ഹിസ്-സ്റ്റോറി – 2

ഇരു സേനകളും നേർകുനേർ അണിനിരന്നു.

ഉദയപുരിയുടെ ഇപ്പോഴത്തെ സേനാപതി ആയ വേലുതമ്പി രാജ്യസേവകരുടെ അടുത്തേക്ക് വന്നു പറഞ്ഞു.

” രാജ്യസേവകരെ നിങ്ങൾ നിങ്ങളുടെ രാജ്യസ്നേഹം പുറത്ത് കാണിക്കേണ്ട സമയം വന്നിരിക്കുന്നു. ഇന്നലെ വരെ നിങ്ങൾ പഠിച്ച യുദ്ധമുറകൾ എല്ലാം പയറ്റി നമ്മുടെ രാജ്യത്തിന്റെ വിജയം ഉറപ്പുവരുത്തു ”

എന്നിട്ട് അയാൾ തന്റെ വാൾ ഉയർത്തി കാണിച്ചു. അപ്പോൾ കാഹളം മുഴങ്ങി. ഇരു സേനകളും അലറിവിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.

ഉദയപുരിയുടെ സേനയുടെ മുൻപിൽ തന്നെ ആയിരുന്നു രാജ്യസേവകരുടെ സ്ഥാനം. 101 പേർ അടങ്ങുന്ന അവർ അഞ്ചുപേർ അടങ്ങുന്ന ചെറിയ ഗ്രുപ്പ്കൾ ആയാണ് പോരാടിയിരുന്നത്. മുന്നിൽ വാളും പരിജയും ആയി രണ്ടുപേർ. അവർ വലിയ പരിജ മറയാക്കി മുന്നോട്ട് നീങ്ങും. പുറകിൽ രണ്ട് പേർ വലിയ വാളും ആയി അതിനും പിന്നിൽ അമ്പും വില്ലും ആയി ഒരാൾ. മുന്നിലെ രണ്ടുപേർ പരിജയ മാറ്റുമ്പോൾ പിന്നിലെ രണ്ടുപേർ വാൾ കൊണ്ട് എതിരാളികളെ വെട്ടി വിഴുത്തും. പുറകിൽ അമ്പും വില്ലും ആയി വരുന്ന ആൾ ഇവരെ ആക്രമിക്കാൻ

ഇങ്ങോട്ട് വരുന്ന വരെ അമ്പെയ്തു വിയ്ത്തും. ഈ അഞ്ചുപേരിൽ സ്ത്രീകളും പുരുഷൻ മാരും ഒരേപോലെ ഉണ്ടാകും. ഏതെങ്കിലും കാരണത്താൽ അവരുടെ ഈ നീക്കം മാറ്റേണ്ടി വന്നാൽ വേറെയും മുറകൾ അവർക്ക് ഉണ്ടായിരുന്നു. അംഗസംഖ്യയിൽ കുറവ് വരുമെങ്കിൽ. അവർ ഒരാളുടെ പുറത്ത് മറ്റൊരാൾ കയറി ഏതെങ്കിലും ജീവിയെ പോലെ രൂപം കൈവരിക്കുകയും എതിരാളികളെ നേരിടുകയും ചെയ്യും. ഇവരിൽ 101മാൻ ഈ ഗ്രുപ്പുകളുടെ പിന്നിൽ ആയി നിന്ന് ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഏതെങ്കിലും ഗ്രുപ്പിൽ അംഗസംഖ്യ കുറഞ്ഞാൽ ആ ഗ്രുപ്പിൽ കുടുകയും ചെയ്യും. ( ഇവരെ ഒരോരുത്തരെ ആയി നമ്മുക്ക് പിന്നീട് പരിജയ പെടാം ).

യുദ്ധത്തിൽ ഇരുഭാഗത്തും നാശനഷ്ട്ടങ്ങൾ ഉണ്ടായി എങ്കിലും രാജ്യസേവകരുടെ കരുത്തിൽ ഉദയാപുരിക്കാർ ഈ യുദ്ധവും വിജയിച്ചു.

വിവരം ഉദയപുരിയിൽ എത്തി. രാജാവ് വളരെ സന്തോഷവാൻ ആയിരുന്നു. അയാൾ പ്രധാന മന്ത്രി ബലരാമനോട്‌ പറഞ്ഞു.

