ഹരി ജിത് : The Saviour – 1

ഹരി ജിത് : The Saviour – 1

Hari Jith The Saviour : Author : Firon


രാവിലെ ഉറക്കം എണീറ്റു ഹരി ക്ലോക്കിലേക്ക് ഒന്ന് നോക്കി,സമയം 8 മണി ആവാൻ 5 മിനുട്ട് ബാക്കി…. “ഓ നാശം, ലേറ്റ് ആയി ” അവന് ഒന്ന് പിറുപിറുത്തു…

അതേ, അവൻ ഹരിജിത് വയസ് 33 ആയി, ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല.. പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടേ താൻ കാഴികു എന്നും പറഞ് നടന്ന് അവസാനം പെങ്ങൾ കെട്ടി പോയപ്പോളേക്കും ഹരിക്ക് മൂക്കിൽ പല്ല് വന്നു, 28 വയസ് കഴിഞ്ഞാൽ പിന്നെ ജാതി മത ഭേതമന്യേ പെണ്ണ് കിട്ടാൻ പാടാണ് … അതുകൊണ്ട് തന്നെ 2 പ്രാവിശ്യം പെണ്ണ് കാണാൻ പോയിട്ട് അത് ഷെരീയവാതെ വന്നേ പിന്നെ അവന് പെണ്ണ് കാണാൻ പോയിട്ടില്ല…” ഇനി കെട്ടും ഇല്ല കുരവയും ഇല്ല” എന്നായിരുന്നു അവന്റെ പക്ഷം…

രാവിലെ തന്നെ സമയം വൈകിയതിൽ ശപിക്കുന്നത് ജോലിക് പോവാൻ ലേറ്റ് ആയത് കൊണ്ടൊന്നും അല്ല കേട്ടോ, രാവിലെ 6 മണിക്ക് തന്നെ എണീച്ചു വ്യായാമം ചെയ്യുന്ന ശീലം ഉള്ളവനാ ഹരി, ഇന്ന് അത് മുടങ്ങി അതിന്റെയാ അവന്റെ ഈ പ്ലാക്…

കണ്ണൂർ ജില്ലയിലെ പൊടിപ്പുറം എന്ന സ്ഥലത്താണ് ഹരിയുടെ വീട്, വീട്ടിൽ ഇപ്പോൾ ഹരിയും ഹരിയുടെ അമ്മ ശ്രീദേവി (62 വയസ് ) മാത്രമേ ഉള്ളു, അച്ഛൻ മരിച്ചിട്ട് 12 വർഷം കഴിഞ്ഞു… ഒരു പെങ്ങൾ ഉണ്ട് ശില്പ (30 വയസ് ), കല്യാണം കഴിഞ്ഞു ഗൾഫിൽ സെറ്റിൽഡ് ആണ്… 21 വയസ് മുതൽ 29 വയസ് വരെ ഹരിയും ഗൾഫിൽ ആയിരുന്നു, ശില്പയും 5, 6 വർഷമായി ഗൾഫിൽ തന്നെ ആയിരുന്നു… കല്യാണം കഴിഞ്ഞ ശേഷം അളിയന്റെ ഐഡിയ ആയിരുന്നു ഗൾഫിൽ ഒരു ബിസിനസ്, ഹരിക്കും ശില്പക്കും കേട്ടപ്പോൾ ഇന്ററസ്റ്റ് തോന്നി, 7,8 വർഷ കാലം അദ്വാനിച്ച പൈസ മുഴുവൻ ഹരിയും, പെങ്ങൾ ശില്പയും അവളുടെ ഭർത്താവിന്റെ ബസ്നെസ്സിൽ ഇട്ടു, ഇവരെകാൾ നല്ലൊരു തുക അളിയനും ഇറക്കി… പ്രതീക്ഷിച്ചതിലും ഉയരത്തിൽ ആയിരുന്നു ബസ്നെസ്സിന്റെ വളർച്ച… അതോടെ 3 പേരും ബിസിനസ്‌ പാർട്ണർസ് ആയി… എന്തൊക്കെ പറഞ്ഞാലും ഹരിക്ക് ഇതൊക്കെ നോക്കി നടത്താൻ മടി ആയിരുന്നു, എന്നാൽ പെങ്ങൾ ശില്പയും, അളിയൻ സതീഷും അത് വേണ്ട പോലെ നോക്കി കൊണ്ട് പോയി, ഓരോ മാസവും ലാഭത്തിന്റെ ഒരു വിഹിതം ഹരിയുടെ അക്കൗണ്ടിലേക്ക് വരും, അത് ഹരിക്ക് ആർമാദിക്കുന്നതിനും അപ്പുറം ആയിരുന്നു, മാസത്തിൽ ഒരു ആഴ്ച തല കാണിക്കാനെന്നോണം അവന് ഗൾഫിലേക്ക് പോവും, ബാക്കിയുള്ള സമയങ്ങളിൽ നാട്ടിൽ തന്നെ തെണ്ടി തിരിഞ്ഞു നടക്കാർ ആണ് പതിവ്… കാണാനും സ്വാഭാവത്തിലും ഹരി വളരെ മാന്യൻ ആണ്…

