സെൽവരാജ് : സാർ അന്ത ആൾ അസ്സൈൻ പണ്ണ എന്ത കേസിലെയുമെ യാറെയും അറസ്റ്റും പണ്ണത്തില്ല ഡയറക്റ്റാ എൻകൌണ്ടർ താ. ഇന്നും കൊഞ്ചം തെളിവാ സൊള്ളണംന്നാ അവർ ഇന്ത പോലീസിലെ ഇറുക്കിറ പ്രേഫോഷണൽ കില്ലർ താ.
ഐസക്ക് : താൻ പറയുന്നതൊക്കെ കേട്ടാൽ ഈ തട്ടിക്കൊണ്ടുപോവലിലും അതന്നേക്ഷിക്കാൻ ഇയാളെ ഇങ്ങോട്ട് അസൈൻ ചെയ്തതിലും ഒക്കെ പുറംലോകം അറിയാൻ പാടില്ലാത്ത അല്ലങ്കിൽ അറിയാൻ പാടില്ലെന്നു ആരൊക്കെയോ കരുതുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.
സെൽവരാജ് : കണ്ടിപ്പാ ഇറുപ്പോം.
ഐസക്ക് : സൊ അത് വെളിയിൽ അറിയാതിരിക്കാൻ ആണ് അവരെ രക്ഷിക്കുന്നതിനൊപ്പം കടത്തികൊണ്ട് പോയവരെ കൊല്ലാൻ ഇയാളെ ഇങ്ങോട്ട് വരുത്തിയിരിക്കുന്നതല്ലേ? അപ്പോൾ നമുക്കും ഇതിന്റെ പുറകെ ഒന്ന് പോയി നോക്കിയാലോ?
സെൽവരാജ് : നമുക്ക് അത് തേവയാ സാർ?
ഐസക്ക് : സെൽവാ എന്തോ വലിയ ഒരു കാര്യം തന്നെ ഈ കടത്തലിനു പിന്നിലുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു അത് പുറംലോകം അറിയണം അതിന് ആ കിഡ്ണാപ്പേഴ്സ് നമ്മുടെ കയ്യിൽ തന്നെ കിട്ടണം. ഒന്നുമില്ലേലും ഈ നാട്ടിലെ പാവപ്പെട്ടവന്റെ നികുതി പണമല്ലെടോ നമ്മുടെ ശമ്പളം അപ്പോൾ ആ പണം തരുന്ന സാധാരണ കാരന് വേണ്ടി എന്തേലും ഒക്കെ ചെയ്യണ്ടേ?
സെൽവരാജ് : ബട്ട് സാർ ഒഫീഷ്യലി നമുക്ക് എതുവും പന്നമുടിയാതെ.
ഐസക്ക് : ഒഫീഷ്യലി വേണ്ട രഹസ്യമായി മതി. എന്ത് കഷ്ടപ്പെട്ടും ഈ കേസിലെ പ്രതികളെ നമുക്ക് കണ്ടെത്തണം. എന്തോ സാദൂകരിക്കാനാവുന്ന ഒരു കാരണം അയാൾ അല്ലെങ്കിൽ അവർ ഇതൊക്കെ ചെയ്യുന്നതിന് പിന്നിലുണ്ടെന്നൊരു തോന്നൽ.
സെൽവരാജ് : നീങ്കെ മുടിവെടുത്തിറുക്ക് എന്ന് തെറിയ്ത്. അപ്രോം എന്ന പണ്ണിടുവോം ഇപ്പോൾ ഇന്ത നിമിഷത്തിലെ ഇരുന്ത് നാമ ഇന്ത കേസ് ഇൻവെസ്റ്റിഗേറ്റ് പണ്ണപോറേ
ഐസക്ക് : ഓക്കേ അപ്പോൾ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു കാണാം.
സെൽവരാജ് : ശെരി സാർ. ഞാൻ ഓഫീസ് മുന്നാടി വെയിറ്റ് ചെയ്തോളാം.
അതും പറഞ്ഞുകൊണ്ട് അയാൾക്ക് ഒരു സല്യൂട്ടും കൂടി കൊടുത്ത ശേഷം സെൽവരാജ് ആ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.
ഐസക്ക് ഇപ്പോഴും എന്തോ ചിന്തയിൽ തന്നെയായിരിക്കും.
“ഇത്രയും പിടിപാടുള്ളവരെ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അതും ഏത് സമയവും സുരക്ഷയ്ക്ക് അമ്പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കുന്ന ആ വീട്ടിൽ നിന്നും കടത്തികൊണ്ട് പോയിട്ടുണ്ടേൽ അത് ചെയ്തവർ നിസാരക്കാർ ആയിരിക്കില്ല. അതുപോലെ തന്നെ പ്രൊഫഷണൽസ് ആണെന്ന് തോന്നുന്നു ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയിട്ടില്ലലോ. കൈവിരൽ മുറിച്ചെടുത്തു ആ രക്തംകൊണ്ട് അവിടെ അങ്ങനെ എഴുതണം എങ്കിൽ അത്രയ്ക്ക് പൈശാചികമായ മനക്കട്ടി ഉള്ളവരും ആയിരിക്കണം അവർ.
അതുപോലെ തന്നെ ഒരു കാര്യം ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തം ഒരിക്കലും ഇത് കൊട്ടഷൻ അല്ല കാരണം ഇങ്ങനെയൊക്കെ ചെയ്യണം എങ്കിൽ അതിൽ ഒരേ ഒരു മോട്ടിവേ ഉണ്ടാവു പക അടങ്ങാത്ത പക ”
അയാളുടെ മനസ്സ് അയാളോടായി പറഞ്ഞുകൊണ്ട് ഇരുന്നു. ഇത്രയും പിടിപാടുള്ള രണ്ടുപേരെ കൊണ്ടുപോയത് ആരായിരിക്കും എന്നാലോചിച്ചുകൊണ്ട് അയാൾ ആകെ ആസ്വസ്തനായി തന്നെ ആണ് അവിടെ ഇരുന്നത്. അയാൾ ഉടനെ തന്നെ തന്റെ ഓഫീസിലെ റെക്കോർഡ്സ് റൂമിൽ വിളിച്ച ശേഷം തട്ടിക്കൊണ്ടു പോയ ആ രണ്ടുപേരുടെയും മുഴുവൻ ഹിസ്റ്ററി ഉം എടുക്കാൻ ഓർഡർ കൊടുത്തു.
************************************************
“കഴിഞ്ഞ 24 മണിക്കൂറായി എന്റെ അനിയന്മാരെ കാണാതായിട്ട് എന്നിട്ട് താനൊക്കെ ഇവിടെ എന്താടോ ചെയ്തത് 😡 അവരെ കൊണ്ടുപോയത് ആരാണെന്നെങ്കിലും തന്റെ പോലീസ് കണ്ടുപിടിച്ചോടോ മൈരേ? എന്നിട്ടിപ്പോൾ കൊണ്ടുപോയവന്മാരെ ഒലത്താൻ ആരെയോ എല്പിച്ചെന്നും പറഞ്ഞു വിളിച്ചിരിക്കുന്നു ഒരു മുഖ്യ മന്ത്രി 😡”