” വർഷങ്ങൾക്ക് മുൻപ് ഭൈരവന്റ സഹായത്തോടെ നമ്മൾ പണ്ട്യനാട് പിടിച്ചെടുത്തു. ഇപ്പോൾ ദക്ഷിണപുരിയും നമ്മൾ കിഴടക്കി ഇനി ദേവപുരിയും ഉത്തരപുരിയും കുടി കിഴടക്കി പഴയ അശോകപുരി വീണ്ടും കെട്ടിപ്പെടുത്ത് അതിന്റ സിംഹസനത്തിൽ അമരണം എനിക്ക് ”

അപ്പോയെക്കും പുറത്ത് അർപ്പുവിളിയും ആരാവങ്ങളും കെട്ട് തുടങ്ങി. യോദ്ധാക്കൾ മടങ്ങി വരുകയായിരുന്നു.
അൽപ നേരം അത്‌ കെട്ട് നിന്ന ശേഷം രാജാവ് തുടർന്നു.

” എവിടെ എന്റെ മകൻ അശോകവർമൻ. അവനെ ഈ സന്തോഷവാർത്ത അറിയിച്ചില്ലേ ”

” അദ്ദേഹം പണ്ട്യനാട്ൽ തന്നെ തുടരുകയാണ് തീരുമാനസെ ”

അടുത്ത് നിന്നിരുന്ന ഭടൻമാരിൽ ഒരാൾ പറഞ്ഞു.

” മ്മ്മ് അവന് ഇത് എന്ത് പറ്റി ചെറുപ്പത്തിലേ ചുറുചുർക്ക് ഒന്നും ഇപ്പോൾ ഇല്ല…….. എന്തായാലും ഈ വിജയം നമുക്ക് ആഘോഷിക്കണം…… അടുത്തദിവസങ്ങളിൽ രാജാവീതി ആഘോഷം മുഖരിതമായിരിക്കണം. ”

അപ്പോൾ അവിടേക്ക് സേനാപതി വേലുതമ്പി കടന്നു വന്നു. രാജാവിനെ വണങ്ങി.രാജാവ് അയാളെ ചേർത്തു പിടിച്ചു.

” എന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ച നിനക്ക് ഞാൻ എന്ത് പരിതോഷികം ആണ് തരേണ്ടത് ”

” അങ്ങയുടെ ആഗ്രഹങ്ങൾ എല്ലാം പുർത്തീകരിക്കുന്നത് ആണ്‌ എന്റെ ജോലി. ഇപ്പോൾ എനിക്ക് അങ്ങ്നൽകുന്ന കൂലി മാത്രം മതി. അങ്ങയുടെ ആഗ്രഹസഫലികരണത്തിന് ശേഷം ഞാൻ എന്റെ പരിതോഷികം ചോദിച്ചു കൊള്ളാം ”

” അങ്ങനെ ആണെങ്കിൽ എന്നാ അടുത്ത പടപുറപ്പാട്. ആരെ ആണ്‌ ഇനി നമ്മൾ നമ്മുടെ വരുത്തിയിൽ ആക്കുന്നത് ദേവപുരികരയോ അതോ ഉത്തരപുരിയോ ”

” ഉടനെ ഒരു യുദ്ധത്തിന് നമ്മുടെ സേന സജ്ജം അല്ല പ്രഭോ….. നമ്മുടെ പട കോപ്പുകളും മറ്റും കേട്പാടുകൾ സംഭവിച്ചു. പിന്നെ നമ്മുടെ അനേകം യോദ്ധാക്കൾ രക്തസാക്ഷികൾ ആകുകയും ചെയ്തു ”

” ഹാ ഹാ നമ്മുടെ സേനയിൽ രാജ്യസേവകർ ഇല്ലേ… അവരെ ആണി നിരത്തു… ഞാൻ അറിഞ്ഞു അവരുടെ വീര സഹാസങ്ങൾ ”

” പ്രഭോ …. അവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് ”

” എന്ത്!!!!!!”

” അതെ പ്രഭോ അവരിൽ പത്തൊൻപത് പേർ വീര മൃത്യു വരിച്ചു ”

രാജാവ് എന്തോ ആലോചിച് കൊണ്ട് സിംഹസനത്തിൽ ഇരുന്നു. വേലുതമ്പി രാജാവിനെ വണങ്ങി കൊണ്ട് അവിടെ നിന്നും പോയി. അയാൾ പോയപ്പോൾ ബലരാമൻ അവിടെ ഉണ്ടായിരുന്ന ഭടൻ മാരോട് അവിടെ നിന്നും പോകാൻ ആംഗ്യം കാട്ടി. അവിടെ രാജാവും ബാലരമനും മാത്രമായപ്പോൾ ബലരാമൻ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു.