സ്വന്തമായി മക്കൾ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള Mahindra showroom ൽ നിന്നും ഹരി ഒരു മകനെ ദത്ത് എടുത്തു, “Mahindra Thar 5 Door”… പിനീട് അതിനെ കൊഞ്ചിക്കലും തലോടലും ആയി അങ്ങനെ പോവുന്നു, അതിനിടയിൽ അളിയനും പെങ്ങളും അറിയാതെ ഹരി നാട്ടിൽ കുറച്ച് ഫാം ലാൻഡ് ഒക്കെ വാങ്ങി, വയനാട്ടിലും , മഹാരാഷ്ട്രയിലും ഒക്കെ ആയി കാരണം ഹരി ഒരു യാത്ര പ്രേമി ആയിരുന്നു, മാസത്തിൽ ഒരിക്കൽ എങ്കിലും അവന് നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ അടിക്കും, അപ്പോൾ കണ്ട ഹോട്ടലിലും ലോഡ്ജിലും താമസിക്കുന്നത് അവന് തീരെ പിടിക്കില്ലായിരുന്നു, സ്വന്തമായി ഫാം ഹൌസ് ഉള്ളത് കൊണ്ട് ഇപ്പോ ആ ടെൻഷനും ഇല്ല…

അങ്ങനെ സുഖ ജീവിതം മുൻപോട്ട് പോവുമ്പോൾ ഇടക് ഇടക് വരുന്ന മഴ പോലെ അളിയന്റെയും പെങ്ങളുടെയും ഒരു ബിസിനസ്‌ ട്രിപ്പ്‌ ഉണ്ട്, ആ സമയം ഹരി വേണം ബിസിനസ്‌ നോക്കി നടത്താൻ ഏകദേശം 3 ഓ 4 ഓ ദിവസം, അതുപോലും ഹരിക്ക് ആരോചാകരമായി തോന്നിയിരുന്നു, May 4 നല്ലൊരു രാജസ്ഥാൻ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുമ്പോളായിരുന്നു പെങ്ങളുടെ കാൾ വരുന്നത്.. നാളെ തന്നെ ദുബായ്ക് എത്തണം, അവർ നാളെ മലേഷ്യയിലേക് വിടും,

ഇനിയുള്ള 3 ദിവസം ഹരി വേണം ബിസിനസ്‌ നോക്കി നടത്താൻ… എതിർത്തൊന്നും പറഞ്ഞില്ല, അല്ല പറയാൻ പറ്റില്ല പെങ്ങൾ ഒരു ദേഷ്യകാരി ആണ്… ചിലപ്പോൾ പാർട്ണർഷിപ് തന്നെ തെറിച്ചു പോവും, അങ്ങനെയെങ്കിൽ പണി എടുത്ത് ജീവിക്കേണ്ടി വരും അത് ഹരിക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു…. ആ…. മൂന്ന് ദിവസത്തെ കാര്യം അല്ലെ, എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ആകാം…. തിരിച് വന്നാലുടൻ രാജസ്ഥാൻ…..

ഹരി നേരെ “Thar”ഉം എടുത്ത് എയർപോർട്ടിലേക് വിട്ടു, ഡ്രസ്സ്‌ ഒന്നും എടുക്കേണ്ട ആവിശ്യം ഇല്ല, ഹരിക്ക് ദുബായിൽ സ്വന്തമായി ഒരു വില്ല ഉണ്ട്, ഡ്രസ്സ്‌ ഒക്കെ അവിടെ ഉണ്ട്, പെങ്ങളും അളിയനും പോവുമ്പോൾ അവരുടെ വണ്ടി അവിടെ കാണും, Thar ഇവിടെ വെച്ചിട്ട് പോയാൽ അവിടെ അവരുടെ വണ്ടിയിൽ കറക്കം….യാത്ര തുടങ്ങി….

