വിമൽ : അത് ഞാൻ നോക്കിക്കോളാം സർ, സർ പോയിക്കോ…
ഹരി : എന്ന ശെരി, ഞാൻ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി..
“എന്തിന് ” വിമൽ മനസ്സിൽ പറഞ്ഞു.. “ദേശാടന പക്ഷി പോലും ഇത്രയും നാട് കറങ്ങില്ല, വല്ലാത്തൊരു മനുഷ്യൻ തന്നെ ”
ഹരി ഓഫീസിൽ നിന്നും ഇറങ്ങി പോയി, നേരെ വണ്ടി കയറി.. ദുബായ് മരുമ്പുമിയിലേക് വെച്ചു പിടിച്ചു, ഡീസൽ ഫുൾ ടാങ്ക് അടിക്കാനും, ഉച്ചക്ക് ഉള്ള ഫുഡ് വാങ്ങാനും ഹരി മറന്നില്ല…52 ഡിഗ്രി ചൂടിലും, AC യിൽ കുളിച്ചു ഹരി മരുഭൂമി പാഞ്ഞു കയറി… കറങ്ങി കറങ്ങി സമയം പോയതറിഞ്ഞില്ല, 4:30 ആയിരിക്കുന്നു…5:00 മണിക്ക് കമ്പനി അടക്കും, അതിനു മുന്നേ തല കാണിക്കണം… ഹരി മരുഭൂമി തിരിച്ചിറങ്ങാൻ തുടങ്ങി…. വിജനമായ മരുഭൂമിയുടെ നടുവിലൂടെ ഒരു റോഡ്, വല്ലപോഴും ഒരു വണ്ടി വന്നാൽ ആയി, ഹരി കുതിച്ചു… കുറച്ച് അകലെ ഒരു സിടാൻ കാർ നിർത്തിയിട്ടിരിക്കുന്നത് ഹരി കണ്ടു, വണ്ടിക് പണി കിട്ടിയതാണ്, ഇപ്പോ ലിഫ്റ്റ് ചോദിച്ചു ഇറങ്ങിക്കോളും തെണ്ടികൾ, ഹരി പിറു പിറുത്തു… റോഡിന്റെ മുന്നിൽ കയറി നിന്നാലും നെഞ്ചത്തൂടെ കയറ്റുന്നതല്ലാതെ ഞാൻ നിർത്തില്ലെടാ തെണ്ടികളെ, ഹരി മനസ്സിൽ പറഞ്ഞു.. വണ്ടിയുടെ വേഗത കൂടി… സിടാന്റെ അടുത്ത് ഏതാറായപ്പോൾ ഒരു മനുഷ്യൻ മുന്നിൽനിന്നും രണ്ട് കയും വീശി കാണിക്കുന്നത് ഹരി കണ്ടു, എത്രയൊക്കെ നിർത്തണ്ട എന്ന് വിചാരിച്ചാലും അയാളുടെ മുഖം കണ്ടപ്പോൾ ഹരിയുടെ മനസ് അലിഞ്ഞു… പറന്നു വരികയാരുന്ന ഹരിയുടെ വണ്ടിയുടെ വേഗത കുറഞ്ഞു.. അവസാനം ആ സിടാന്റെ മുന്നിൽ എത്തിയപ്പോൾ അത് നിന്നു…
ഒരു 50 വയസ് തോന്നിക്കുന്ന ഒരു മനുഷ്യൻ ഹരിയുടെ അടുത്തേക് വന്നു, ഹരിയെ കണ്ടപ്പോൾ തന്നെ മലയാളി എന്ന് മനസിലായത് കൊണ്ടാവാം ” ഒന്ന് സഹായിക്കുമോ ” എന്ന് അയാൾ മലയാളത്തിൽ തന്നെ ചോദിച്ചു, “എന്താ എന്തു പറ്റി ” എന്ന് ഹരിയും തിരുച്ചു ചോദിച്ചു….
