ഹരി നേരെ “Thar”ഉം എടുത്ത് എയർപോർട്ടിലേക് വിട്ടു, ഡ്രസ്സ് ഒന്നും എടുക്കേണ്ട ആവിശ്യം ഇല്ല, ഹരിക്ക് ദുബായിൽ സ്വന്തമായി ഒരു വില്ല ഉണ്ട്, ഡ്രസ്സ് ഒക്കെ അവിടെ ഉണ്ട്, പെങ്ങളും അളിയനും പോവുമ്പോൾ അവരുടെ വണ്ടി അവിടെ കാണും, Thar ഇവിടെ വെച്ചിട്ട് പോയാൽ അവിടെ അവരുടെ വണ്ടിയിൽ കറക്കം….യാത്ര തുടങ്ങി….
നല്ല ഉറക്ക ക്ഷീണം, എയർഹോസ്റ്റസ് തട്ടി വിളിച്ചപ്പോൾ ആണ് മനസിലായത് പ്ലയിൻ ലാൻഡ് ആയി, സമയം വയിക്കിട്ട് 5:30 ആയിരിക്കുന്നു, ഇനി ഒന്നും നോക്കാൻ ഇല്ല, നേരെ വില്ലയിലേക്, ഭക്ഷണം കഴിക്കണം, കിടന്ന് ഉറങ്ങണം ബാക്കിയൊക്കെ നാളെ…. എയർപോർട്ടിന്റെ പുറത്ത് നിന്ന് ടാക്സി പിടിച്ചു നേരെ വില്ലയിലോട്ടേക് വിട്ടു, തൊട്ട് അപ്പുറത്തെ വില്ലയിൽ ആണ് അളിയനും പെങ്ങളും താമസം, വില്ലയിൽ എത്തിയ ഉടനെ ഹരി നോക്കിയത് വണ്ടി പുറത്ത് കിടപ്പുണ്ടോ എന്നാണ്…
ഉണ്ട് സമാധാനം ആയി…”Land Cruiser ” off road പുലി കുട്ടി, അല്ലെങ്കിലും ദുബായ് മരുഭൂമി കയറാൻ ഇവനെ കഴിഞ്ഞേ വേറെ ആൾ ഉള്ളു, നാളെ ഇവനെ ഒന്ന് മെരുകണം… ഹരി മനസ്സിൽ ഓർത്തു… നേരെ ഡോർ തുറന്ന് അകത്തു കയറി
കുളിച് ഫ്രഷ് ആയി, ഫുഡ് ഓർഡർ ചെയ്യ്തു TV കാണാൻ തുടങ്ങി…20 മിനുട്ട് ആവുമ്ബളേക്കും ഫുഡ് എത്തി… നല്ല പോലെ വയർ നിറച്ചു കഴിച്ച ശേഷം ഹരി പോയി ബെഡിലേക് വീണു… കാലത്ത് മൊബൈലിൽ അലാറം കെട്ടാണ് ഹരി ഉണർന്നത്…
സമയം 7:30, കുളിച് ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഇറങ്ങുമ്പോളേക്കും 9:00 മണി ആയി, ഹരി, അവന്റെ കൈയിൽ ഉണ്ടായിരുന്ന സ്പയർ കീ എടുത്ത് Land Cruiser ഉം എടുത്ത് ഓഫിസിലേക്കു വെച്ചു പിടിച്ചു, 9:30 ആവുമ്പളേക്കും ഹരി എത്തി… ഓഫീസിനു മുന്നിൽ സ്റ്റാഫിസിന്റെ വണ്ടികൾ കിടപ്പുണ്ട്… ഹരി മെല്ലെ അകത്തേക്ക് കയറി, എലാവരും മലയാളികൾ.. ഹരിയെ കണ്ടതും എലാവരും “Good Morning sir” എന്ന ഒരു ശുഭ ദിന ആശംസയും അർപ്പിച്ചു… പക്ഷെ ഹരിയുടെ കണ്ണുകൾ തിരഞ്ഞത് വിമലിനെ ആയിരുന്നു…
വിമൽ, കമ്പനിയുടെ മാനേജർ, ഒരു 29 വയസ് കാരൻ, അവനാണ് കമ്പനിയുടെ നട്ടെല്ല്, അവന് ഉള്ള കാലത്തോളം ഒന്നും പേടിക്കാൻ ഇല്ല, കമ്പനിയുടെ എലാ കാര്യങ്ങളും നോക്കുന്നത് അവന് ആണ്…. പെങ്ങളും അളിയനും പോയാൽ പിന്നെ അവന് തന്നെ എലാം, അവന് ഇവിടെ ഉള്ളതാണ് ഹരിയുടെ ദയിര്യവും…
ഹരി : ജ്യോതിക??? വിമൽ എവിടെ??
