സന്തോഷം ആയി… മുഖത്തു ഒരു ചിരി വന്നത് പിശാച് കണ്ടിട്ടുണ്ട്…
” എന്താ ഇത്ര സന്തോഷം?? ”
” എനിക്ക് എം.ടെക്കിനു സീറ്റ് കിട്ടി.. തിരുവനന്തപുരത്തു… ” ഞാൻ സന്തോഷത്തോടെ പറഞ്ഞു…
” ആഹാ… കൺഗ്രാറ്സ്…” അവളും ചിരിയോടെ ഇടത് കൈ എനിക്ക് നേരെ നീട്ടി…
ഞാൻ അത് പിടിച്ചു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.
ഇനി എന്താ ചെയ്യണ്ടത്?? ഞാൻ ആലോചിച്ചു…
” അച്ഛനേം അമ്മേനേം വിളിച്ചു പറയുന്നില്ലേ?? ” അവൾ ചോദിച്ചു…
” ഇല്ല.. അവർ വന്നിട്ട് നേരിട്ട് പറയാം..” ഞാൻ പറഞ്ഞു…
അപ്പോഴേക്കും ഫുഡ് കഴിച്ചു കഴിഞ്ഞിരുന്നു.. എന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി അവൾ പോയി…
കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു… മുഖം കഴുകി എന്ന് തോന്നുന്നു.. മുഖത്തു ഇപ്പൊ വലിയ സങ്കടം ഒന്നും തോന്നുന്നില്ല…
” താനാ ഷെൽഫിന്നു ഒരു ബുക്ക് എടുക്ക്… വൺ ഇന്ത്യൻ ഗേൾ എന്ന് പറഞ്ഞത് ” ഞാൻ പറഞ്ഞു…
അവൾ പോയി എടുത്തു… എന്നിട്ട് എന്റെ നേരെ നീട്ടി…
” എനിക്കല്ല… താൻ വായിക്ക്.. എൻ്റെ കയ്യിൽ വേറെ ബുക്ക് ഒന്നും ഇല്ല തന്റെ മൂഡ് മാറ്റാൻ തരാൻ… ഇത് ചെലപ്പോ വർക്ക് ഔട്ട് ആവും… ”
“ഞാൻ അതിനു ഇംഗ്ലീഷ് വായിക്കാറില്ല…”, അവൾ ഒരിത്തിരി ചമ്മലോടെ പറഞ്ഞു…
” അതിനിത് അമ്മാതിരി ഐറ്റം ഒന്നും അല്ല… സാധാരണ ഒരു നോവലാ… നമ്മളുടെ മനോരമ വീക്കിലിയിൽ ഒക്കെ വരില്ലേ.. അത് പോലത്തെ ഒരു ഐറ്റം…” ഞാൻ ചിരിയോടെ പറഞ്ഞു..
അവൾ ബുക്ക് എടുത്ത് കട്ടിലിൽ ഇരുന്നു…
ഞങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറുകയായിരുന്നു… വെറുതെ ജാഡ, പിശാച് എന്നൊക്കെ വിചാരിച്ചു..
സത്യം പറഞ്ഞാ ഒരു പാവം കൊച്ചാണ് ഇത്.
ഞാൻ വെറുതെ ഇങ്ങനെ അവളെ നോക്കി ഇരുന്നു… അതിനിടയിൽ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്… കഴിഞ്ഞ 3 കൊല്ലത്തിനിടക്ക് ആദ്യം ആയിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നത്… അന്നത്തെ ആ തേപ്പിനു ശേഷം ജീവിതമേ വെറുത്തതായിരുന്നു, പെണ്ണുങ്ങളെ പ്രത്യേകിച്ചും… എന്നാൽ പിന്നെയും എന്റെ ഉള്ളിലെ കോഴി ഉണർന്നെണീക്കുന്ന പോലെ…
‘കോഴി അല്ല, കാമുകൻ !!’, മനഃസാക്ഷി തിരുത്തി.
