ഹരി ജിത് : The Saviour – 1

സമയം കടന്നുപോയി… ഒരു 10 മണി ആവുമ്പളേക്കും ആദിൽ അസ്മയോട് വിളിച്ചു കൂവി..

ആദിൽ : അസ്മാ… ഹരിയേട്ടൻ എന്നെ ഫോളോ ചെയ്യ്തു…

അതേ, 125k ഫോള്ളോവേഴ്സ് ഉള്ള ഹരി തന്നെ ഫോളോ ചെയ്യ്തു എന്ന് അറിഞ്ഞപ്പോൾ ആദിലിന് സന്തോഷം നിയന്ത്രിക്കാൻ ആയില്ല, ആദിലിന്റെ വാക്കുകൾ കേട്ടപ്പാടെ അസ്മ ഓടി പോയി അവളുടെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്യ്തു നോക്കി… ഒരു നോട്ടിഫിക്കേഷൻ വന്ന് കിടപ്പുണ്ട്..

“Hari_jith_kannur requested to follow you”

രണ്ടാമതൊന്ന് ആലോചിക്കാതെ അസ്മ അക്‌സെപ്റ്റ് ചെയ്യ്തു… അസ്മ ആദിൽനോട് വിളിച്ചു കൂവി… എന്നെയും ഹരിയേട്ടൻ ഫോളോ ചെയ്‌തെന്ന്… പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ ഇൻസ്റ്റാഗ്രാം എന്താണെന്ന് അറിയാതെ ജമാലിന് പോലും സന്തോഷം ആയി…

ജമാൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “ഈ പിള്ളേരുടെ ഓരോ കാര്യം “…

അത് കേട്ട നജ്മ പതിയെ റൂമിലേക്കു നടന്നു, അവളും ഹരിയെ ഫോളോ ചെയ്തതാണ്, തിരിച് റിക്വസ്റ്റ് വന്ന് കാണുമോ??

പതിയെ അവൾ മൊബൈൽ നോക്കി, നോട്ടിഫിക്കേഷൻ കർട്ടൻ വലിച്ചു…

“Hari_jith_kannur requested to follow you”

അത് കണ്ടപ്പോൾ അവൾക് അറിയാതെ ഒരു പുഞ്ചിരി വിടർന്നു… അവൾ ഉടനെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യ്തു…

അവൾ മെല്ലെ റൂമിന് പുറത്തേക് ശ്രദ്ധിച്ചു, ജമാൽ ഹാളിൽ ഇരുന്നു ടീവി കാണുന്നു, ആദിലും ആസ്മയും ബാൽക്കണിയിൽ നിന്ന് മൊബൈലിൽ കുത്തുന്നു, അവൾ വീണ്ടും പോയി ലൈറ്റ് അണച്ചു ബെഡിൽ ചാരി ഇരുന്നു ഹരിയുടെ പ്രൊഫൈൽ എടുത്തു.. അതിലുള്ള റീൽസും പോസ്റ്റും ഒക്കെ ഓരോന്നോരോന്നായി അവൾ നോക്കാൻ തുടങ്ങി…

അതിൽനിന്നും ഹരിയുടെ ഇഷ്ട്ടങ്ങൾ അവൾ മനസിലാക്കി, ഒരു പാട് യാത്ര ചെയ്യാൻ താല്പര്യം ഉള്ള ആളാണ് ഹരി എന്ന് അവൾ മനസിലാക്കി, ഹരിയുടെ ഫർമുകൾ കണ്ടു, ഹരിയുടെ വീട് കണ്ടു, ഹരിയുടെ വണ്ടി… ഹരി യാത്ര ചെയ്ത പല സ്ഥലങ്ങൾ, ഒക്കെ അവൾ ആകാംഷയോടെ നോക്കികൊണ്ടിരുന്നു… ഒന്നിനും പിന്നാലെ ഒന്നായി അവൾ അവന്റെ പോസ്റ്റുകളിൽ വിരൽ ഓടിച്ചു കൊണ്ടിരുന്നു…

സമയം പോയതറിഞ്ഞില്ല, പെട്ടന്നാണ് ജമാൽ റൂമിലേക്കു വന്നത്, അയാളെ കണ്ടതും അവൾ പെട്ടെന്ന് മൊബൈൽ സൈഡിലേക് മാറ്റി വെച്ചു..

ജമാൽ : നീ ഉറങ്ങിയിലെ??

നജ്മ : ഇല്ല, കിടക്കാൻ തുടങ്ങുവായിരുന്നു..