ജ്യോതിക : ഇപ്പോ ഇവിടെ ഉണ്ടായിരുന്നു സർ, ഫുഡ് കഴിക്കാൻ പുറത്ത് പോയെന്ന് തോന്നുന്നു..
ഹരി : വിമൽ വന്നാൽ ഉടൻ, എന്നെ വന്ന് ഒന്ന് കാണാൻ പറയണം..
ജ്യോതിക : ശെരി സർ, പറയാം..
തന്റെ മേശക് മുന്നിൽ അടച്ചു വെച്ചിരുന്ന ലാപ്ടോപ് ഹരി തുറന്ന് നോക്കി, വെറുതെ തുറന്നു വെച്ചു എന്ന് പറയുന്നതാവും ശെരി… അതിലുള്ള ഒരു കുന്തവും അവന് മനസിലായില്ല… എന്തൊക്കെയോ ഫയൽഉം ഫോൾഡറും കിടപ്പുണ്ട്… കുറച്ച് നേരം അതിൽ തൊണ്ടികൊണ്ടിരുന്നപ്പോ പുറത്ത് ഡോറിൽ ഒരു തട്ട് കേട്ടു…
വിമൽ : May i come in, sir??
ഹരി : ആ, വിമൽ… കയറി വാ…
വിമൽ ഹരിയുടെ മുന്നിൽ എത്തി..
ഹരി : വിമൽ സുഖം ആല്ലേ??
വിമൽ : അതേ സർ, സുഖം തന്നെ, സാറിനോ??
ഹരി : ആ വിമൽ സുഖം, വീട്ടുകാരൊക്കെ എന്ത് പറയുന്നു..
വിമൽ : എലാവരും നല്ല പോലെ ഇരിക്കുന്നു, സർ..
വിമൽ കമ്പനിയുടെ ഓൾ ഇൻ ഓൾ ആയത് കൊണ്ട്, വിമലിന് ഫാമിലി വിസ ആണ് കമ്പനി അനുവദിച്ചത്, ഒരു ഭാര്യ ഉണ്ട്, വേറെ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു, നാട്ടിൽ അച്ഛൻ അമ്മ അങ്ങനെ ആരൊക്കെയോ ഉണ്ടെന്ന് ഹരിക്ക് അറിയാം, അത്ര തന്നെ..
ഹരി : വിമൽ, ഞാൻ കുറച്ചു കഴിഞ്ഞു ഒന്ന് പുറത്ത് പോവും, ഇവിടുത്തെ കാര്യങ്ങൾ വിമൽ നോക്കിക്കോളും അല്ലെ??
വിമൽ മനസ്സിൽ ചിരിച്ചു, അല്ലെങ്കിലും ഇയാൾ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.. ഞാൻ തന്നെ അല്ലെ എലാം നോക്കുന്നത്, പുറത്ത് പോയാൽ പിന്നെ ദുബായ് മരുഭൂമി മൊത്തം കറങ്ങിയിട്ട് വായിക്കിട് കമ്പനി അടക്കാർ ആവുമ്പളെ ഹരി തിരിച്ചു വരുള്ളൂ എന്ന് വിമലിന് നല്ല പോലെ അറിയാമായിരുന്നു…