ഇനിയുള്ള കാര്യങ്ങൾ കുറച്ച ഫാസ്റ്റ് ഫോർവേഡ് അടിക്കുന്നു… ഇത്ര നേരം ലാഗ് അടിപ്പിച്ചു കൊന്നതിന് സോറി…
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മയും ഗീതേച്ചിയും എത്തി… രാവിലെ ഇവിടെ നിൽക്കണ്ട എന്ന് പറഞ്ഞ പിശാച് ഇപ്പൊ റൂമിൽ എന്റെ കൂടെ ഇരുന്നു സംസാരിക്കുന്നത് കണ്ടു അമ്മ ചെറുതായി ഒന്ന് ഞെട്ടി… പിന്നെ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
കുറച്ചു കഴിഞ്ഞപ്പോ അവർ പോവാൻ ആയി… പിശാച് റൂമിൽ വന്നു പോട്ടെ എന്ന് പറഞ്ഞു… അപ്പോഴാണ് ഓർത്തത്… പിശാചിന്റെ പേരെന്താണെന്നു ഇപ്പോഴും അറിയില്ലല്ലോ…
” അല്ലെടോ…തൻ്റെ പേരെന്താ?? ” ഞാൻ ചോദിച്ചു..
” അത് പോലും അറിയാണ്ടാണോ ഇത്ര നേരം കത്തി വെച്ചത്…??” അവൾ ചിരിയോടെ ചോദിച്ചു…
” അത്… ഇയാൾ ഒരുമാതിരി നിരാശാ കാമുകി മോഡ് അല്ലായിരുന്നോ?? ”
” ആ… പിന്നെ രാവിലെ എന്നോട് നല്ല ദേഷ്യവും ഉണ്ടായിരുന്നല്ലേ…??” അവൾ ചോദിച്ചു..
” അത് തനിക്കെങ്ങനെ അറിയാ….?”
” അമ്മയോട് പറയുമ്പോ ഞാൻ കേട്ടാരുന്നു… ഞാൻ പണ്ട് വെറുതെ തമാശക്ക് കളിയാക്കിയതാ ഇയാളെ… അപ്പൊ ഇയാക്ക് ഒടുക്കത്തെ കലിപ്പും… അതാ ഞാൻ പിന്നൊന്നും പറയാഞ്ഞത്…” അവൾ പറഞ്ഞു നിർത്തി.
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി… ഓ.. അപ്പൊ പിശാചിന് അതൊക്കെ ഓർമ ഉണ്ട്. ഞാൻ ചിരിച്ചു…
” ഏതായാലും തെറ്റിദ്ധാരണ ഒക്കെ മാറിയല്ലോ…. ഇനിയിപ്പോ നമ്മൾ ഫ്രണ്ട്‌സ് അല്ലെ?? ” ഞാൻ ചോദിച്ചു…
“മ്… നോക്കാ…” അവൾ ചിരിയോടെ പറഞ്ഞു…
” പിന്നെ പേര് ഗൗരി…”
“എന്റെ പേരറിയോ??”
“ഇല്ലായിരുന്നു.. പക്ഷെ ഇപ്പൊ അറിയാ…ചങ്കരൻ എന്നല്ലേ…” അവൾ വാ പൊത്തി ചിരിച്ചു…
ഏഹ്… ഫ്രണ്ട്‌സ് ഒക്കെ വിളിക്കുന്ന പേര് ഇവൾ എങ്ങനെ അറിഞ്ഞു?? ഞാൻ അന്തം വിട്ടു….
” അതിൽ ഒരു ബുക്കിൽ എഴുതിയിട്ടുണ്ടായിരുന്നു…”
ഓ… ആരോ എന്തോ ഗിഫ്ട് തന്നപ്പോ അതിൽ ചങ്കരന് എന്നും പറഞ്ഞു എഴുതിയിട്ടുണ്ടാർന്നു…. അതാണ് പിശാച് കണ്ടത്.
