ഹിസ്-സ്റ്റോറി – 2

” ഞാൻ ദേവപുരിയിലെ യുവരാജാവ് തന്നെയാണ്…. ഞാൻ ആണ് നിന്നോട് ആ ചോദ്യം ചോദിക്കേണ്ടത്…. ആരാണ് നീ ….. എന്താണ് നീ…. ആരെയും കൊല്ലരുത് എന്ന് പറഞ്ഞ നിനക്ക് ഒരു സാധാരണ മനുഷ്യന്റെ കരുത്ത് അല്ല ഉള്ളത് ഒരാളെ ഒറ്റചവിട്ടിനു ആരും കൊല്ലുന്നത് ഞാൻ കണ്ടിട്ട് ഇല്ല…. പറ നീ ആരാണ് ”

“എന്റെ അടുത്ത് സഹായം ചോദിച്ചത് നീ ആണ്‌. അത്‌ എന്താണെന്ന് പോലും എനിക്ക് അറിയില്ല നിയാണ് നിന്നെ കുറിച്ച് എന്നോട് പറയേണ്ടത്. എന്നാൽ മാത്രമേ ഞാൻ നിന്റെ കുടെ കൊട്ടാരത്തിലേക്ക് വരുകയുള്ളു ”

സൂര്യവർദ്ധൻ ഒന്ന് ആലോജിച്ച ശേഷം പറഞ്ഞു തുടങ്ങി.

” വർഷങ്ങൾക്ക് മുൻപ് ദേവപുരി അശോകപുരി എന്ന രാജ്യത്തിന്റെ ഭാഗം ആയിരുന്നു. അശോകപുരി അഞ്ചു രാജ്യങ്ങളായി പിരിഞ്ഞതിന് ശേഷം ഇന്നത്തെ നിലയിൽ ആക്കാൻ ഞങ്ങളുടെ പൂർവികർ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു മഹാരാജാവിന്റ വിയോഗം. അതിന് ശേഷം അധികാരത്തിനു വേണ്ടി ഒരു പിടിവലി തന്നെ നടന്നു. സ്ത്രീകളും പുരുഷൻമാരും യുവതി യുവാക്കളും അവർക്ക് രാജാഭരണം വേണമെന്നും അതിന് അവർക്ക് അവകാശം ഉണ്ട് എന്ന വാദവുമായി മുന്നോട്ട് വന്നു. അന്ന് മാധ്യസ്‌ത വഹിച്ചത് പണ്ഡിയനാടിന്റെ രാജാവായിരുന്ന മാർത്ഥണ്ടവർമൻ ആയിരുന്നു. രാജകുടുംബങ്ങൾ എല്ലാം അതിൽ പങ്കെടുത്തു. കാരണം അന്ന് പണ്ടായനാട് നായിരുന്നു കൂടുതൽ സൈന്യബലം. അന്ന് ഒരുപാട് നിബന്ധനകൾ അദ്ദേഹം മുന്നോട്ട് വെച്ചു. അത്‌ അനുസരിച്ചു അടുത്ത രാജാവിനെ മാർത്ഥണ്ടവർമൻ തന്നെ തീരുമാനിച്ചു. അതിന് ശേഷം അദ്ദേഹം തന്നെ അടുത്ത കിരീടവകാശിയെ തിരഞ്ഞെടുക്കാൻ ഉള്ള നിബന്ധനകളും നിർദ്ദേശിച്ചു. അഞ്ചു കുടുംബങ്ങൾ ആണ്‌ പാരമ്പര്യം ആയി കിരീടവകാശികൾ എന്നും അതിൽ നിന്നും യോഗ്യരായവരെ തിരിഞ്ഞെടുക്കാനും പിന്നെ ഒരു പുരുഷൻ അധികാരം ഒഴിയുകയേ കൊല്ലപ്പെടുകയോ ചെയ്താൽ അടുത്ത രാജാവ് അല്ലെങ്കിൽ റാണി ഒരു സ്ത്രീ ആയിരിക്കണം എന്നും സ്ത്രീക്ക് ശേഷം പുരുഷൻ എന്നും അദ്ദേഹം കല്പിച്ചു. പക്ഷേ സ്ത്രീയെ രാജ്യഭരണം ഏല്പിക്കുന്നതിന് മുൻപ് അവൾ സ്വയംവരം ചെയ്തിരിക്കണമെന്നും മറ്റെരെങ്കിലും ഭരണ നിരീക്ഷണത്തിന് അധികാരം പെടുത്തണം എന്നും കല്പിച്ചു. ഇന്ന് പണ്ട്യനാട് ഉദയപുരിയുടെ ഭാഗം ആണ് മാർത്ഥണ്ടവർമൻ മരണപെട്ടു പക്ഷേ ഇപ്പോഴും നമ്മൾ ഇതൊക്കെ അനുസരിച്ചു ആണ് പട്ടാഭിഷേകം നടത്തുന്നത് ”