 

ജമാൽ : മറ്റന്നാൾ നിങ്ങൾ പോവും, പിന്നെ ഞാൻ വീണ്ടും ഇവിടെ തനിച് ആവും..

ജമാൽ പതിയെ ബെഡിലേക് കിടന്നു, ജമാലിന്റെ നെഞ്ചിൽ കയും വെച്ച് നജ്മയും കിടന്നു..

 

ജമാൽ : നാളെ കാലത്ത് പാർച്ചെസിങ്ങിന് പോവണം, രാത്രി ആവുമ്പളേക്കും ബാഗ് ഒക്കെ റെഡി ആക്കി വെക്കണം… മറ്റന്നാൾ ടൈം കിട്ടില്ല..

നജ്മ : ഹ്മ്മ്……..

രണ്ടു പേരും എപ്പള്ളോ കണ്ണുകൾ അടച്ചു, രാവിലെ പള്ളിയിൽ നിന്നും ഉയർന്നു വന്ന ബാങ്ക് വിളി കെട്ടാണ് ജമാൽ എണിച്ചത്, നജ്മ ഉറക്കത്തിൽ തന്നെ ആണ്.. അയാൾ അവളെ വിളിച്ചു എണീപ്പിച്ചു.. നിസ്കാരമൊക്കെ കഴിഞ്ഞു രണ്ടുപേരും ചേർന്ന് ഫുഡ്‌ ഒക്കെ ഉണ്ടാക്കി… സമയം 8 മണി ആയിരിക്കുന്നു..

ജമാൽ ഹാളിലേക് വന്നപ്പോൾ ആദിലും, ആസ്മയും സോഫയിൽ കിടന്ന് ഉറങ്ങുന്നു… അയാൾ പതിയെ പറഞ്ഞു “ഇപ്പഴ്ത്തെ പിള്ളേരുടെ ഓരോ അവസ്ഥ, എപ്പളാ ഉറങ്ങുവാ, എപ്പളാ എണ്ണിക്കുവാ.. അവരവർക്ക് തന്നെ ബോധം ഇല്ല..”..

 

ജമാൽ : എടാ, ആദി…. മോളെ അസ്മേ…. എണീക്… ഫുഡ്‌ കഴിക്കെടാ…. നാളെ വീട്ടിലേക്കു പോവണ്ടേ… വാ പോയി സാധനങ്ങൾ ഒക്കെ വാങ്ങി വരാമ്…

ജമാൽ പല പ്രാവിശ്യം ഇതു പറഞ്ഞപ്പോളാണ് രണ്ടുപേരും ഒന്ന് കണ്ണ് തുറന്നത്… ഉടനെ രണ്ടുപേരും റെഡി ആവാനുള്ള ഓട്ടത്തിൽ ആയി… ഭക്ഷണം ഒക്കെ കഴിച്ചു ഏകദേശം ഒരു 10 അര ആയപ്ളേക്കും എലാവരും റെഡി ആയി…. ജമാലിന്റെ വണ്ടി മരുഭൂമിയിൽ ആണ് ഉള്ളത്, അത് കൊണ്ട് തന്നെ ഒരു കൂട്ടുകാരന്റെ വണ്ടി ജമാൽ ഒപ്പിച്ചു…. ഇവരെയൊക്കെ എയർപോർട്ടിൽ ആകിയിട്ട് വേണം നാളെ പോയി ആ വണ്ടി എടുക്കാൻ ജമാൽ മനസ്സിൽ വിചാരിച്ചു…

അങ്ങനെ അവർ മാളുകളിലേക് വെച്ചു പിടിച്ചു, ആദിലിന്റെയും അസ്മയുടെയും കൈയിൽ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു… അതും ഇതും ഒക്കെ വാങ്ങി ഉച്ച ആയതറിഞ്ഞില്ല…

ജമാൽ : ഇനി ഭക്ഷണം കഴിച്ചിട്ടു അടുത്തത് നോകാം അല്ലേടാ ആദി…

 

ആദി : ആ വാപ്പ… വിശക്കുന്നു…

 

അസ്മ : എനിക്കും വിശക്കുന്നു വാപ്പ…

ജമാൽ : നിങ്ങൾ റെസ്റ്റൊറന്റ്ലേക് നടന്നോ, ഞാനും ആദിയും ഈ സാധനങ്ങൾ ഒക്കെ വണ്ടിയിൽ വെച്ചിട്ട് വരാം..

