്ക് ഓഫീസിൽ പോണ്ടേ??”
“അയ്യോ…. അവിടെ പോണോ??”
“പിന്നെ പോവാതെ??”
“അല്ല ഞാൻ…”
“എന്ത് ഞാൻ … മര്യാദക് വന്നോ”
“ഓകെ മാഡം ”
“മാഡമോ ?? ” അവൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു
” പിന്നെ ഓഫിസിൽ പോവല്ലേ നമ്മൾ അവിടെ നീ എന്റെ മാഡം അല്ലെ ”
“ഓഹോ അപ്പോ അച്ചുവേട്ടൻ അവിടെ ജോലി ചെയ്യാൻ പോവാ ല്ലേ??”
“പിന്നെ??”
“വേണ്ട..”
“വേണ്ടേ?? അതെന്താ?”
“അച്ചുവേട്ടൻ ഇപോ ജോലി ഒന്നും ചെയ്യണ്ട ഇത്രേം നാൾ കിട്ടാത്ത സ്വാതന്ത്ര്യം അനുഭവിച്ച മതി ജോലി ഒക്കെ നമുക്ക് പതിയെ ചെയ്യാം .. ആദ്യം ബാക്കി പഠിത്തം ഒക്കെ റെഡി ആക്കണം ”