” അപ്പോൾ തന്നെ കൊന്ന് അധികാരം പിടിക്കാൻ ആരോ ശ്രെമിക്കുന്നുണ്ട് അല്ലെ ”

” എന്നെ കൊന്നത് കൊണ്ട് അവർക്ക് അധികാരം ലഭിക്കണമെന്നില്ല……

കാരണം എന്റെ സഹോദരി ആണ് അടുത്ത കിരീടവകാശി…………………………………… ഞാൻ പറഞ്ഞല്ലോ മാർത്ഥണ്ടവർമൻന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴും നമ്മൾ കിരീടവകാശിയെ തിരഞ്ഞെടുക്കുന്നത്. പക്ഷേ അതിൽ ഓരോ രാജാവും ഓരോ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രധാനമായും സ്ത്രീകൾ രാജ്യം ഭരിക്കുമ്പോൾ അവരുടെ ഭർത്താവ് അല്ലെങ്കിൽ ഭരണനിരീക്ഷണത്തിന് ചുമതല ഉള്ള ആൾ ആണ്‌ രാജ്യം ഭരിക്കുന്നത്. സ്ത്രീകളുടെ പ്രെസവകാലവും അവരുടെ അർത്ഥവ പരമായ പ്രേശ്നങ്ങളും രാജഭരണത്തെ ബാധിക്കാതിരിക്കാൻ ആണ് അന്ന് മാർത്ഥണ്ടവർമൻ ഭരണനിരീക്ഷണം നിർദ്ദേശിച്ചത്. പക്ഷേ ഇവിടെ അധികാരം കൊതിയും ആൺമേൽകൊയ്മയും കാരണം ആണുങ്ങൾ തന്നെ ആണ് ഭരിക്കുന്നത്. ”

” അതിന് അവർ തന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാ തന്റെ സഹോദരിയെ കൊലപെടുത്തിയാൽ അല്ലെ അവർക്ക് രാജ്യം കൈകലാക്കാൻ പറ്റുകയുള്ളു ”

” എന്റെ സഹോദരിയെ റാണിആയി തിരഞ്ഞെടുത്തെങ്കിലും പട്ടാഭിഷേകം നടന്നിട്ടില്ല. സ്വയംവരം കഴിഞ്ഞ ശേഷമേ അധികാരത്തിൽ എറാൻ സാധിക്കു

എനിക്ക് ആണ് ഇപ്പോൾ ഭരണനിരീക്ഷണ ചുമതല….. എന്റെ അച്ഛൻ മരണപെടും മുൻപ് ഉത്തരപുരിയിലെ യുവരാജാവും ആയി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞതാ . ആ വിവാഹം നടന്നാൽ അവൾക്ക് രാജ്യം ഭരിക്കാൻ ആകും. വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ ശെരിക്കുള്ള ഭരണം ദേവപുരി കാണണം അവളുടെ ആഗ്രഹവും അത്‌ തന്നെ ആണ്. പക്ഷേ എനിക്ക് ഉത്തരപുരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഗുണകരം അല്ല. അവിടെ നിന്നും വരുമ്പോൾ ആണ്‌ ഈ ആക്രമണം ഉണ്ടായത്… പുറത്ത് നിന്നും രാജകുമാരൻമാർ ഇല്ലാതെ രാജകുടുംബത്തിൽ പെട്ട ആരെയോ കൊണ്ട് അവളുടെ വിവാഹം ചതിയിലൂടെ നടത്തി എന്നിട്ട് വരനെ ഒരു കളിപ്പാവ ആക്കി രാജ്യം ഭരിക്കാൻ ആണ് എന്റെ കുടുംബത്തിൽ ഉള്ള ആരോ ശ്രെമിക്കുന്നത്. ”

“ഇതിൽ എന്റെ സഹായം എന്തിനാ ”

” ഞാൻ നിന്നെ പോലെ ഒരു യോദ്ധാവിനെ കണ്ടിടിട്ടില്ല നിന്റെ സഹായം എനിക്ക് ആവിശ്യം ആണ് ”

” ഞാൻ പറഞ്ഞല്ലോ എനിക്ക് ആരെയും കൊല്ലാണോ ഉപദ്രവിക്കണോ കഴിയില്ല. ഇപ്പോൾ ഞാൻ കാരണം ഒരാൾ മരണ പെട്ടു. എന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല ”

” നീ ആരെയും കൊല്ലണ്ട…ഉപദ്രവിക്കുകയും വേണ്ട… എന്റെ സഹോദരിയെ വിവാഹം കഴിച്ചാൽ മതി ”

” എന്ത്!!!!”‘.

