ദൂരേ നിന്നെ ഹനാപുരയിൽ പല ഭാഗത്ത് നിന്നും പുക ചെറിയ തോതിൽ ഉയരുന്നത് അവർ കണ്ടു. അവരുടെ തെരുവിൽ വണ്ടി നിർത്തി. പുറത്ത് ഇറങ്ങിയ അവർ കണ്ടു. തെരുവ് മുഴുവൻ കത്തി നശിച്ചിരിക്കുന്നു. ഹംസ യുടെ കട ഇരുന്ന ഭാഗം ഒരു ഗർത്തം രൂപപ്പെട്ട് ചിന്നഭിന്നമായി കിടക്കുന്നു. അവർ താമസിച്ച ബിൽഡിംഗ് മാത്രം വലിയ പ്രശ്നം കൂടാതെ നിൽക്കുന്നു. അവർ ശ്രദ്ധിച്ച് അകത്ത് കയറി. കിട്ടിയ ചില രേഖകളും മറ്റും എടുത്ത് താഴേക്ക് ഇറങ്ങി. തിരിച്ചിറങ്ങി ദാസൻ അലമാര ഇരുന്നഭാഗത്തേക്ക് നോക്കി. ഒരു ക്യാമറയുടെ ഉരുകിയ രൂപം അവൻ കണ്ടു. അകത്ത് കരിഞ്ഞു ഒട്ടി ഫിലിമും. ദാസന് ആശ്വാസമായി. അപ്പോഴേക്കും അങ്ങോട്ടേക്ക് ദിലീപ് വന്നു. അവൻ കരഞ്ഞു കൊണ്ടാണ് വന്നത്. അവൻ നടന്നത് വിശദീകരിച്ചു പറഞ്ഞു.
നാല് ദിവസം മുൻപ് അപ്രദീഷിതമായി കുറെ ആയുധധാരികൾ ഒരു പ്രൊഫഷണൽ ടീം പോലെ കമ്പനി വണ്ടിയിൽ ഹനാപുരയിൽ എത്തി. ഹംസയും കൂട്ടരും ആയുധം ഒളിപ്പിച്ച സ്ഥലങ്ങൾ തന്നെ കണ്ടെത്തി . ബോമ്പ്കൾ വച്ച് നശിപ്പിച്ചു. ബൈരോണിൻ്റെയും ഹംസയുടെയും ആളുകളെ മുഴുവൻ വെടി വച്ച് കൊന്നു. കാമാട്ടിപ്പുരയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ശേഖരം ഉണ്ടായിരുന്നത്. അത് അവർ ഒരുപാട് ബോബ്കൾ വച്ച് തകർത്തു. ദാസൻ്റെ ഉള്ള് കാളി.
രേണു അവൾക്ക് എന്തെങ്കിലും?
ദിലീപ് തുടർന്നു.
“ഗവൺമെൻ്റിൻ്റെ സീക്രട്ട് ഫോഴ്സ് ആണെന്നാണ് കേട്ടത്. ഒറ്റ് ആണ്. നമ്മുടെ രാം ഭായിയും രേണു വും ആണ് അവർക്ക് സ്ഥലങ്ങൾ കാട്ടിക്കൊടുത്തത്. അവരുടെ സഹായി രങ്കൻ ഈ സീക്രട്ട് ഫോഴ്സിൻ്റെ ആൾ അയിരുന്നത്രേ… ബൈരോൺ നാട് വിട്ട് പോയെന്നോ ഇവരുടെ കസ്റ്റഡിയിൽ ആണെന്നോ കേൾക്കുന്നു. അവർ മൂന്ന് പേരും മറ്റ് കമാൻഡോസും ഹംസയെ വളഞ്ഞു. അവൻ തിരിച്ച് വെടി വച്ചു. ലക്ഷ്യം തെറ്റി എൻ്റെ അച്ഛൻ കുമാരന് കൊണ്ടു. അച്ഛൻ പോയി.” ദിലീപ് കരച്ചിൽ അടക്കാൻ കഴിയാതെ വിതുമ്പി. അവൻ തുടർന്നു.
