ഹരി ജിത് : The Saviour – 1 1

ഹരി : എന്ന വിട്ടാലോ…

അയാൾ : ഓഹ്, ശെരി.. പോവാം…

ഹരി വണ്ടി എടുത്തു, കമ്പനിയിലേക് എത്താൻ ലേറ്റ് ആയത് കൊണ്ട് ഹരി ചവിട്ടി പിടിച്ചു.. അതിനിടയിൽ ഹരി അയാളോട് ചോദിച്ചു..

 

ഹരി : എവിടെയാ നിങ്ങളെ ഇറക്കണ്ടേ??

 

അയാൾ : അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി, ഞങ്ങൾ അവിടെന്ന് പൊയ്ക്കോളാമ്മ്..

 

ഹരി : അല്ല, നിങ്ങളുടെ പേര് പറഞ്ഞില്ലാലോ…

 

അയാൾ : ഓഹ് സോറി, എന്റെ പേര് ജമാൽ.. ഇതെന്റെ ഭാര്യയ നജ്മ, ഇത് മക്കൾ ആദിലും ആസ്മയും..

അയാൾ ഹരിക്ക് കുടുംബത്തെയും പരിചയപ്പെടുത്തി കൊടുത്തു..

 

ഹരി : നിങ്ങൾ ഇവിടെ എന്തു ചെയ്യുന്നു..

 

ജമാൽ : ഞാൻ ഇവിടെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണ്, ഇവർ ഇവിടെ വെക്കേഷൻ ന് വന്നപ്പോ ഒന്ന് മരുഭൂമി കാണിക്കാൻ കൊണ്ട് വന്നതാണ്, അതിപ്പോ ഇങ്ങനെയും ആയി..

 

ഹരി : നാട്ടിൽ എവിടെയാ??

 

ജമാൽ : വയനാട്, നിങ്ങളോ??

ഹരി : ഞാൻ കണ്ണൂർ,

ജമാൽ : അല്ല, നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു??

 

ഹരി : ഹരിജിത്, എലാവരും ഹരി എന്ന് വിളിക്കും..

 

ജമാൽ : എന്താ ജോലി?

ഹരി : ഇവിടെ ബിസിനസ്‌ ആണ്,

 

ഹരി : നിങ്ങൾ എവിടെയാ താമസം..

ജമാൽ അവരുടെ ഫ്ലാറ്റ് പറഞ്ഞു കൊടുത്തു,

 

ഹരി : അവിടെയാണോ?? ഞാൻ പോവുന്ന വഴിയാ അത്, അങ്ങനെയെങ്കിൽ ഞാൻ തന്നെ നിങ്ങളെ അവിടെ ഇറക്കിയാൽ പോരെ, വെറുതെ ബസും ടാക്സിയും ഒക്കെ കയറി കഷ്ട്ടപെടണ്ണോ??

 

ജമാൽ ഒന്ന് നജ്മയെ തിരിഞ്ഞു നോക്കി.. അവർ തല ആട്ടി കാണിച്ചു..

ജമാൽ : നിങ്ങൾക് ബുദ്ധിമുട്ടാവില്ലെങ്കിൽ അത് മതി…

 

ഹരി : നിങ്ങൾ എന്നൊന്നും വിളിക്കണ്ട ഇക്ക, ഹരി ന്ന് വിളിച്ചോ…

ജമാൽ ഒന്ന് പുഞ്ചിരിച്ചു…

ഹരി : ഇക്ക, എനിക്കൊന്നു കമ്പനിയിൽ കയറണം, ഒരു 10 മിനുട്ട്, അതുവരെ നിങ്ങൾ ഒന്ന് വണ്ടിയിൽ ഇരിക്കണം, ഇവിടെ തന്നെയാ പെട്ടെന്ന് വരാം..

 

ജമാൽ : ഓ, അതിനെന്താ…. ഞങ്ങള്ക്ക് ദൃതി ഒന്നും ഇല്ല, ഹരി പോയിട്ട് വാ…

കമ്പനിയുടെ മുന്നിൽ വണ്ടി നിർത്തിയ ഹരി, എൻജിൻ ഓഫ്‌ ചെയ്യാതെ ഓഫീസിലേക്ക് കയറി പോയി… നേരെ പോയത് വിമലിന്റെ അടുത്തേക് ആയിരുന്നു, വേറെ ഒന്നിനും വേണ്ടി അല്ല, പെങ്ങൾ വിളിക്കുമ്പോ ഹരി കമ്പനിയിൽ തന്നെ ഉണ്ടായിരുന്നെന്ന് വിമൽ പറയണം, അതിന് വിമലിനെ സോപ്പ് ഇടാൻ ആണ് പോയത്.. അല്ലെങ്കിൽ പെങ്ങളുടെ വായിൽ ഇരിക്കുന്നത് ഹരി കേൾക്കേണ്ടി വരും..

 

ഹരി : വിമൽ, കാര്യങ്ങൾ ഒക്കെ എങ്ങനെ പോയി…

 

വിമൽ : ഒരു കുഴപ്പവും ഇല്ല സർ, ഞാൻ ഉണ്ടാലോ…

 

ഹരി : അടക്കാർ ആയില്ലേ??

വിമൽ : ആ സർ, ദാ അടക്കൽ ആയി… സിസ്റ്റം ക്ലോസ് ചെയ്യണം അത്രേ ഉള്ളു…

 

ഹരി : എങ്കിൽ ഞാൻ റൂമിലേക്കു പോവട്ടെ, നാളെ വരാം…

 

വിമൽ : ശെരി, സർ പോയിക്കോ..

 

ഹരി : വിമൽ….. പിന്നെ……

വിമൽ : എന്താ സർ, എന്തെങ്കിലും വേണോ??

 

ഹരി : അത് പിന്നെ…… ശില്പയും അളിയനും ചോദിച്ചാൽ ഞാൻ ഇവുടെ തന്നെ ഉണ്ടായിരുന്നു എന്ന് പറയണം…. പുറത്ത് പോയത് പറയരുത്…

 

വിമൽ ചിരിച്ചു കൊണ്ട്….

 

വിമൽ : അതൊക്കെ ഞാൻ നോക്കിക്കോളാം സർ, പേടിക്കണ്ട…

 

ഹരി വിമലിന്റെ ചുമലിൽ തട്ടി, പുറത്തേക് ഇറങ്ങി വന്ന് വണ്ടിയിൽ കയറി..

 

ഹരി : പോയാലോ ഇക്ക…

 

ജമാൽ : കഴിഞ്ഞോ?? എങ്കിൽ പോവാം..

 

ജമാൽ ഹരിയെ കുറിച് കൂടുതൽ ചോദിച്ചു…. അവർ പരസ്പരം സംസാരിച്ചു വളരെ അടുതു… സംസാരിച് സംസാരിച് ഫ്ലാറ്റ് എത്തി…

 

ഹരി : ദാ ഇക്ക, ഫ്ലാറ്റ് എത്തി…

 

അവർ 4 പേരും വണ്ടിയിൽ നിന്നും ഇറങ്ങി…

ജമാൽ : ഹരി, വാ…. ഭക്ഷണം കഴിച്ചിട്ടു പോവാം…

ഹരി : ഇല്ല ഇക്ക, ഞാൻ റൂമിൽ പോവുന്ന വഴി വാങ്ങും….

ജമാൽ ഹരിയെ ഒരുതരത്തിലും വിടാനുള്ള ഉദ്ദേശത്തിൽ ഇല്ല, കൂടെ നജ്മയും നിർബന്തിച്ചു… ആദിലും അസ്മയും ഹരിയേ തന്നെ നോക്കി നിൽക്കുന്നു… അല്ലെങ്കിലും റൂമിൽ എത്തിയിട്ട് ഇപ്പോ എന്ത് മല മറിക്കാനാ… ഹരി ചിന്തിച്ചു…

ഹരി : ശെരി ഇക്ക, ഞാൻ വരാം… നിങ്ങൾ നടന്നോ, വണ്ടിയിൽ ഒന്ന് രണ്ട് സാധനങ്ങൾ ഉണ്ട് ഞാൻ അത് എടുത്ത് പുറകെ വരാം..

Leave a Reply

Your email address will not be published. Required fields are marked *