” അച്ഛൻ മരണപെട്ടൽ സഹോദരിയുടെ വിവാഹം നടത്താൻ സഹോദരന് ആണ് അവകാശം.. ഞാൻ പറയുന്ന ആളെ എന്റെ സഹോദരിക്ക് ഇഷ്ടപ്പെട്ടാൽ സ്വയംവാരത്തിന്റെ ആവിശ്യമില്ലാതെ തന്നെ അവളുടെ വിവാഹം നടത്താം ”

” അവൾക്ക് ഇഷ്ട്ടപെട്ടാൽ അല്ലെ ”

” ഇഷ്ട്ടപെട്ടില്ലെങ്കിലും അവൾ സമ്മതിക്കും. ഞങ്ങളുടെ ശത്രുക്കൾ ആരെന്നു തിരിച്ചറിയാനും രാജ്യം ഭരിക്കാനും ”

” ഒരു നാടകം ആണോ താങ്കൾ ഉദ്ദേശിക്കുന്നത് എനിക്ക് അതിനു സമ്മതമല്ല…..

ഞാൻ നിങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത സ്റ്റിതിക്ക് കൊട്ടാരം വരെ ഞാൻ കുടെ വരം അതിനു ശേഷം കണ്ണനും ആയി ഞാൻ മടങ്ങും ”

“എങ്കിൽ ശെരി താങ്ങളെ ഞാൻ നിബന്ധിക്കുന്നില്ല ”

അവർ രണ്ടുപേരും കൊട്ടാരത്തിലേക്ക് തിരിച്ചു.രാത്രിയോടെ അവർ കൊട്ടാരത്തിൽ എത്തി.

കോട്ടവാതിലിൽ എത്തിയപ്പോൾ അവർ യാത്ര പറഞ്ഞു പിരിയാൻ തുടങ്ങുമ്പോൾ സൂര്യവർദ്ധൻ ശാന്തനുവിനോട് പറഞ്ഞു.

” ഇപ്പോൾ താങ്കൾ എന്റെ അതിഥി ആണ് തങ്ങളുടെ ആരോഗ്യം എന്റെ എന്റെ ഉത്തരവാദിത്തം ആണ്. തങ്ങൾ പരിചരകാരോടൊപ്പം പോകു അവർ നിങ്ങൾക്ക് വേണ്ട വെദ്യസഹായം ചെയ്യും ”

ശാന്തനു ഒഴിഞ്ഞുമാറാൻ ശ്രെമിച്ചെങ്കിലും മുറിവിലെ വേദന കരണം അയാൾ സമ്മതിച്ചു. അയാൾ പരിചരകാരോടൊപ്പം കൊട്ടാരം വൈദ്യനെ കാണാൻ കോട്ടക്കുള്ളില്ലേക്ക് കയറി.

പിറ്റേന്ന് രാവിലെ ഉദയപുരിയുടെയും ദക്ഷിണ പുരിയുടെയും രാജ്യത്തിർത്തി. മറ്റൊരു യുദ്ധത്തിനു കൂടി വേദി ആയിരിക്കുന്നു. പണ്ഡിയനാടിനെ പരാജയപെടുത്തി ഉദയപുരിയുടെ ഭാഗം ആക്കിയപ്പോൾ ഉണ്ടായ ആൾ നഷ്ട്ടം തികയ്ക്കാൻനും മറ്റൊരു പടയൊരുക്കത്തിന് തയ്യാറെടുക്കാനും വർഷങ്ങൾ എടുത്ത ഉദയപുരിയുടെ സേനയിൽ പരിശീലനം പൂർത്തിയാക്കിയ രണധീരന്റെ ചോരയിൽ പിറന്ന 101 യോദ്ധാക്കൾ കൂടി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആ സേനക്ക് ബലമേകി .അവരെ രാജ്യസേവകർ എന്നായിരുന്നു വിളിക്കപ്പെട്ടത്. അവർക്ക് സ്വന്തമായി പേരുകൾ പോലും ഇല്ലായിരുന്നു രൂപവും സ്വഭാവും അനുസരിച്ചു ആയിരുന്നു ഒരേതർക്കും പിന്നീട് പേര് വീണത്.അവർ ജനിച്ചതിന് ശേഷം ആദ്യം ആയാണ് ഉദയപുരികോട്ടക്ക് വെളിയിൽ വരുന്നത്. അതുവരെ കൊട്ടാരത്തിലെ കുതിരപന്തിക്ക് പിറകിലെ പൊളിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു അവരുടെ തമാസവും പരിശീലനവും എല്ലാം. രാജാവിന്റെ പ്രതേക നിർദേശപ്രേകാരം ആയിരുന്നു അതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *