Related Posts
ശക്തമായ മഴ കാരണം മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റാതെ ആയി. സൂര്യവർദ്ധൻ ഒരു മറച്ചുവട്ടിൽ രഥം നിർത്തി.അയാൾ രഥത്തിൽ നിന്നും ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.ശാന്തനു രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ അഴിച്ചു മരത്തിനു ചുവട്ടിലേക്ക് മാറ്റി നിർത്തി. കണ്ണൻ നന്ദിസുചകമായി ഒരു ശബ്ദം ഉണ്ടാക്കി എന്നിട്ട് ശാന്തനുവിൻറെ കയ്യിൽ നക്കാൻ തുടങ്ങി.
” നീ എന്താണ് ഈ കാണിക്കുന്നത് മഴ തോർന്നാൽ ഉടൻ നമ്മുക്ക് പോകാൻ ഉള്ളതാ ”
” നമ്മൾ ഇപ്പോൾ യാത്ര ചെയ്യുന്നില്ലല്ലോ അത്രയും സമയം വെറുതെ എന്തിനാ ഇവൻ രഥത്തിന്റെ ഭാരം തങ്ങുന്നത് ”
” ഇത് ഒരു കുതിര അല്ലെ അതിന്റ പണി അല്ലെ അത് ”
” നിങ്ങക്ക് ഇവൻ വെറും ഒരു കുതിര ആയിരിക്കും എനിക്ക് ഇവൻ എന്റെ കണ്ണൻ ആണ് ഇത്രയും നാൾ എനിക്ക് ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. ഇവനെ മാത്രം അല്ല ഒരു ജീവിയെയും അനാവശ്യം ആയി ദ്രോഹിക്കാൻ പാടില്ല ”
സൂര്യവർദ്ധൻ ശാന്തനുവിന് അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ രഥത്തിൽ ഒരു അമ്പ് വന്നു തറച്ചു അത് സൂര്യവർദ്ധനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അയാൾ പെട്ടെന്ന് രഥത്തിന് പിന്നിൽ മറഞ്ഞു . ശാന്തനു എന്താ നടക്കുന്നത് എന്ന് അറിയാതെ ചുറ്റും നോക്കി സൂര്യവർദ്ധൻ അവനോട് മരത്തിനു പിന്നിൽ ഒളിക്കാൻ പറഞ്ഞു. അവർക്ക് നേരേക്ക് ഒരുപാട് അമ്പുകൾ പാഞ്ഞു വന്നു. ഇതിനിടക്ക് സൂര്യവർദ്ധൻ രഥത്തിൽ ഉണ്ടായിരുന്ന വില്ലും ആവനാഴിയും എടുത്തു അമ്പ് വരുന്ന ഭാഗം ലക്ഷ്യമാക്കി അമ്പെയ്യാൻ തുടങ്ങി. പക്ഷെ മഴയുടെ മറവിൽ അമ്പുകൾ ലക്ഷ്യം ഇല്ലാതെ എവിടെയോ പതിച്ചു.
മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. സൂര്യവർദ്ധൻന് തന്റെ എതിരാളികളെ കാണാൻ കഴിഞ്ഞു. അയാൾ അതിൽ ഒരുവനെ ലക്ഷ്യം വെച്ച് അമ്പെയ്തു.
“ആഹ്ഹ്ഹ്ഹ്ഹ് ”
കുട്ടത്തിൽ ഒരാൾ മരണപെട്ടപ്പോൾ മറ്റുള്ളവർ അമ്പെയ്ത് നിർത്തി അവർ മരങ്ങളുടെയും പറയുടെയും മാറവ്പറ്റി മുന്നോട്ട് നിങ്ങി. സൂര്യവർദ്ധൻ തന്റെ വില്ല് നിലത്തിട്ട്. അരയിൽ നിന്നും വാൾ ഊരി മുന്നോട്ട് നടന്നു.
എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു
“ദേവപുരിയിലെ പോരാളികൾ ഒളിപ്പോർ നടത്താറില്ല. ഒന്നും ഇല്ലെങ്കിലും നമ്മൾ ഒരേ അങ്കത്തട്ടിൽ വിദ്യഅഭ്യസിച്ചവരല്ലേ നേർക്ക് നേരെ വാ ”
അത് കെട്ട് മറഞ്ഞിരുന്നവരിൽ രണ്ട് പേർ സൂര്യവർദ്ധനു നേരെ അലറിക്കൊണ്ട് വന്നു. സൂര്യവർദ്ധൻ ഒരുത്തനെ ചവിട്ടിവിയ്തി മറ്റേവന്റെ നെഞ്ചിൽ വാൾ കൊണ്ട് വെട്ടി. അതിന് ശേഷം ചവിട്ട് കൊണ്ട് വീണവനു നേരെ വളുയർത്തി. സൂര്യവർദ്ധൻ വാൾവീശുന്നതിനു മുൻപ് ശാന്തനു അവന്റെ കയ്യിൽ കടന്നു പിടിച്ചു.
” അരുത് കൊല്ലരുത്. ”
സൂര്യവർദ്ധൻ ശാന്തനുവിനെ തള്ളിമാറ്റി. എന്നിട്ട് തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ച പടയാളിയുടെ തല വെട്ടിമാറ്റി. ആ ചോര ശാന്തനു വിന്റെ മുഖത്തു പതിച്ചു.
മറഞ്ഞിരുന്ന പടയാളികൾ എല്ലാവരും ഒരേ സമയം മുന്നോട്ട് കൂതിച്ചു. സൂര്യവർദ്ധൻ അവരെ തന്റെ വാൾ കൊണ്ട് നേരിട്ടു. ശാന്തനു അതെല്ലാം നോക്കി നിൽക്കുക മാത്രം ചെയ്തു.
കുറച്ചു കഴിഞ്ഞു സൂര്യവർദ്ധൻ പടയാളികളാൽ ചുറ്റപെട്ടു. സൂര്യവർദ്ധനെ പിന്നിൽ നിന്നും വെട്ടാൻ തയ്യാറെടുക്കുന്ന ഒരു പടയാളിയെ ശാന്തനു ശ്രെദ്ധിച്ചു. പെട്ടെന്ന് എന്തോ ഒരു പ്രേരണയാൽ ശാന്തനു അവന്റെ കയ്യിൽ പിടിച്ചു വലിച്ചെറിഞ്ഞു. അയാൾ അൽപം ദുരെക്ക് തെറിച്ചു വീണു.
ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് ശാന്തനു വിന് മനസിലായില്ല. അവൻ അവന്റെ കയ്യിലേക്ക് നോക്കിനിന്നു. ആ കാഴ്ച കണ്ട പടയാളികളിൽ കുറച്ചു പേരും ഞെട്ടി ശാന്തനുവിനെ നോക്കി. ഒരു കൈ കൊണ്ട് ഒരാളെ വലിച്ചെറിയുവാൻ തക്ക ശക്തി ഉള്ള ഒരു യോദ്ധാവിനെ അവരാരും കണ്ടിട്ടില്ല. അവരിൽ ചിലർ ശാന്തനുവിനെ ആക്രമിക്കാൻ മുന്നോട്ട് വന്നു. അവർ വാളുകൊണ്ടും മുഷ്ടി കൊണ്ടും അവനെ നേരിട്ടു. പക്ഷെ ശാന്തനു അവരെ നേരിടാതെ ഒഴിഞ്ഞു മാറുക മാത്രം ചെയ്തു.
