⏱️ദി ടൈം – 3⏱️ 1

സാം :വിട് ഇവനാ എല്ലാത്തിനും കാരണം എന്നെ വിട്

അരുൺ :അവനെ വിട് അവൻ എന്നെ കൊല്ലട്ടെ നിനക്കും അതല്ലേ റിയാ വേണ്ടത് ആളെ കൊന്ന് നിനക്ക് ഇതുവരെ മതിയായില്ലേ

ഇത് കേട്ട റിയയുടെ കണ്ണുകൾ നിറഞ്ഞു അവൾ പതിയെ സാമിനടുത്തേക്ക് എത്തി

റിയ :നിന്നോട് ഞാൻ എന്റെ പുറകേ വരരുത് എന്ന് പറഞ്ഞതല്ലേ

സാം :റിയാ ഇവൻ ഇവനല്ലേ എല്ലാത്തിനും കാരണം ഞാൻ എല്ലാം..

“ടപ്പ് ” അടുത്ത നിമിഷം റിയയുടെ കൈ സാമിന്റെ കവിളിൽ പതിഞ്ഞു

“ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോകരുത് ”

ഇത്രയും പറഞ്ഞു റിയ മുന്നോട്ട് നടന്നു

പെട്ടെന്ന് തന്നെ അരുൺ കൂട്ടുകാരെ തള്ളി മാറ്റി സാമിന്റെ അടുത്തേക്ക് എത്തി

അരുൺ :നീ ആരാ അവളുടെ കാമുകൻ ആണോ അതോ അവൾ കൊട്ടേഷൻ തന്നതോ വാ എന്റെ ദേഹത്ത് ഇനിയും ആരോഗ്യം ബാക്കിയുണ്ട് വന്നിടിക്ക്

സാം :ഇടിക്കുകയല്ല വേണ്ടിവന്നാൽ നിന്നെ ഞാൻ കൊല്ലും നീ ഒരുത്തൻ കാരണമാണ് അവൾ ഇങ്ങനെയായത് നീ എന്താടാ അവളോട് ചെയ്തത്

അരുൺ :ഞാൻ ചെയ്‌തെന്നോ ചെയ്തത് മുഴുവൻ അവളല്ലേ

സാം : അതിന് മാത്രം അവൾ എന്തടാ ചെയ്തത്

അരുൺ :അപ്പോൾ അത് അറിയാതെയാണോ നീ എന്നെ തല്ലാൻ വന്നത്

സാം :നിന്നോട് പറയാൻ അല്ലേ പറഞ്ഞത് അവൾ എന്താ ചെയ്തത്

അരുൺ :പോയി അവളോട് തന്നെ ചോദിക്ക് സ്വന്തം കൂട്ടുകാരെ എന്തിനാ കൊലക്ക് കൊടുത്തതെന്ന്

അടുത്ത നിമിഷം സാം അരുണിന്റെ കുത്തിന് പിടിച്ചു

അരുൺ :നീ എന്തടാ പറഞ്ഞത്

അരുൺ :ഞാൻ പറഞ്ഞതാണോ കുറ്റം അവൾ ഒരു കൊലയാളിയാണ്‌ പോയി അനേഷിച്ചു നോക്ക്

ഇത് കേട്ട് സാം ഒരു നെട്ടലോടെ അരുണിന്റെ ഷർട്ടിൽ നിന്ന് കൈ എടുത്തു

********************************************

കുറച്ച് മണിക്കൂറുകൾക്ക് ശേഷം സിറ്റി ഹോസ്പിറ്റൽ സ്പെഷ്യൽ കെയർ റൂം

റിയ പതിയെ റൂമിന് മുന്നിലേക്ക് എത്തി ശേഷം പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി അത് പ്രതേകമായി സജീകരിച്ച ഒരു റൂം ആയിരുന്നു അതിനുള്ളിലേക്ക് കടന്ന റിയ പതിയെ മുന്നിൽ ഉണ്ടായിരുന്ന കിടക്കക്ക് അരികിലേക്ക് എത്തി അതിൽ ഒരു പെൺകുട്ടി കിടക്കുന്നുണ്ടായിരുന്നു യാതൊരു വിധത്തിലുള്ള ചലനങ്ങളും ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നില്ല ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്യൂബ് ഘടിപ്പിച്ച നിലയിലായിരുന്നു ആ പെൺകുട്ടി കിടന്നിരുന്നത്

റിയ പതിയെ അവൾക്കരികിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു ശേഷം പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി

റിയ :അമ്മു നിനക്ക് സുഖമല്ലേ കുറച്ച് തിരക്കായി പോയി അതാ കുറച്ച് ദിവസമായി എനിക്ക് വരാൻ പറ്റാത്തത് നിനക്ക് എല്ലാം കേൾക്കാൻ പറ്റുന്നുണ്ടെന്ന് എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമുണ്ടോ അമ്മു എത്ര നാളായി നിനക്ക് എന്നോട് സംസാരിക്കണ്ടേ എന്റെ വിശേഷങ്ങൾ അറിയണ്ടേ വേഗം എഴുനേൽക്ക് അമ്മു നിനക്ക് എന്നോട് ദേഷ്യമാണെങ്കിൽ എഴുനേറ്റ ശേഷം എനിക്കിട്ട് രണ്ടെണ്ണം തന്നോ അമ്മു പിന്നെ ഞാൻ അരുണിനെ കണ്ടു അവൻ ഉടനെ നിന്നെ കാണാൻ വരും അവൻ ഒരുപാട് തിരക്കിലായിപ്പോയി അതാ ഇതുവരെ നിന്നെ കാണാൻ വരാത്തത് അവൻ വരുമ്പോൾ നീ നല്ലത് കൊടുത്തേക്കണം കേട്ടല്ലോ

ഇത്രയും പറഞ്ഞപ്പോഴേക്കും റിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു അവൾ പതിയെ അമ്മുവിന്റെ നെറ്റിയിൽ തഴുകാനായി കൈ ഉയർത്തി

“നിൽക്ക് ”

പെട്ടന്നാണ് ആരോ അവളെ പുറകേ നിന്ന് വിളിച്ചത്

റിയ കൈ പിൻവലിച്ച ശേഷം പതിയെ തിരിഞ്ഞു

അതൊരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു

സ്ത്രീ :എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്

റിയ :അമ്മേ ഞാൻ അമ്മുനെ കാണാൻ

റിയ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അവർ റിയയെ വലിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി

റിയ :അമ്മേ

സ്ത്രീ :എന്തിന് നീ എന്തിനാ അവളെ കാണുന്നേ എന്റെ കുട്ടിയെ നീ കാണണ്ട അതവൾക്ക് കൂടുതൽ വിഷമമാകും

റിയ :അമ്മേ ഇങ്ങനെയൊന്നും പറയല്ലേ എനിക്കവളെ ഒന്ന് കണ്ടാൽ മതി

സ്ത്രീ :അവളെ ഈ അവസ്ഥയിലാക്കിയിട്ടും നിനക്ക് മതിയായില്ലേ ഇപ്പോൾ അവൾ വെറുമൊരു ജീവശവം മാത്രമാണ് ആ ശരീരത്തിൽ ജീവൻ മാത്രമേ ഇനി ബാക്കിയുള്ളു

Leave a Reply

Your email address will not be published. Required fields are marked *