“എന്തുപറ്റീടാ..” അവൻ ചോദിച്ചു..
സിഐ ദിനേഷ് വിളിച്ചതിന്റെ കാരണം ഞാൻ അവനോട് പറഞ്ഞു..
“ടാ മൈരാ എന്നിട്ട് നീ ഇവിടെ മൊബൈലിൽ കളിച്ചു ഇരിക്യാ…”
“ഇനി നമുക്ക് ഇവിടെയിരുന്നാ മതി… ഈ കമ്മ്യൂണിസ്റ്റ് ഗ്രാമത്തീന്ന് ഒരു നായിന്റെ മോനും ഒന്നും കൊണ്ട് പോവൂല…”
അഞ്ച് മിനിറ്റിൽ, വണ്ടിയുടെ കൃത്യം സ്പോട്ട് , വണ്ടിയുടെ ഫോട്ടൊ അടക്കം … ഓണറുടെ ജന്മസ്ഥലം മുതൽ അവന്റെ ജാതകം വരെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപെട്ടു….
“വിനോദെ വാടാ കേറ്… വണ്ടി അവിടെ തടഞിട്ടുണ്ടെന്ന്..”
ഞങ്ങൾ അങ്ങോട്ട് പുറപെട്ടു..
അവിടെ ആ സ്കോർപ്പിയൊ… ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങാതെ ആ മനുഷ്യൻ.. അവിടവിടെ സഖാക്കളും.. ഞാൻ നേരെ ചെന്ന് ബാക്ക് ഡോർ തുറന്നു.. അവിടെ കാവ്യയും സാജിതയും..
“സാജിതാാ.. ” ഞാൻ വിളിച്ചു..
ഒരു മൂളൽ മാത്രം അവളിൽ നിന്ന്.. വന്നു…
ഞാനവളെ താാങ്ങിയെടുത്തു..
“വിനോദെ ഒരു വണ്ടി വിളിക്ക്..” ഞാൻ പറഞ്ഞു..
മറ്റ് സഖാക്കളും വന്നു… ഞങൾ രണ്ടുപേരെയും വണ്ടിയിൽ നിന്നിറക്കി..
ഞങ്ങളുടെ ശ്രദ്ധയൊന്ന് മാറിയപ്പൊ അവൻ വണ്ടി മുന്നോട്ട് പായിച്ചു… മുമ്പിൽ ബൈക്കിൽ നിന്നിരുന്ന ഒരു സഖാവിനെ ഇടിച്ചു തെറിപ്പിച്ച് ആ വാഹനം മുന്നോട്ട്..
“വിനോദെ.. അവനെ വീടരുത്…” ഞാനലറി..
വിനോദും മറ്റൊരു സാഖാവും എന്റെ ബുള്ളെറ്റിൽ പിന്തുടർന്നൂ..
മയക്കത്തിലായിരുന്ന സാജിതയെ ഞാൻ മുഖത്ത് തട്ടി വിളിച്ചു…
“സാജിതാ..”…
അനക്കമൊന്നുമില്ല…
” വണ്ടി വന്നില്ലെ.. സഖാവെ”. ഞാൻ ചോദിച്ചു..
“വിളിച്ചിട്ടുണ്ട്… ഇപ്പൊ എത്തും..”. മറുപടി കിട്ടി..
ഞാൻ സാജിതയെ ഇടുപ്പിലൂടെ കയ്യിട്ട് പൊക്കിയെടുത്തു.. തൊട്ടുള്ള കലിങ്കിൽ കൊണ്ടിരുത്തി.. അവൾ ആകെ തളർന്നിരുന്നു.. എന്റെ നെഞ്ചിൽ മുഖം ചായ്ച്ച് അവൾ തളർന്നങ്ങനെ കിടന്നു…
സദാ പ്രസന്നമായ അവളുടെ മുഖം.. റോസ് നിറമുള്ള ചുണ്ടുകൾ.. സാരിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണു.. ആ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമായിരുന്നു.. ഇത്രയും അടുത്ത് ഞാൻ അവളെ കാണുന്നതും ആ മുഖത്തേക്കിങ്ങനെ നോക്കുന്നതും ആദ്യമായാണു. കണ്ണുകളടച്ച് എന്റെ നെഞ്ചിൽ തളർന്ന് കിടക്കുന്ന അവളുടെ കൈയ്യിൽ പിടിച്ചു ഞാനൊന്ന് തഴുകി..
നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവളുടെ തലയിൽ താടിയമർത്തി ഞാൻ ഇരുന്നു…
പെട്ടന്ന്,
“സഖാവെ, വണ്ടി വന്നു..” ഏതൊ ലോകത്തായിരുന്ന ഞാൻ ഒന്ന് ഞെട്ടി..
“അ.. വന്നൊ.. ” എന്ന് പറഞ്ഞ് ഞാനവളെ താങ്ങിപിടിച്ച് വണ്ടിയിൽ കയറ്റി..
കാവ്യയേയും കയറ്റി ഞങൾ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു..
ക്ഷീണം മാറിയാൽ പോകാമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് അവിടെ അഡ്മിറ്റ് ചെയ്തു.
ഞാൻ സി ഐ ദിനേഷ് നെ വിളിച്ച് കാര്യം പറഞ്ഞു..
കുറച്ച് കഴിഞ്ഞ് അദ്ധേഹം വന്നു… ഞാൻ സംസാരിച്ചു.. കാര്യങ്ങളെല്ലാം..
“ആകെ ക്ഷീണത്തിലാണു… ഇപ്പൊ ചോദ്യവും ഉത്തരൊം ഒക്കെ വേണൊ.. നാളെ പോരെ”? .. ഞാൻ ചോദിച്ചു..
” ഉം..” അദ്ധേഹമൊന്ന് മൂളി..
കുറച്ച് കഴിഞ്ഞ് വിനോദും വന്നു..
“കിട്ടിയില്ലെടാ രക്ഷപെട്ടു..”. അവൻ എന്നോട്..
” ഉം..” ഞാനൊന്ന് മൂളി..
അങ്ങനെ കുറെ കഴിഞ്ഞ്..,
ദിനേഷ് അവരോട്..
“ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ രണ്ടാൾക്കും..”
രണ്ടാളും ഇല്ലെന്ന് തലയാട്ടി..
അവരെ രണ്ടുപേരെയും പോലീസ് വണ്ടിയിൽ തന്നെ വീട്ടിലെത്തിച്ചു..
പോരും വഴിയിൽ ദിനേഷ് എന്നോട്..
“അൻവറെ, ഈ സാജിതയെങ്ങന്യാ കാവ്യയുടെ കൂടെ വന്ന് പെട്ടത്”?
” എന്റെ പൊന്നൊ… എനിക്കറിയില്ല.. നിന്റെ പൊലീസ് മണ്ട കൊണ്ട് ഇനിയിപ്പൊ വേറെയെന്തെങ്കിലും പറഞ്ഞിണ്ടാക്കും… നീ . വണ്ടി നിർത്ത്.. ”
ഞാനിറങ്ങി… പിന്നിൽ വന്നിരുന്ന വിനോദിന്റെ കൂടെ വീട്ടിലേക്ക് പോന്നു..
“വിനോദെ.. നിനക്കവനെ കണ്ടിട്ട് എന്തെങ്കിലും തോന്നിയൊ..”?
” അത് മാസ്ക്ക് ആണെന്നാണു എനിക്ക് തോന്നിയത്..” അവൻ പറഞ്ഞു..
“അതെ… അത് മുഖം മൂടി തന്നെയാ.. പക്ഷെ, അവന്റെ കയ്യും കാലും ശബ്ദവും ഒക്കെ കണ്ടിട്ട് നല്ല പരിജയം ഉണ്ടെല്ലൊടാ..”