 

നജ്മയും ആസ്മയും റെസ്റ്റോറന്റ്ലേക്ക് നടന്നു… ആദിലും ജമാലും പാർക്കിംഗ് ലോട്ടിലേക്കും…. അവർ തിരിച്ചെത്തിയപോളെകും നജ്മ നാല് പേർക്കുള്ള ഫുഡും ഓർഡർ ചെയ്തിരുന്നു..

കൈ ഒക്കെ കഴുകി ഇരുന്നപ്ളേക്കും ഫുഡ്‌ എത്തി, 4 പേരും കഴിക്കാൻ തുടങ്ങി… കുറച്ച് കഴിഞ്ഞപ്പോൾ ജമാലിന്റെ മൊബൈൽ റിങ് ചെയ്യ്തു… ജമാൽ എടുത്തു നോക്കി….

Hari calling….

ജമാൽ : ഹരിയാ….

ജമാൽ : ഹലോ, ഹരി….

ഹരി : എന്തായി ഇക്ക, എവിടെയാ??

 

ജമാൽ : ഇവിടെ മാളിൽ ആ ഹരി, കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു..

 

ഹരി : ആ… അത് ശെരിയാ ഇക്ക… ഇന്ന് രാത്രി ഒക്കെ പാക്ക് ചെയ്യണ്ടേ.. നാളെ പിന്നെ ടൈം കിട്ടിയെന്ന് വരില്ല..

 

ജമാൽ : അതേ അതേ…. ഹരി ഫുഡ്‌ ഒക്കെ കഴിച്ചോ..

 

ഹരി : ഞാൻ കഴിച്ചു ഇക്ക, ഒരാളെ കാണാൻ ഉണ്ടായിരുന്നു… അങ്ങോട്ട് പോവുവാ…. കുട്ടികൾ ഒക്കെ എവിടെ ഇക്ക?

 

ജമാൽ : അവർ ഇവിടെ ഉണ്ട് ഹരി ഭക്ഷണം കഴിക്കുവാ, കൊടുക്കണോ??

 

ഹരി : വേണ്ട ഇക്ക, കഴിക്കട്ടെ…. ഞാൻ പിന്നെ വിളിച്ചോളാം…

ഹരി ഫോൺ കട്ട്‌ ചെയ്യ്തു.. ഹരി എന്താ പറഞ്ഞതെന്നറിയാൻ ആദിലും ആസ്മയും ജമാലിനെ നോക്കി ഇരുന്നു…

 

ജമാൽ : നാളെ പോവുവല്ലേ, ആരെയൊക്കെ കാണാൻ മൂപര് പോവുവാ… പിന്നെ വിളിക്കാന്ന് പറഞ്ഞു….

ആദിലിനും അസ്മാകും സന്തോഷം ആയി… അവരെ സമന്തിച്ചു ഹരി അവർക്ക് പുതിയൊരു കൂട്ടുകാരൻ തന്നെയായിരുന്നു…

അങ്ങനെ ഷോപ്പിങ് ഒക്കെ കഴിഞ്ഞു റൂമിൽ എത്തിയപോളെക്കും സമയം 7 മണി.. നജ്മ ചായ വെക്കാൻ കിച്ചണിലേക്കു പോയി, ജമാലും.. ആദിലും ആസ്മയും ബാഗ് പാക്ക് ചെയുന്ന പണി ആരംഭിച്ചു… ഒക്കെ കഴിഞ്ഞപ്പോൾ സമയം 9 മണി…

ജമാൽ : വേഗം പോയി കുളിച്ചിട്ട് വാ…. ഭക്ഷണം കഴിച്ചിട്ടു കിടക്കാം… കാലത്തെ എണീക്കണം…

 

എലാവരും കുളിച് റെഡി ആയി വന്നു, നജ്മ ഭക്ഷണം വിളമ്പി…4 പേരും കഴിക്കാൻ തുടങ്ങി…

ജമാലിന്റെ ഫോൺ റിങ് ആയി…

ജമാൽ : ഹരി ആയിരിക്കും…. ആദിലെ ആ ഫോൺ ഇങ് എടുത്തെടാ…

ജമാൽ ഫോണിലേക്കു നോക്കി…

Hari Calling….

ജമാൽ : ഹലോ ഹരി…

ഹരി : ഇക്ക, എന്തായി പാക്കിങ് ഒക്കെ കഴിഞ്ഞോ??

ജമാൽ : ഒക്കെ കഴിഞ്ഞു ഹരി, ഇനി എയർപോർട്ടിൽ എത്തേണ്ടേ പണിയെ ഉള്ളു…

Leave a Reply

Your email address will not be published. Required fields are marked *