ഇത്രയും പറഞ്ഞു അവർ കരയാൻ തുടങ്ങി
റിയ :അമ്മേ എന്നോട് ക്ഷമിക്ക് ഞാൻ അറിയാതെ..
സ്ത്രീ :ഞാൻ നിന്നോട് പറഞ്ഞതല്ലേ അവളെ കൊണ്ട് പോകല്ലേന്ന് നീ കേട്ടോ വർഷങ്ങൾ കാത്തിരുന്ന് കിട്ടിയതാ എനിക്കവളെ എനിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു..
അവർ വാക്കുകൾ കിട്ടാതെ യേങ്ങി
റിയ :ഞാൻ എന്താ അമ്മേ ചെയ്യേണ്ടത് അമ്മ പറ എന്ത് വേണമെങ്കിലും ചെയ്യാം
സ്ത്രീ :നീ എവിടുന്ന് പോ അത് മാത്രം മതി എനിക്ക് നിന്നെ കാണണ്ട ദയവ് ചെയ്തു പോ
ഇത് കേട്ട റിയ കരഞ്ഞു കൊണ്ട് മുൻപോട്ട് ഓടി പെട്ടെന്നാണ് അവൾ തന്റെ മുന്നിൽ നിക്കുന്ന സാമിനെ കണ്ടത്
സാം :റി..
എന്നാൽ റിയ അവൻ പറയുന്നത് കേൾക്കാതെ വീണ്ടും മുന്നോട്ട് തന്നെ ഓടി അവളുടെ മനസ്സിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നായി വന്നു നിറയാൻ തുടങ്ങി
6 മാസങ്ങൾക്ക് മുൻപ്
“അമ്മു നീ ഇതുവരെ റെഡിയായില്ലേ വേഗം വാ ”
തുടരും…
പത്ത് വർഷങ്ങൾക്ക് മുൻപ്
“എടി അഞ്ചു വേഗം വാ ഇപ്പോൾ തന്നെ വൈകി സാർ ഇപ്പോൾ ലാബിൽ എത്തികാണും “സിമി അഞ്ചുവിനോടായി പറഞ്ഞു ശേഷം പതിയെ പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി
അഞ്ചു : ടീ നിക്ക് ഞാനും വരുന്നു
സിമി :ഒന്ന് പോടി എനിക്ക് വയ്യ അയാളുടെ വായിലിരിക്കുന്നത് കേൾക്കാൻ നീ വേഗം വരാൻ നോക്ക്
ഇത്രയും പറഞ്ഞു സിമി വേഗം പടികൾ ഇറങ്ങി
“അമ്മേ” അടുത്ത നിമിഷം കാൽ തെറ്റി സിമി പടിക്കെട്ടിലൂടെ താഴേക്കു ഉരുണ്ട് വീണു
അഞ്ചു :സിമി..
അഞ്ചു വേഗം തന്നെ പടിക്കെട്ടിലൂടെ സിമിയുടെ അടുത്തേക്ക് എത്തി
അഞ്ചു :ദൈവമേ ബോധമില്ലല്ലോ എടി സിമി എഴുനേൽക്ക്…