“ഹംസയെ അവർ രണ്ട് വെടി വച്ചു. കാലിലും തോളിലും ആണ് കൊണ്ടത്. അവൻ എന്നിട്ടും ഒരു ജീപിൽ കയറി രക്ഷപ്പെടാൻ നോക്കി. രങ്കനും രേണുവും രാംനാതും അവനെ പിന്തുടരുന്നത് കണ്ടു. അവർ ആരെയും പിന്നെ ആരും ശരിക്ക് കണ്ടിട്ടില്ല. രേണുവും രാംനാതും വിദേശത്തേക്ക് പോയി എന്ന് ഇവിടെ ഒരു സംസാരം ഉണ്ട്. കമാണ്ടോസ് ഹംസയുമായി ബന്ധമുള്ള എല്ലാ സ്ഥലങ്ങളും കയറി ഇറങ്ങി എല്ലാ രേഖകളും എടുത്തു. എന്നിട്ട് സ്ഥലങ്ങൾ എല്ലാം ബോംബ് വച്ച് തകർത്തു. കാമാട്ടിപ്പുര യിൽ നിന്നും അവർക്ക് കൊറെ പണം കിട്ടി അതവർ അവിടുത്തെ പെണ്ണുങ്ങൾക്ക് കൊടുത്തു. അതവർ പരസ്പരം പങ്കിട്ടു. ചേച്ചിക്ക് തരാനുള്ളത് എൻ്റെ കൈയിൽ ഉണ്ട്. കുറച്ച് ഞാൻ അച്ഛൻ്റെ ചടങ്ങുകൾക്ക് എടുത്തു. ബാക്കി ഇതിൽ ഉണ്ട്.”
അവൻ ഒരു പൊതി അവളുടെ നേരെ നീട്ടി. അതിൽ ആറു ലക്ഷത്തോളം രൂപയും പിന്നെ സ്വർണവും അവർ കണ്ടു.
“പിന്നെ എന്ത് സംഭവിച്ചു.”
“രണ്ടു ദിവസം കഴിഞ്ഞ് ഹംസയുടെ ബോഡി പുഴക്കരയിൽ പൊങ്ങി. ബോഡി നഗ്നമായിരുന്നു. ആരോ മുള്ള് ഉള്ള ചാട്ട കൊണ്ട് അടിച്ച് ദേഹം മുഴുവൻ തോല് പോയിരുന്നു. കഴുത്തിൽ ഒരു തുടൽ ഉണ്ടായിരുന്നു. അവൻ്റെ ലിംഗവും വൃഷണവും മുറിച്ച് എടുത്ത അവസ്ഥയിൽ ആയിരുന്നു. അവിടെ മുളകും തേച്ചിട്ടുണ്ട്ന്നാ പോലീസ് പറഞ്ഞത്. പക്ഷേ കേസ് പോലും എടുത്തിട്ടില്ല. ഇങ്ങനെ ഒരു സംഭവം ഒരിടത്തും വാർത്ത ആയിട്ടില്ല. ആകെ വന്നത് ‘ ഹനാപുരയിൽ ഗ്യാങ് യുദ്ധം ‘ എന്ന വാർത്തയാണ്. അധികാരത്തിൽ ഉള്ള ആരോ എല്ലാം രഹസ്യമാക്കി വയ്ക്കുക ആണ്. ”
രേണു വിന് ചെയ്യാൻ ഉള്ള കാര്യങ്ങൾ എന്തായിരുന്നു എന്ന് ദാസന് മനസ്സിലായി. അവള് സാജിദിന് വേണ്ടി പ്രതികാരം ചെയ്യാൻ കാത്തിരിക്കുക ആയിരുന്നു.
ദാസൻ ദിലീപ്നെയും കൂട്ടി കമ്പനിയിലേക്ക് പോയി. ഫാക്ടറി പൂട്ടി കിടക്കുന്നു.അവിടെ വാച്ച്മാൻ മാത്രമേ ഉള്ളൂ. ബൈരോൺ സ്ഥലം വിട്ടതോടെ കമ്പനി ഫാക്ടറി പൂട്ടാൻ ഓർഡർ നൽകിയിരിക്കുന്നു. ദാസന് ഒരു സ്പെഷ്യൽ ലെറ്റർ കമ്പനി വാച്ച്മാൻ കരുതിയിരുന്നു. അവനെ ഡൽഹിയിലെ മെയിൻ ഓഫീസിലേക്ക് പ്രൊമോഷൻ ഓടെ മാറ്റം. അന്ന് തന്നെ ceo വെറുതെ പുകാഴ്ത്തിയതല്ല എന്ന് ദാസന് മനസ്സിലായി.