നല്ല ഉറക്ക ക്ഷീണം, എയർഹോസ്റ്റസ് തട്ടി വിളിച്ചപ്പോൾ ആണ് മനസിലായത് പ്ലയിൻ ലാൻഡ് ആയി, സമയം വയിക്കിട്ട് 5:30 ആയിരിക്കുന്നു, ഇനി ഒന്നും നോക്കാൻ ഇല്ല, നേരെ വില്ലയിലേക്, ഭക്ഷണം കഴിക്കണം, കിടന്ന് ഉറങ്ങണം ബാക്കിയൊക്കെ നാളെ…. എയർപോർട്ടിന്റെ പുറത്ത് നിന്ന് ടാക്സി പിടിച്ചു നേരെ വില്ലയിലോട്ടേക് വിട്ടു, തൊട്ട് അപ്പുറത്തെ വില്ലയിൽ ആണ് അളിയനും പെങ്ങളും താമസം, വില്ലയിൽ എത്തിയ ഉടനെ ഹരി നോക്കിയത് വണ്ടി പുറത്ത് കിടപ്പുണ്ടോ എന്നാണ്…

ഉണ്ട് സമാധാനം ആയി…”Land Cruiser ” off road പുലി കുട്ടി, അല്ലെങ്കിലും ദുബായ് മരുഭൂമി കയറാൻ ഇവനെ കഴിഞ്ഞേ വേറെ ആൾ ഉള്ളു, നാളെ ഇവനെ ഒന്ന് മെരുകണം… ഹരി മനസ്സിൽ ഓർത്തു… നേരെ ഡോർ തുറന്ന് അകത്തു കയറി

കുളിച് ഫ്രഷ് ആയി, ഫുഡ്‌ ഓർഡർ ചെയ്യ്തു TV കാണാൻ തുടങ്ങി…20 മിനുട്ട് ആവുമ്ബളേക്കും ഫുഡ്‌ എത്തി… നല്ല പോലെ വയർ നിറച്ചു കഴിച്ച ശേഷം ഹരി പോയി ബെഡിലേക് വീണു… കാലത്ത് മൊബൈലിൽ അലാറം കെട്ടാണ് ഹരി ഉണർന്നത്…

സമയം 7:30, കുളിച് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു ഇറങ്ങുമ്പോളേക്കും 9:00 മണി ആയി, ഹരി, അവന്റെ കൈയിൽ ഉണ്ടായിരുന്ന സ്പയർ കീ എടുത്ത് Land Cruiser ഉം എടുത്ത് ഓഫിസിലേക്കു വെച്ചു പിടിച്ചു, 9:30 ആവുമ്പളേക്കും ഹരി എത്തി… ഓഫീസിനു മുന്നിൽ സ്റ്റാഫിസിന്റെ വണ്ടികൾ കിടപ്പുണ്ട്… ഹരി മെല്ലെ അകത്തേക്ക് കയറി, എലാവരും മലയാളികൾ.. ഹരിയെ കണ്ടതും എലാവരും “Good Morning sir” എന്ന ഒരു ശുഭ ദിന ആശംസയും അർപ്പിച്ചു… പക്ഷെ ഹരിയുടെ കണ്ണുകൾ തിരഞ്ഞത് വിമലിനെ ആയിരുന്നു…

വിമൽ, കമ്പനിയുടെ മാനേജർ, ഒരു 29 വയസ് കാരൻ, അവനാണ് കമ്പനിയുടെ നട്ടെല്ല്, അവന് ഉള്ള കാലത്തോളം ഒന്നും പേടിക്കാൻ ഇല്ല, കമ്പനിയുടെ എലാ കാര്യങ്ങളും നോക്കുന്നത് അവന് ആണ്…. പെങ്ങളും അളിയനും പോയാൽ പിന്നെ അവന് തന്നെ എലാം, അവന് ഇവിടെ ഉള്ളതാണ് ഹരിയുടെ ദയിര്യവും…

 

ഹരി : ജ്യോതിക??? വിമൽ എവിടെ??

Leave a Reply

Your email address will not be published. Required fields are marked *