അയാൾ : കുടുംബവുമായി ഒന്ന് മരുഭൂമി കാണാൻ വന്നതാ, വണ്ടി പണി തന്നു, 3, 3:30 മണിക്കൂർ ആയി ഇവിടെ നില്കുന്നു ഒരു വണ്ടി പോലും ഇതുവഴി വന്നില്ല…
ഇവിടെ നിന്ന് വണ്ടി ശെരിയാക്കി കൊടുക്കാൻ ഉള്ള ടൈം ഇല്ല, അല്ലെങ്കിലും തനിക് മെക്കാനിക് പണിയൊന്നും അറിയില്ലലോ… കമ്പനി അടക്കും മുൻപ് എത്തുകയും വേണം…. കൂടെ കൂട്ടാം, എവിടെയാണ് ഇറക്കി വിടേണ്ടതെന്ന് വെച്ചാൽ വിടാം, നാളെ വന്ന് വണ്ടി എടുത്തോട്ടെ, ഹരി മനസ്സിൽ പറഞ്ഞു..
ഹരി : വണ്ടി ഇവിടെ കിടക്കട്ടെ,എവിടെയാ നിങ്ങൾക് പോവേണ്ടത്തെന്നു വെച്ചാൽ കൊണ്ട് ചെന്ന് വിടാമ്, നിങ്ങൾ നാളെ വന്ന് വണ്ടി ശെരിയാക്കി എടുക്കൂലേ??
അയാൾ : അത് മതി, ഒന്ന് ബസ്റ്റാന്റ വരെ കൊണ്ട് വിട്ടാൽ മതി, ബാക്കിയൊക്കെ ഞാൻ നാളെ ശെരിയാക്കിക്കൊള്ളാം..
ഹരി : എന്ന കയറിക്കോ…
ഹരി വണ്ടിയുടെ ലോക്ക് തുറന്നു, അയാൾ കാറിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…
അയാൾ : ആദിലെ, വണ്ടി ലോക്ക് ആക്കി അവരെയും കൂട്ടി വാടാ…
ഹരി ഓർത്തു, “ഓ പറഞ്ഞ പോലെ കുടുംബവും ഉണ്ടെന്ന് അയാൾ പറഞ്ഞിരുന്നല്ലോ “…
ഹരി സൈഡ് മിററിലൂടെ നോക്കി, മൂന്ന് പേര് വണ്ടിയുടെ അടുത്തേക് നടന്നു വരുന്നുണ്ട്… ഒരു പയ്യനും, ഒരു പെണ്ണ് കുട്ടിയും, ഒരു സ്ത്രീയും… അയാളുടെ ഭാര്യയും രണ്ട് മക്കളും ആണെന്ന് ഹരിക്ക് മനസിലായി…
അവർ എത്തിയപ്പോൾ അയാൾ അവർക്ക് പിൻ സൈഡിലെ ഡോർ തുറന്ന് കൊടുത്തു, ആദ്യം കയറിയത് ആ പയ്യൻ ആണ് ഒരു 20, 21 വയസ് കാണും… അവൻ പുറകോട്ട് തിരിഞ്ഞു നോക്കുന്ന ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പിന്നെ കയറിയത് അയാളുടെ ഭാര്യ ഒരു 40,45 വയസ് തോന്നിക്കും, അവരും ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പിന്നെ കയറിയത് ആ പെണ്ണ് കുട്ടിയാണ്.. പക്ഷെ ആ കുട്ടി ഹരിയുടെ നേരെ പുറകിൽ ആയത് കൊണ്ട് ഹരിക്ക് കാണണോ, പുഞ്ചിരിക്കാനോ പറ്റിയില്ല.. തൊട്ടടുത്ത നിമിഷം അയാൾ വന്ന് ഹരിയുടെ ഓപ്പോസിറ്റ് സീറ്റിൽ കയറി ഇരുന്നു…