” എന്താ പ്രഭോ ആലോചിക്കുന്നത്. ”

” ബാലരമാ താൻ പറഞ്ഞ ബുദ്ധി അല്ലെ രണധീരന്റെ മക്കളെ സൈനത്തിൽ ഉൾപെടുത്താൻ…. വർഷങ്ങളോളം അവരെ തീറ്റി പോറ്റുകയും ചെയ്തു. അവർ ഇങ്ങനെ ഇയാൻപറ്റകളെ പോലെ ചത്ത്‌ ഒടുങ്ങിയാൽ. നമ്മൾ എന്താ ചെയ്യും ”

” പ്രഭോ എല്ലാ കാര്യങ്ങളും അതിന്റ മുന്നൊരുക്കങ്ങളോട് കൂടി നടപ്പാക്കിയാലേ ഫലം ഉണ്ടാകുകയുള്ളു. നമ്മുടെ പടയാളികൾ 400ഇൽ പരം പേർ മരണപെട്ട യുദ്ധത്തിൽ അവർ വെറും പത്തൊൻപത് പേർ മാത്രമാണ് മരണപെട്ടത്.കുറച്ചുപേരെ കുരുതി കൊടുക്കാതെ ഒരു യുദ്ധവും വിജയിച്ചിട്ടില്ല.അവർ ഇനി എൺപത്തിരണ്ട് പേരുണ്ട്. അവരുടെ അംഗസംഖ്യ കുട്ടി സാവകാശം നമുക്ക് യുദ്ധത്തെ പറ്റി ചിന്തിക്കാം ”

” അംഗസംഖ്യ കൂട്ടാൻ ഇപ്പോൾ രണധീരൻ ജീവിച്ചിരിപ്പില്ലല്ലോ…….. ഹാ അവന്റെ മക്കളെ ഉപയോഗിച്ചു വീണ്ടും ഒരു സേനക്ക് ജന്മം നൽകാം….. നമ്മുടെ തടവറയിൽ ഇപ്പോൾ എത്ര സ്ത്രീകൾ ഉണ്ട്?”

” പ്രഭോ… യോദ്ധാക്കളുടെ വിധവമാരെയും തടവുകരെയും കൊണ്ടാണ് നമ്മൾ ഇപ്പോൾ ഉള്ള രാജ്യസേവകരെ രൂപപ്പെടുത്തിയത്. വിധവമാരെ അവരുടെ ഭർത്താക്കന്മാർ രാജ്യത്തിനായി ചെയ്ത ത്യാഗസ്മരണയിൽ കൊട്ടാരത്തിൽ താമസിപ്പിച്ചിരിക്കുന്നു എന്ന ഇപ്പോഴും വെളിയിൽ അറിയുന്നത്. അവരെ എല്ലാം പ്രേസവശേഷം നമ്മൾ കൊന്നു കളഞ്ഞു. ഇപ്പോഴും നമ്മുക്ക് രഹസ്യം സൂക്ഷിക്കാൻ കഴിഞ്ഞു എന്നു വരില്ല. അങ്ങ് ഒരു പടയോട്ടം നടത്താൻ ആഗ്രഹിക്കുന്ന ഈ സമയത്ത് ആവിശ്യമില്ലാതെ ഒരു കലാപം നല്ലത് അല്ല ”

” പിന്നെ നാം എന്ത് ചെയ്യണം എന്നാണ് താൻ പറയുന്നത് ”

” രാജസേവകരിലും സ്ത്രീകൾ ഉണ്ട് നമ്മുക്ക് അവരെ തമ്മിൽ തന്നെ ”

” താൻ എന്താടോ ഈ പറയുന്നത് അവർ സഹോദരങ്ങൾ അല്ലെ ”

” അത്‌ അവർക്ക് അറിയില്ലല്ലോ ”

” മ്മ് മ്മ് ചാവേറുകൾക്ക് എന്ത് കൂടപ്പിറപ്പ് ”

” അങ്ങനെ ആണെങ്കിൽ താൻ അവരിലെ സ്ത്രീകളെ ബന്ധികൾ ആക്കി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തു ”

” അത്‌ ബുദ്ദിയല്ല പ്രഭോ…… രാജസേവകരിൽ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ്… മാത്രം അല്ല… മാത്രമല്ല നമ്മൾ ഒരു പടയോട്ടത്തിന് തയ്യാറെടുക്കുക ആണെന്ന് ഇപ്പോൾ തന്നെ ദേവപുരികരും

Leave a Reply

Your email address will not be published. Required fields are marked *